അമേരിക്കയിൽ ഒരു സ്ത്രീയുടെ ശരാശരി പ്രായം 81 വയസ്സ്, പുരുഷന്റേത് ഇതിലും 5 വർഷം കുറവാണ്. 76 വയസ്സാണ് ഇത്. ലോകത്തിലെ മിക്ക രാജ്യങ്ങൾ പരിഗണിച്ചാലും സ്ത്രീകളുടെ ശരാശരി ആയുസ്സ് പുരുഷൻമാരുടേതിനെക്കാൾ കൂടുതലായിരിക്കും. എന്തുകൊണ്ടായിരിക്കും ഇത്. സതേൺ ഡെൻമാർക്ക് സർവകലാശാലയിലെ ഗവേഷകയായ വെർജീനിയ സരുല്ലിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിൽ ഒരു സ്ത്രീയുടെ ശരാശരി പ്രായം 81 വയസ്സ്, പുരുഷന്റേത് ഇതിലും 5 വർഷം കുറവാണ്. 76 വയസ്സാണ് ഇത്. ലോകത്തിലെ മിക്ക രാജ്യങ്ങൾ പരിഗണിച്ചാലും സ്ത്രീകളുടെ ശരാശരി ആയുസ്സ് പുരുഷൻമാരുടേതിനെക്കാൾ കൂടുതലായിരിക്കും. എന്തുകൊണ്ടായിരിക്കും ഇത്. സതേൺ ഡെൻമാർക്ക് സർവകലാശാലയിലെ ഗവേഷകയായ വെർജീനിയ സരുല്ലിയും സംഘവുമാണ് ഇതിന്റെ കാരണങ്ങൾ തേടി ഗവേഷണം നടത്തിയത്.

ADVERTISEMENT

ജനിതകപരവും ജീവിതശൈലീപരവുമായ വിവിധ കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് ഗവേഷകർ പറയുന്നു. ആദ്യത്തേത് സെക്‌സ് ഹോർമോണുകളുടെ സ്വാധീനമാണ്. സ്ത്രീകളിൽ ഈസ്ട്രജനാണ് പ്രധാനമായി ഉത്പാദിപ്പിക്കുന്ന സെക്‌സ് ഹോർമോൺ, പുരുഷൻമാരിൽ ടെസ്റ്റോസ്റ്റിറോണും. സ്ത്രീകളിലെ ഈസ്ട്രജൻ, ഒട്ടേറെ ഹൃദ്രോഗങ്ങളിൽ നിന്നും ധമനീരോഗങ്ങളിൽ നിന്നും അവരെ രക്ഷിക്കും. എന്നാൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉയർന്ന അളവ് പുരുഷൻമാരിൽ പ്രോസ്‌ട്രേറ്റ് കാൻസർ ഉൾപ്പെടെ പ്രശ്‌നങ്ങളുണ്ടാക്കും.

ADVERTISEMENT

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിക്കുന്നത് പുരുഷൻമാരിൽ അക്രമണോത്സുകതയും സാഹസികതയും കൂട്ടും. ഇത് വഴി അപകടങ്ങൾ പറ്റി ആയുർദൈർഘ്യം കുറയാനുള്ള സാധ്യതയും ഏറെയാണെന്നു ഗവേഷകർ പറയുന്നു.

സ്ത്രീകൾക്ക് ജനിതകപരമായുള്ള മേൽക്കൈയെപ്പറ്റിയും വെർജീനിയ സരുല്ലി പറയുന്നു. സ്ത്രീകൾക്ക് രണ്ട് എക്‌സ് ക്രോമസോമുകളും പുരുഷന് ഒരു എക്‌സ് ക്രോമസോമും ഒരു വൈ ക്രോമസോമുമാണുള്ളത്. വൈ ക്രോമസോമിനെ അപേക്ഷിച്ച് എക്‌സ് ക്രോമസോം കൂടുതൽ പൂർണമാണ്. ഒരു എക്‌സ് ക്രോമസോമിൽ എന്തെങ്കിലും ജനിതകകുഴപ്പമുണ്ടായാലും മറ്റൊരു എക്‌സ് ക്രോമസോമുള്ളതിനാൽ സ്ത്രീകളുടെ ആരോഗ്യം ബാധിക്കപ്പെടുന്നത് കുറവാണ്. രക്തം കട്ടപിടിക്കാത്ത അവസ്ഥയായ ഹീമോഫീലിയ, പേശികളെ ബാധിക്കുന്ന ഡുച്യെന്നെ മസ്‌കുലർ ഡിസ്‌ട്രോഫി തുടങ്ങിയ ജനിതകരോഗങ്ങളിൽ നിന്ന് ഇതുമൂലം സ്ത്രീകൾക്കു കൂടുതൽ പ്രതിരോധം ലഭിക്കുന്നു.

ADVERTISEMENT

നിരവധി തവണ പലസാഹചര്യങ്ങളിൽ ഇതിന്റെ താരതമ്യപഠനം നടത്തിയിട്ടുണ്ടെന്നും ഈ ഒരൊറ്റ കാരണം കൊണ്ടുമാത്രം സ്ത്രീകൾക്കു പുരുഷൻമാരെ അപേക്ഷിച്ച് രണ്ടു വർഷത്തോളം ആയുർദൈർഘ്യം ഉണ്ടാകുമെന്നും ശാസ്ത്രജ്ഞ പറയുന്നു. ക്ഷാമം, മഹാമാരികൾ തുടങ്ങിയ ദുരന്തങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പെൺകുട്ടികൾക്ക് ആൺകുട്ടികളെ അപേക്ഷിച്ചു കൂടുതലാണെന്നും സരുല്ലി പറയുന്നു.

സ്ത്രീകൾക്കു മികച്ച ആയുർദൈർഘ്യം നൽകുന്ന അടുത്ത ഘടകം ജീവിതശൈലിയാണ്. പുരുഷൻമാരിൽ സ്ത്രീകളെ അപേക്ഷിച്ച് മദ്യപാനവും പുകവലിയും വളരെ കൂടുതലാണ്. ലോകമെമ്പാടും 35 ശതമാനം പുരുഷൻമാർ ശരീരത്തെ ബാധിക്കുന്ന തരത്തിൽ പുകവലി ശീലമാക്കുമ്പോൾ വെറും 6 ശതമാനം സ്ത്രീകളാണ് ഇങ്ങനെയുള്ളത്. പുരുഷൻമാരെ അപേക്ഷിച്ച് ജങ്ക് ഭക്ഷണങ്ങൾ കുറഞ്ഞ അളവിലാണേ്രത സ്ത്രീകൾ കഴിക്കുന്നത്. പുരുഷനെക്കാൾ സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധാലുവായത് കൊണ്ട് സ്ത്രീകൾ മെച്ചപ്പെട്ട ഡയറ്റ് നോക്കുകയും രോഗം പിടിപെടുന്ന അവസ്ഥയിൽ ഡോക്ടറെ കാണാൻ കൃത്യമായി പോകുകയും ചെയ്യും. എന്നാൽ നല്ലൊരു ശതമാനം പുരുഷൻമാരും പലപ്പോഴും രോഗാവസ്ഥയിൽ ഡോക്ടർമാരെ സന്ദർശിക്കാൻ മടികാട്ടുന്നതായും സരുല്ലിയുടെ ഗവേഷണം പറയുന്നു.

English Summary: Why do women tend to outlive men?