റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ന്യൂക്ലിയർ കോർപ്പറേഷൻ റോസാറ്റോം 1961-ൽ മനുഷ്യർ സൃഷ്ടിച്ച ഏറ്റവും ശക്തമായ ആയുധമായ സാർ ബോംബയുടെ പരീക്ഷണത്തിന്റെ അപൂർവവും വ്യക്തവുമായ വിഡിയോ യുട്യൂബിലൂടെ പുറത്തിറക്കി. 1961 ഒക്ടോബറിൽ റോസാറ്റോം പുറത്തിറക്കിയ 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി, വിദൂര ആർട്ടിക് ദ്വീപിൽ

റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ന്യൂക്ലിയർ കോർപ്പറേഷൻ റോസാറ്റോം 1961-ൽ മനുഷ്യർ സൃഷ്ടിച്ച ഏറ്റവും ശക്തമായ ആയുധമായ സാർ ബോംബയുടെ പരീക്ഷണത്തിന്റെ അപൂർവവും വ്യക്തവുമായ വിഡിയോ യുട്യൂബിലൂടെ പുറത്തിറക്കി. 1961 ഒക്ടോബറിൽ റോസാറ്റോം പുറത്തിറക്കിയ 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി, വിദൂര ആർട്ടിക് ദ്വീപിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ന്യൂക്ലിയർ കോർപ്പറേഷൻ റോസാറ്റോം 1961-ൽ മനുഷ്യർ സൃഷ്ടിച്ച ഏറ്റവും ശക്തമായ ആയുധമായ സാർ ബോംബയുടെ പരീക്ഷണത്തിന്റെ അപൂർവവും വ്യക്തവുമായ വിഡിയോ യുട്യൂബിലൂടെ പുറത്തിറക്കി. 1961 ഒക്ടോബറിൽ റോസാറ്റോം പുറത്തിറക്കിയ 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി, വിദൂര ആർട്ടിക് ദ്വീപിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ന്യൂക്ലിയർ കോർപ്പറേഷൻ റോസാറ്റോം 1961-ൽ മനുഷ്യർ സൃഷ്ടിച്ച ഏറ്റവും ശക്തമായ ആയുധമായ സാർ ബോംബയുടെ പരീക്ഷണത്തിന്റെ അപൂർവവും വ്യക്തവുമായ വിഡിയോ യുട്യൂബിലൂടെ പുറത്തിറക്കി. 1961 ഒക്ടോബറിൽ റോസാറ്റോം പുറത്തിറക്കിയ 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി, വിദൂര ആർട്ടിക് ദ്വീപിൽ സോവിയറ്റ് യൂണിയൻ 50 മെഗറ്റൺ അണ്വായുധം പൊട്ടിത്തെറിച്ചതിന്റെ നിർഭാഗ്യകരമായ ദിനത്തെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്. ‘പ്രോഡക്ട് 202’ എന്ന് അറിയപ്പെടുന്ന ഈ ബോംബിന്റെ വലുപ്പവും ശക്തിയും ബോംബുകളുടെ രാജാവ് എന്നു വിളിച്ചു.

 

ADVERTISEMENT

അമേരിക്കയിലെ ഏറ്റവും ശക്തമായ ബോംബ്, 1952 ലെ കാസിൽ ബ്രാവോ പരീക്ഷണം 22 മെഗാ ടൺ ആയിരുന്നു. 1945 ൽ ജാപ്പനീസ് നഗരമായ ഹിരോഷിമയെ നശിപ്പിച്ച ബോംബ് കേവലം 16 കിലോ ടൺ മാത്രമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇതിനേക്കാൾ എല്ലാം സാർ ബോംബ 1,325 മടങ്ങ് ശക്തമായിരുന്നു. സൂര്യനെ ശക്തിപ്പെടുത്തുന്ന അതേ ഊർജ്ജ ഉൽ‌പാദന പ്രതികരണമായ ന്യൂക്ലിയർ ഫ്യൂഷനിൽ നിന്നാണ് ഇതിന്റെ അവിശ്വസനീയമായ ശക്തി ലഭിച്ചത്.

 

വലിയ ബോംബ് തീവണ്ടി വഴി വിദൂര സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് വിഡിയോയില്‍ കാണാം. അവിടെ നിന്ന് മർ‌മാൻ‌സ്കിന്‌ തെക്ക് ഭാഗത്തുള്ള ഒലെന്യ എയർ ബേസിലേക്കാണ് പിന്നീട് കൊണ്ടുപോയത്. പ്രത്യേകമായി പരിഷ്‌ക്കരിച്ച ടു -95 വി ബോംബറിലാണ് (നാറ്റോ റിപ്പോർട്ടിങ് നാമം ‘ബിയർ’) ബോംബ് ഘടിപ്പിച്ചത്. വിമാനത്തിൽ നിരവധി ക്യാമറകൾ ഘടിപ്പിച്ചിരുന്നു. ന്യൂക്ലിയർ ഫ്ലാഷ് പ്രതിഫലിപ്പിക്കുന്നതിനായി വെള്ള നിറത്തിൽ ചായവും പൂശി, പിന്നാലെ ടു -16 ബോംബർ അകമ്പടിയായി പോയി.

