തിരുവനന്തപുരം∙ ഇന്ത്യൻ ബഹിരാകാശമേഖലയിൽ വലിയ മാറ്റങ്ങൾക്കു തുടക്കമിടുകയാണ് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ). നിലവിൽ ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങൾ ഏറ്റെടുക്കാനും റോക്കറ്റ് നിർമിക്കാനും വരെ പദ്ധതിയിടുകയാണു ന്യൂ സ്പേസ് ഇന്ത്യ. ന്യൂ സ്പേസിന്റെ ആദ്യ വാണിജ്യ ഇടപാടായ

തിരുവനന്തപുരം∙ ഇന്ത്യൻ ബഹിരാകാശമേഖലയിൽ വലിയ മാറ്റങ്ങൾക്കു തുടക്കമിടുകയാണ് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ). നിലവിൽ ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങൾ ഏറ്റെടുക്കാനും റോക്കറ്റ് നിർമിക്കാനും വരെ പദ്ധതിയിടുകയാണു ന്യൂ സ്പേസ് ഇന്ത്യ. ന്യൂ സ്പേസിന്റെ ആദ്യ വാണിജ്യ ഇടപാടായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ത്യൻ ബഹിരാകാശമേഖലയിൽ വലിയ മാറ്റങ്ങൾക്കു തുടക്കമിടുകയാണ് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ). നിലവിൽ ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങൾ ഏറ്റെടുക്കാനും റോക്കറ്റ് നിർമിക്കാനും വരെ പദ്ധതിയിടുകയാണു ന്യൂ സ്പേസ് ഇന്ത്യ. ന്യൂ സ്പേസിന്റെ ആദ്യ വാണിജ്യ ഇടപാടായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ത്യൻ ബഹിരാകാശമേഖലയിൽ വലിയ മാറ്റങ്ങൾക്കു തുടക്കമിടുകയാണ് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ). നിലവിൽ ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങൾ ഏറ്റെടുക്കാനും റോക്കറ്റ് നിർമിക്കാനും വരെ പദ്ധതിയിടുകയാണു ന്യൂ സ്പേസ് ഇന്ത്യ. ന്യൂ സ്പേസിന്റെ ആദ്യ വാണിജ്യ ഇടപാടായ ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹം ആമസോണിയ-1 ഫെബ്രുവരിയിൽ വിജയകരമായി വിക്ഷേപിച്ചിരുന്നു.

 

ADVERTISEMENT

എൻഎസ്ഐഎല്ലിന്റെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് പാലക്കാട് സ്വദേശിയായ ജി. നാരായണൻ. തിരുവനന്തപുരത്തെ ഐഎസ്ആർഒ സ്ഥാപനമായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡപ്യൂട്ടി ഡയറക്ടർ ആയും പാരിസിലെ ഇന്ത്യൻ എംബസിയിലെ സ്പേസ് വിഭാഗം ഫസ്റ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിടെക്, എംടെക് പാസായ ശേഷം 1983ലാണ് അദ്ദേഹം ഐഎസ്ആർഒയിൽ ചേർന്നത്. ന്യൂ സ്പേസിന്റെ സാധ്യതകളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും  ജി. നാരായണൻ മനോരമ ഓൺലൈനോടു സംസാരിക്കുന്നു

 

ന്യൂ സ്പേസിന്റെ ആദ്യ വാണിജ്യ വിക്ഷേപണം അടുത്തിടെ നടന്നു. എന്താണ് ഇതിന്റെ പ്രാധാന്യം?

 

ADVERTISEMENT

ന്യൂ സ്പേസ് ആഗോളതലത്തിലെ പ്രധാനപ്പെട്ട വിക്ഷേപണ ഏജൻസിയായി മാറി എന്നതാണ് ആദ്യ കൊമേഴ്സ്യൽ വിക്ഷേപണത്തിന്റെ പ്രാധാന്യം. 2019ൽ ന്യൂ സ്പേസ് ഇന്ത്യ രൂപീകരിച്ചതിനു ശേഷം 45 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ കഴിഞ്ഞു. 4 മിഷനുകളിലൂടെയാണ് ഇത്രയും ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ചത്.  

