ടെക് കമ്പനികളെ കൂട്ടുപിടിച്ച് വിപണിയിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ മരുന്ന് ആയുധമാക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. യുഎസ് ചിപ്പ് നിയന്ത്രണത്തിനെതിരെ പ്രതികാരം ചെയ്യാൻ ചൈനയ്ക്ക് മരുന്ന് കയറ്റുമതി ആയുധമാക്കാൻ കഴിയുമെന്ന് ബെയ്ജിങ് ഉപദേഷ്ടാവ് പറഞ്ഞു. കംപ്യൂട്ടർ ചിപ്പുകളിലേക്കുള്ള രാജ്യത്തിന്റെ പ്രവേശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക് കമ്പനികളെ കൂട്ടുപിടിച്ച് വിപണിയിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ മരുന്ന് ആയുധമാക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. യുഎസ് ചിപ്പ് നിയന്ത്രണത്തിനെതിരെ പ്രതികാരം ചെയ്യാൻ ചൈനയ്ക്ക് മരുന്ന് കയറ്റുമതി ആയുധമാക്കാൻ കഴിയുമെന്ന് ബെയ്ജിങ് ഉപദേഷ്ടാവ് പറഞ്ഞു. കംപ്യൂട്ടർ ചിപ്പുകളിലേക്കുള്ള രാജ്യത്തിന്റെ പ്രവേശനം യുഎസ് വെട്ടിക്കുറച്ചാൽ ചൈന മരുന്നുകളുടെയും മറ്റു ആരോഗ്യ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി ആയുധമാക്കുമെന്നാണ് പ്രമുഖ ചൈനീസ് അക്കാദമിക്, സർക്കാർ ഉപദേശകൻ പറയുന്നത്.

ADVERTISEMENT

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളെ അമേരിക്ക വളരെയധികം ആശ്രയിക്കുന്നുണ്ട്. രാജ്യത്തിന്റെ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ വിതരണത്തിലെ പരാജയമാണ് കൊറോണ വൈറസ് മഹാമാരി തുറന്നുകാട്ടിയത്. ഇതിനു ശേഷം ഈ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് നോമിനി ജോ ബിഡനും പ്രതിജ്ഞയെടുത്തിരുന്നു.

ADVERTISEMENT

നിർണായക മെഡിക്കൽ ഉൽ‌പന്നങ്ങളുടെ ഉൽ‌പാദനം അമേരിക്കയിലേക്ക് തിരികെ മാറ്റാമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ചൈനയെപ്പോലുള്ള വിദേശ നിർമാതാക്കളെ ആശ്രയിക്കുന്നത് ഒഴിവാക്കുമെന്നും സ്ഥാനാർഥികൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. അമേരിക്കയിൽ സമ്മർദ്ദം ചെലുത്താൻ ചൈന ഇതുവരെ ഫാർമസ്യൂട്ടിക്കൽസ് ഉപയോഗിച്ചിട്ടില്ലെങ്കിലും ചിപ്പുകൾ നൽകാതെ കൂടുതൽ ഒറ്റപ്പെടുത്തിയാൽ അമേരിക്കയ്ക്ക് മരുന്നുകൾ നൽകുന്നത് നിർത്തുമെന്നും ഉന്നത സാമ്പത്തിക വിദഗ്ധൻ ലി ഡാവോകുയി പറഞ്ഞു.

ADVERTISEMENT

വിറ്റാമിനുകൾക്കും ആന്റിബയോട്ടിക്കുകൾക്കുമുള്ള അസംസ്കൃത വസ്തുക്കളുടെ 90 ശതമാനത്തിലധികവും ചൈനയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നതെന്ന് ലി അടുത്തിടെ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹ്രസ്വകാലത്തേക്ക് യുഎസിന് തീർച്ചയായും അവ നിർമിക്കാൻ കഴിയില്ല. തീർച്ചയായും, നിയന്ത്രണത്തിന് ഞങ്ങൾ മുൻകൈയെടുക്കില്ല. പക്ഷേ യുഎസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കാൻ തുനിഞ്ഞാൽ ഞങ്ങൾ ചെയ്യേണ്ടത് ചെയ്യുമെന്നാണ് ചൈനീസ് മുന്നറിയിപ്പ്.

വ്യാപാരം, നയതന്ത്രം, മഹാമാരി, ഹോങ്കോങ് എന്നിവയുൾപ്പെടെയുള്ള സങ്കീർണമായ പ്രശ്‌നങ്ങളെത്തുടർന്ന് യുഎസ്-ചൈന ബന്ധം അടുത്തിടെ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് വഴുതിവീണിരിക്കുകയാണ്. അമേരിക്കൻ വാണിജ്യ വകുപ്പ് കഴിഞ്ഞയാഴ്ച ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ ഭീമനായ വാവേയെ അമേരിക്കൻ സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറും ലഭ്യമാക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. ഇത് സാങ്കേതിക യുദ്ധം രൂക്ഷമാക്കി. ഇതോടെ ഹൈടെക് ഉൽപാദന ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കാൻ ചൈനയെ പ്രേരിപ്പിച്ചിട്ടുണ്ട്.

English Summary: China could weaponise drug exports to retaliate against US chip restrictions, Beijing adviser says