റിസ്ക് എന്നാൽ വെറും റസ്ക് കഴിക്കുന്നതു പോലെയാണെന്ന സിനിമാ ഡയലോഗിനെ ഓർമിപ്പിക്കും ജെഫ് ബെസോസിന്റെ ജീവിതം. അതിപ്പോൾ സ്വന്തം വ്യക്തിജീവിതത്തിലായാലും ശരി, ബഹിരാകാശത്തു പോകുന്ന കാര്യത്തിലായാലും. ഈ ഒരൊറ്റ സ്വഭാവം തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ധനികൻ എന്ന പട്ടം ബെസോസിന് നേടിക്കൊടുത്തതും. കൗബോയ്

റിസ്ക് എന്നാൽ വെറും റസ്ക് കഴിക്കുന്നതു പോലെയാണെന്ന സിനിമാ ഡയലോഗിനെ ഓർമിപ്പിക്കും ജെഫ് ബെസോസിന്റെ ജീവിതം. അതിപ്പോൾ സ്വന്തം വ്യക്തിജീവിതത്തിലായാലും ശരി, ബഹിരാകാശത്തു പോകുന്ന കാര്യത്തിലായാലും. ഈ ഒരൊറ്റ സ്വഭാവം തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ധനികൻ എന്ന പട്ടം ബെസോസിന് നേടിക്കൊടുത്തതും. കൗബോയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസ്ക് എന്നാൽ വെറും റസ്ക് കഴിക്കുന്നതു പോലെയാണെന്ന സിനിമാ ഡയലോഗിനെ ഓർമിപ്പിക്കും ജെഫ് ബെസോസിന്റെ ജീവിതം. അതിപ്പോൾ സ്വന്തം വ്യക്തിജീവിതത്തിലായാലും ശരി, ബഹിരാകാശത്തു പോകുന്ന കാര്യത്തിലായാലും. ഈ ഒരൊറ്റ സ്വഭാവം തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ധനികൻ എന്ന പട്ടം ബെസോസിന് നേടിക്കൊടുത്തതും. കൗബോയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസ്ക് എന്നാൽ വെറും റസ്ക് കഴിക്കുന്നതു പോലെയാണെന്ന സിനിമാ ഡയലോഗിനെ ഓർമിപ്പിക്കും ജെഫ് ബെസോസിന്റെ ജീവിതം. അതിപ്പോൾ സ്വന്തം വ്യക്തിജീവിതത്തിലായാലും ശരി, ബഹിരാകാശത്തു പോകുന്ന കാര്യത്തിലായാലും. ഈ ഒരൊറ്റ സ്വഭാവം തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ധനികൻ എന്ന പട്ടം ബെസോസിന് നേടിക്കൊടുത്തതും. കൗബോയ് സംസ്കാരത്തിനു പേരുകേട്ട ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കിലാണ് ബെസോസിന്റെ ജനനം. ആ കൗബോയ് പാരമ്പര്യവും അക്രമണോത്സുകതയും അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.

എതിർ കമ്പനികളെ എങ്ങനെ നേരിടണമെന്ന് ബെസോസ് ഒരിക്കൽ തന്റെ ജീവനക്കാർക്ക് ക്ലാസെടുത്തു. ഒരു പുള്ളിപ്പുലി മാനിനെ എങ്ങനെ നേരിടുന്നോ അതുപോലെയാകണം പ്രതിയോഗികളെ നേരിടാനെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. സ്വന്തം കഴിവുകളിലുള്ള ആത്മവിശ്വാസമാണ് ബെസോസിന്റെ ഊർജം. ലോകത്തെ ഏറ്റവും വലിയ കോസ്മെറ്റിക് സർജനെ കൊണ്ടു വന്ന് ഇഷ്ടമുള്ളത്ര തവണ ഹെയർഫിക്സിങ് ചെയ്യാനുള്ള ശേഷിയുണ്ടെങ്കിലും തന്റെ ട്രേഡ്മാർക്കായ മൊട്ടത്തല വിട്ടൊരു കളിയില്ല. ബെസോസ് അതൊന്നും വലിയ കാര്യമാക്കുന്നില്ല. അദ്ദേഹത്തിന്റെ മത്സരബുദ്ധിയും ശേഷിയും തന്ത്രജ്ഞതയും എത്രയുണ്ടെന്നു മനസ്സിലാക്കണമെങ്കിൽ സിയാറ്റിലിലെ ആ ഗാരിജിലേക്കു പോകണം. അവിടെയാണ് ‘ആമസോൺ’ ഒരു നദിയായി ഒഴുകിത്തുടങ്ങി ലോകം മുഴുവൻ ഒരു കടലായി മാറിയത്.

