ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ദൂരദർശിനിയായ ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ വിക്ഷേപണം നേരത്തെ പ്രഖ്യാപിച്ചതു പോലെ ഡിസംബറിൽ നടക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. കൊറോണ വൈറസ് മഹാമാരി കാരണം ജോലിസ്ഥലത്തെ നിയന്ത്രണങ്ങൾ കൊണ്ടാണ് കഴിഞ്ഞ വർഷം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ദൂരദർശിനിയായ ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ വിക്ഷേപണം നേരത്തെ പ്രഖ്യാപിച്ചതു പോലെ ഡിസംബറിൽ നടക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. കൊറോണ വൈറസ് മഹാമാരി കാരണം ജോലിസ്ഥലത്തെ നിയന്ത്രണങ്ങൾ കൊണ്ടാണ് കഴിഞ്ഞ വർഷം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം 2021 ഒക്ടോബർ 31 ലേക്ക് നീട്ടിവച്ചത്.

ADVERTISEMENT

2020 മാർച്ചിലും വിക്ഷേപണത്തിനു ശ്രമിച്ചിരുന്നു. 1996 ൽ വിഭാവനം ചെയ്തത് 2007 ൽ വിക്ഷേപിക്കാനായിരുന്നു തുടക്കത്തില്‍ ലക്ഷ്യമിട്ടിരുന്നത്. ഭൂമിയിൽ നിന്ന് പത്ത് ലക്ഷം മൈൽ (15 ലക്ഷം കിലോമീറ്റർ) അകലെ സ്ഥാപിക്കാനാണ് വിലകൂടിയ ഈ ടെലിസ്കോപ്പ് ഉപയോഗിക്കുക.

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് നാസയുടെ പുതുതലമുറ ടെക്നോളജിയാണ്. കെപ്‌‌ലർ പോലെ ബഹിരാകാശത്ത് വൻ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താൻ സഹായിക്കുന്നതാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. ഈ ടെലിസ്കോപ്പ് കൂടി പ്രവർത്തനം തുടങ്ങുന്നതോടെ വൻ കണ്ടെത്തലുകൾ നടത്താനാകുമെന്നാണ് നാസ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

സ്വർണ കണ്ണാടിയിൽ നിർമിച്ചിട്ടുള്ള ഈ ടെലിസ്കോപ്പിന്റെ ചെലവ് 10 ബില്ല്യന്‍ ഡോളറാണ് ( ഏകദേശം 73611.50 കോടി രൂപ). പ്രപഞ്ചത്തിലെ പ്രകാശം ശേഖരിച്ച് മഹാവിസ്പോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദ്യ ക്ഷീരപഥം എങ്ങനെ ഉണ്ടായി തുടങ്ങി വസ്തുതകൾ ഈ ടെലിസ്കോപ്പ് പഠനവിധേയമാക്കും. ക്ഷീരപഥങ്ങളിലെ തമോഗര്‍ത്തം, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ജീവന്റെ ഉദ്ഭവം എന്നിവ കണ്ടെത്താനും ഈ ടെലിസ്കോപ്പ് സഹായിച്ചേക്കും.

2017ലാണ് ഇതിന്റെ പ്രധാന കണ്ണാടിയുടെ നിർമാണം പൂർത്തിയായത്. നിലവിൽ പ്രവർത്തിക്കുന്ന ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയേക്കാൾ ഏറ്റവും മികച്ചതാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. ഇതിന്റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്.

ADVERTISEMENT

1996 ലാണ് ഗവേഷകർ ഇത്തരമൊരു സംരംഭത്തെ കുറിച്ചുള്ള ആദ്യ ചർച്ചകൾ തുടങ്ങുന്നത്. 17 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണിതെന്നതും ശ്രദ്ധേയമാണ്. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയും ഇതിന്റെ ഭാഗമാണ്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്റെ പേരാണ് ഈ ടെലിസ്കോപ്പിനു നൽകിയത്. നെക്സ്റ്റ് ജനറേഷൻ ബഹിരാകാശ ദൂരദർശിനി എന്നായിരുന്നു ആദ്യം പദ്ധതിക്ക് പേരിട്ടിരുന്നത്.

ഹബിൾ സ്പേസ് ടെലിസ്കോപ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വിവരങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന്റെ സ്വർണത്തിൽ നിർമിച്ച കണ്ണാടി. ഇത് ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡിലും ഒരു പോലെ പ്രവർത്തിക്കുമെന്നത് വലിയ നേട്ടമാണ്. ഇൻഫ്രാറെഡിനെ നേരിടാൻ ശേഷിയുള്ളതിനാൽ പ്രപഞ്ചപദാർഥങ്ങളുടെ ചുവപ്പുനീക്കത്തെ കുറിച്ചു പഠിക്കാൻ സഹായിക്കും.

English Summary: NASA Readies James Webb Space Telescope for December Launch