ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ ഓരോ ദിവസവും പുതിയ ഉയരങ്ങളിലാണ് എത്തുന്നത്. വർഷങ്ങളോളം സമയമെടുത്ത് ഇസ്രോ ഗവേഷകർ വികസിപ്പിച്ചെടുത്ത ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തെ (ഐആർ‌എൻ‌എസ്‌എസ്) വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിന്റെ (ഡബ്ല്യുഡബ്ല്യുആർ‌എൻ‌എസ്) ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ ഓരോ ദിവസവും പുതിയ ഉയരങ്ങളിലാണ് എത്തുന്നത്. വർഷങ്ങളോളം സമയമെടുത്ത് ഇസ്രോ ഗവേഷകർ വികസിപ്പിച്ചെടുത്ത ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തെ (ഐആർ‌എൻ‌എസ്‌എസ്) വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിന്റെ (ഡബ്ല്യുഡബ്ല്യുആർ‌എൻ‌എസ്) ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ ഓരോ ദിവസവും പുതിയ ഉയരങ്ങളിലാണ് എത്തുന്നത്. വർഷങ്ങളോളം സമയമെടുത്ത് ഇസ്രോ ഗവേഷകർ വികസിപ്പിച്ചെടുത്ത ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തെ (ഐആർ‌എൻ‌എസ്‌എസ്) വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിന്റെ (ഡബ്ല്യുഡബ്ല്യുആർ‌എൻ‌എസ്) ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ ഓരോ ദിവസവും പുതിയ ഉയരങ്ങളിലാണ് എത്തുന്നത്. വർഷങ്ങളോളം സമയമെടുത്ത് ഇസ്രോ ഗവേഷകർ വികസിപ്പിച്ചെടുത്ത ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തെ (ഐആർ‌എൻ‌എസ്‌എസ്) വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിന്റെ (ഡബ്ല്യുഡബ്ല്യുആർ‌എൻ‌എസ്) ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രവർത്തനത്തിനായി രാജ്യാന്തര മാരിടൈം ഓർഗനൈസേഷൻ (ഐ‌എം‌ഒ) അംഗീകരിച്ചതായി കേന്ദ്രം അറിയിച്ചു. നേരത്തെ യുഎസ് കോൺഗ്രസും നാവികിനെ അംഗീകരിച്ചിരുന്നു.

 

ADVERTISEMENT

ഇതോടെ ഐ‌എം‌ഒ അംഗീകരിച്ച സ്വതന്ത്ര പ്രാദേശിക ഗതിനിർണയ ഉപഗ്രഹ സംവിധാനം കൈവശമുള്ള നാലാമത്തെ രാജ്യമായി നവംബർ 11 ന് ഇന്ത്യ മാറിയിരിക്കുകയാണ്. 50 എൻ അക്ഷാംശം, 55 ഇ രേഖാംശം, 5 എസ് അക്ഷാംശവും, 110 ഇ രേഖാംശം (ഇന്ത്യൻ അതിർത്തിയിൽ നിന്ന് ഏകദേശം 1500 കിലോമീറ്റർ വരെ) പരിധിക്കുള്ളിൽ സമുദ്രത്തിലെ കപ്പലുകളുടെ നാവിഗേഷന് സഹായിക്കുന്നതിന് ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഗ്ലോനാസ്) എന്നിവയ്ക്ക് സമാനമായി ചരക്കു കപ്പലുകൾക്ക് ഐആർ‌എൻ‌എസ്എസ് ഉപയോഗിക്കാൻ ഈ നീക്കം സഹായിക്കും.

 

ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (ഐ‌എം‌ഒ) മാരിടൈം സേഫ്റ്റി കമ്മിറ്റി (എം‌എം‌സി) നവംബർ 4 മുതൽ 11 വരെ നടന്ന യോഗത്തിൽ ഐ‌ആർ‌എൻ‌എസ്‌എസിനെ വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റം, തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം എന്നിവ അംഗീകരിച്ചതായി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു സ്വതന്ത്ര പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനമാണ് ഐആർ‌എൻ‌എസ്എസ്. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളുടെ നാവിഗേഷനെ സഹായിക്കുന്നതിന് കൃത്യമായ സ്ഥാന വിവര സേവനം നൽകുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

ADVERTISEMENT

ഇന്ത്യയുടെ സ്വന്തം ‘നാവിക്’ വിപണിയിലേക്ക്

 

ലോകത്ത് അതിവേഗം വളര്‍ച്ച നേടുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണ് ഇന്ത്യ. ഗതിനിര്‍ണയ മേഖലയില്‍ (നാവിഗേഷന്‍) സ്വയംപര്യാപ്തത നേടിക്കൊണ്ട് സ്വന്തം ജിപിഎസ് സംവിധാനം ഒരുക്കിയതിലൂടെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം ബഹുദൂരം മുന്നിലാണെന്നു കൂടി തെളിയിച്ചു കഴിഞ്ഞു. ലോക ശക്തികൾക്ക് മാത്രം കുത്തകയായിരുന്ന നാവിഗേഷൻ സംവിധാനമാണ് ഇപ്പോൾ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ഇനി വിപണിയിലേക്ക് ഇറങ്ങുകയാണ്. നേരത്തെ നിരവധി തവണ പ്രതിരോധ ആവശ്യങ്ങൾക്ക് അമേരിക്കയുടെ ജിപിഎസ് സഹായം ഇന്ത്യ തേടിയിരുന്നെങ്കിലും നൽകിയിരുന്നില്ല. കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇസ്രയേലാണ് നാവിഗേഷൻ സംവിധാനങ്ങൾ നൽകി ഇന്ത്യയെ സഹായിച്ചത്.

