ചൊവ്വയിലെ ജെസീറോയിൽ ഏപ്രിൽ 19നു ചിറകടിച്ചുയർന്ന ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററിനു ‘അതിഭീകരമായ’ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ചൊവ്വയിൽ നിയന്ത്രിത പറക്കൽ സാധ്യമാകുമോ എന്ന ചോദ്യം മാത്രമായിരുന്നു ഇൻജെന്യൂയിറ്റിക്ക് അന്വേഷിക്കേണ്ടിയിരുന്നത്. അതിനു വിജയകരമായ ഉത്തരവും നാസയ്ക്കു ലഭിച്ചു–പറക്കൽ സാധ്യമാണ്. ഇതു

ചൊവ്വയിലെ ജെസീറോയിൽ ഏപ്രിൽ 19നു ചിറകടിച്ചുയർന്ന ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററിനു ‘അതിഭീകരമായ’ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ചൊവ്വയിൽ നിയന്ത്രിത പറക്കൽ സാധ്യമാകുമോ എന്ന ചോദ്യം മാത്രമായിരുന്നു ഇൻജെന്യൂയിറ്റിക്ക് അന്വേഷിക്കേണ്ടിയിരുന്നത്. അതിനു വിജയകരമായ ഉത്തരവും നാസയ്ക്കു ലഭിച്ചു–പറക്കൽ സാധ്യമാണ്. ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വയിലെ ജെസീറോയിൽ ഏപ്രിൽ 19നു ചിറകടിച്ചുയർന്ന ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററിനു ‘അതിഭീകരമായ’ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ചൊവ്വയിൽ നിയന്ത്രിത പറക്കൽ സാധ്യമാകുമോ എന്ന ചോദ്യം മാത്രമായിരുന്നു ഇൻജെന്യൂയിറ്റിക്ക് അന്വേഷിക്കേണ്ടിയിരുന്നത്. അതിനു വിജയകരമായ ഉത്തരവും നാസയ്ക്കു ലഭിച്ചു–പറക്കൽ സാധ്യമാണ്. ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വയിലെ ജെസീറോയിൽ ഏപ്രിൽ 19നു ചിറകടിച്ചുയർന്ന ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററിനു ‘അതിഭീകരമായ’ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ചൊവ്വയിൽ നിയന്ത്രിത പറക്കൽ സാധ്യമാകുമോ എന്ന ചോദ്യം മാത്രമായിരുന്നു ഇൻജെന്യൂയിറ്റിക്ക് അന്വേഷിക്കേണ്ടിയിരുന്നത്. അതിനു വിജയകരമായ ഉത്തരവും നാസയ്ക്കു ലഭിച്ചു–പറക്കൽ സാധ്യമാണ്. ഇതു വലിയൊരു വിപ്ലവമാണ്. രാജ്യാന്തര ബഹിരാകാശരംഗത്തും ഇനിയുള്ള പര്യവേക്ഷണ രീതികളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന വിപ്ലവം. ഈ വിപ്ലവം സാധ്യമാകുമോയെന്ന ആശങ്ക എല്ലാക്കാലത്തുമുണ്ടായിരുന്നു. എല്ലാരീതിയിലും അനുകൂലമായ ഭൂമിയിലെ സ്ഥിതിയല്ല മറ്റിടങ്ങളിൽ. അന്തരീക്ഷം ഭൂമിയേക്കാൾ നേർത്തതോ കട്ടിയേറിയതോ ആകാം. എന്നാൽ ഈ വലിയ പ്രതിബന്ധം സാങ്കേതിക മികവു കൊണ്ട് മറികടക്കാമെന്ന് ഇൻജെന്യൂയിറ്റി തെളിയിച്ചിരിക്കുന്നു. അതീവമായ രീതിയിൽ നേർത്തതായ, ഭൗമാന്തരീക്ഷത്തിന്റെ ഒരു ശതമാനം മാത്രം സാന്ദ്രതയുള്ള ചൊവ്വയിൽ പറക്കൽ നടന്നിരിക്കുന്നു. പറക്കൽ സാധ്യമാണോ എന്നറിയുന്നതിന് എന്താണ് ഇത്ര പ്രാധാന്യം? എന്തുകൊണ്ട് ഇതിത്ര ആഘോഷിക്കപ്പെടുന്നു?

