കഴിഞ്ഞ ആഴ്ച ഹവായ് ദ്വീപായ ഒവാഹുവിലെ നിവാസികൾ ഒരു അദ്ഭുത കാഴ്ച കണ്ടു. രാത്രി സമയത്ത് ആകാശത്ത് നീല നിറത്തിലുള്ള വസ്തു കണ്ടുവെന്നും ഇത് പിന്നീട് കടലിൽ പതിച്ചുവെന്നുമാണ് പ്രദേശവാസികൾ പറഞ്ഞത്. ചൊവ്വാഴ്ചയാണ് സംഭവം. പറക്കുന്ന അജ്ഞാത വസ്തുവിന്റെ ദൃശ്യങ്ങൾ നിരവധി പേർ റിപ്പോർട്ട് ചെയ്തതായി ഹവായ് ന്യൂസ് നൗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ആഴ്ച ഹവായ് ദ്വീപായ ഒവാഹുവിലെ നിവാസികൾ ഒരു അദ്ഭുത കാഴ്ച കണ്ടു. രാത്രി സമയത്ത് ആകാശത്ത് നീല നിറത്തിലുള്ള വസ്തു കണ്ടുവെന്നും ഇത് പിന്നീട് കടലിൽ പതിച്ചുവെന്നുമാണ് പ്രദേശവാസികൾ പറഞ്ഞത്. ചൊവ്വാഴ്ചയാണ് സംഭവം. പറക്കുന്ന അജ്ഞാത വസ്തുവിന്റെ ദൃശ്യങ്ങൾ നിരവധി പേർ റിപ്പോർട്ട് ചെയ്തതായി ഹവായ് ന്യൂസ് നൗ റിപ്പോർട്ട് ചെയ്തു. രാജ്യാന്തര മാധ്യമങ്ങളിലെല്ലാം പറക്കും തളിക വാർത്ത വന്നിട്ടുണ്ട്.

ADVERTISEMENT

ഓൺലൈനിൽ പ്രചരിക്കുന്ന ഫോട്ടോകളിലും വിഡിയോകളിലും തിളങ്ങുന്ന നീല നിറത്തിലുള്ള വസ്തു ആകാശത്തിലൂടെ സഞ്ചരിക്കുന്നതായാണ് കാണിക്കുന്നത്. ഈ കാഴ്ച കണ്ട നിരവധി പേർ വിവിധ ഊഹാപോഹങ്ങളാണ് നടത്തിയത്. ചിലർ അന്യഗ്രഹജീവികളെക്കുറിച്ച് പറഞ്ഞപ്പോൾ മറ്റുചിലർ താഴേക്കിറങ്ങിയ വിമാനങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തത്. ചിലർ കൂടുതൽ ന്യായമായ, ശാസ്ത്രീയ വിശദീകരണങ്ങളുമായി വരാൻ ശ്രമിച്ചു. ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞത്, ഇത് യുഎഫ്ഒ ഒന്നുമല്ല, ഒരു എൽഇഡി പട്ടം ആയിരിക്കാമെന്നാണ്

ADVERTISEMENT

സംഭവത്തിന്റെ വിഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നീലനിറത്തിലുള്ള വസ്തു ഏറെ നേരം ആകാശത്ത് അതിവേഗം സഞ്ചരിക്കുന്നത് വിഡിയോകളിൽ കാണാം. അന്യഗ്രഹ ജീവികളാണോ അതല്ല, സാങ്കേതിക പ്രശ്നത്തിൽപെട്ട വിമാനമാണോ എന്നുവരെ അഭ്യൂഹങ്ങൾ പരന്നിരുന്നു. വിഷയത്തിൽ അമേരിക്കൻ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഇടപെട്ടെങ്കിലും കൃത്യമായ വിശദീകരണം നൽകിയില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണ് അധികൃതർ പറഞ്ഞത്.

ADVERTISEMENT

യു‌എഫ്‌ഒ കടന്നുപോകുന്നത് താൻ കണ്ടതായി മോറിയ എന്ന സ്ത്രീ ഹവായ് ന്യൂസിനോട് പറഞ്ഞു. ‘ഞാൻ മുകളിലേക്ക് നോക്കി, കണ്ടത് അദ്ഭുത കാഴ്ചയായിരുന്നു! അവൾ പറഞ്ഞു. ഈ കാഴ്ച എല്ലാവരെയും വിളിച്ച് കാണിച്ചുവെന്നും അവർ പറഞ്ഞു. എന്നെയും കുടുംബത്തെയും ഈ വസ്‌തു വളരെയധികം കൗതുകപ്പെടുത്തിയെന്നും 38 കാരി പറഞ്ഞു. വിചിത്ര വസ്തു പിന്നീട് സമുദ്രത്തിലേക്ക് വീഴുകയായിരുന്നു.

പൊലീസിൽ നിന്ന് യു‌എഫ്‌ഒയുടെ റിപ്പോർട്ടുകൾ ലഭിച്ചതായി എഫ്‌എ‌എ സ്ഥിരീകരിച്ചു. അവർക്ക് ഇതേക്കുറിച്ച് നിരവധി കോളുകൾ ലഭിച്ചു. വിമാനാപകടങ്ങളോ സംഭവങ്ങളോ ഈ സമയത്ത് ഉണ്ടായിട്ടില്ലെന്നാണ് എഫ്എഎ ഉദ്യോഗസ്ഥർ പറഞ്ഞത്.

English Summary: Multiple People Report Seeing A Mysterious Blue UFO In Hawaii