 

ADVERTISEMENT

നാവികിന്റെ വിപണി സാധ്യതകള്‍ മുതലെടുക്കാന്‍ ഒടുവില്‍ ഇസ്രോ തീരുമാനിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വ്യവസായ വിഭാഗമായ ആന്‍ഡ്രിക്‌സ് കോര്‍പറേഷനാണ് ഇതിന് മന്‍കയ്യെടുത്ത് രണ്ട് ടെണ്ടറുകള്‍ ക്ഷണിച്ചിട്ടുള്ളത്. നാവിക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചിപ്പുകളും ഉപകരണങ്ങളും നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ചില സ്മാർട് ഫോണുകളിൽ ഇപ്പോൾ തന്നെ നാവികിന്റെ സേവനം ലഭിക്കുന്നുണ്ട്.

 

എട്ട് കൃത്രിമോപഗ്രഹങ്ങളാണ് നാവിക് (Navigation in Indian Constellation) എന്ന ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനത്തെ നിയന്ത്രിക്കുന്നത്. അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റ (ജിപിഎസ്)ത്തിന് സമാനമായ രീതിയിലാണ് നാവികിന്റെയും പ്രവര്‍ത്തനം. എന്നാല്‍ ഇന്ത്യന്‍ ഭാഗത്തെ 1500 ചതുരശ്ര കിലോമീറ്ററില്‍ മാത്രമേ നമ്മുടെ നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ. നാവിക്കിനു വേണ്ടി 2013 ജൂലൈയില്‍ ആദ്യ സാറ്റലൈറ്റും 2016 ഏപ്രിലില്‍ ഏഴാമത്തെ സാറ്റലൈറ്റും വിജയകരമായി ഇന്ത്യ വിക്ഷേപിച്ചിരുന്നു. 

 

ഉപരിതല ഗതാഗതം, ചരക്കു നീക്കം, വ്യോമ-കടല്‍ നാവിഗേഷന്‍, രക്ഷാപ്രവര്‍ത്തനം, മൊബൈലുമായി ചേര്‍ന്നുള്ള സേവനം, പര്‍വതാരോഹണം പോലുള്ള സാഹസിക പ്രവര്‍ത്തികള്‍ക്ക് തുടങ്ങി നിരവധി ഉപയോഗങ്ങളാണ് നാവിഗേഷന്‍ സംവിധാനങ്ങള്‍ക്കുള്ളത്. നാവിക് ശക്തമാകുന്നതോടെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇത് അടസ്ഥാനമാക്കിയുള്ള ഉപകരണങ്ങളുടെ നിര്‍മാണം അടക്കം നിരവധി സാധ്യതകള്‍ തുറക്കും.

 

കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം എല്ലാ നാഷണല്‍ പെര്‍മ്മിറ്റ് വാഹനങ്ങളിലും ട്രാക്കിങ് ഡിവൈസുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. മത്സ്യബന്ധന ബോട്ടുകളിലും ഇത്തരം സംവിധാനങ്ങള്‍ അത്യാവശ്യമാണ്. ക്വാല്‍കം ടെക്‌നോളജീസുമായി ചേര്‍ന്ന് നാവിക്കിന് ആവശ്യമായ ചിപ്പുകള്‍ നിര്‍മിച്ച് ഇസ്രോ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ നാവിഗേഷന്‍ സംവിധാനത്തിനൊപ്പം യൂറോപ്പിലേയും (ഗലീലിയോ) റഷ്യയിലേയും (GLONASS) ചൈനയിലെയും (ബെയ്ദു) നാവിഗേഷന്‍ സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ചിപ്പുകളാണ് ഇവര്‍ നിര്‍മിച്ചത്. 

 

നാവിക്കിന് 3GPP സര്‍ട്ടിഫിക്കേഷന്‍ ഉണ്ടെന്നതും ഗുണകരമാണ്. ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളുടെ നിലവാരം നിശ്ചയിക്കുന്നവരാണ് 3ജിപിപി. 5ജി ഉപകരണങ്ങളിലും നാവിക് നാവിഗേഷന്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ പരിഷ്‌ക്കരിക്കാനാണ് ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡ്സ് ഡവലപ്മെന്റ് സൊസൈറ്റി, ഇന്ത്യ (TSDSI) ലക്ഷ്യമിടുന്നത്.

 

English Summary: IRNSS accepted as component of World Wide Radio Navigation System