ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ ലോകം ഒന്നടങ്കം ആശങ്കയിലാണ്. ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രദ്ധയും ഇപ്പോൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ രോഗം വ്യാപകമായാൽ അത് മറ്റ് രാജ്യങ്ങൾക്കും വൻ ഭീഷണിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ അടുത്തിടെ തിരിച്ചറിഞ്ഞ സാർസ്-കോവ്-2 വൈറസിന്റെ ബി.1.617.2 വേരിയന്റ് ഇപ്പോൾ

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ ലോകം ഒന്നടങ്കം ആശങ്കയിലാണ്. ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രദ്ധയും ഇപ്പോൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ രോഗം വ്യാപകമായാൽ അത് മറ്റ് രാജ്യങ്ങൾക്കും വൻ ഭീഷണിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ അടുത്തിടെ തിരിച്ചറിഞ്ഞ സാർസ്-കോവ്-2 വൈറസിന്റെ ബി.1.617.2 വേരിയന്റ് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ ലോകം ഒന്നടങ്കം ആശങ്കയിലാണ്. ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രദ്ധയും ഇപ്പോൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ രോഗം വ്യാപകമായാൽ അത് മറ്റ് രാജ്യങ്ങൾക്കും വൻ ഭീഷണിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ അടുത്തിടെ തിരിച്ചറിഞ്ഞ സാർസ്-കോവ്-2 വൈറസിന്റെ ബി.1.617.2 വേരിയന്റ് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ ലോകം ഒന്നടങ്കം ആശങ്കയിലാണ്. ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രദ്ധയും ഇപ്പോൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ രോഗം വ്യാപകമായാൽ അത് മറ്റ് രാജ്യങ്ങൾക്കും വൻ ഭീഷണിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ അടുത്തിടെ തിരിച്ചറിഞ്ഞ സാർസ്-കോവ്-2 വൈറസിന്റെ ബി.1.617.2 വേരിയന്റ് ഇപ്പോൾ രാജ്യത്തുടനീളം വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ജീനോം സീക്വൻസിങ് ഡേറ്റ കാണിക്കുന്നത്. ഇത് ഏറെ ആശങ്കയുള്ള കാര്യമാണ്.

ചൊവ്വാഴ്ച വരെ, സാർസ്-കോവ്-2 വൈറസിന്റെ 12,179 ജീനോം സീക്വൻസുകൾ ജീനോമിക് ഡേറ്റയുടെ ആഗോള സ്റ്റോറേജായായ GISAID വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിലെ കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ സാർസ്-കോ-2 ന്റെ വേരിയന്റ് ബി.1.617 മിക്ക സംസ്ഥാനങ്ങളിലും ആധിപത്യം പുലർത്തുന്നുണ്ട്.

ADVERTISEMENT

യുകെയിൽ ആദ്യമായി തിരിച്ചറിഞ്ഞ ബി.1.117 വേരിയന്റ് ഇപ്പോൾ ഇന്ത്യയിലും വ്യാപകമായിരിക്കുന്നു. ഇന്ത്യയിൽ നിന്ന് അപ്‌ലോഡ് ചെയ്ത അധിക സീക്വൻസുകൾ കാണിക്കുന്നത് കഴിഞ്ഞ 60 ദിവസങ്ങളിൽ ബി.1.617.2 രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നാണ്.

∙ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കിയ വേരിയന്റുകൾ

ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസിനെ കേരളത്തിലും കണ്ടെത്തിയത് മലയാളികളുടെ കോവിഡ് ഭീതിയെ പലമടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്നിനെടുത്ത സാംപിളുകളില്‍ നിന്നും സംസ്ഥാനത്തെ കോവിഡ് ബാധിതരില്‍ 40 ശതമാനത്തോളം ബി.1.1.7 വകഭേദവും (ആദ്യം ബ്രിട്ടനില്‍ കണ്ടെത്തിയത്) ഇരട്ട ജനിതകവ്യതിയാനം വന്ന  ബി.1.617 വൈറസുമാണെന്നാണ് കണ്ടെത്തല്‍. ഇപ്പോളിത് കോവിഡ് 19 രോഗികളില്‍ എഴുപത് ശതമാനത്തോളമായിട്ടുണ്ടാകുമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്. 

 

ADVERTISEMENT

∙ ജനിതകമാറ്റം എങ്ങനെ?

 

കോവിഡ് 19 രോഗം പരത്തുന്ന എല്ലാ സാര്‍സ് കോവ് 2 വൈറസിലും അവയുടെ സ്വഭാവം നിര്‍ണയിക്കുന്ന ആര്‍എന്‍എകളുണ്ടാവും. മനുഷ്യരിലെത്തുന്ന കൊറോണ വൈറസ് നമ്മുടെ ശരീരത്തിലെ 29 തരത്തിലുള്ള പ്രോട്ടീനുകളെ ആകര്‍ഷിക്കുന്നു. ഇവയുടെ സഹായത്തിലാണ് കൊറോണ വൈറസ് അതിവേഗത്തില്‍ മനുഷ്യരില്‍ ഇരട്ടിക്കുന്നത്. 

