കഴിഞ്ഞ ദിവസം ലോകത്തെ ആശങ്കയിലാക്കിയ സംഭവമായിരുന്നു, രാജ്യാന്തര ബഹിരാകാശ നിലയവുമായി ഡോക്കിങ് നടത്തുന്നതിനിടയിൽ റഷ്യയുടെ നൗക മൊഡ്യൂളിന്റെ ത്രസ്റ്ററുകൾ താൽക്കാലികമായി ജ്വലിച്ചതും ഇതേത്തുടർന്ന് നിലതെറ്റിയ ബഹിരാകാശനിലയത്തിന്റെ നിയന്ത്രണം താൽക്കാലികമായി നഷ്ടപ്പെട്ടതും. അത്യാഹിതങ്ങളൊന്നുമില്ലാതെ സംഭവം

കഴിഞ്ഞ ദിവസം ലോകത്തെ ആശങ്കയിലാക്കിയ സംഭവമായിരുന്നു, രാജ്യാന്തര ബഹിരാകാശ നിലയവുമായി ഡോക്കിങ് നടത്തുന്നതിനിടയിൽ റഷ്യയുടെ നൗക മൊഡ്യൂളിന്റെ ത്രസ്റ്ററുകൾ താൽക്കാലികമായി ജ്വലിച്ചതും ഇതേത്തുടർന്ന് നിലതെറ്റിയ ബഹിരാകാശനിലയത്തിന്റെ നിയന്ത്രണം താൽക്കാലികമായി നഷ്ടപ്പെട്ടതും. അത്യാഹിതങ്ങളൊന്നുമില്ലാതെ സംഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം ലോകത്തെ ആശങ്കയിലാക്കിയ സംഭവമായിരുന്നു, രാജ്യാന്തര ബഹിരാകാശ നിലയവുമായി ഡോക്കിങ് നടത്തുന്നതിനിടയിൽ റഷ്യയുടെ നൗക മൊഡ്യൂളിന്റെ ത്രസ്റ്ററുകൾ താൽക്കാലികമായി ജ്വലിച്ചതും ഇതേത്തുടർന്ന് നിലതെറ്റിയ ബഹിരാകാശനിലയത്തിന്റെ നിയന്ത്രണം താൽക്കാലികമായി നഷ്ടപ്പെട്ടതും. അത്യാഹിതങ്ങളൊന്നുമില്ലാതെ സംഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം ലോകത്തെ ആശങ്കയിലാക്കിയ സംഭവമായിരുന്നു, രാജ്യാന്തര ബഹിരാകാശ നിലയവുമായി ഡോക്കിങ് നടത്തുന്നതിനിടയിൽ റഷ്യയുടെ നൗക മൊഡ്യൂളിന്റെ ത്രസ്റ്ററുകൾ താൽക്കാലികമായി ജ്വലിച്ചതും ഇതേത്തുടർന്ന് നിലതെറ്റിയ ബഹിരാകാശനിലയത്തിന്റെ നിയന്ത്രണം താൽക്കാലികമായി നഷ്ടപ്പെട്ടതും. അത്യാഹിതങ്ങളൊന്നുമില്ലാതെ സംഭവം അവസാനിച്ചെങ്കിലും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിനു നേരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. സബ് ഓർബിറ്റൽ യാത്രാ രീതിയിലൂടെ വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസനും ബ്ലൂ ഒറിജിൻ മേധാവി ജെഫ് ബെസോസും ബഹിരാകാശത്തിന്റെ പടിവാതിൽ പൊതുജനങ്ങൾക്കായി തുറക്കുന്ന ഈ കാലഘട്ടത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നതെന്നുള്ളത് ആശങ്കയുടെ തോത് കൂട്ടി.

 

ADVERTISEMENT

∙ ഹെൽമറ്റിൽ വെള്ളം നിറഞ്ഞപ്പോൾ...

