കൂണുകൾ പരസ്പരം സംസാരിക്കുന്നുണ്ടാകുമോ? പുതിയ പഠനമനുസരിച്ച് കൂണുകൾക്ക് പരസ്പരം സംസാരിക്കാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈദ്യുത സിഗ്നലുകളിലെ പാറ്റേണുകൾ വഴി കൂണുകൾ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടാകാം എന്നാണ് പഠനം അവകാശപ്പെടുന്നത്. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സർവകലാശാലയിലെ കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂണുകൾ പരസ്പരം സംസാരിക്കുന്നുണ്ടാകുമോ? പുതിയ പഠനമനുസരിച്ച് കൂണുകൾക്ക് പരസ്പരം സംസാരിക്കാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈദ്യുത സിഗ്നലുകളിലെ പാറ്റേണുകൾ വഴി കൂണുകൾ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടാകാം എന്നാണ് പഠനം അവകാശപ്പെടുന്നത്. 

ADVERTISEMENT

വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സർവകലാശാലയിലെ കംപ്യൂട്ടർ ശാസ്ത്രജ്ഞനായ ആൻഡ്രൂ അഡമാറ്റ്‌സ്‌കി നാല് ഇനം ഫംഗസുകളിൽ നിന്നുള്ള വൈദ്യുത പ്രവർത്തനം വിശകലനം ചെയ്യുകയും അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ADVERTISEMENT

ഒരേ ശൃംഖലയിലെ മറ്റുള്ളവർക്ക് വിവരങ്ങൾ കൈമാറാൻ കൂണുകൾ വൈദ്യുത പ്രവർത്തനത്തിലെ സ്പൈക്കുകൾ ഉപയോഗിക്കുന്നതായി അഡമാറ്റ്സ്കി കണ്ടെത്തി. മനുഷ്യരിൽ കാണപ്പെടുന്ന നാഡീകോശങ്ങൾ പോലെയുള്ള ഭൂഗർഭ റൂട്ട് ഘടനകൾ ഓരോ കൂണിലും ഉണ്ട്. ഈ ഹൈഫകൾ ഫംഗസുകൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്ന മൈസീലിയം എന്ന ശൃംഖല ഉണ്ടാക്കുന്നു.

ADVERTISEMENT

പഠനമനുസരിച്ച്, കൂണുകളും മറ്റ് ഫംഗസുകളും സൃഷ്ടിക്കുന്ന വൈദ്യുത സിഗ്നലുകളിലെ സ്പൈക്കുകൾ ‘വാക്കുകൾ’, ‘വാക്യങ്ങൾ’ എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു ഭാഷയോട് സാമ്യമുള്ളതാണ്. ഫംഗസിന് 50 വാക്കുകൾ വരെ പദാവലി ഉണ്ടായിരിക്കുമെന്ന് പഠനം കൂട്ടിച്ചേർക്കുന്നു. വിഭവങ്ങൾ എവിടെയാണ്, എവിടെയാണ് ഭക്ഷണം, അല്ലെങ്കിൽ പതിവ് സംഭാഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള സിഗ്നലുകൾ ഹൈഫ അയച്ചേക്കാമെന്ന് സിടിവി റിപ്പോർട്ട് ചെയ്തു.

എല്ലാ കൂണുകളും ഒരേ ഭാഷ സംസാരിക്കുന്നില്ലെങ്കിലും വ്യത്യസ്ത ഫംഗസ് സ്പീഷീസുകൾക്ക് ഭാഷാപരമായ സങ്കീർണതയുടെ വ്യത്യസ്ത തലങ്ങളുണ്ടെന്ന് തോന്നുന്നു. ഉദാഹരണത്തിന്, സ്പ്ലിറ്റ് ഗിൽ ഫംഗസ് ഏറ്റവും വലിയ പദാവലി ഉപയോഗിച്ച് കൂടുതൽ  സങ്കീർണമായ വാക്യങ്ങൾ സൃഷ്ടിക്കുന്നു. അതേസമയം എനോകി ഫംഗി, കാറ്റർപില്ലർ ഫംഗസ് തുടങ്ങിയ ഇനങ്ങൾക്ക് ചെറിയൊരു കൂട്ടം വാക്കുകൾ മാത്രമാണ് ആശയവിനിമത്തിന് ഉപയോഗിക്കുന്നത്.‌

English Summary: Mushrooms communicate with each other using up to 50 ‘words’, scientist claims