ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടിവരികയാണ്. മരണസംഖ്യയും ഗണ്യമായി കൂടി. മിക്ക രാജ്യങ്ങളിലെയും സ്ഥിതി ദയനീയമാണ്. കരുതിയിരുന്നില്ലെങ്കിൽ വാക്സീൻ വരും മുന്‍പെ ലോകത്ത് 20 ലക്ഷം പേർ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ലോക രാഷ്ട്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടിവരികയാണ്. മരണസംഖ്യയും ഗണ്യമായി കൂടി. മിക്ക രാജ്യങ്ങളിലെയും സ്ഥിതി ദയനീയമാണ്. കരുതിയിരുന്നില്ലെങ്കിൽ വാക്സീൻ വരും മുന്‍പെ ലോകത്ത് 20 ലക്ഷം പേർ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

ADVERTISEMENT

ലോക രാഷ്ട്രങ്ങൾ മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പത്ത് ലക്ഷത്തോളം പേർ കൂടി കൊവിഡിനിരയാകുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊറോണവൈറസ് മരണങ്ങൾ ഇതിനകം തന്നെ പത്ത് ലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വെർച്വൽ ലോകത്തിന് വലിയൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ADVERTISEMENT

ലോകത്ത് 20 ലക്ഷം പേർ കൊറോണവൈറസ് പിടിപ്പെട്ട് മരിക്കുന്നുവെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ, കൂട്ടായ പ്രവർത്തനമില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് നീങ്ങുമെന്നും ഇത് വളരെ നിർഭാഗ്യകരമായ കാര്യമാണെന്നും മൈക്കൽ റയാൻ പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ വർഷം അവസാനം ചൈനയിലെ വുഹാനിൽ നിന്ന് കൊറോണ വൈറസ് പുറത്തുവന്നതിനുശേഷം ലോകമെമ്പാടുമുള്ള 3.2 കോടിയിലധികം ആളുകളെ ബാധിക്കുകയും വെള്ളിയാഴ്ച വരെ 983,900 പേര്‍ മരിക്കുകയും ചെയ്തുവെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് -19 മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. കാരണം ഗുരുതരമായ രോഗികൾക്ക് ഓക്സിജന്റെയും സ്റ്റിറോയിഡ് ഡെക്സാമെത്താസോണിന്റെയും മെച്ചപ്പെട്ട ചികിത്സ നൽകി ജീവൻ രക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു. ലോകനേതാക്കൾ ജീവൻ രക്ഷിക്കാനുള്ള നടപടികൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നില്ലെങ്കിൽ മരണങ്ങൾ കൂടാമെന്നും റയാൻ മുന്നറിയിപ്പ് നൽകി.

English Summary: WHO says 2 million coronavirus deaths is ‘not impossible’ as world approaches 1 million