 

2013ൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന ഇറ്റാലിയൻ യാത്രികനായ ലൂക്ക പാരമിട്ടാനോ, ഷെഡ്യൂൾ ചെയ്തിരുന്ന ഒരു ബഹിരാകാശനടത്തത്തിനായി നിലയത്തിനു പുറത്തിറങ്ങി. സ്പേസ് സ്യൂട്ടിന്റെയും മറ്റും സുരക്ഷിതത്വം പല തവണ പരിശോധിച്ച് ഉറപ്പുവരുത്തിയെങ്കിലും ഹെൽമറ്റിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. ബഹിരാകാശ നടത്തം അൽപം പിന്നിട്ട ശേഷമാണ് ലൂക്ക അക്കാര്യം മനസ്സിലാക്കിയത്. തന്റെ ഹെൽമെറ്റിനുള്ളിൽ വെള്ളത്തിന്റെ സാന്നിധ്യം. ക്രമേണ അതു കൂടിക്കൂടി വന്നു. ഇതെന്തുകൊണ്ട് സംഭവിക്കുന്നതെന്ന് ലൂക്കയ്ക്ക് മനസ്സിലായില്ല. നിലയത്തിൽനിന്നുള്ള സഹപ്രവർത്തകരുടെ സന്ദേശങ്ങളോ, നിർദേശങ്ങളോ വെള്ളത്തിന്റെ അതിപ്രസരം മൂലം ലൂക്കയ്ക്കു കേൾക്കാൻ കഴിഞ്ഞിരുന്നില്ല. 

 

ADVERTISEMENT

പൊടുന്നനെ അദ്ദേഹം അരമണിക്കൂറോളം നീണ്ട യാത്ര അവസാനിപ്പിച്ച് നിലയത്തിൽ തിരിച്ചെത്തി. തന്റെ ഹെൽമറ്റിലെ കൂളന്റ് പൈപ്പുകളിലുണ്ടായ ചെറിയൊരു ദ്വാരത്തിൽ നിന്നുണ്ടായ ചോർച്ചയാണ് സംഭവത്തിനു വഴിവച്ചതെന്ന് അദ്ദേഹം താമസിയാതെ മനസ്സിലാക്കി. എന്തെങ്കിലും നിസ്സാര പ്രശ്നത്തിന് ആരെങ്കിലും പരിഹാരം ചോദിച്ചാൽ, ഇതൊക്കെ ഒരു വലിയ പ്രശ്നമാണോ, ഇതു ശരിയാക്കാൻ റോക്കറ്റ് സയൻസ് ഒന്നും അറിയേണ്ട എന്നു പാശ്ചാത്യർ പറയാറുണ്ട്. ബഹിരാകാശമേഖല അത്ര സങ്കീർണമാണെന്ന ഒരു ധ്വനിയും ഈ പ്രയോഗത്തിലുണ്ട്. അതു ശരിയുമാണ്. ബഹിരാകാശത്തിന്റെ കണക്കുകൾ കിറുകൃത്യമാണ്; വിഖ്യാത അമേരിക്കൻ ശാസ്ത്രസാഹിത്യകാരൻ ടോം ഗോഡ്‌വിന്റെ പ്രശസ്ത ചെറുകഥയുടെ പേര് പോലെ –‘കോൾഡ് ഇക്വേഷൻസ്’. 

 

നിശ്ചിതഭാരം മാത്രം അനുവദിച്ചിട്ടുള്ള ഒരു പേടകത്തിൽ മരിലിൻ എന്ന പെൺകുട്ടി രഹസ്യമായി കയറിപ്പറ്റുന്നതാണ് ഇതിലെ കഥ. അകത്തു കയറിയാലും കൂടിപ്പോയാൽ തനിക്ക് ലഭിക്കുക ഒരു പിഴശിക്ഷ എന്നേ അവൾ കരുതിയുള്ളൂ. എന്നാൽ ജീവൻ പോലും നഷ്ടമാകും വിധം അപകടമാണ് ബഹിരാകാശത്തു കാത്തിരിക്കുന്നതെന്ന് അവളറിഞ്ഞില്ല. പേടകത്തിന്റെ ഭാരത്തിലുണ്ടാകുന്ന നേരിയ മാറ്റം പോലും ബഹിരാകാശത്തു തിരിച്ചടിയാകുമെന്നാണ് ഈ കഥ പറഞ്ഞു വയ്ക്കുന്നത്. ‘കോൾഡ് ഇക്വേഷൻസിനു’ പിന്നിലെ ഫിസിക്സും എൻജിനീയറിങ്ങുമെല്ലാം ഏറെ ചർച്ചയ്ക്കു പോലും വിധേയമായിട്ടുണ്ട്.

 

ADVERTISEMENT

∙ നാസയ്ക്ക് അറിയാമായിരുന്നു ആ സത്യം?

