ഏതാണ്ട് 5400 വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്നതെന്ന് കരുതുന്ന സ്ത്രീയുടെ തലയോട്ടി ഇറ്റലിയിലെ മാര്‍ഷല്‍ ലുബെന്‍സ് ഗുഹയില്‍ നിന്നും കണ്ടെത്തി. ഗുഹകളില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നത് അന്നത്തെ കാലത്ത് സ്വാഭാവികമായിരുന്നു. തറനിരപ്പില്‍ നിന്നും ഏതാണ്ട് 40 അടിയോളം കുത്തനെയുള്ള ഉയരത്തിലായിരുന്നു ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാണ്ട് 5400 വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്നതെന്ന് കരുതുന്ന സ്ത്രീയുടെ തലയോട്ടി ഇറ്റലിയിലെ മാര്‍ഷല്‍ ലുബെന്‍സ് ഗുഹയില്‍ നിന്നും കണ്ടെത്തി. ഗുഹകളില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നത് അന്നത്തെ കാലത്ത് സ്വാഭാവികമായിരുന്നു. തറനിരപ്പില്‍ നിന്നും ഏതാണ്ട് 40 അടിയോളം കുത്തനെയുള്ള ഉയരത്തിലായിരുന്നു ഈ തലയോട്ടി ഉണ്ടായിരുന്നത്. അതെങ്ങനെ സംഭവിച്ചുവെന്നതിന്റെ വിശദീകരണമാണ് പുരാവസ്തു ഗവേഷകര്‍ നല്‍കുന്നത്.

ADVERTISEMENT

2015ലാണ് ഈ തലയോട്ടി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുന്നത്. ബിസി 3630നും 3380നും ഇടക്ക് ജീവിച്ചിരുന്ന സ്ത്രീയുടേതാണ് ഈ തലയോട്ടിയെന്നാണ് കരുതുന്നത്. തലയോട്ടി കണ്ടെത്തിയ ഭാഗമാണ് ഗവേഷകരെ ഏറെ ചിന്തിപ്പിച്ചത്. മാര്‍ഷല്‍ ലുബെന്‍സ് ഗുഹയുടെ അടിത്തട്ടില്‍ നിന്നും കുത്തനെയുള്ള 12 മീറ്റര്‍ ഉയരത്തിലാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടി ആരെങ്കിലും കൊണ്ടുവെച്ചതല്ല മറിച്ച് അവിചാരിതമായി ഇവിടേക്ക് എത്തിപ്പെട്ടതാന്നാണ് എന്നാണ് കരുതപ്പെടുന്നത്.

ADVERTISEMENT

ഈ തലയോട്ടിയുടെ ഉടമയായ സ്ത്രീക്ക് മരണസമയത്ത് 24നും 35നും ഇടക്ക് പ്രായമുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. തലയോട്ടിയുടെ പലഭാഗത്തും പൊട്ടലുകളും വിള്ളലുകളും സംഭവിച്ചിരുന്നു. തലയോട്ടിയില്‍ നിന്നും ലഭിച്ച എക്കലിന്റെ അവശിഷ്ടങ്ങളും തലയോട്ടിയിലെ പൊട്ടലുകളും കാണിക്കുന്നത് സംസ്‌ക്കരിച്ച യഥാര്‍ഥ സ്ഥലത്തു നിന്നും ഇത് പ്രകൃതി പ്രതിഭാസങ്ങളെ കൊണ്ടോ മറ്റോ മാറ്റപ്പെട്ടുവെന്നാണ്.

ADVERTISEMENT

വെള്ളത്തിലൂടെ ഒഴുകി പോയ ഈ തലയോട്ടി അന്നത്തെകാലത്തെ ഒരു അഴുക്കുചാലിലേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. അഴുക്കു ചാലിലേക്കുള്ള വീഴ്ചക്കിടെ വശങ്ങളില്‍ നിന്നും നീണ്ടു നിന്നിരുന്ന ഭാഗത്ത് തട്ടി ഇത് താഴെയെത്താതെ പോവുകയായിരുന്നു. തുടര്‍ച്ചയായി വെള്ളം ഒഴുകിയതിനെ തുടര്‍ന്ന് ചുണ്ണാമ്പുകല്‍ നിക്ഷേപങ്ങളാണ് തലയോട്ടിയെ തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് ഏതാണ്ട് 1370 വര്‍ഷങ്ങളോളം ഈ അവസ്ഥ തുടര്‍ന്നു.

പില്‍ക്കാലത്ത് അഴുക്കുചാല്‍ മുകളില്‍ നിന്നും മൂടി. എന്നാല്‍ അടി ഭാഗം തുറന്നു തന്നെയിരുന്നതിനാല്‍ വൈകാതെ ഇതൊരു ഗുഹാ രൂപം പ്രാപിക്കുകയായിരുന്നു. ഏതാണ്ട് 40 അടി വരെ കുത്തനെ ഉയരത്തിലേക്കുള്ളതാണ് ഒരു ഗുഹ. ഈ ഗുഹയുടെ പാതി ഉയരത്തില്‍ നിന്നാണ് തലയോട്ടി കണ്ടെടുത്തിരിക്കുന്നത്. പുരാവസ്തു ഡിറ്റക്ടീവുകളുടെ അന്വേഷണ റിപ്പോര്‍ട്ട് പ്ലസ് വണ്‍ ജേണലിലാണ് പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: 5400 year old cranium young woman swept grave forming cavern