കോവിഡ് -19നെ പ്രതിരോധിക്കാൻ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും തീവ്രശ്രമത്തിലാണ്. ജനങ്ങൾക്കിടയിൽ വാക്സീനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ മെഗാ വാക്സിനേഷൻ പ്രോഗ്രാം തന്നെ ആരംഭിച്ചു. ഡിസംബർ 4 നും 10 നും ഇടയിൽ രണ്ടാമത്തെ കോവിഡ് -19 വാക്‌സീൻ ഡോസ് എടുക്കുന്ന ഭാഗ്യശാലിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് -19നെ പ്രതിരോധിക്കാൻ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും തീവ്രശ്രമത്തിലാണ്. ജനങ്ങൾക്കിടയിൽ വാക്സീനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ മെഗാ വാക്സിനേഷൻ പ്രോഗ്രാം തന്നെ ആരംഭിച്ചു. ഡിസംബർ 4 നും 10 നും ഇടയിൽ രണ്ടാമത്തെ കോവിഡ് -19 വാക്‌സീൻ ഡോസ് എടുക്കുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ 50,000 രൂപയുടെ സ്‌മാർട് ഫോൺ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിയെ ലക്കി ഡ്രോയിലൂടെ തീരുമാനിക്കുകയും 50,000 രൂപയുടെ സ്‌മാർട് ഫോൺ നൽകുകയും ചെയ്യുമെന്ന് മുനിസിപ്പൽ കമ്മീഷണർ അമിത് അറോറ പറഞ്ഞു.

ADVERTISEMENT

കൂടാതെ, പ്രത്യേക വാക്സീനേഷൻ ഡ്രൈവിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സീൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിനു മുനിസിപ്പൽ ബോഡി 21,000 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഏറ്റവും കൂടുതൽ വാക്സീൻ ഡോസുകൾ നൽകുന്ന അർബൻ ഹെൽത്ത് കെയർ സെന്ററിന്റെ ടീമിന് 21,000 രൂപ ലഭിക്കും. രണ്ടാമത്തെ ഡോസ് വാക്സീനേഷൻ വേഗത്തിലാക്കാനാണ് ഇൻസെന്റീവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അറോറ കൂട്ടിച്ചേർത്തു.

ADVERTISEMENT

രാജ്‌കോട്ടിൽ 1.82 ലക്ഷം പേർ വാക്‌സീന്റെ രണ്ടാം ഡോസ് ഇതുവരെ എടുത്തിട്ടില്ലെന്ന് പൗരസമിതി അറിയിച്ചു. പ്രത്യേക ക്യാംപയിനിന്റെ ഭാഗമായി പരമാവധി പേർക്ക് കുത്തിവയ്പ്പ് നൽകുന്നതിന് നഗരത്തിലെ 22 ആരോഗ്യ കേന്ദ്രങ്ങളും 12 മണിക്കൂർ (രാവിലെ 9 മുതൽ രാത്രി 9 വരെ) പ്രവർത്തിക്കും.

ADVERTISEMENT

അടുത്തിടെ ഗുജറാത്തിലെ മറ്റൊരു നഗരമായ അഹമ്മദാബാദും സമാനമായ രീതിയിൽ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഇവിടെ വിജയിക്ക് 60,000 രൂപയുടെ സ്മാർട് ഫോൺ ആണ് നൽകുന്നത്. ഡിസംബർ 1 നും 7 നും ഇടയിൽ വാക്‌സ‌ീൻ രണ്ടാം ഡോസ് എടുക്കുന്നവർക്കാണ് സമ്മാനം ലഭിക്കുക. വിജയിയെ ലക്കി ഡ്രോയിലൂടെയാണ് പ്രഖ്യാപിക്കുക.

English Summary: This city announces ₹50,000 smartphone to boost Covid vaccination