സോയുസ് 11 ദുരന്തം

 

ലോകത്തെ ഞെട്ടിച്ച ഒട്ടേറെ അപകടങ്ങൾ ബഹിരാകാശമേഖലയിലുണ്ടായിട്ടുണ്ട്. ഇതിൽ പലതിനും കാരണമായത് നിസ്സാരമായ പിഴവുകളാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് 1986ലെ ചലഞ്ചർ ദുരന്തം. ഉപഗ്രഹവിന്യാസം, ഹാലി വാൽനക്ഷത്രത്തെക്കുറിച്ചുള്ള പഠനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു നാസ ഈ ദൗത്യം അയച്ചത്. ഒരു സിവിലിയൻ വനിത ഉൾപ്പെടെ ഏഴുപേരായിരുന്നു യാത്രികർ. യുഎസിൽ അധ്യാപികയായിരുന്ന ക്രിസ്റ്റ മക്കോലിഫ് ആയിരുന്നു ആ സാധാരണക്കാരി. ബഹിരാകാശരംഗത്തെ കൂടുതൽ ജനകീയമാക്കാനുള്ള നാസയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു അവരുടെ യാത്ര. 

 

ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

എന്നാൽ വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയർന്ന് 50,000 അടി പൊങ്ങിയപ്പോഴേക്കും ചലഞ്ചർ ബഹിരാകാശപേടകം തകർന്നു. ക്രിസ്റ്റ ഉൾപ്പെടെ ഏഴു യാത്രികരും മരിക്കുകയും ചെയ്തു. പേടകത്തിനുള്ളിൽ ഉപയോഗിച്ച, റബറിൽ നിർമിച്ച ചില സംവിധാനങ്ങൾക്ക് താഴ്ന്ന താപനിലയിലെത്തിയപ്പോൾ കേടുപറ്റിയതാണ് ദുരന്തത്തിനു കാരണമായത്. നാസയ്ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നെന്നും ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരുകയായിരുന്നുമെന്നുമുള്ള വെളിപ്പെടുത്തലുകൾ പിന്നീട് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു.

 

∙ അവരുടെ മുഖം നീലിച്ചു കിടന്നു...

 

ചലഞ്ചറിനും 16 വർഷം മുൻപാണ്, ബഹിരാകാശമേഖലയിലെ ഏറ്റവും ഭീകര സംഭവമായ സോയൂസ് 11 ദുരന്തം നടന്നത്. അമേരിക്കയും സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം ബഹിരാകാശ രംഗത്ത് അതിരുവിട്ട കാലമായിരുന്നു അത്. മേൽക്കൈ നേടാനായി സോവിയറ്റ് യൂണിയൻ ലോകത്തിലെ ആദ്യ ബഹിരാകാശ സ്റ്റേഷനായ സല്യുട്–1 വിക്ഷേപിച്ചു. ഇതിലേക്കു പുറപ്പെട്ട ആദ്യ യാത്രാസംഘത്തെ വഹിച്ച ദൗത്യമാണ് സോയൂസ് 11. ലോകത്താദ്യമായി ബഹിരാകാശത്തു താമസിക്കുന്നവരെന്ന നിലയിൽ സോയൂസ് 11 യാത്രികർക്ക് ലോകമെങ്ങും വലിയ പ്രശസ്തി ലഭിച്ചു. സോവിയറ്റ് യൂണിയനിൽ ഇവർക്ക് വലിയ ഹീറോ പരിവേഷമായിരുന്നു. 

 

ബഹിരാകാശമേഖലയിലെ നിർണായക രംഗങ്ങൾക്കൊന്നിന് തുടക്കം കുറിച്ച ശേഷം ഈ യാത്രികർ ജൂൺ 30നു ഭൂമിയിലേക്കു തിരിച്ചു. വളരെ സുഗമമായി കസഖ്സ്ഥാനിലെ കാറാഗാൻഡയിൽ യാത്രികരെ വഹിച്ച പേടകം വന്നിറങ്ങി. വീരോചിതമായി അവരെ സ്വീകരിക്കാനെത്തി പേടകം തുറന്ന സോവിയറ്റ് അധികൃതർ പക്ഷേ ഞെട്ടി വിറങ്ങലിച്ചുപോയി. അതിനുള്ളിൽ മൂന്ന് മൃതശരീരങ്ങളായിരുന്നു അവർക്ക് കാണാൻ സാധിച്ചത്. അവരുടെ മുഖങ്ങൾ നീലനിറത്തിലായിരുന്നു.

