ഈ വര്‍ഷം തന്നെ മനുഷ്യന്റെ തലച്ചോറില്‍ ന്യൂറലിങ്കിന്റെ ചിപ്പ് ഘടിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ശരീരം തളര്‍ന്നു കിടക്കുന്നവര്‍ക്ക് പുതിയ ജീവിതം നല്‍കുന്നതായിരിക്കും ഈ നീക്കമെന്ന പ്രതീക്ഷയും ഒരു ജേണലിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കന്‍ ഫുഡ് ആൻഡ് ഡ്രഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വര്‍ഷം തന്നെ മനുഷ്യന്റെ തലച്ചോറില്‍ ന്യൂറലിങ്കിന്റെ ചിപ്പ് ഘടിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ശരീരം തളര്‍ന്നു കിടക്കുന്നവര്‍ക്ക് പുതിയ ജീവിതം നല്‍കുന്നതായിരിക്കും ഈ നീക്കമെന്ന പ്രതീക്ഷയും ഒരു ജേണലിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കന്‍ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA) അനുമതി ലഭിക്കുന്ന മുറക്ക് ഈ ലക്ഷ്യവും നേടാനാകുമെന്നാണ് മസ്‌ക് കരുതുന്നത്. 

ADVERTISEMENT

2016ലാണ് ഇലോണ്‍ മസ്‌ക് ബ്രയിന്‍ ഇന്റര്‍ഫേസ് ടെക് കമ്പനിയായ ന്യൂറലിങ്ക് സ്ഥാപിക്കുന്നത്. 2021 ആകുമ്പോഴേക്കും നിര്‍ണായകമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ന്യൂറലിങ്കിന് സാധിച്ചിട്ടുണ്ട്. പോയ വര്‍ഷമാണ് ന്യൂറലിങ്ക് മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിച്ച ഒരു കുരങ്ങന്‍ മിന്‍ഡ്‌പോങ് ഗെയിം കളിച്ച് ഞെട്ടിച്ചത്. തലയില്‍ രണ്ടിടത്ത് സ്ഥാപിച്ച ന്യൂറലിങ്ക് ചിപ്പുകളുടെ സഹായത്തിലായിരുന്നു പേജര്‍ മിന്‍ഡ്‌പോങ് കളിച്ചത്. 

ADVERTISEMENT

അടുത്തിട വോള്‍സ്ട്രീറ്റ് ജേണല്‍ സിഇഒ കൗണ്‍സില്‍ സമ്മിറ്റുമായി സംസാരിക്കുന്നതിനിടെ ന്യൂറലിങ്കിനെക്കുറിച്ചും മസ്‌ക് സൂചിപ്പിച്ചിരുന്നു. 'കുരങ്ങില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന ന്യൂറലിങ്ക് നമുക്കുണ്ട്. ഇത് സുരക്ഷിതവും വിശ്വസിക്കാവുന്നതുമായ സാങ്കേതികവിദ്യയാണെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ ഞങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. ആവശ്യമുള്ളപ്പോള്‍ ന്യൂറലിങ്ക് ചിപ്പുകളെ എടുത്തുമാറ്റുകയും ചെയ്യാം' എന്നും മസ്‌ക് പറഞ്ഞു.

ADVERTISEMENT

നട്ടെല്ലിന് ക്ഷതമേറ്റവരേയും ശരീരം തളര്‍ന്നു കിടക്കുന്നവരേയുമെല്ലാം ന്യൂറലിങ്ക് ചിപ്പുകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. അവരുടെ ആവശ്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനും ഇതിലൂടെ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കാനും ഈ ചിപ്പ് സാങ്കേതികവിദ്യ സഹായിക്കും. ഇതിനിടെ വേഗത്തില്‍ തങ്ങള്‍ക്ക് അനുമതി നല്‍കാത്ത എഫ്ഡിഎക്കെതിരെയും മസ്‌ക് തിരിഞ്ഞിരുന്നു. എഫ്ഡിഎയുടെ നിലവാരത്തേക്കാള്‍ ആധുനികമാണ് തങ്ങളുടെ സാങ്കേതികവിദ്യയും നിലവാരവുമെന്നായിരുന്നു മസ്‌കിന്റെ വിമര്‍ശനം. ന്യൂറലിങ്ക് വഴിയുള്ള സാധ്യതകള്‍ അനന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

അസംഭവ്യമായ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ കുപ്രസിദ്ധനായ മസ്‌ക് 2021ലും മനുഷ്യരില്‍ ന്യൂറലിങ്ക് സാധ്യമാകുമെന്ന് അറിയിച്ചിരുന്നു. അസംഭവ്യമെന്നും അപ്രായോഗികമെന്നോ ലോകം കരുതിയ പല ലക്ഷ്യങ്ങളും നേടിയിട്ടുള്ള മസ്‌ക് 2022ല്‍ ന്യൂറലിങ്ക് മനുഷ്യരില്‍ യാഥാര്‍ഥ്യമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

English Summary: Elon Musk's Telepathic Brain Chip 'Neuralink' Could See First Human Implant This Year