ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്വപ്നമാണ് ചൊവ്വയിലേക്കൊരു യാത്ര. നാസ സ്വപ്നം കാണുന്നത് ചൊവ്വയിലും അതിനുമപ്പുറത്തുമുള്ള ഗ്രഹങ്ങളിൽ കോളനി കെട്ടിയുള്ള ജീവിതവും. ഇതിനായുള്ള പരീക്ഷണങ്ങളും അണിയറയിൽ ശക്തം. ഇങ്ങനെ എല്ലാവരും ബഹിരാകാശ ഗവേഷണത്തെയും ഭാവിയിൽ ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കുമുള്ള

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്വപ്നമാണ് ചൊവ്വയിലേക്കൊരു യാത്ര. നാസ സ്വപ്നം കാണുന്നത് ചൊവ്വയിലും അതിനുമപ്പുറത്തുമുള്ള ഗ്രഹങ്ങളിൽ കോളനി കെട്ടിയുള്ള ജീവിതവും. ഇതിനായുള്ള പരീക്ഷണങ്ങളും അണിയറയിൽ ശക്തം. ഇങ്ങനെ എല്ലാവരും ബഹിരാകാശ ഗവേഷണത്തെയും ഭാവിയിൽ ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്വപ്നമാണ് ചൊവ്വയിലേക്കൊരു യാത്ര. നാസ സ്വപ്നം കാണുന്നത് ചൊവ്വയിലും അതിനുമപ്പുറത്തുമുള്ള ഗ്രഹങ്ങളിൽ കോളനി കെട്ടിയുള്ള ജീവിതവും. ഇതിനായുള്ള പരീക്ഷണങ്ങളും അണിയറയിൽ ശക്തം. ഇങ്ങനെ എല്ലാവരും ബഹിരാകാശ ഗവേഷണത്തെയും ഭാവിയിൽ ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്വപ്നമാണ് ചൊവ്വയിലേക്കൊരു യാത്ര. നാസ സ്വപ്നം കാണുന്നത് ചൊവ്വയിലും അതിനുമപ്പുറത്തുമുള്ള ഗ്രഹങ്ങളിൽ കോളനി കെട്ടിയുള്ള ജീവിതവും. ഇതിനായുള്ള പരീക്ഷണങ്ങളും അണിയറയിൽ ശക്തം. ഇങ്ങനെ എല്ലാവരും ബഹിരാകാശ ഗവേഷണത്തെയും ഭാവിയിൽ ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കുമുള്ള കുടിയേറ്റത്തെയും കുറിച്ചു പറയുമ്പോൾ ഒരു ചോദ്യം പ്രസക്തം. ഭൂമിക്കു പുറത്ത് കോളനികൾ നിർമിച്ചാൽ വിശപ്പു മാറ്റാൻ എന്തുണ്ട് എന്നു ചിന്തിച്ചിട്ടുണ്ടോ? പല ഗവേഷണ ഏജൻസികളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികളും ബഹിരാകാശത്തു തന്നെ ആഹാരം നിർമിക്കുന്നതിന്റെ ആദ്യ ഘട്ടങ്ങൾ കടന്നു കഴിഞ്ഞു. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസി തുടങ്ങി ബഹിരാകാശ രംഗത്തെ പ്രമുഖരെല്ലാം ഭാവിയിലെ കുടിയേറ്റം ബഹിരാകാശത്തേക്കാകും എന്നാണു വിലയിരുത്തിയിട്ടുള്ളത്. ഇവർക്കു പുറമേ, ബഹിരാകാശ ഗവേഷണ രംഗത്തു തൽപരരായ സ്പേസ് എക്സ്, ആമസോൺ തുടങ്ങിയവരും ബഹിരാകാശ കുടിയേറ്റങ്ങൾക്കു ചുക്കാൻ പിടിക്കാൻ തയാറെടുക്കുകയാണ്. സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കും ആമസോൺ ഉടമ ജെഫ് ബെസോസും തമ്മിലുള്ള കിടമത്സരത്തിനു കൂടിയാണ് ബഹിരാകാശ രംഗം സാക്ഷിയാകാൻ പോകുന്നത്. എന്നാൽ ഇവരാരുമല്ല, ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോയ്ക്ക് നിക്ഷേപമുള്ള ഇസ്രയേലി കമ്പനി അലേഫ് ഫാംസാണ് ബഹിരാകാശത്ത് ഇപ്പോൾ മാംസം നിർമിക്കുന്നത്. മാംസം നിർമിക്കാനാകുമോ? അതിനു പിന്നിലെ സയൻസ് മാജിക് എന്താണ്? ഭൂമിയിൽ കൃത്രിമ മാംസം നിർമിക്കാനുള്ള ശ്രമങ്ങൾ നേരത്തേത്തന്നെ ഗവേഷകർ ആരംഭിച്ചിരുന്നു. എന്നാൽ ബഹിരാകാശത്ത് മാംസം നിർമിക്കുന്നതിന് ഡബിൾ റിസ്കാണ്. അവിടെ ഗുരുത്വാകർഷണ ബലത്തോടു വരെ പോരാടണം. ആ കഥയാണ് ഇനി...