 

ADVERTISEMENT

സയൻസ്ഫിക്‌ഷൻ സിനിമകളിലും മറ്റും അന്യഗ്രഹങ്ങളിലേക്ക് മനുഷ്യർ വിമാനവും മറ്റ് വ്യോമപേടകങ്ങളും പറത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതു വെറും കഥയിലൊതുങ്ങുന്ന ആശയമല്ല. വരുംകാലങ്ങളിൽ ഇത്തരം സംവിധാനങ്ങൾ പര്യവേക്ഷണ രംഗത്ത് ഉപയോഗിക്കാൻ മനുഷ്യന് ആഗ്രഹമുണ്ട്. രാജ്യാന്തര ബഹിരാകാശരംഗത്തെ അവസാന വാക്കായ നാസയ്ക്ക് ഇക്കാര്യത്തിൽ രഹസ്യവും പരസ്യവുമായ പദ്ധതികളുമുണ്ട്. പൂർണമായ പര്യവേക്ഷണം ഇത്തരത്തിലേ സാധ്യമാകുകയുള്ളൂവെന്ന് ബഹിരാകാശ വിദഗ്ധർക്കു നന്നായി അറിയാം. ഗ്രഹങ്ങളെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങൾ (ഓർബിറ്റർ), ഉപരിതലത്തിലിറങ്ങി ഒരു സ്ഥലത്ത് ഉറച്ചുനിൽക്കുന്ന ലാൻഡറുകൾ, ഉപരിതലത്തിൽ സഞ്ചരിക്കുന്ന റോബട്ടിക് റോവറുകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ് പൊതുവെ നിലവിലെ പര്യവേക്ഷണ സംവിധാനങ്ങൾ.

 

എന്നാൽ ഇവ ഉപയോഗിച്ചുമാത്രം ഒരു ഗ്രഹത്തിന്റെയോ മറ്റൊരു ബഹിരാകാശമേഖലയുടെയോ പൂർണമായ വിവരങ്ങൾ ലഭിക്കുക അസാധ്യം. പല ഗ്രഹങ്ങളിലും പൊക്കമേറിയ പർവതങ്ങളും, പരന്നു കിടക്കുന്ന തടാകങ്ങളും സാഗരങ്ങളും ഗർത്തങ്ങളുമൊക്കെയുണ്ട്. അമൂല്യമായ രഹസ്യങ്ങളും അറിവുകളും മറഞ്ഞിരിക്കുന്ന മേഖലകളാണിവ. ഇവിടെ വിജയകരമായി പര്യവേക്ഷണം നടത്താൻ നിയന്ത്രിത വ്യോമ സംവിധാനങ്ങൾ സഹായിക്കും. പഠനങ്ങൾക്കപ്പുറം ബഹിരാകാശമേഖലയെ ഉപയോഗിക്കാനും മനുഷ്യനു പദ്ധതിയുണ്ട്. ഭാവിയിൽ സൗരയൂഥത്തിന്റെ ധാതു സമ്പന്നമായ ഇടങ്ങളിൽ ഖനനം നടത്താം. ജീവനെ സഹായിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞാൽ അന്യഗ്രഹമേഖലകളിൽ കോളനികൾ സ്ഥാപിക്കാം... അവസരങ്ങൾ അനന്തമാണ്. ഇവയിലെല്ലാം നിയന്ത്രിത വ്യോമ സംവിധാനങ്ങൾ നിർണായകമാകും.

 

ADVERTISEMENT

മനുഷ്യൻ ഭൂമിയല്ലാത്തയിടങ്ങളിൽ പറക്കൽ നേരത്തെ നടത്തിയിട്ടുണ്ട്. ചന്ദ്രനിൽ മനുഷ്യരെയെത്തിച്ച അപ്പോളോ ദൗത്യങ്ങളുടെ ലൂണാർ മൊഡ്യൂളുകൾ അന്തരീക്ഷത്തിൽ കുതിച്ചാണ് യാത്രികരെ തിരികെയെത്തിച്ചത്. നമ്മുടെ അയൽഗ്രഹമായ ശുക്രനിൽ വീഗ 1, വീഗ 2 ദൗത്യങ്ങളുടെ ഭാഗമായി 1985ൽ സോവിയറ്റ് യൂണിയൻ ബലൂണുകൾ പറത്തി യിരുന്നു. എന്നാൽ ഇവയൊന്നും നിയന്ത്രിത പറക്കലുകളായിരുന്നില്ല. നിയന്ത്രിത പറക്കലുകളിലൂടെ ഡ്രോണുകളും റോബട്ടിക് വിമാനങ്ങളും ഉൾപ്പെടുന്ന ഒരു ഭാവി ബഹിരാകാശ പര്യവേക്ഷണ രംഗത്തിനാണ് ഇനി അരങ്ങൊരുങ്ങുന്നെതെന്ന് ഇൻജെന്യൂയിറ്റിയുടെ പ്രൊജക്ട് ലീഡായ മിമി ഓങ് പറയുന്നു. ഇതോടെ നാസയുടെ മറ്റൊരു ഭാവി പദ്ധതി വെള്ളിവെളിച്ചത്തിലേക്കു വരികയാണ്. ഇൻജെന്യുയിറ്റിയുടെ വല്യേട്ടൻ എന്നു ബഹിരാകാശ വിദഗ്ധർ വിളിക്കുന്ന ഡ്രാഗൺ ഫ്ലൈയാണ് ഈ പദ്ധതി. 2026ൽ വിക്ഷേപിക്കുന്ന ഈ സവിശേഷ ഡ്രോൺ ദൗത്യം 2026ൽ ഭൂമിയിൽനിന്നു വിക്ഷേപിക്കപ്പെട്ട് 2034ൽ ലക്ഷ്യസ്ഥാനത്തെത്തും.