 

ബഹിരാകാശദൗത്യങ്ങളിലെ സ്വകാര്യ പങ്കാളിത്തത്തിന്റെ നിലവിലെ അവസ്ഥ എന്താണ്?

 

ADVERTISEMENT

അടുത്ത കാലം വരെ സ്വകാര്യ പങ്കാളിത്തം എന്നത് ഐഎസ്ആർഒയുടെ ആവശ്യപ്രകാരം ബഹിരാകാശദൗത്യങ്ങൾക്കു വേണ്ടിയുള്ള ഘടകങ്ങളുടെ നിർമാണമായിരുന്നു. എന്നാൽ ഇപ്പോൾ മെറ്റീരിയലുകളുടെ വിതരണം മുതൽ ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും സംയോജനം വരെയുള്ള പ്രവർത്തനങ്ങൾ സ്വകാര്യമേഖല ഏറ്റെടുക്കുന്നുണ്ട്. റോക്കറ്റ് മോട്ടറുകൾ, എൻജിനുകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ ടെസ്റ്റിങ് ഉൾപ്പെടെയുള്ളവയുടെ ടെസ്റ്റിങ് സ്വകാര്യമേഖല ചെയ്തുതുടങ്ങി. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും എൻജിൻ, മോട്ടറുകൾ എന്നിവയുടെ നിർമാണവും ഇപ്പോൾ സ്വകാര്യ മേഖലയാണ്.

 

മെക്കാനിക്കൽ സിസ്റ്റത്തിന്റെ 80 ശതമാനവും ഇലക്ട്രോണിക് സിസ്റ്റത്തിന്റെ 60 ശതമാനവും സ്വകാര്യമേഖലയിൽ നിന്നാണ്. ചില സ്വകാര്യ കമ്പനികൾ സ്വന്തമായി ചില ഉൽപന്നങ്ങൾ വികസിപ്പിക്കുകയും ഐഎസ്ആർഒയുടെ ലോഞ്ച് വെഹിക്കിൾ പ്രോഗ്രാമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ ബഹിരാകാശമേഖലയിൽ സജീവമായി ഇടപെട്ടു തുടങ്ങി. ചെറിയ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമിക്കുന്ന സ്റ്റാർട്ടപ്പുകൾ വരെയുണ്ട്. ഐഎസ്ആർഒ ഇവർക്കെല്ലാം സഹായവും നൽകുന്നുണ്ട്.  

എൻഎസ്ഐഎല്ലിന്റെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി. നാരായണൻ

 

ന്യൂ സ്പേസിന്റെ സാധ്യതകൾ എന്തൊക്കെയാണ്?

 

ഉപഗ്രഹങ്ങളും വിക്ഷേപണവാഹനങ്ങളും സ്വന്തമാക്കാനും പ്രവർത്തിപ്പിക്കാനും ന്യൂ സ്പേസിന് അനുമതിയുണ്ട്. കമ്യൂണിക്കേഷൻ മേഖലയിൽ ഉപയോഗിക്കുന്നവരുടെ ആവശ്യപ്രകാരം പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പദ്ധതിയുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) നിർമിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ബഹിരാകാശരംഗത്ത് കൺസൽറ്റൻസി സേവനവും നൽകും. ഐഎസ്ആർഒയുടെ സാങ്കേതികവിദ്യ ഇന്ത്യൻ വ്യവസായമേഖലയ്ക്ക് കൈമാറുന്നതും ന്യൂ സ്പേസിന്റെ നേതൃത്വത്തിലാകും.  

 

സാധ്യതകൾക്കൊപ്പം വെല്ലുവിളികളുമുണ്ടാകുമല്ലോ?