 

ADVERTISEMENT

നേരത്തെ തീരുമാനിച്ച സ്ഥലത്തെത്തിയപ്പോൾ ബോംബ് താഴേക്കിട്ടു. വിമാനത്തിൽ നിന്ന് താഴേക്ക് വീണ ബോംബ് പാരച്യൂട്ടിലാണ് ഭൂമിയിലേക്ക് പറന്നിറങ്ങി. ബോംബ് നിലംതൊട്ടതോടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ പൊട്ടിത്തെറിച്ചു. 1000 കിലോമീറ്റർ ദൂരെ വരെ ഇതിന്റെ ചലനങ്ങൾ അനുഭവപ്പെട്ടുവെന്നാണ് പറയുന്നത്. ബോംബിന്റെ റേഡിയേഷൻ കുറയ്ക്കുന്നതിനായി വിമാനങ്ങൾ 34,000 അടി ഉയരത്തിലായിരുന്നു ആ സമയത്ത് പറന്നത്.

 

പൊട്ടിത്തെറിയുടെ ഓരോ നിമിഷവും നിരവധി ക്യാമറകൾ ഉപയോഗിച്ച് പകർത്തി. കൂറ്റൻ സ്ഫോടനം നടന്ന ദ്വീപിൽ നിന്ന് 6.2 മൈൽ ഉയരത്തിൽ ഒരു കൂൺ മേഘം സൃഷ്ടിച്ചു. സ്ഫോടനം 621 മൈൽ അകലെ പ്രധാന ഭൂപ്രദേശത്ത് ദൃശ്യമായിരുന്നു. ബോംബ് പൊട്ടിത്തെറിച്ചപ്പോഴേക്കും 28 മൈൽ മാത്രം അകലെയുള്ള ബോംബർ ഭയാനകമായ തീജ്വാലയും കൂൺ മേഘവും ക്യാമറകളിലൂടെ പകർത്തി.

 

ADVERTISEMENT

പരീക്ഷണം വൻ വിജയമായിരുന്നു. കാരണം അത് അത്രത്തോളം പൊട്ടിത്തെറിച്ചു എന്നാണ് അന്ന് ഗവേഷകർ പറഞ്ഞത്. പരീക്ഷണത്തിന് തൊട്ടുപിന്നാലെ സോവിയറ്റ് ശാസ്ത്രജ്ഞർ ഹെലികോപ്റ്ററിൽ സ്ഫോടന സ്ഥലത്തേക്ക് പറക്കുന്നതും വിഡിയോയിൽ കാണാം. അവരിൽ ചിലർ പ്രദേശം ചുറ്റിനടക്കുന്നു. സംരക്ഷണ ഉപകരണങ്ങൾ ഇല്ലാതെ തന്നെ നടക്കുകന്നത് കാണാം. ഉത്തരധ്രുവത്തിൽ നിന്ന് 1,200 മൈൽ അകലെയുള്ള ഈ സ്ഥലത്തെ കടുത്ത ചൂട് മഞ്ഞുവീഴ്ചയെ ഇല്ലാതാക്കി.

 

സ്ഫോടനത്തിന്റെ തരംഗങ്ങൾ വലുതായിരുന്നു. പ്രകമ്പനം കാരണം മരങ്ങളും മറ്റും നശിപ്പിക്കപ്പെടുകയും വീടുകളുടെ ജനലുകൾ തകർക്കുകയും ചെയ്തിരുന്നു. ‘പ്രോഡക്ട് 202’ ഒരിക്കലും യുദ്ധത്തിൽ ഉപയോഗിച്ചിരുന്നില്ല. അത്രയും ശക്തമായ ഒരു ബോംബ് വീണ്ടും നിർമിച്ചിട്ടുമില്ല.

 

∙ റഷ്യയുടെ സാര്‍ ബോംബാ എക്സ്2 ബോംബിട്ടാൽ ഭൂമി പിളരും

 

1945ന് ശേഷം ഇതുവരെ ലോകത്ത് 2475 അണ്വായുധ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അന്നത്തെ അവസ്ഥയേക്കാള്‍ ശേഷിയുടെ കാര്യത്തില്‍ വളരെയേറെ അണ്വായുധങ്ങള്‍ മുന്നോട്ടു പോയിട്ടുമുണ്ട്. നടത്തപ്പെട്ട പരീക്ഷണങ്ങളില്‍ 85 ശതമാനവും രണ്ട് രാജ്യങ്ങളാണെന്നതാണ് മറ്റൊരു വിചിത്ര വസ്തുത. അമേരിക്ക ഇതുവരെ 1132 ബോംബുകളും സോവിയറ്റ് യൂണിയന്‍ 981 ബോംബുകളും പരീക്ഷിച്ചു.

