ആശങ്കയില്ലാത്ത പാചകത്തിന് തയാറായിക്കോളു. സസ്യ എണ്ണകൾ അമിതമായി ഉപയോഗിക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കി പോഷകങ്ങളും ആന്റി ഓക്സിഡന്റുകൾ നിറഞ്ഞ പുതിയ സസ്യ എണ്ണ മിശ്രിതവുമായി ഐഐടി ഖരഗ്പൂർ. അടുക്കളകളിൽ സാധാരണ ഉപയോഗിക്കുന്ന സസ്യ എണ്ണ അധികം വൈകാതെ പുതിയ ആരോഗ്യകര മിശ്രിതത്തിന് വഴി മാറിയേക്കാം.

ആശങ്കയില്ലാത്ത പാചകത്തിന് തയാറായിക്കോളു. സസ്യ എണ്ണകൾ അമിതമായി ഉപയോഗിക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കി പോഷകങ്ങളും ആന്റി ഓക്സിഡന്റുകൾ നിറഞ്ഞ പുതിയ സസ്യ എണ്ണ മിശ്രിതവുമായി ഐഐടി ഖരഗ്പൂർ. അടുക്കളകളിൽ സാധാരണ ഉപയോഗിക്കുന്ന സസ്യ എണ്ണ അധികം വൈകാതെ പുതിയ ആരോഗ്യകര മിശ്രിതത്തിന് വഴി മാറിയേക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശങ്കയില്ലാത്ത പാചകത്തിന് തയാറായിക്കോളു. സസ്യ എണ്ണകൾ അമിതമായി ഉപയോഗിക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കി പോഷകങ്ങളും ആന്റി ഓക്സിഡന്റുകൾ നിറഞ്ഞ പുതിയ സസ്യ എണ്ണ മിശ്രിതവുമായി ഐഐടി ഖരഗ്പൂർ. അടുക്കളകളിൽ സാധാരണ ഉപയോഗിക്കുന്ന സസ്യ എണ്ണ അധികം വൈകാതെ പുതിയ ആരോഗ്യകര മിശ്രിതത്തിന് വഴി മാറിയേക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശങ്കയില്ലാത്ത പാചകത്തിന് തയാറായിക്കോളു. സസ്യ എണ്ണകൾ അമിതമായി ഉപയോഗിക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കി പോഷകങ്ങളും ആന്റി ഓക്സിഡന്റുകൾ നിറഞ്ഞ പുതിയ സസ്യ എണ്ണ മിശ്രിതവുമായി ഐഐടി ഖരഗ്പൂർ. അടുക്കളകളിൽ സാധാരണ ഉപയോഗിക്കുന്ന സസ്യ എണ്ണ അധികം വൈകാതെ പുതിയ ആരോഗ്യകര മിശ്രിതത്തിന് വഴി മാറിയേക്കാം. ഇതേ മിശ്രിതം പാൽ ഉൽപന്നങ്ങളിലെ ഖര കൊഴുപ്പുകൾക്ക്  ആരോഗ്യകരമായ ബദലാവാം. ഇൗ ബദൽ എണ്ണ പൊടിയുടെ രൂപത്തിൽ െഎസ്ക്രീം അടക്കമുള്ള ഉപഭോഗ വസ്തുക്കളിലും ഉപയോഗിക്കപ്പെടാം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വിപ്ലവത്തിന് ഖരഗ്പൂരിൽ തുടക്കം കുറിച്ചു കഴിഞ്ഞു.

 

ADVERTISEMENT

ആന്റി  ഓക്സിഡന്റുകളാൽ സമ്പന്നവും കൊഴുപ്പ് കുറവുള്ളതുമായ എണ്ണ മിശ്രിതം വികസിപ്പിച്ചെടുത്തിരിക്കെയാണ് െഎെഎടി ഖരഗ്പൂരിലെ ഒരു സംഘം ഗവേഷകർ. പേറ്റന്റ് നേടിയ ഇൗ മിശ്രിതം വിപണിയിൽ ലഭ്യമായ സസ്യ എണ്ണയുമായി കലർത്തിയാൽ കൊളസ്ട്രോൾ, ട്രാൻസ്, പൂരിത കൊഴുപ്പ് എന്നിവ കുറയ്ക്കുന്നുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

 

∙ പ്രകൃതിദത്ത എണ്ണ

 

ADVERTISEMENT

പൂരിത കൊഴുപ്പുകളുടെ അനുപാതം ഉള്ളടക്കത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും പുതിയ എണ്ണയിൽ പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളും പോളി അൺസാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ശരിയായ അനുപാതവും അടങ്ങിയിരിക്കുന്നു. അവ സാധാരണയായി മുഫ അൻഡ് പുഫ എന്നറിയപ്പെടുന്നു. ഐഐടിയിലെ കാർഷിക ഭക്ഷ്യ എൻജിനീയറിങ് വകുപ്പ് മേധാവി ഹരി മിശ്ര വ്യക്തമാക്കി.

 

പേറ്റന്റ് നേടിയ ഇൗ സാങ്കേതിക വിദ്യ ഉപയോഗിച്ച് എണ്ണകൾ പ്രത്യേക അനുപാതത്തിൽ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത്  മിശ്രിതമാക്കുന്നു. ഇത് നിലവിലുള്ള സസ്യ എണ്ണകൾക്ക് നല്ലൊരു പകരക്കാരനാണെന്ന് ഗവേഷണ പദ്ധതിയുടെ തലവനായ ഹരി അവകാശപ്പെട്ടു. ഇൗ പുതിയ എണ്ണയുടെ കണ്ടുപിടിത്തം ഗവേഷണ സംഘത്തിന് ഗാന്ധിയൻ യങ്  ടെക്നോളജിക്കൽ ഇന്നവേഷൻ അവാർഡ് (2020) നേടിക്കൊടുത്തു.

