ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചർഡ് ബ്രാൻസനും 2021 ജൂണിൽ ബഹിരാകാശ യാത്ര നടത്തിയതിനെ വലിയ കുതിച്ചുചാട്ടം ആയാണു ലോകം വിലയിരുത്തിയത്. ആകാശത്തെ സ്വന്തമാക്കാനുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകുന്നതായിരുന്നു ബഹിരാകാശ വിനോദ സഞ്ചാരമേഖല. ലോകം അതിന്റെ ആഹ്ലാദം ആഘോഷിച്ചു തീർക്കുന്നതിനു മുൻപാണു

ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചർഡ് ബ്രാൻസനും 2021 ജൂണിൽ ബഹിരാകാശ യാത്ര നടത്തിയതിനെ വലിയ കുതിച്ചുചാട്ടം ആയാണു ലോകം വിലയിരുത്തിയത്. ആകാശത്തെ സ്വന്തമാക്കാനുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകുന്നതായിരുന്നു ബഹിരാകാശ വിനോദ സഞ്ചാരമേഖല. ലോകം അതിന്റെ ആഹ്ലാദം ആഘോഷിച്ചു തീർക്കുന്നതിനു മുൻപാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചർഡ് ബ്രാൻസനും 2021 ജൂണിൽ ബഹിരാകാശ യാത്ര നടത്തിയതിനെ വലിയ കുതിച്ചുചാട്ടം ആയാണു ലോകം വിലയിരുത്തിയത്. ആകാശത്തെ സ്വന്തമാക്കാനുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകുന്നതായിരുന്നു ബഹിരാകാശ വിനോദ സഞ്ചാരമേഖല. ലോകം അതിന്റെ ആഹ്ലാദം ആഘോഷിച്ചു തീർക്കുന്നതിനു മുൻപാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചർഡ് ബ്രാൻസനും 2021 ജൂണിൽ ബഹിരാകാശ യാത്ര നടത്തിയതിനെ വലിയ കുതിച്ചുചാട്ടം ആയാണു ലോകം വിലയിരുത്തിയത്. ആകാശത്തെ സ്വന്തമാക്കാനുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകുന്നതായിരുന്നു ബഹിരാകാശ വിനോദ സഞ്ചാരമേഖല. ലോകം അതിന്റെ ആഹ്ലാദം ആഘോഷിച്ചു തീർക്കുന്നതിനു മുൻപാണു റഷ്യൻപേ‍ടകമായ ‘നൗക’ രാജ്യാന്തര ബഹിരാകാശ നിലയത്തെ വലിച്ചുമാറ്റിയത്. അടുത്തായി ഇന്ത്യ നടത്തിയ ഇഒഎസ് 3 വിക്ഷേപണവും പരാജയപ്പെട്ടു. ഏതാനും ആഴ്ചകളായി പരീക്ഷണപ്പറക്കലിനു തയാറായി വിക്ഷേപണത്തറയിൽ ഇരിക്കുന്ന ബോയിങ് സ്റ്റാർലൈനർ ഇപ്പോഴിതാ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരിക്കുന്നു. ബഹിരാകാശ സ്വപ്നങ്ങൾ അതിന്റെ ഉന്നതിയിൽ നിൽക്കെ തുടരെ തിരിച്ചടികളാണു നേരിടുന്നത്.

 

ADVERTISEMENT

∙ ബഹിരാകാശ വിനോദ സഞ്ചാരം

 

ഈ മേഖലയെക്കുറിച്ചു മനുഷ്യൻ സ്വപ്നം കാണാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയതു മുതൽ എല്ലാവരും ആഗ്രഹിക്കുന്നതാണു ബഹിരാകാശത്തു പോകണമെന്ന്. എന്നാൽ വിദഗ്ധരായ പൈലറ്റുമാർ, സാങ്കേതിക ഗവേഷകർ തുടങ്ങിയവർക്കായിരുന്നു മിക്കവാറും അവസരം ലഭിച്ചിരുന്നത്. വളരെക്കുറച്ചു പേർ മാത്രം സ്വന്തമാക്കിയ ബഹിരാകാശ സഞ്ചാരി എന്ന പട്ടം വെറും മണിക്കൂറുകൾക്കുള്ളിൽ, താരതമ്യേന കുറഞ്ഞ മുതൽ മുടക്കിൽ നടത്താൻ കഴിയും എന്നു തെളിയിക്കലായിരുന്നു വെർജിൻ ഗലാക്റ്റിക്, ബ്ലൂ ഒറിജിൻ എന്നിവയുടെ പറക്കൽ. കയ്യിൽ പണമുള്ള ഏതൊരാൾക്കും ബഹിരാകാശത്തെത്താം എന്നു ലോകം മനസ്സിലാക്കി.

