ഭൂമിയുടെ ഉള്‍ഭാഗം ചൂടുകൊണ്ട് തിളച്ചുമറിയുന്ന രൂപത്തിലാണെന്ന് നമുക്കറിയാം. ഭൂമിക്കുള്ളില്‍ നിന്നുള്ള ചൂട് പുറത്തേക്ക് നഷ്ടമാകുന്നത് എല്ലായിടത്തും ഒരുപോലെയല്ലെന്നാണ് ഓസ്‌ലോ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഭൂമിയുടെ ആഫ്രിക്കന്‍ അര്‍ധഗോളത്തെ അപേക്ഷിച്ച് പസഫിക് അര്‍ധഗോളം വേഗത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയുടെ ഉള്‍ഭാഗം ചൂടുകൊണ്ട് തിളച്ചുമറിയുന്ന രൂപത്തിലാണെന്ന് നമുക്കറിയാം. ഭൂമിക്കുള്ളില്‍ നിന്നുള്ള ചൂട് പുറത്തേക്ക് നഷ്ടമാകുന്നത് എല്ലായിടത്തും ഒരുപോലെയല്ലെന്നാണ് ഓസ്‌ലോ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഭൂമിയുടെ ആഫ്രിക്കന്‍ അര്‍ധഗോളത്തെ അപേക്ഷിച്ച് പസഫിക് അര്‍ധഗോളം വേഗത്തില്‍ തണുക്കുന്നുവെന്നാണ് കണ്ടെത്തല്‍.

ADVERTISEMENT

ഭൂമിയുടെ ഉള്‍ഭാഗം തിളച്ചുമറിയുന്ന ലോഹങ്ങളാല്‍ നിറഞ്ഞാണിരിക്കുന്നത്. ഇതാണ് അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ക്കിടെ ലാവയായി പുറത്തേക്കൊഴുകുന്നത്. ഈ തിളച്ചുമറിയുന്ന മാഗ്മ ഭൂമിക്കൊപ്പം കറങ്ങുന്നുമുണ്ട്. നമ്മുടെ അന്തരീക്ഷത്തെ ഭൂമിയോട് ചേര്‍ത്തു നിര്‍ത്തുന്നതും ഭൂഗുരുത്വത്തിന് കാരണമാകുന്നതും ഇതേ ഭൂമിയുടെ അകക്കാമ്പ് തന്നെ.

ADVERTISEMENT

കാലം ചെല്ലും തോറും ഭൂമിയുടെ ഉള്ളിലെ ഈ ചൂട് കുറഞ്ഞുവരുന്നുണ്ട്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഭൂമിയും തണുത്തുറഞ്ഞ് ചൊവ്വാ ഗ്രഹം പോലെയാവുകയും ചെയ്യും. പുറത്തേക്ക് ചൂട് നഷ്ടപ്പെട്ട് പോവുന്നതിന്റെ തോത് ഭൂമിയില്‍ എല്ലായിടത്തും ഒരുപോലെയല്ലെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 400 ദശലക്ഷം വര്‍ഷങ്ങളായി ചൂട് ഭൂമിക്കുള്ളില്‍ നിന്നും പുറത്തേക്ക് വരുന്നതിന്റെ കംപ്യൂട്ടര്‍ മാതൃക സൃഷ്ടിച്ചായിരുന്നു പഠനം. 

ADVERTISEMENT

ഭൗമപാളികളുടെ ചലനം മൂലം സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും തുടര്‍ച്ചയായി ലാവയും ഭൂമിക്കുള്ളിലെ ഊഷ്മാവും പുറത്തേക്ക് വരുന്നുണ്ട്. ഇതു തന്നെയാണ് കാലാന്തരത്തില്‍ ഭൂഖണ്ഡങ്ങളുടേയും ദ്വീപുകളുടേയുമെല്ലാം നിര്‍മാണത്തിന് കാരണമായത്. ഭൂമിയുടെ ഉള്‍കാമ്പില്‍ നിന്നും പുറത്തേക്കുള്ള ദൂരം സമുദ്രങ്ങളുള്ള ഭാഗത്ത് കുറവാണ്. ഇതാണ് സമുദ്രങ്ങളുടെ അടിത്തട്ടിലൂടെ ഊഷ്മാവ് പുറത്തേക്ക് നഷ്ടമാവുന്നതിലേക്ക് നയിക്കുന്നത്. ആഫ്രിക്കന്‍ അര്‍ധഗോളത്തിലാകട്ടെ ഭൂമിയുടെ ആഫ്രിക്ക, യൂറോപ്, ഏഷ്യ തുടങ്ങി കര ഭാഗങ്ങളാണ് കൂടുതലുള്ളത്. ഇത് ഭൂമിക്കുള്ളില്‍ നിന്നും ചൂട് പുറത്തേക്ക് എത്തിക്കുന്നതിന്റെ തോത് കുറക്കുന്നുവെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍.

English Summary: Why One Side of Earth Is Rapidly Getting Colder Than the Other