ശതകോടീശ്വരൻമാരിലെ സൂപ്പർസ്റ്റാറാണു സ്പേസ് എക്സ്, ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്. സംരഭകനെന്ന നിലയിലും സാങ്കേതികവിദഗ്ധനെന്ന നിലയിലും മികവു തെളിയിച്ച വ്യക്തിത്വം. യുഎസിലെ പ്രശസ്ത കോമഡി ഷോയായ സാറ്റർഡേ നൈറ്റ് ലൈവ് കഴിഞ്ഞ ദിവസം ഹോസ്റ്റ് ചെയ്തതു മസ്കാണ്. പരിപാടിയുടെ ആദ്യഘട്ടത്തിൽ തന്നെ തനിക്ക് ആസ്പെഴ്ഗേഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശതകോടീശ്വരൻമാരിലെ സൂപ്പർസ്റ്റാറാണു സ്പേസ് എക്സ്, ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്. സംരഭകനെന്ന നിലയിലും സാങ്കേതികവിദഗ്ധനെന്ന നിലയിലും മികവു തെളിയിച്ച വ്യക്തിത്വം. യുഎസിലെ പ്രശസ്ത കോമഡി ഷോയായ സാറ്റർഡേ നൈറ്റ് ലൈവ് കഴിഞ്ഞ ദിവസം ഹോസ്റ്റ് ചെയ്തതു മസ്കാണ്. പരിപാടിയുടെ ആദ്യഘട്ടത്തിൽ തന്നെ തനിക്ക് ആസ്പെഴ്ഗേഴ്സ് സിൻഡ്രോം എന്ന അവസ്ഥയുണ്ടെന്നു മസ്ക് വെളിപ്പെടുത്തിയതോടെ ലോകം മുഴുവൻ അതെന്താണെന്നു തിരച്ചിലായി. 

ADVERTISEMENT

∙ എന്താണ് ആസ്പെഴ്ഗേഴ്സ് സിംപ്റ്റം? 

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന വിഭാഗത്തിലുള്ള ന്യൂറൽ പരിമിതിയാണ് ആസ്പെഴ്ഗേഴ്സ് സിൻഡ്രോം. സാമൂഹികമായ ആശയവിനിമയത്തിലും സമ്പർക്കത്തിലും ബുദ്ധിമുട്ട് അനുഭവപ്പെടലാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണം. ഈ അവസ്ഥയുള്ളവർക്ക് നന്നായി സംസാരിക്കാനും ഇടപെടാനുമൊക്കെ കഴിവുണ്ടാകും. പക്ഷേ അവർ പൊതുപരിപാടികളിലും മറ്റും അൽപം ബുദ്ധിമുട്ട് അനുഭവിക്കും. ഒരേ കാര്യങ്ങൾ തന്നെ ചെയ്തുകൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്നതും ഈ അവസ്ഥയുടെ ഒരു ലക്ഷണമാണ്. ഈ സിൻഡ്രോമുള്ളവർക്ക് മാറ്റത്തെ അത്ര പെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ല. ഉദാഹരണമായി പറഞ്ഞാൽ പ്രാതലിന് ഒരു ഭക്ഷണം ഇഷ്ടപ്പെടുന്നയാൾ എല്ലാദിവസവും പ്രാതലിന് ആ ഭക്ഷണം തന്നെ വേണമെന്ന് ആഗ്രഹിക്കും.

ADVERTISEMENT

മറ്റൊന്ന് ഒരു ഇഷ്ടമേഖലയിൽ ഉറച്ചുനിൽക്കാനുള്ള ത്വരയാണ്. ഉദാഹരണത്തിന് ആഴ്സ്പെഴ്ഗേഴ്സ് സിൻഡ്രോമുള്ള ഒരു കുട്ടിക്ക് ദിനോസറുകളെ ഇഷ്ടമാണെങ്കിൽ കൂട്ടുകാരോടുള്ള അവന്റെ ആശയവിനിമയമെല്ലാം ദിനോസറുമായി ബന്ധപ്പെട്ടാകും.

ശരാശരിയിലും അതിലധികവും ബുദ്ധിയുള്ളവർ ഈ അവസ്ഥ ബാധിച്ചവരിലുണ്ട്.  തങ്ങളുടെ ചിന്തകളിലും നിലപാടുകളിലും തീവ്രമായി ഉറച്ചു നിൽക്കുന്നതും തങ്ങൾ ചിട്ടപ്പെടുത്തിയെടുത്ത നിയമങ്ങളും രീതികളും കൃത്യമായി പാലിക്കുന്നതും ഈ അവസ്ഥയിലുള്ളവർ ചെയ്യാറുണ്ടെന്നു ആരോഗ്യ വെബ്സൈറ്റായ ഹെൽത്ത്‌ലൈൻ പറയുന്നു. എന്നാൽ ഇതു പഠനത്തെയോ ഭാവി കരിയറിനെയോ ബാധിക്കില്ല. ഇലോൺ മസ്ക് തന്നെ ഉദാഹരണം.

ADVERTISEMENT

ഈ അവസ്ഥയുള്ളവർക്ക് മറ്റുള്ളവരുടെ വികാരങ്ങളും സംവദന രീതികളും ശരീരഭാഷയും മനസ്സിലാക്കാനും പാടായിരിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ആസ്പെഴ്ഗേഴ്സ് സിൻഡ്രോം ഉള്ളവർ അധികം ശാരീരികചലനങ്ങളോ മുഖചലനങ്ങളോ ഇല്ലാതെയായിരിക്കും സംസാരിക്കുകയെന്നും പഠനത്തിലുണ്ട്. ഈ സിൻഡ്രോം ചികിത്സിച്ചു മാറ്റാൻ പറ്റില്ല. എന്നാൽ ഇതുള്ളവർക്കു മെച്ചപ്പെട്ട സാമൂഹിക ജീവിതം നയിക്കാൻ ഒരുപാട് തെറപ്പികൾ ഇന്നു വൈദ്യശാസ്ത്രമേഖലയിലുണ്ട്.

യുഎസിലെ പ്രമുഖ ഷോ ആയ സാറ്റർഡേ നൈറ്റ് ലൈവ് ആദ്യമായാണ് ഒരു ശതകോടീശ്വരൻ ഹോസ്റ്റ് ചെയ്യുന്നത്. മസ്കിനൊപ്പം മാതാവും മോഡലുമായ മയേയും ഷോയ്ക്കെത്തിയിരുന്നു. ആസ്പെഴ്ഗേഴ്സ് സിൻഡ്രോം ഉള്ളതുകൊണ്ടാണു മറ്റുള്ളവർക്കു തമാശയെന്നു തോന്നുന്ന കാര്യങ്ങൾ താൻ പറയുകയും ചെയ്യുകയും ചെയ്യുന്നതെന്നു മസ്ക് പറഞ്ഞു.

English Summary: What is aspergers syndrome ? Elon musk reveals on Saturday night