രണ്ടു വർഷം മുൻപ് വിക്ഷേപിച്ച ചന്ദ്രയാൻ 2 ഓർബിറ്ററും ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തി. ചന്ദ്രോപരിതലത്തിൽ ഹൈഡ്രോക്സിൽ (OH) തന്മാത്രകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. സൗരവാതം പതിച്ചുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ വഴിയാണ് ഇവയുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ദൗത്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വർഷം മുൻപ് വിക്ഷേപിച്ച ചന്ദ്രയാൻ 2 ഓർബിറ്ററും ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തി. ചന്ദ്രോപരിതലത്തിൽ ഹൈഡ്രോക്സിൽ (OH) തന്മാത്രകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. സൗരവാതം പതിച്ചുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ വഴിയാണ് ഇവയുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.

ADVERTISEMENT

ദൗത്യത്തിന്റെ ഭാഗമായ ഇൻഫ്രാറെഡ് സ്പെക്ടോമീറ്ററാണ് ഇതു കണ്ടെത്തിയത്. ഇസ്റോയുടെ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ഈ പെക്ട്രോമീറ്റർ നിർമിച്ചത്. ഭാവിദൗത്യങ്ങളിൽ ഇതു വലിയ സ്വാധീനം ചെലുത്തുമെന്നാണു പ്രതീക്ഷ. 

ADVERTISEMENT

ആഴ്ചകൾക്ക് മുൻപ് സൂര്യന്റെ പുറമേയുള്ള പ്രഭാവലയത്തെ (കൊറോണ) സംബന്ധിച്ച നിർണായക വിവരങ്ങളും ചന്ദ്രയാൻ 2 പങ്കുവെച്ചിരുന്നു. സൂര്യനെയും സൂര്യൻ – ഭൂമി, സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾ എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തെയും കുറിച്ചുള്ള വിവരങ്ങൾ ചന്ദ്രയാൻ–2ലെ സോളർ എക്സ്‌റേ മോണിറ്റർ ലഭ്യമാക്കിയതായും ഇസ്‌റോ അറിയിച്ചിരുന്നു.

ADVERTISEMENT

2019 ജൂലൈ 22നാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ഇതിനു മുൻപ് വിക്ഷേപിച്ച ആദ്യ ദൗത്യത്തിലെ എം 3 എന്ന ഉപകരണവും ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിലും പ്രകാശിത മേഖലകളിലും ജലത്തിന്റെയും ഹൈഡ്രോക്സിലിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ ഉപകരണം നിർമിച്ചത് നാസ ആയിരുന്നു.

English Summary: ISRO's Chandrayaan-2 instrument detects hydroxyl, water molecules on the Moon