ADVERTISEMENT

∙ ഗാരിജിലെ മാജിക്ക്

1964ൽ ആയിരുന്നു ജെഫ് ബെസോസിന്റെ ജനനം. മോട്ടർ സൈക്കിൾ ഷോറൂം ഉടമയായ ടെഡ് ജോർഗൻസനിന്റെയും ജാക്‌ലിന്റെയും മകനായി. ബെസോസിന് ഒരു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. ജാക്വിലിൻ താമസിയാതെ മിഗ്വൽ ബെസോസിനെ വിവാഹം കഴിച്ചു. ഭാര്യയുടെ ആദ്യബന്ധത്തിലെ മകനായ ജെഫിനെ മിഗ്വൽ ഒരച്ഛനെപ്പോലെ സ്നേഹിച്ചു. തന്റെ കുടുംബപ്പേരും നൽകി. തുടർന്ന് കുടുംബം മയാമിയിലേക്കു താമസം മാറ്റി. ജെഫ് ബെസോസിന്റെ കഥ തുടങ്ങുന്നത് ഇവിടെയാണ്.

ജെഫ് ബെസോസ് , 1998 ലെ ഫോട്ടോ

പഠനകാലത്തുതന്നെ കംപ്യൂട്ടറുകളോട് താൽപര്യം പുലർത്തിയ ബെസോസ്, പ്രിൻസ്റ്റൻ സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് വാൾ സ്ട്രീറ്റിലും ചില ഇൻവെസ്റ്റ്മെന്റ് കമ്പനികളിലും ജോലി.ഇതിനിടെ ഡി. ഇ.ഷോ എന്ന പ്രശസ്തമായ ഇൻവെസ്റ്റ് കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ സീനിയർ വൈസ് പ്രസിഡന്റായി. വെറും 26 വയസ്സാണ് അന്ന് ബെസോസിന്റെ പ്രായം. എന്നാൽ സംരംഭകനാകുക എന്ന ലക്ഷ്യം മനസ്സിൽ ചുരമാന്തിക്കൊണ്ടേയിരുന്നു. ഉന്നത ശമ്പളവും വലിയ സൗകര്യങ്ങളുമുള്ള ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. അധികമാർക്കും അക്കാലത്ത് ചിന്തിക്കാൻ കഴിയാത്തൊരു കാര്യമായിരുന്നു അത്. ബെസോസിലെ റിസ്ക് ടേക്കർക്ക് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.

ജോലി ഉപേക്ഷിച്ചു, സിയാറ്റിലിലേക്കു താമസവും മാറ്റി. ഒരു ഓൺലൈൻ ബുക്ക്സ്റ്റോർ തുടങ്ങുകയെന്നതായിരുന്നു ബെസോസിന്റെ ആദ്യ ലക്ഷ്യം. ഇ–കൊമേഴ്സ് അമേരിക്കയിൽ ചലനമുണ്ടാക്കി വരുന്ന കാലമാണ്. പലവിധ സാധ്യതകൾ ഉരുത്തിരിഞ്ഞിരുന്നു. ഒരു ഓൺലൈൻ ബുക്ക്സ്റ്റോറുണ്ടാക്കിയാൽ വിജയിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി. തന്റെ സമ്പാദ്യത്തിൽ നല്ലൊരു പങ്കും മാതാപിതാക്കൾ തന്ന തുകയും സ്വരുക്കൂട്ടി ബെസോസ് ആമസോൺ ഡോട് കോം എന്ന വെബ്സൈറ്റിനു തുടക്കമിട്ടു. ഈ ബിസിനസ് പൊട്ടിയാൽ തന്റെ ഭാവി അവതാളത്തിലാകുമെന്ന് ബെസോസിന് നല്ലവണ്ണം അറിയാമായിരുന്നു. എങ്കിലും കൂട്ടലുകൾക്കും കിഴിക്കലുകൾക്കും ശേഷം മുന്നോട്ടുപോകാൻതന്നെ അദ്ദേഹത്തിന്റെ ബിസിനസ് ബുദ്ധി ഉപദേശിച്ചു.