 

∙ ടൈറ്റൻ ഡ്രോൺ

 

ADVERTISEMENT

ശനിയുടെ ഉപഗ്രഹവും ബഹിരാകാശ രംഗത്ത് ഏറെ ശ്രദ്ധ നേടുന്ന മേഖലയുമായ ടൈറ്റനിലേക്കാണ് ഡ്രാഗൺഫ്ലൈ യാത്ര തിരിക്കുന്നത്. ശനിഗ്രഹം വാതകനിർമിതവും ജീവന് ഒരു സാധ്യതയുമില്ലാത്തതുമാണ്. എന്നാൽ ടൈറ്റൻ അങ്ങനെയല്ല. ഒട്ടേറെ ദുരൂഹതകളും രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന ഇടമായാണ് ഈ ഉപഗ്രഹം പരിഗണിക്കപ്പെടുന്നത്. എട്ടുറോട്ടറുകളുള്ള ഡ്രാഗൺഫ്ലൈ പേരു സൂചിപ്പിക്കുന്നതു പോലെ ഒരു തുമ്പി കണക്ക് ഒരിടത്തു നിന്നു പറന്നു വേറൊരിടത്തേക്കു ചെന്നു നിന്ന്, വീണ്ടും പറന്ന് പര്യവേക്ഷണം നടത്തുന്ന ഡ്രോണാണ്.ഡ്രാഗൺഫ്ലൈയുടെ പറക്കലിന് തവളച്ചാട്ടം എന്നാണു നാസ തന്നെ പേരിട്ടിരിക്കുന്നത്.

 

ടൈറ്റനിൽ ജീവനുണ്ടോ, അല്ലെങ്കിൽ ജീവനുമായി ബന്ധപ്പെട്ടുള്ള രാസസംയുക്തങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഡ്രാഗൺ ഫ്ലൈ ദൗത്യത്തിന്റെ പ്രധാന നിയോഗം. ശനിയെയും ഗ്രഹത്തിന്റെ ഉപഗ്രഹസംവിധാനങ്ങളെയും ദീർഘകാലം നിരീക്ഷിച്ച ഐതിഹാസിക ദൗത്യമായ കസീനിയും ടൈറ്റനിൽ ഇറങ്ങിയ റോവർ ദൗത്യമായ ഹൈഗൻസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡ്രാഗൺഫ്ലൈ നാസ രൂപകൽപന ചെയ്തത്.എന്നാൽ ചൊവ്വയിൽ ഇൻജെന്യൂയിറ്റി നേരിട്ടതിൽ  നിന്നു തീർത്തും വിഭിന്നമായ സാഹചര്യങ്ങളാണു ടൈറ്റനിൽ ഡ്രാഗൺഫ്ലൈയെ കാത്തിരിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ നാലുമടങ്ങ് സാന്ദ്രത കൂടിയ അന്തരീക്ഷമാണു ടൈറ്റനിൽ, ഭൂഗുരുത്വബലം കുറവും. അന്തരീക്ഷം പ്രധാനമായും നൈട്രജൻ നിറഞ്ഞത്. മീഥെയ്ൻ നിറഞ്ഞ മേഘങ്ങൾ ഇടയ്ക്കിടെ മഴയായി പെയ്യും.