 

ADVERTISEMENT

എന്നാൽ ഇതിനു മുൻപുതന്നെ ഈ മേഖലയിൽ നിന്നുണ്ടാകാവുന്ന വലിയ ഭീഷണി നമ്മൾ നേരിട്ടിരുന്നു. ചൈനയുടെ ലോങ് മാർച്ച് 5 ബി എന്ന റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു തിരികെ വന്നതായിരുന്നു അത്. ലോകത്തിന്റെ ഏതു ഭാഗത്താകും അതു വീഴുകയെന്നതു ഭരണകൂടങ്ങളെയും ഗവേഷകരെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തി. ഭാഗ്യത്തിന് ഇന്ത്യൻ മഹാ സമുദ്രത്തിലാണതു വീണത്. ജനവാസ മേഖലയിലായിരുന്നു പതിച്ചതെങ്കിൽ വൻ ആളപായമുണ്ടായേക്കാവുന്ന സംഭവമാണു നടന്നത്. കഴിഞ്ഞ 3 വർഷത്തിനിടെ 3 തവണയാണ് ചൈനീസ് ബഹിരാകാശ സംവിധാനങ്ങൾ ലോകത്തിനു ഭീഷണിയുയർത്തിയത്. 2018 ഏപ്രിൽ 2ൽ ചൈനയുടെ ടിയാൻഗോങ് 1 ബഹിരാകാശ നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി പ്രതിസന്ധി സൃഷ്ടിച്ചു കടലിൽ വീണു. കഴിഞ്ഞ മേയിൽ മറ്റൊരു ലോങ് മാർച്ച് 5 ബി റോക്കറ്റ് ആഫ്രിക്കയിലെ ഐവറി കോസ്റ്റിനു സമീപം തകർന്നു വീണു. നിർമിച്ചതു ചൈനയായതുകൊണ്ട് മറ്റു രാജ്യങ്ങൾ തങ്ങൾക്കതിൽ പങ്കില്ല എന്നു പറഞ്ഞു മാറി നിന്നു. ഇത്തരം അപകടങ്ങൾ ആരുടെ പക്കൽ നിന്നും ഉണ്ടാകാവുന്നതാണെന്ന സൂചന മാത്രമായിരുന്നു അത്.

 

പല സ്വകാര്യ സ്ഥാപനങ്ങളും ബഹിരാകാശ യാത്രയ്ക്കായി യാത്രികരുടെ പക്കൽ നിന്നു പണം വാങ്ങിയിട്ടു വർഷങ്ങളായെങ്കിലും തുടർ നടപടികളെക്കുറിച്ചു വലിയ അറിവില്ലായിരുന്നു. ആ സമയത്താണു തന്റെ കമ്പനിയായ ബ്ലൂ ഒറിജിൻ ജൂലൈ 21നു ബഹിരാകാശയാത്ര നടത്തുമെന്നു ജെഫ് ബെസോസ് പ്രഖ്യാപിച്ചത്. ഉറങ്ങിക്കിടന്ന മത്സരത്തിനു തുടക്കമായിരുന്നു ആ അറിയിപ്പ്. എതിരാളി സ്ഥാപനമായ വെർജിൻ ഗലാക്റ്റിക് അതിനു മുൻപുതന്നെ യാത്ര നടത്തുമെന്ന അറിയിപ്പു വന്നു. ജൂലൈ 12നു വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് വിമാനത്തിലായിരുന്നു യാത്ര. ഒരു മണിക്കൂർകൊണ്ടു പൂർത്തിയായ യാത്രയിൽ ഭൂനിരപ്പിൽ നിന്നു 86 കിലോമീറ്റർ ഉയരത്തിലാണ് പേടകം എത്തിയത്. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 52ാം വാർഷിക ദിനമായ ജൂലൈ 21നായിരുന്നു ജെഫ് ബെസോസിന്റെ യാത്ര. മിനിറ്റുകൾക്കുള്ളിൽ ന്യൂ ഷെപേഡ് പേടകം ബഹിരാകാശം തൊട്ടു തിരിച്ചെത്തി. രണ്ടു പറക്കലുകളും സമ്പൂർണ വിജയമായി.