 

തീർച്ചയായും. സങ്കീർണമായ സാങ്കേതികവിദ്യയും വെല്ലുവിളികൾ നിറഞ്ഞതുമായ മേഖലയിലാണ് ന്യൂ സ്പേസ് പ്രവർത്തിക്കുന്നത്. പരിമിതമായ സൗകര്യങ്ങളിൽനിന്ന് ആഗോളതലത്തിൽ പ്രവർത്തിക്കുകയെന്നതു തീർച്ചയായും വെല്ലുവിളിയാണ്. ദേശീയതലത്തിലോ രാജ്യാന്തരതലത്തിലോ ഉള്ള നയംമാറ്റങ്ങൾ ഈ മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ആഗോളഭീമന്മാരുമായാണു മത്സരിക്കുന്നത്. ഇതെല്ലാം കൃത്യമായി മനസ്സിലാക്കിത്തന്നെയാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.  

 

സ്വകാര്യമേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും എന്തെല്ലാം സാധ്യതകളാണ് ന്യൂ സ്പേസ് വാഗ്ദാനം ചെയ്യുന്നത്?

 

പിഎസ്എൽവി നിർമിക്കാൻ സ്വകാര്യമേഖലയുമായി പങ്കാളിത്തത്തിനുള്ള നടപടികൾ തുടങ്ങി. ഇതിനായി വ്യവസായ പങ്കാളിയെ കണ്ടെത്താനുള്ള അപേക്ഷ ക്ഷണിച്ചു. ഭാവിയിൽ മറ്റു വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിർമിക്കാനുള്ള അവസരവും സ്വകാര്യ കമ്പനികൾക്കു ലഭിക്കും. ഭൗമനിരീക്ഷണം, നാവിഗേഷൻ ഉൾപ്പെടെയുള്ള മേഖലയിൽ പ്രവർത്തിക്കാനും സ്വകാര്യ കമ്പനികൾക്ക് അധികം വൈകാതെ അവസരം ലഭിക്കും. ബഹിരാകാശസാങ്കേതികവിദ്യ സ്വകാര്യമേഖലയ്ക്കു കൈമാറുന്നതു വഴി രാജ്യാന്തരവിപണയിലേക്ക് അവർക്ക് എളുപ്പത്തിൽ കടന്നു കയറാൻ കഴിയും. ഇതിനകം ഐഎസ്ആർഒ വികസിപ്പിച്ച 14 സാങ്കേതികവിദ്യകൾ സ്വകാര്യ മേഖലയ്ക്കു കൈമാറിക്കഴിഞ്ഞു. ഭാവിയിൽ ഇവയുടെ എണ്ണം വൻ തോതിൽ കൂടും.  

 

ന്യൂ സ്പേസിന്റെ ഭാവി പദ്ധതികൾ എന്തൊക്കെയാണ്?  

 

അടുത്ത 2–3 വർഷത്തിനുള്ളിൽ 4 വിക്ഷേപണ ദൗത്യങ്ങൾക്ക് കരാറായിക്കഴിഞ്ഞു. ആഗോളതലത്തിൽ കൂടുതൽ കരാറുകൾ ലഭിക്കുമെന്നു പ്രതീക്ഷയുണ്ട്. ഇതിനു പുറമേ ഉപഗ്രഹങ്ങളുടെയും വിക്ഷേപണ വാഹനങ്ങളുടെ നിർമാണവും ബഹിരാകാശ സേവനങ്ങളുടെ കൈമാറ്റവും ഉൾപ്പെടെയുള്ള പദ്ധതികളും ഏറ്റെടുക്കും. അധികം വൈകാതെ തന്നെ ന്യൂ സ്പേസ് ഇന്ത്യ ലോക ബഹിരാകാശ വിപണിയിലെ പ്രധാന സ്ഥാപനങ്ങളിലൊന്നായി മാറും.

 

English Summary: NewSpace India Limited. MD G Narayanan Speaks About India's Future Plans