കൊറോണവൈറസ് മനുഷ്യ കോശങ്ങളിലേക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. കോവിഡിനെതിരായ പോരാട്ടത്തിന് ഈ കണ്ടെത്തല്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് പ്രതീക്ഷ. സാര്‍സ് കോവ് 2 വൈറസ് മനുഷ്യ കോശങ്ങളിലെ എസിഇ 2 എന്‍സൈമുമായി കൂടിച്ചേരുന്നതിന്റെ ദൃശ്യമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണവൈറസ് മനുഷ്യ കോശങ്ങളിലേക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. കോവിഡിനെതിരായ പോരാട്ടത്തിന് ഈ കണ്ടെത്തല്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് പ്രതീക്ഷ. സാര്‍സ് കോവ് 2 വൈറസ് മനുഷ്യ കോശങ്ങളിലെ എസിഇ 2 എന്‍സൈമുമായി കൂടിച്ചേരുന്നതിന്റെ ദൃശ്യമാണ് പകര്‍ത്തിയിരിക്കുന്നത്. 

ADVERTISEMENT

മനുഷ്യന്‍ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 ഒരാളില്‍ പടര്‍ന്നു പിടിക്കുന്നതിന്റെ തുടക്കം ചിത്രീകരിക്കുന്നതിലാണ് ശാസ്ത്രജ്ഞര്‍ വിജയിച്ചിരിക്കുന്നത്. സാര്‍സ് കോവ് 2 വൈറസിന്റെ പ്രോട്ടീന്‍ സ്‌പൈക്കാണ് നമ്മുടെ കോശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാനും കോശങ്ങളിലേക്ക് പടര്‍ന്നു കയറാനും സഹായിക്കുന്നത്. മനുഷ്യ കോശങ്ങളിലെ എസിഇ 2 എന്‍സൈമുകളുമായി സമ്പര്‍ക്കത്തിലെത്തിയാല്‍ ആതിഥേയ കോശത്തിലേക്ക് സ്വന്തം ഡിഎന്‍എ പകര്‍ത്തുകയാണ് സാര്‍സ് കോവ് 2 ചെയ്യുക. പിന്നീട് മറ്റു കോശങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയും ചെയ്യും.

ADVERTISEMENT

മനുഷ്യനിലേക്കുള്ള കോവിഡ് 19 രോഗം വരുന്നത് നമ്മുടെ കോശങ്ങളിലെ എസിഇ എന്‍സൈമുകള്‍ വഴിയാണ്. കോവിഡ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കുന്ന ആ നിമിഷമാണ് വാഷിങ്ടണ്‍ ഡിസിയിലെ നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഗോഷ്‌കോവും സംഘവും ചേര്‍ന്ന് പകര്‍ത്തിയെടുത്തിരിക്കുന്നത്. മനുഷ്യനിലേക്ക് കോവിഡ് രോഗമെത്തുന്ന ആ നിമിഷം നിങ്ങള്‍ക്ക് കാണാനാകുമെന്നാണ് ഗോഷ്‌കോവ് പറയുന്നത്. 

ADVERTISEMENT

ആതിഥേയ കോശത്തിന്റെ സഹായമില്ലാതെ വൈറസിന് പുനരുത്പാദനം സാധ്യമല്ല. സാര്‍സ് കോവ് 2 എങ്ങനെയാണ് കോശങ്ങളിലേക്ക് നുഴഞ്ഞുകയറുകയും പടര്‍ന്നുപിടിക്കുകയും ചെയ്യുന്നതെന്നത് സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഗോഷ്‌കോവും സഹപ്രവര്‍ത്തകരും നേരത്തെ തന്നെ അര്‍ബുദ രോഗാണുക്കളും പലതരം വൈറസുകളും മനുഷ്യ കോശങ്ങളുമായി സമ്പര്‍ക്കത്തിലാകുന്നത് ദൃശ്യവല്‍ക്കരിക്കുന്നതില്‍ വിജയിച്ചിരുന്നു. എന്നാല്‍ സാര്‍സ് കോവ് 2 വൈറസ് ഇതുവരെ പിടികൊടുത്തിരുന്നില്ല. 

കോവിഡ് വൈറസുകളെ നേരിടാനുള്ള സ്യൂഡോവിറിയോണ്‍സിനെ നിര്‍മിക്കാനുള്ള ആദ്യ പടിയാണ് ഇതെന്നാണ് ഗവേഷകര്‍ കരുതുന്നത്. വൈറസുകളുടെ പല സവിശേഷതകളും കാണിക്കുമെങ്കിസും സ്യൂഡോവിറിയോണുകള്‍ വൈറസുകളല്ല. ഇരട്ടിക്കുന്നത് അടക്കമുള്ള വൈറസുകളുടെ സവിശേഷതകള്‍ സ്യൂഡോവിറിയോണുകള്‍ക്കില്ല.

English Summary: Real-time imaging shows how SARS-CoV-2 attacks human cells