ADVERTISEMENT

സിയാറ്റിലിലെ തന്റെ വീടിന്റെ ഗാരിജായിരുന്നു ആമസോണിന്റെ ആദ്യ ഓഫിസ്. ഇവിടെ ആമസോൺ ഡോട് കോം എന്നെഴുതിയ ബാനറിനു താഴെ ഒരു കംപ്യൂട്ടറുമായി ഇരിക്കുന്ന ബെസോസിന്റെ ചിത്രം ലോകപ്രശസ്തമാണ്. താമസിയാതെ ആ ഗാരിജിലേക്ക് കൂടുതൽ ആളുകൾ എത്തി. ബെസോസ് റിക്രൂട്ട് ചെയ്ത ആമസോണിന്റെ ആദ്യകാല ജീവനക്കാർ.

∙ പടർന്നുപിടിച്ച വിജയം

ആമസോൺ താമസിയാതെ പ്രവർത്തനങ്ങൾ തുടങ്ങി. അന്നത്തെ കാലത്ത് സ്റ്റാർട്ടപ്പുകൾക്ക് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. പ്രമോഷനുകളും പരസ്യങ്ങളുമൊക്കെ കുറവ്. എന്നാൽ ആമസോൺ തുടങ്ങിയ കാലം തൊട്ടുതന്നെ വെന്നിക്കൊടിയേന്തി. ആദ്യ 30 ദിവസങ്ങൾക്കുള്ളിൽതന്നെ അൻപതോളം രാജ്യങ്ങളിൽ പുസ്തകം വിൽക്കാൻ ഓൺലൈൻ സ്റ്റോറിനു സാധിച്ചു. രണ്ടുമാസങ്ങൾക്കുള്ളിൽ 20,000 യുഎസ് ഡോളർ വരുമാനം ശേഖരിക്കാൻ കമ്പനിക്കു കഴിഞ്ഞു.

ജെഫ് ബെസോസ്

1997 ആയപ്പോഴേക്കും ഇ കൊമേഴ്സ് രംഗത്തെ മാർക്കറ്റ് ലീഡറായി ആമസോൺ മാറി. പിന്നീടുള്ളത് ആമസോണിന്റെ മാത്രമല്ല, ഇന്റർനെറ്റിന്റെ കൂടി ചരിത്രമാണ്. ഓഡിയോ വിഡിയോ കസെറ്റുകളും സിഡികളുമൊക്കെ ആമസോണിൽ ലഭ്യമായിത്തുടങ്ങി. പിന്നീട് വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കളിപ്പാട്ടങ്ങളും നിത്യോപയോഗ സാധനങ്ങളുമൊക്കെ ആമസോൺ ഒരുക്കിയ വിപണിയിൽ നിരന്നു. 2018 സെപ്റ്റംബർ ആയതോടെ ഒരു ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി ആമസോൺ മാറിയിരുന്നു. പ്രൈമും കിൻഡിലും അലക്സയുമൊക്കെ ഇതിൽനിന്നെത്തി.

ADVERTISEMENT

ആമസോണിനൊപ്പം ബെസോസും വളരുകയായിരുന്നു. 2013ൽ വിഖ്യാത ദിനപത്രമായ വാഷിങ്ടൻ പോസ്റ്റിന്റെ ഉടമസ്ഥാവകാശം അദ്ദേഹം 25 കോടി യുഎസ് ഡോളറിന് സ്വന്തമാക്കി. നാലു തലമുറകളായി പത്രത്തിന്റെ ഉടമകളായിരുന്ന ഗ്രഹാം കുടുംബത്തിൽനിന്നായിരുന്നു ഈ വാങ്ങൽ. ബെസോസിന്റെ പക്കലെത്തിയ ശേഷം വാഷിങ്ടൻ പോസ്റ്റിന്റെ വരുമാനവും പരസ്യവരുമാനവും കുതിച്ചുയർന്നു. പുതുയുഗം പിറന്ന 2000ലാണ് അദ്ദേഹം ബ്ലൂ ഒറിജിൻ എന്ന ബഹിരാകാശകമ്പനിക്ക് ജനനമേകിയത്. ബ്ലൂ ഒറിജിന്റെ സിദ്ധാന്തം ലളിതമായിരുന്നു. പണം നൽകാൻ തയാറുള്ള എല്ലാ ഉപയോക്താക്കൾക്കും ബഹിരാകാശത്തെത്താൻ അവസരമൊരുക്കുക.