 

ADVERTISEMENT

∙ നടുക്കിയ നൗക

 

ലോകം അതിന്റെ ഹാങ്ഓവറിൽ നിന്നു മാറുന്നതിനു മുൻപാണു രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന വാർത്ത വരുന്നത്. 7 ഗവേഷകർ ആ സമയം നിലയത്തിലുണ്ടായിരുന്നു. നിലയം നിയന്ത്രണം വിട്ടു ചലിച്ചു തുടങ്ങിയത് അവർ അറിഞ്ഞില്ലെങ്കിലും ആ ജീവനുകൾ അൽപ സമയമെങ്കിലും ഭീഷണി നേരിട്ടു. ബഹിരാകാശ നിലയത്തിലെത്തിയ റഷ്യൻ പേടകം ‘നൗക’ നിലയവുമായി ബന്ധിപ്പിക്കുന്നതിനിടെ റോക്കറ്റ് ത്രസ്റ്ററുകൾ ജ്വലിച്ചതാണു കാരണം. ഇന്ധനം കത്തിച്ച് പേടകത്തെ നീങ്ങാനും ദിശമാറ്റാനും സഹായിക്കുന്നവയാണു ത്രസ്റ്ററുകൾ. നൗക നീങ്ങിയതോടെ ബഹിരാകാശ നിലയവും ഒപ്പം നീങ്ങി. ത്രസ്റ്ററുകൾ അണയ്ക്കാൻ പോലും റഷ്യൻ സാങ്കേതിക വിദഗ്ധർക്കു കഴിയുന്നത് വളരെയധികം ദൂരം നിലയത്തെ വലിച്ചുമാറ്റിയ ശേഷമാണ്. നാസ സമയോചിതമായി ഇടപെട്ട് എതിർവശത്തെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചതുകൊണ്ടാണു നിലയത്തിന്റെ നിയന്ത്രണം തിരികെ പിടിച്ചത്. ഇതിനിടയ്ക്കു പല തവണ ഭൂമിയിൽ നിന്നു നിലയവുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥിതി വന്നു. 7 ജീവനുകൾ ആകാശത്ത് ഒഴുകി നടക്കുന്ന അവസ്ഥ. സോഫ്റ്റ്‌വെയർ പ്രശ്നമായിരുന്നു കാരണമെന്നാണു റഷ്യയുടെ വിശദീകരണം. സാങ്കേതിക വിദ്യയിലെ ചെറിയ ഒരു തകരാർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സങ്കീർണമാണ്.

 

∙ ഇന്ത്യയുടെ വിശ്വസ്തൻ പാളി

 