 

ADVERTISEMENT

ഇത്തരത്തില്‍ പുതിയ പകര്‍പ്പുകള്‍ ഒരുപാട് സംഭവിക്കുമ്പോള്‍ ചിലയിടത്ത് ചെറിയ മാറ്റങ്ങളും ഉണ്ടാവാറുണ്ട്. ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച വൈറസുകളെയാണ് ജനിതകമാറ്റം വന്നവ എന്ന് വിശേഷിപ്പിക്കാറ്. സാധാരണ പ്രതിമാസം ഒന്നോ രണ്ടോ എന്ന നിലയിലാണ് ഇവയില്‍ ജനിതക വ്യതിയാനം സംഭവിക്കാറ്. ഇതില്‍ പലതും യാതൊരു അധിക പ്രശ്‌നവും ഉണ്ടാക്കാത്തവയായിരിക്കും. എന്നാല്‍ മറ്റുചിലവ നിലവിലെ കൊറോണ വൈറസിനേക്കാള്‍ മാരകമാവുകയും ചെയ്യും. അത്തരത്തിലുള്ള അതിവേഗത്തില്‍ പകരുന്ന മരണ നിരക്ക് കൂടിയ കൊറോണ വൈറസ് വകഭേദമാണ് ബി.1.1.7. 

 

∙ രോഗപ്രതിരോധവും ജനിതകമാറ്റവും

 

ബി.1.1.7 വൈറസിന്റെ പല ജനിതകമാറ്റവും ഒരു വ്യക്തിയില്‍ നിന്നു തന്നെ സംഭവിച്ചതാണെന്ന് പല ഗവേഷകരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വളരെയധികം കുറഞ്ഞവരില്‍ ഏറെക്കാലം കൊറോണ വൈറസ് നിലനില്‍ക്കും. മാസങ്ങളോളം ശരീരത്തില്‍ നിലനില്‍ക്കുന്ന കൊറോണ വൈറസിന് ജനിതകവ്യതിയാനം എളുപ്പത്തില്‍ സംഭവിക്കുകയും ചെയ്യും. ഒരിക്കല്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഉത്ഭവിച്ചുകഴിഞ്ഞാല്‍ അതിവേഗത്തില്‍ മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യും. 

 

∙ ബി.1.1.7 വൈറസിലെ വകഭേദങ്ങള്‍

 

ബ്രിട്ടനില്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്ത ബി.1.1.7 കൊറോണ വൈറസില്‍ നിന്നും 17ലേറെ ജനിതകമാറ്റം വന്ന വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസിലെ അമിനോ ആസിഡുകളെ നീക്കം ചെയ്യുകയോ വെച്ചുമാറുകയോ ചെയ്തവയാണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരികളായിട്ടുള്ളത്. കോവിഡ് 19 രോഗം പരത്തുന്ന സാര്‍സ് കോവ് 2 വൈറസിന്റെ സ്‌പൈകില്‍ മാറ്റം വന്നവയാണ് പിന്നീട് വലിയതോതില്‍ പടര്‍ന്നു പിടിച്ചത്. മനുഷ്യശരീരത്തിലേക്ക് കൊറോണ വൈറസുകള്‍ പിടിച്ചുകയറുന്നത് മൂന്ന് പ്രോട്ടീനുകളുടെ കൂട്ടായ്മയായ ഈ സ്‌പൈകുകള്‍ വഴിയാണ്. 

 

സാധാരണ കൊറോണ വൈറസിന്റെ സ്‌പൈക്കില്‍ 1273 അമിനോ ആസിഡുകളാണ് ഉണ്ടാവുക. ബി.1.1.7 ശ്രേണിയില്‍ പെട്ട കൊറോണ വൈറസ് വകഭേദത്തിനു മാത്രം രണ്ട് സ്‌പൈക് പ്രോട്ടീനിലെ അമിനോ ആസിഡ് മാറ്റം ചെയ്തവ വൈറസുകളും ആറ് പകരം വെച്ച അമിനോ ആസിഡുകള്‍ അടങ്ങിയ വൈറസുകളും ഉണ്ടായിട്ടുണ്ട്. ഇത്തരം ജനിതക മാറ്റങ്ങള്‍ കൊറോണ വൈറസിന് മനുഷ്യശരീരത്തില്‍ പറ്റിപിടിക്കാനുള്ള ശേഷിയും വര്‍ധിപ്പിക്കും. അതുകൊണ്ടാണ് ജനിതകമാറ്റം വന്ന ഇത്തരം വൈറസുകള്‍ സാധാരണ സാര്‍സ് കോവ് 2 വൈറസിനേക്കാള്‍ വേഗത്തില്‍ പകരുന്നത്. 

 

∙ ആദ്യം ബ്രിട്ടനില്‍

 

ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആദ്യമായി ബി.1.1.7 കൊറോണ വൈറസിനെ കണ്ടെത്തുന്നത്. പിന്നീട് മുന്‍ ദിവസങ്ങളിലെ സാംപിളുകളില്‍ നടത്തിയ വിശദപരിശോധനയില്‍ സെപ്റ്റംബര്‍ 20 മുതല്‍ തന്നെ ഈ വൈറസ് ലണ്ടനില്‍ പകര്‍ന്നിരുന്നുവെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യയും അമേരിക്കയും അടക്കം നിരവധി ലോകരാജ്യങ്ങളില്‍ ഈ കൊറോണ വൈറസ് ഇപ്പോള്‍ ഭീതി പടര്‍ത്തുന്നുണ്ട്. മറ്റു കൊറോണ വൈറസുകളെ അപേക്ഷിച്ച് 50 ശതമാനം അധികം പകരാനുള്ള ശേഷിയാണ് ബി.1.1.7 വിഭാഗത്തിലെ വൈറസുകളെ മാരകമാക്കുന്നത്. കൂടുതല്‍ പേരിലേക്ക് പകരുന്നതോടെ മരണനിരക്കും വര്‍ധിക്കുന്നു.

 

English Summary: Covid variant B.1.617.2 is spreading fast in India, genome data shows