 

ADVERTISEMENT

∙ ഫാറ്റി ആസിഡ് അനുപാതത്തിൽ സ്ഥിരത  പുലർത്താം

 

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ എണ്ണകൾ പരസ്പരം കലർത്തുകയും യോജിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇൗ പ്രക്രിയയിലൂടെ കൃത്രിമ ആന്റി ഓക്സിഡന്റുകൾക്ക് പകരം പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകൾ ഇടം പിടിക്കുന്നു. ഒപ്പം ഫാറ്റി ആസിഡുകളുടെ അനുപാതത്തിൽ സ്ഥിരത നിലനിർത്തുകയും ചെയ്യുന്നു. അതേ എണ്ണ എമൽസിഫൈ ചെയ്ത് പൊടിച്ചെടുക്കുമ്പോൾ പാലിലെ കൊഴുപ്പിന് പകരം ഉപയോഗിക്കാമെന്നു െഎെഎടി പ്രഫസർ വ്യക്തമാക്കി. 

 

എണ്ണയുടെ സൂക്ഷിപ്പു കാലം വർധിപ്പിക്കുന്നതിന് കൃത്രിമ ആന്റി ഓക്സിഡന്റുകൾ ചേർത്താണ് പലപ്പോഴും സസ്യ എണ്ണകൾ വിപണിയിൽ എത്തിക്കുന്നത്. ഇൗ എണ്ണകളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ബ്ലൈൻഡ് ചെയ്തെടുക്കുകയാണ് ഞങ്ങൾ ചെയ്തത്. രണ്ടോ അതിലധികമോ എണ്ണകൾ ബ്ലൈൻഡ് ചെയ്യുന്നതിലൂടെ സൂക്ഷിപ്പു കാലം വർധിക്കുകയും സിനർജസ്റ്റിക് ഇഫക്ടുകൾക്ക് കാരണമാവുകയും ചെയ്യുന്നു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്ക്  വില കൂടിയ സസ്യ എണ്ണയോ വെളിച്ചെണ്ണയോ വാങ്ങാൻ ശേഷിയില്ല. ഇൗ മിശ്രിതം വില കുറഞ്ഞതും ശരിയായ പോഷകങ്ങൾ നിറഞ്ഞതുമാണ്. മാത്രമല്ല സസ്യ എണ്ണകളിലെ പോഷകക്കുറവ് നികത്തുകയും ചെയ്യുന്നു. പാൽ കൊഴുപ്പിന്റെ കുറവും സാധാരണക്കാർ അനുഭവിക്കുന്നു. ഇൗ പ്രശ്നത്തിന് പരിഹാരം കാണാനും പാൽ കൊഴുപ്പുകൾക്ക്  ബദൽ ആകാനും ഇൗ പുതിയ ഉൽപന്നത്തിന് കഴിയുമെന്നു ഗവേഷകരുടെ  അവകാശവാദം

 

∙ പാൽക്കൊഴുപ്പിനും പകരക്കാരൻ

 

പൊടിച്ച രൂപത്തിലുള്ള ഖര എണ്ണ ആരോഗ്യമുള്ള ഹൃദയത്തിനായി ബേക്കറി ഉൽപന്നങ്ങളിലെയും െഎസ്ക്രീമുകളിലെയും പാൽക്കൊഴുപ്പിനു പകരമായി ഉപയോഗിക്കാം. പാൽ കൊഴുപ്പിനും ഗുണനിലവാരമില്ലാത്ത പാം ഓയിലിനു പകരം ഈ എണ്ണപ്പൊടി ഉപയോഗിക്കാൻ കഴിയും. സോളിഡ് ഫാറ്റിന് പകരമായി ഗുണനിലവാരം കുറഞ്ഞതും മായം കലർന്നതുമായ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കാനും ഇതുമൂലം കഴിയുമെന്ന് ഗവേഷകർ പറഞ്ഞു. 

 

പുതിയ എണ്ണ വ്യവസായ അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനുള്ള ലബോറട്ടറി മോഡൽ െഎെഎടി വികസിപ്പിച്ച് വരികയാണ്. പല കമ്പനികളും സഹകരിക്കാൻ തയാറായി വന്നിട്ടുണ്ട്. ഉൽപന്നത്തിന്റെ പ്രായോഗിക ഉപയോഗം സംബന്ധിച്ച് ഗവേഷണം അവസാനഘട്ടത്തിലെത്തി. വിപണിയിൽ കിട്ടുന്ന സസ്യ എണ്ണയുടെ അതേ വിലയ്ക്ക് തന്നെ ഉൽപന്നം വിപണിയിൽ എത്തിക്കാൻ കഴിയും. പരമ്പരാഗത എണ്ണ നിർമാണ പക്രിയകളിൽ ചിലത് ഇൗ എണ്ണ  ഉണ്ടാക്കുമ്പോൾ ആവശ്യം വരുന്നില്ല. പലതിനു പകരമായി പേറ്റന്റ് ചെയ്ത സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യും. അതിനാൽ നിർമാണച്ചെലവ് സമാനമായിരിക്കും െഎെഎടിയിലെ ഗവേഷക സംഘം വ്യക്തമാക്കി.

 

English Summary: IIT Kharagpur awarded for developing new, cholesterol- friendly vegetable oil