ടെക് ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ കമ്പനി സ്‌പേസ് എക്‌സ് പുതിയ ദൗത്യത്തിനൊരുങ്ങുന്നു. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിൽ സെപ്റ്റംബർ 15ന് സാധാരണക്കാരാണ് ബഹിരാകാശത്തേക്ക് പോകുന്നത്. ഇൻസിപിറേഷൻ 4 എന്ന ദൗത്യത്തിൽ ടെക് സംരഭകനും പൈലറ്റുമായ ജാറെദ് ഐസാക്മാനൊപ്പം മൂന്നു സാധാരണക്കാരാണ് ബഹിരാകാശത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക് ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ കമ്പനി സ്‌പേസ് എക്‌സ് പുതിയ ദൗത്യത്തിനൊരുങ്ങുന്നു. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിൽ സെപ്റ്റംബർ 15ന് സാധാരണക്കാരാണ് ബഹിരാകാശത്തേക്ക് പോകുന്നത്. ഇൻസ്പിരേഷൻ 4 എന്ന ദൗത്യത്തിൽ ടെക് സംരഭകനും പൈലറ്റുമായ ജാറെദ് ഐസാക്മാനൊപ്പം മൂന്നു സാധാരണക്കാരാണ് ബഹിരാകാശത്തേക്ക് പോകുക. സ്പേസ് എക്സ് സാധാരണക്കാർക്കായി നടത്തുന്ന ആദ്യ ദൗത്യം കൂടിയാണിത്.

ADVERTISEMENT

സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിൽ ഓരോ 90 മിനിറ്റിലും നിശ്ചിത പാതയിലൂടെ ഭൂമിയെ വലംവയ്ക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്കുശേഷം ഡ്രാഗൺ ഭൂമിയിലേക്കു തിരികെയെത്തും. ഫ്ലോറിഡയുടെ തീരത്ത് കടലിലായിരിക്കും ലാൻഡിങ്. രാജ്യാന്തര ബഹിരാകാശ നിലയം സന്ദർശിക്കാതെയാണ് മടങ്ങുക. ദൗത്യത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്പേസ് എക്സ് അധികൃതർ അറിയിച്ചു.

ADVERTISEMENT

പരിശീലനം സിദ്ധിച്ച വൈമാനികൻ കൂടിയാണ് ഇന്റഗ്രേറ്റഡ് പേയ്മെന്റ് പ്രോസസിങ് കമ്പനി ഷിഫ്റ്റ്4 പേയ്മെന്റ്സ് സിഇഒ ഐസക്മാൻ (37). സെന്റ് ജൂൺസ് ചിൽഡ്രൺ റിസർച് ആശുപത്രിക്ക് പിന്തുണ തേടിയാണ് ഇൻസ്പിരേഷൻ 4ന്റെ പറക്കൽ. തനിക്കൊപ്പം മറ്റു മൂന്നുപേരുടെ ചെലവും ഐസക്മാൻ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. എല്ലാവർക്കും ബഹിരാകാശ സഞ്ചാരികളുടേതിനു സമാനമായ പരിശീലനം സ്പേസ് എക്സ് നൽകിയിട്ടുണ്ട്. ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് പേടകം പറന്നുയരുക.

ADVERTISEMENT

സ്വകാര്യ ബഹിരാകാശ ദൗത്യവുമായി മുന്നോട്ടുപോകുന്ന സ്പേസ് എക്സിന്റെ ഏറ്റവും പുതിയ ദൗത്യങ്ങളിലൊന്നാണിത്. സാലിൻ പ്രോക്ടർ, ഹാലി ആഴ്സീനക്സ്, ക്രിസ് സെംബ്രോസ്കി എന്നിവരാണ് സാധരാണക്കാരായ യാത്രക്കാരെന്ന് സ്പെസ്.കോം റിപ്പോർട്ട് ചെയ്തു. കുട്ടിക്കാലത്ത് ബാധിച്ച കാൻസറിനെ അതിജീവിച്ച, സെന്റ് ജൂഡിലെ ഡോക്ടറുടെ സഹായിയുമായ ഹാലി ആർസീനക്സ് ആണ് യാത്രക്കാരിലൊരാൾ. അതേസമയം, മറ്റു രണ്ടുപേരായ സിയാൽ പ്രാക്ടർ, ക്രിസ് സെബ്രോസ്കി എന്നിവരെ മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്.

English Summary: SpaceX's first all-civilian mission to launch on September 15