ഒറ്റതവണ ഒരു റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ച് ലോകകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് റെക്കോർഡിച്ചു. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ജനുവരി 24 ന് പസിഫിക് സമയം രാവിലെ 10 നാണ് വിക്ഷേപണം നടന്നത്. സ്പേസ് എക്സിന്റെ 2021 ലെ ആദ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റതവണ ഒരു റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ച് ലോകകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് റെക്കോർഡിച്ചു. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ജനുവരി 24 ന് പസിഫിക് സമയം രാവിലെ 10 നാണ് വിക്ഷേപണം നടന്നത്. സ്പേസ് എക്സിന്റെ 2021 ലെ ആദ്യത്തെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് വിക്ഷേപണം കൂടിയാണിത്.

ADVERTISEMENT

ഒരൊറ്റ റോക്കറ്റിൽ ഏറ്റവുമധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഇന്ത്യയുടെ ഇസ്രോയുടെ റെക്കോർഡാണ് സ്പേസ്എക്സ് തകർത്തത്. 2017 ഫെബ്രുവരിയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ പി‌എസ്‌എൽ‌വി-സി 37 ൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതാണ് നേരത്തെയുള്ള റെക്കോർഡ്.

ADVERTISEMENT

സ്പേസ് എക്സ് റിപ്പോർട്ട് അനുസരിച്ച്, മനുഷ്യനെയും ബഹിരാകാശ പേടകങ്ങളെയും സുരക്ഷിതമായി ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശേഷിയുള്ളതാണ് ഫാൽക്കൺ 9 റോക്കറ്റ്. രണ്ട് ഘട്ടങ്ങളുള്ള പുനരുപയോഗിക്കാവുന്ന റോക്കറ്റാണ് ഫാൽക്കൺ 9. പുനരുപയോഗിക്കാവുന്ന ലോകത്തിലെ ആദ്യത്തെ റോക്കറ്റ് കൂടിയാണിത്. ഇത് റോക്കറ്റിന്റെ ഏറ്റവും ചെലവേറിയ ഭാഗങ്ങൾ വീണ്ടും ഉപയോഗിക്കാൻ അനുവദിക്കുന്നു. ഇതുവഴി വിക്ഷേപണ ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കുന്നുണ്ട്.

ADVERTISEMENT

നേരത്തെ ഫാൽക്കൺ 9 റോക്കറ്റിൽ ഒറ്റതവണ 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ വരെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു. ഇതിലൂടെ നിലവിൽ 1000 ഉപഗ്രഹങ്ങളെ ലോ എർത്ത് ഭ്രമണപഥത്തിൽ വിന്യസിക്കാൻ സാധിച്ചിട്ടുണ്ട്. 2017 ലാണ് ഫാൽക്കൺ 9 ഭൂമിയിൽ തിരിച്ചിറക്കി നേട്ടം കൈവരിച്ചത്. ഒരിക്കൽ ഉപയോഗിച്ച റോക്കറ്റ് മറ്റൊരു ദൗത്യത്തിനു കൂടി ഉപയോഗിച്ച് വിജയകരമായി തിരിച്ചിറക്കി സ്വകാര്യ ബഹിരാകാശ ഏജന്‍സിയാ സ്പേസ്എക്സ് അന്ന് ചരിത്രം കുറിച്ചിരുന്നു.

English Summary: SpaceX's Falcon 9 Launched Successfully With Record-breaking 143 Spacecrafts Into Orbit