 

സൂര്യനിൽനിന്ന് 140 കോടി കിലോമീറ്റർ അകലെയാണു ടൈറ്റൻ. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ 10 ഇരട്ടി. അതിനാൽ തന്നെ –179 ഡിഗ്രിയാണ് മേഖലയിലെ താപനില. പറക്കലിന് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ട് ഇവിടെ. ഭൂമിയുടെ ആദിമകാല അവസ്ഥകളുമായി ടൈറ്റന്റെ സാഹചര്യങ്ങൾക്ക് സാമ്യമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിനാൽ തന്നെ ടൈറ്റനെക്കുറിച്ചുള്ള പഠനം ഭൂമിയിലെ ജീവന്റെ ഉദ്ഭവം ഉൾപ്പെടെയുള്ള വളരെ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് അറിവു നൽകിയേക്കാം. ഷാംഗ്രില എന്നു പേരിട്ടിരിക്കുന്ന ടൈറ്റനിലെ മേഖലയിലാണു ഡ്രാഗൺഫ്ലൈ ആദ്യം പറന്നിറങ്ങുക. തുടർന്ന് പലയിടങ്ങളിലായി പറന്ന് സാംപിളുകൾ ശേഖരിച്ച് വിവരങ്ങൾ വിലയിരുത്തും.

 

ഓരോ പറക്കലും എട്ടുമീറ്ററോളം നീണ്ടു നിൽക്കുന്നതാണ്. 459 കിലോ ഭാരമുള്ള ഈ ഡ്രോൺ മണിക്കൂറിൽ 36 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും 4 കിലോമീറ്റർ വരെ ഉയരത്തിൽ പോകാനും ശേഷിയുള്ളതാണ്. സാംപിളുകളെടുക്കാനും അവ വിലയിരുത്താനുമായി 4 ഉപകരണങ്ങളും ദൗത്യം വഹിക്കുന്നുണ്ട്. ലിഥിയം അയൺ ബാറ്ററിയിൽ നിന്നാണ് ദൗത്യത്തിന് ഊർജം ലഭിക്കുന്നത്. ബാറ്ററിയെ ചാർജ് ചെയ്യാനായി ഒരു തെർമോ ഇലക്ട്രിക് ജനറേറ്ററുമുണ്ട്. വിവിധ മേഖലകളിൽ പറന്ന ശേഷം ടൈറ്റനിലെ പ്രശസ്തമായ സെൽക് ഗർത്തത്തിലെത്തി ദൗത്യം സാംപിളുകൾ എടുക്കും. ആദിമകാലത്തെപ്പോഴോ ജലത്തിന്റെയും മറ്റു ജൈവ സംയുക്തങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നെന്നു കരുതപ്പെടുന്ന മേഖലയാണ് സെൽക് ഗർത്തം. ഇവിടെനിന്നുള്ള അമൂല്യ വിവരങ്ങളാകും ഇതു വഴി ലഭിക്കുക.

 

175 കിലോമീറ്ററോളം ടൈറ്റനിൽ ഡ്രാഗൺഫ്ലൈ സഞ്ചരിക്കുമെന്നാണു കണക്ക്. ചൊവ്വയിൽ പര്യവേക്ഷണം ന‍ടത്തിയ റോവറുകളെല്ലാം കൂടി ഇതുവരെ സഞ്ചരിച്ച ദൂരത്തിന്റെ ഇരട്ടി വരും ഡ്രാഗൺഫ്ലൈ താണ്ടുന്ന ദൂരം. സദാ സഞ്ചാരത്തിനപ്പുറം പറക്കലിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നുള്ളതിന്റെ നേർസാക്ഷ്യമാണ് ഈ കണക്ക്.

 

പരമ്പരാഗത മേഖലകൾക്കപ്പുറം ഗഹനമായ പര്യവേക്ഷണം നടത്താനുള്ള നാസയുടെ ‘ന്യൂ ഫ്രോണ്ടിയേഴ്സ്’ പദ്ധതിയുടെ ഭാഗമാണു ഡ്രാഗൺഫ്ലൈ. പ്ലൂട്ടോയിലേക്കുള്ള ന്യൂ ഹൊറൈസൺസ്, വ്യാഴത്തിലേക്കുള്ള ജൂണോ, ബെന്നു എന്ന ഛിന്നഗ്രഹത്തിലേക്കുള്ള ഓസിരിസ് റെക്സ് എന്നിവയൊക്കെയാണ് ഇതിലെ മറ്റു പദ്ധതികൾ. നാസയുടെ പ്ലാനറ്ററി മിഷൻസ് പ്രോഗ്രാമിനാണ് ഇതിന്റെയെല്ലാം ചുമതല.

 

English Summary: How NASA's Historic Flying By Ingenuity Helicopter in Mars Helps in the Future?