അടുത്തത് ഇന്ത്യയുടെ ഊഴമായിരുന്നു. സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാകുന്ന അതിർത്തികളും പ്രകൃതി ദുരന്തങ്ങളും മികച്ച രീതിയിൽ നിരീക്ഷിക്കാൻ കഴിയുന്ന ഇഒഎസ് 3 എന്ന ഉപഗ്രഹ വിക്ഷേപണം കുറച്ചുകാലമായി ഇന്ത്യ ആഗ്രഹിക്കുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിജയ ശതമാനമുള്ള ബഹിരാകാശ ഗവേഷണ കേന്ദ്രമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്റോ). ഇസ്റോയുടെ വിശ്വസ്ത വാഹനമായ ജിഎസ്എൽവി എഫ് 10 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. പക്ഷേ, വിക്ഷേപണത്തിന്റെ ആദ്യ ഘട്ടങ്ങൾ വിജയകരമായിരുന്നെങ്കിലും അപ്പർ സ്റ്റേജിൽ കൈവിട്ടു. വിക്ഷേപണം പരാജയം. റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ചു തദ്ദേശീയമായി നിർമിച്ച ക്രയോജനിക് എൻജിൻ പ്രവർത്തിക്കാതിരുന്നതാണു കാരണം. ക്രയോജനിക് എൻജിന്റെ പ്രശ്നം കാരണം പരാജയപ്പെടുന്നത് ആദ്യമായിട്ടല്ല. 2010ൽ ജിഎസ്എൽവി ഡി3 വിക്ഷേപണം പരാജയമായിരുന്നു. ഇസ്റോയുടെ അഭിമാന പദ്ധതികളായി കണക്കാക്കുന്ന ഗഗൻയാൻ ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്ക് ഇതേ ക്രയോജനിക് എൻജിൻ അടിസ്ഥാനമാക്കി നിർമിച്ച പുതിയ എൻജിനാണ് ഉപയോഗിക്കാനിരിക്കുന്നത്. കൂടിയ ശേഷിയുള്ള ഈ എൻജിൻ ജിഎസ്എൽവി മാർക് 3യിൽ ആകും ഉപയോഗിക്കുക. അവയുടെ കാര്യത്തിലും ഇപ്പോഴുണ്ടായ പരാജയം പാഠമാകും. എൻജിൻ നിർമിച്ചിട്ടു കൂടുതൽ കാലം ആയതാകാം പരാജയകാരണം എന്നാണു നിലവിലെ വിലയിരുത്തൽ.

 

∙ ബോയിങ്ങിനും അടിതെറ്റി

 

വിക്ഷേപണത്തിനു പൂർണ സജ്ജമായ മറ്റൊരു പദ്ധതിയും കാലപ്പഴക്കം കാരണം മാറ്റിവയ്ക്കേണ്ടി വന്നു. നാസയ്ക്കുൾപ്പെടെ ബഹിരാകാശ നിലയത്തിലേക്കു സഞ്ചാരികളെ എത്തിക്കാനുപയോഗിക്കാനായി ബോയിങ് നിർമിച്ച സ്റ്റാർലൈനർ ബഹിരാകാശ വാഹനം ആണത്. ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കും എന്നു കരുതുന്ന പേടകം കുറച്ചു നാളായി വിക്ഷേപണത്തറയിലായിരുന്നു. നൗക നിലയത്തെ വലിച്ചുമാറ്റിയതിനെത്തുടർന്നാണ് അവസാന നിമിഷം വിക്ഷേപണം മാറ്റിവച്ചത്. പിന്നീട് കാലാവസ്ഥ ഉൾപ്പെടെയുള്ള കാരണങ്ങളാൽ നീണ്ടുപോയി. ഇപ്പോഴിതാ കാലപ്പഴക്കം പല ഭാഗങ്ങളെയും ബാധിച്ചെന്നും ഉടനേ വിക്ഷേപണം നടത്താനാകില്ലെന്നും അറിയിപ്പ് വന്നു. സ്റ്റാർലൈനറിന്റെ ഇതിനു മുൻപുളള പരീക്ഷണം പരാജയമായിരുന്നു.

 

പരാജയമില്ലാതെ വിജയമില്ല എന്നു പറയുമ്പോഴും കൈവിട്ട റോക്കറ്റുകൾ ആകാശത്തു നിന്ന് അപകടം വിതയ്ക്കാമെന്ന ഭീഷണി ഓർക്കേണ്ടതാണ്. അതുപോലെ തന്നെ ഉപയോഗിക്കുന്ന ഊർജത്തിന്റെയും സമ്പത്തിന്റെയും കാര്യവും. ഇഒഎസ് 3 കടലിൽ വീണപ്പോൾ ഏകദേശം 500 കോടി രൂപയാണു നഷ്ടമായത്. സാങ്കേതിക വിദ്യ വളരുംതോറും അതുകാരണം ഉണ്ടാകുന്ന അപകടത്തിന്റെ വ്യാപ്തിയും വലുതാകും. തമിഴിലെ എന്തിരൻ സിനിമയിലെ പോലെയുള്ള കാര്യങ്ങൾ സംഭവിക്കുമോയെന്നു കാത്തിരുന്നു കാണണം.

 

English Summary: Space missions failing continously