ഒന്നരപ്പതിറ്റാണ്ടോളം നിശബ്ദതയിൽ കഴിഞ്ഞ ബ്ലൂ ഒറിജിൻ ഒടുവിൽ എല്ലാ ശക്തിയോടെയും ബഹിരാകാശത്തു നിലയുറപ്പിക്കുന്ന കാഴ്ചയാണ് ഇന്നു ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ബെസോസിന്റെ ആദ്യ ബഹിരാകാശ യാത്രയോടെ അത് അരക്കിട്ട് ഉറപ്പിക്കപ്പെടുകയും ചെയ്തു. നാസയുടെ ഒട്ടേറെ പ്രോഗ്രാമുകളിലും ബ്ലൂ ഒറിജിൻ പങ്കാളിയാണ്. ഇതോടൊപ്പംതന്നെ കുറെയേറെ കാരുണ്യപദ്ധതികൾക്കും ബെസോസ് തുടക്കമിട്ടു. ബെസോസ് ഡേ വൺ ഫണ്ട്, ബെർക്‌ഷയർ ഹാത്ത്‌വെ, ജെപി മോർഗൻ എന്നിവരുമായി ചേർന്നുള്ള ആരോഗ്യപദ്ധതി, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള എർത്ത് ഫണ്ട് തുടങ്ങിയവ ഇതിൽ പെടും. കഴിഞ്ഞ ഫെബ്രുവരിയിൽ ആമസോണിന്റെ സിഇഒ സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞെങ്കിലും എക്സിക്യൂട്ടിവ് ചെയർമാനായി തന്ത്രപ്രധാന സ്ഥാനത്തു തന്നെ അദ്ദേഹം നിലനിൽക്കുന്നു.

∙ വിവാദമായ അവിഹിതം

ഡി.ഇ ഷോയിലെ തൊഴിൽ കാലഘട്ടത്തിലാണ് മക്കിൻസി ടട്ടിലിനെ ബെസോസ് പരിചയപ്പെടുന്നത്. താമസിയാതെതന്നെ പരിചയം പ്രണയമാകുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. 1993ൽ ആയിരുന്നു ഇവരുടെ വിവാഹം. വളരെ നിശബ്ദമായ സ്വകാര്യജീവിതമായിരുന്നു ബെസോസിന്റേത്. മക്കിൻസി ഭർത്താവിന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഒരു തൂണു പോലെ ഉറച്ചുനിന്നു. മൂന്നു മക്കളും ഇവർക്കു പിറന്നു. ഒരു പെൺകുട്ടിയെ ചൈനയിൽനിന്നു ദത്തെടുക്കുകയും ചെയ്തു. എന്നാൽ ഇതിനിടെയാണ് ടിവി അവതാരകയായ ലോറൻ സാഞ്ചസുമായി ബെസോസ് അവിഹിത ബന്ധത്തിലേർപ്പെടുന്നത്.

നാഷനൽ എൻക്വയറർ എന്ന മാധ്യമം ഇതിന്റെ വിവരങ്ങളും റിപ്പോർട്ടുകളിലും 11 പേജുകളിലായാണ് പ്രസിദ്ധീകരിച്ചത്. തന്റെ ഫോൺ ഹാക്കു ചെയ്യപ്പെട്ടെന്നാണു ബെസോസ് ഇതെപ്പറ്റി പറഞ്ഞത്. ലോറനുമായുള്ള അടുപ്പം ബെസോസിന്റെ വിവാഹജീവിതത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. 2019 ജനുവരിയിൽ ഇവർ വേർപിരിഞ്ഞു. 3700 കോടി യുഎസ് ഡോളറാണ് വിവാഹ മോചനത്തിന്റെ ഭാഗമായി മക്കിൻസിക്ക് ലഭിച്ചത്. ഇതോടെ അവർ ലോകത്തിലെ ഏറ്റവും ധനികയായ നാലാമത്തെ വനിതയായി. ഒന്നിലും പതറാത്ത ബെസോസ് ഈ വിവാദത്തിൽ നന്നായി പതറിയിരുന്നു. ഒടുവിൽ ലോറനെ തന്റെ ജീവിതപങ്കാളിയാക്കി ബെസോസ് മാറ്റി.

20,600 കോടി യുഎസ് ഡോളർ ആസ്തിയുള്ള ബെസോസിന്റെ താൽപര്യങ്ങൾ വിവിധമാണ്. ഒട്ടേറെ കാറുകളുടെയും പ്രൈവറ്റ് ജെറ്റുകളുടെയും വീടുകളുടെയും ഓഹരികളുടെയുമൊക്കെ ശേഖരം അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വർഷം ലൊസാഞ്ചലസിൽ കൊട്ടാരസദൃശ്യമായ ഒരു ബംഗ്ലാവ് അദ്ദേഹം 1650 കോടി രൂപയ്ക്കു വാങ്ങിയിരുന്നു.

English Summary: Inspirational Life and Success Story of Jeff Bezos