 

1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ അമേരിക്ക ഇട്ട അണുബോംബിന് 15 കിലോടണ്‍ (15000 ടിഎന്‍ടി) ശേഷിയാണുണ്ടായിരുന്നത്. ദിവസങ്ങള്‍ക്കുശേഷം ഒമ്പതിന് നാഗസാക്കിയില്‍ ഇട്ട ബോംബിന് 21 കിലോടണ്‍ ശേഷിയുണ്ടായിരുന്നു. ഇപ്പോള്‍ അമേരിക്കയുടെ ആയുധശേഖരത്തിലുള്ള ബി83 എന്ന അണ്വായുധത്തിന് 1.2 മെഗാടണ്ണാണ് ശേഷി (12,00,000 ലക്ഷം ടിഎന്‍ടി). ഹിരോഷിമയില്‍ ഇട്ട ബോംബിനേക്കാള്‍ 80 ഇരട്ടി പ്രഹരശേഷിയുണ്ട് ബി 83ക്ക്. ഈ ബോംബ് വീണാലുണ്ടാകുന്ന കൂണ്‍ മേഘം എവറസ്റ്റ് കൊടുമുടിയേക്കാള്‍ ഉയരത്തിലാണ് ഉയരുക. ശരാശരി വിമാനങ്ങള്‍ പറക്കുന്ന ഉയരത്തിലും ഏറെയായി 20000 മീറ്റര്‍ ഉയരത്തില്‍ വരെ ഈ കൂണ്‍ മേഘം എത്തും.

 

ഈ ബി83 അല്ല അമേരിക്ക ഇതുവരെ പരീക്ഷിച്ച ഏറ്റവും ശേഷിയുള്ള അണുബോംബ്. അത് കാസില്‍ ബ്രാവോ എന്ന് പേരുള്ള ഹിരോഷിമ ബോംബിനേക്കാള്‍ ആയിരം ഇരട്ടി ശേഷിയുള്ള 15 മെഗാടണ്ണിന്റെ (1,50,00,000 ടിഎന്‍ടി) ബോംബാണ്. അമേരിക്കയല്ല മനുഷ്യ ചരിത്രത്തിലെ ഏറ്റവും ശേഷിയുള്ള അണ്വായുധം പരീക്ഷിച്ചതെന്ന് കൂടി അറിയുക. ആ കുപ്രസിദ്ധി 1961ല്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ സാര്‍ ബോംബാ എന്ന അണുബോംബ് പരീക്ഷണത്തിനാണ്. 50 മെഗാടണ്‍ ശേഷിയുള്ള ഈ ബോംബ് പൊട്ടുന്നത് 3333 ഹിരോഷിമ ബോംബുകള്‍ പൊട്ടുന്നതിന് തുല്യമാണ്.

 

ആര്‍ട്ടിക് സമുദ്രത്തിലാണ് സോവിയറ്റ് യൂണിയന്‍ ഈ ആണവപരീക്ഷണം നടത്തിയത്. അന്നത്തെ പരീക്ഷണത്തെ തുടര്‍ന്ന് നോര്‍വെയിലേയും ഫിന്‍ലന്റിലേയും കെട്ടിടങ്ങളുടെ ജനാലകള്‍ പോലും തകര്‍ന്നു. ഈ സ്‌ഫോടനത്തിന്റെ തരംഗങ്ങള്‍ മൂന്ന് ആവര്‍ത്തി ഭൂമിയെ ചുറ്റിവരുക പോലും ചെയ്തു. ഇത്തരം പരീക്ഷണങ്ങള്‍ യഥാര്‍ഥ ബോംബിനേക്കാള്‍ കുറഞ്ഞ ശേഷിയിലായിരിക്കും നടത്തുകയെന്നുകൂടി ഓര്‍ക്കണം. സാര്‍ ബോംബായുടെ ഇരട്ടി ശേഷിയുള്ള ആണവബോംബ് നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി ഒരിടക്കു സോവിയറ്റ് യൂണിയന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

 

ഈ ആണവ ബോംബ് സോവിയറ്റ് റഷ്യയും ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഈ ബോംബ് റഷ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ ബോംബ് പരീക്ഷിച്ചാൽ ഭൂമിയിൽ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. അത്രയ്ക്കും പ്രഹരശേഷിയുള്ളതാണ് സാർ ബോംബാ എക്സ്2. 100 മെഗാടണ്‍ ശേഷിയുള്ള ഈ ബോംബ് പൊട്ടുന്നത് 6666 ഹിരോഷിമ ബോംബുകള്‍ പൊട്ടുന്നതിന് തുല്യമാണ്. ഈ ബോംബ് പൊട്ടുന്നതോടെ മറ്റു രാജ്യങ്ങളുടെ അണ്വായുധങ്ങളും പ്രയോഗിക്കപ്പെടും. ഇതോടെ ഭൂമിയും ജീവനും എന്നെന്നേക്കുമായി ഇല്ലാതാകും.

 

വന്‍ശക്തി രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒരു ആണവയുദ്ധമുണ്ടായാല്‍ ഭൂമിയുടെ അവസ്ത എന്താകുമെന്ന് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് പരസ്യപ്പെടുത്തിയ അണ്വായുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നെ.

 

English Summary: Video: Russia’s Rosatom Releases New Footage of Tsar Bomba, World’s Most Powerful Nuclear Bomb