 

സോയൂസ് 11 ഭൗമാന്തരീക്ഷത്തിലേക്കു തിരിച്ചിറങ്ങിയപ്പോൾ അതിന്റെ വായുബഹിർഗമന സംവിധാനത്തിനു തകരാർ പറ്റിയതാണു ദുരന്തത്തിലേക്കു നയിച്ചത്. യാത്രക്കാർ ആ സമയത്തു സ്പേസ് സ്യൂട്ട് ധരിച്ചിരുന്നില്ല. ധരിച്ചിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നില്ല. തങ്ങൾക്കു വലിയ യശ്ശസ്സു നൽകുമെന്നു സോവിയറ്റ് യൂണിയൻ പ്രതീക്ഷിച്ച, സോയൂസ് എന്ന വിജയദൗത്യം ആന്റി ക്ലൈമാക്സിൽ അവസാനിക്കുന്നതാണു പിന്നീട് കണ്ടത്. ഇതിനു മുൻപുള്ള സോയൂസ് 1 ദൗത്യവും മരണത്തിലായിരുന്നു കലാശിച്ചത്. 1967 ഏപ്രിൽ 24നു ഭൂമിയിലേക്കു തിരിച്ചിറങ്ങിയ സോയൂസ് 1 പാരഷൂട്ടിലെ പ്രശ്നം കാരണം ഇടിച്ചിറങ്ങുകയും വ്ലാദിമർ കോമറോവ് എന്ന യാത്രികൻ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് പ്രധാനപ്പെട്ട ബഹിരാകാശ ഓപറേഷനുകളിലെല്ലാം സ്പേസ് സ്യൂട്ട് നിർബന്ധമാക്കാനും വിവിധ പ്രോട്ടോക്കോളുകൾ നടപ്പിൽ വരുത്താനും സംഭവം വഴിവച്ചു.

 

∙ ഇന്ത്യയുടെ ബഹിരാകാശക്കണ്ണീർ

 

ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു കൊളംബിയ. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ കൽപന ചൗള ഉൾപ്പെട്ട ദൗത്യം. വിക്ഷേപണം മുതൽ ബഹിരാകാശത്ത് പ്രവേശിക്കുന്നതു വരെ സുഗമമായി പോയ ദൗത്യം എന്നാൽ കേപ്പ് കാനവറലിലെ തിരിച്ചിറക്കത്തിൽ പൊട്ടിച്ചിതറുകയും കൽപനയുൾപ്പെടെ ഉള്ളിലുണ്ടായിരുന്ന എല്ലാ യാത്രികരും കൊല്ലപ്പെടുകയും ചെയ്തു. പേടകത്തിൽ ഉപയോഗിച്ചിരുന്ന ഇൻസുലേഷൻ സംവിധാനത്തിലെ ഒരു ഭാഗം ദൗത്യത്തിന്റെ ഇന്ധനടാങ്കിലേക്കു തറഞ്ഞു കയറിയതാണു വലിയ ദുരന്തത്തിനു വഴിവച്ചത്. ചലഞ്ചറിലേതു പോലെ ഇതിലും നാസയുടെ കൃത്യവിലോപം ചർച്ചയായിരുന്നു.

 

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള യുഎസ് ദൗത്യങ്ങളായ അപ്പോളയുടെ ആദ്യ ദൗത്യവും അപകടത്തിലും മരണത്തിലുമാണു കലാശിച്ചത്. ദൗത്യം വിക്ഷേപണത്തറയിൽനിന്നു പറന്നു പൊങ്ങുന്നതിനു മുൻപായിരുന്നു ഈ അപകടം. ഗസ് ഗ്രീസം, എഡ് വൈറ്റ്, റോജർ ബി.ഷാഫ് എന്നീ യാത്രികർ തൽക്ഷണം കൊല്ലപ്പെട്ടു. ചന്ദ്രദൗത്യം മൂന്നു വർഷം താമസിക്കാൻ ഈ ദാരുണ സംഭവം ഇടവരുത്തി. പലവിധ ബഹിരാകാശ അപകടങ്ങളിലായി ഇതുവരെ 19 യാത്രികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഇവരിൽ 15 പേർ യുഎസ് യാത്രികരും, 4 പേർ റഷ്യൻ യാത്രികരുമായിരുന്നു.

 

English Summary: Tragic Space Accidents and Deaths that Shook the World