ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ -3 വിക്ഷേപണം 2021 ന്റെ ആദ്യത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ചന്ദ്രയാൻ -2 ൽ നിന്ന് വ്യത്യസ്തമായി ഇതിന് ഓർബിറ്റർ ഉണ്ടാവില്ല. മറിച്ച് ഒരു ലാൻഡറും റോവറും ഉൾപ്പെടുമെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സ്ഥിരീകരിച്ചത്. അതേസമയം, നിലവിലെ ഓർബിറ്ററിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ -3 വിക്ഷേപണം 2021 ന്റെ ആദ്യത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ചന്ദ്രയാൻ -2 ൽ നിന്ന് വ്യത്യസ്തമായി ഇതിന് ഓർബിറ്റർ ഉണ്ടാവില്ല. മറിച്ച് ഒരു ലാൻഡറും റോവറും ഉൾപ്പെടുമെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സ്ഥിരീകരിച്ചത്. അതേസമയം, നിലവിലെ ഓർബിറ്ററിന്റെ സഹായത്തോടെയായിരിക്കും ചന്ദ്രയാൻ - 3 ൽ നിന്നുള്ള ആശവിനിമയങ്ങൾ നടക്കുക.

ADVERTISEMENT

ചന്ദ്രയാൻ -2 പോലെ, ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യവും എല്ലാം തദ്ദേശീയ ടെക്നോളജിയും മറ്റു സേവനങ്ങളും ഉപയോഗിച്ചായിരിക്കും. ലാൻഡിങ് സ്ഥലം നിർണയിക്കുന്ന ദൗത്യങ്ങൾ തുടങ്ങിയിട്ടുണ്ട്. കൊറോണ വൈറസ് കാരണമാണ് ദൗത്യം വൈകിയത്. 2020 ൽ തന്നെ ആസൂത്രണം ചെയ്തിരുന്ന വിക്ഷേപണം ഇപ്പോൾ 2021 ന്റെ തുടക്കത്തിൽ നടത്താനാണ് നീക്കം നടത്തുന്നത്.

ADVERTISEMENT

ഒന്നിലധികം സെൻസറുകൾ ഉപയോഗിച്ചാണ് ലാൻഡിങ് നിയന്ത്രിക്കുക. ലാൻഡറിന്റെ സെൻസറുകൾ നിർണായക പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അറിയുന്നത്. ലാൻഡർ സെൻസർ പെർഫോമൻസ് ടെസ്റ്റ് (LSPT) നിർണായകമാണ്. ഇിനായി കൃത്രിമ ചാന്ദ്ര സൈറ്റിൽ നിരവധി ടെസ്റ്റുകൾ നടത്തുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

ADVERTISEMENT

ഈ സെൻസറിന്റെ ശേഷി പരിശോധനയ്ക്കായി ബഹിരാകാശപേടകം ആദ്യം രണ്ട് കിലോമീറ്റർ ഉയരത്തിൽ നിന്നു പരീക്ഷിക്കും.  പിന്നീട് ചല്ലക്കരെയിലെ കൃത്രിമ സൈറ്റിൽ ഇറക്കിയും പരീക്ഷണം നടത്തും. സുരക്ഷിതമായ ലാൻഡിങ് സ്ഥലത്തേക്ക് പേടകത്തെ നയിക്കാൻ അതിന്റെ സെൻസറുകൾക്ക് സാധിക്കുമോ എന്നതാണ് പരീക്ഷിക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ പദ്ധതിയിട്ടിരുന്ന ചന്ദ്രയാൻ -2 കഴിഞ്ഞ വർഷം ജൂലൈ 22 നാണ് വിക്ഷേപിച്ചത്. എന്നാൽ, വിക്രം ലാൻഡർ സെപ്റ്റംബർ 7 ന് ഇടിച്ചിറങ്ങി തകരുകയായിരുന്നു. മിഷന്റെ ഓർബിറ്റർ മികച്ച രീതിയിൽ പ്രവർത്തിക്കുകയും കൃത്യമായി ഡേറ്റ അയയ്ക്കുകയും ചെയ്യുന്നുണ്ട്.

English Summary: Chandrayaan-3 To Be Launched In Early 2021, Will Not Include Orbiter