ബോയിങ് -747 വിമാനത്തേക്കാൾ വലിയ ഛിന്നഗ്രഹം ഒക്ടോബർ 7 ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തുമെന്ന് നാസയുടെ സെന്റർ ഫോർ എർത്ത്-ഒബ്ജക്റ്റ്സ് മുന്നറിയിപ്പ് നൽകി. 2020 ആർ‌കെ 2 എന്ന ഛിന്നഗ്രഹം നിലവിൽ ഭൂമിയുടെ ഭ്രമണപഥവുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഒരു പാതയിലാണ്. ഇക്കാര്യം നാസ സൂക്ഷ്മമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോയിങ് -747 വിമാനത്തേക്കാൾ വലിയ ഛിന്നഗ്രഹം ഒക്ടോബർ 7 ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തുമെന്ന് നാസയുടെ സെന്റർ ഫോർ എർത്ത്-ഒബ്ജക്റ്റ്സ് മുന്നറിയിപ്പ് നൽകി. 2020 ആർ‌കെ 2 എന്ന ഛിന്നഗ്രഹം നിലവിൽ ഭൂമിയുടെ ഭ്രമണപഥവുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഒരു പാതയിലാണ്. ഇക്കാര്യം നാസ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 38,27,797.34 കിലോമീറ്റർ അകലെകൂടിയാകും കടന്നുപോകുക. ഇതിനാൽ ഭൂമിക്ക് ഭീഷണിയില്ലെന്നും ഗവേഷകർ അറിയിച്ചു.

ADVERTISEMENT

36 മീറ്റർ മുതൽ 81 മീറ്റർ വരെ വ്യാസമുള്ള 118-256 അടി വീതിയുള്ള ഛിന്നഗ്രഹം സെക്കൻഡിൽ 6.68 കിലോമീറ്റർ വേഗത്തിലാണ് ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നത്. കണക്കാക്കിയ വലുപ്പത്തെ അടിസ്ഥാനമാക്കുമ്പോൾ, 68.5 മീറ്റർ വീതിയുള്ള ബോയിങ് -747 8 സീരീസ് വിമാനത്തിന്റെ ചിറകിനേക്കാൾ വലുതായിരിക്കും ഇതെന്നും കണക്കാക്കുന്നു.

ADVERTISEMENT

കഴിഞ്ഞ മാസമാണ് ബഹിരാകാശ ഗവേഷകർ 2020 ആർ‌കെ 2 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തോട് അടുക്കുമെങ്കിലും ജ്യോതിശാസ്ത്രജ്ഞർക്ക് അത് ഭൂമിയിൽ നിന്ന് അത്ര പെട്ടെന്ന് കാണാൻ കഴിയില്ല. ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം ഉച്ചയ്ക്ക് 1.12 ന് അല്ലെങ്കിൽ ബ്രിട്ടിഷ് സമയം വൈകുന്നേരം 6.12 നാണ് ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടെ കടന്നുപോകുന്നത്.

ADVERTISEMENT

2020 ആർ‌കെ 2 ഛിന്നഗ്രഹം ഇനി 2027 ഓഗസ്റ്റിലായിരിക്കും വീണ്ടും ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. സെപ്റ്റംബർ 24 ന് ഭൂമിക്ക് സമീപത്തുകൂടെ മറ്റൊരു ഛിന്നഗ്രഹം കൂടി കടന്നുപോയിരുന്നു. ഏകദേശം ഒരു ബസിന്റെ വലുപ്പമുള്ള ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് ഏകദേശം 22,000 കിലോമീറ്റർ അകലെയായിരുന്നു.

English Summary: Space Rock ‘Bigger Than Boeing-747 Jet’ to Collide With Earth’s Orbit on October 7