 

ADVERTISEMENT

∙ എങ്ങനെ മറികടക്കും ഗുരുത്വാകർഷണം?

 

ബഹിരാകാശത്ത് ആൽഗകളും ഫംഗസുകളും വളർത്താനുള്ള പരീക്ഷണങ്ങൾ മുൻപേ നടത്തിത്തുടങ്ങിയിരുന്നു. അതിനിടെയാണ് മാംസവും ബഹിരാകാശത്തു സൃഷ്ടിക്കാനുള്ള ശ്രമം. ഇസ്രയേൽ ആസ്ഥാനമായിട്ടുള്ള അലേഫ് ഫാംസ് ബഹിരാകാശത്ത് മാംസം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ്. കോശങ്ങളിൽ നിന്ന് മാംസം സൃഷ്ടിക്കാനാണ് കമ്പനിയുടെ ശ്രമം. ബഹിരാകാശത്തു വച്ചു തന്നെ മാംസം സൃഷ്ടിക്കൽ പരീക്ഷിക്കുന്ന ആദ്യ സ്ഥാപനമാണിത്. എന്നാൽ ഭൂമിയിൽ നിന്ന് ആഹാര സാധനങ്ങൾ ബഹിരാകാശത്ത് എത്തിക്കുന്നതാണ് അവിടെ സൃഷ്ടിക്കുന്നതിലും എളുപ്പമെന്നാണ് ചില ഗവേഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ വലിയ രീതിയിൽ ആവശ്യം വരുമ്പോൾ, ഭൂമിയിൽ അത്രയും ഉൽപാദിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണെങ്കിൽ, അത്തരം സാഹചര്യങ്ങളിലാണ് ലാബിൽ സൃഷ്ടിക്കുന്ന ആഹാരം അത്യാവശ്യമാകുകയെന്നാണു മറുവാദം.

 

ADVERTISEMENT

ഗുരുത്വാകർഷണം ഇല്ലാത്ത അവസ്ഥയിൽ ഈ പ്രക്രിയ എത്രത്തോളം പ്രവർത്തിക്കുമെന്നറിയില്ലെന്ന ആശങ്ക അലേഫ് ഫാംസിന്റെ പരീക്ഷണത്തിനു നേതൃത്വം നൽകുന്ന സ്വിക ടമരി പങ്കുവച്ചു കഴിഞ്ഞു. കോശങ്ങളിൽനിന്നു മാംസം സൃഷ്ടിക്കുന്ന പ്രക്രിയ ബഹിരാകാശത്തു സാധ്യമാണെങ്കിലും ഗുരുത്വാകർഷണം കുറഞ്ഞ സ്ഥലത്ത് ശാരീരിക പ്രവർത്തനങ്ങളിൽ വ്യത്യാസം ഉണ്ടാകുന്നതിനു സമാനമായി മാറ്റങ്ങൾ ഉണ്ടാകുമോയെന്നറിയില്ല. ഏപ്രിൽ 8നു സ്പേസ് എക്സ് റോക്കറ്റിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ സംഘമാണ് മൃഗ കോശങ്ങളിൽനിന്നു മാംസം സൃഷ്ടിക്കുന്ന പരീക്ഷണം നടത്തിയത്.

 

സാധാരണ ലഭ്യമായ മാംസത്തിൽനിന്നു വ്യത്യസ്തമാണ് ലാബിൽ സൃഷ്ടിക്കുന്ന പുതിയ മാംസം. കൾട്ടിവേഷൻ അല്ലെങ്കിൽ പ്രോളിഫെറേഷൻ എന്നു വിളിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാണ് ലാബിൽ മാംസം നിർമിക്കുന്നത്. പശുവിന്റെ, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും മൃഗത്തിന്റെ മാംസ കോശങ്ങൾ എടുത്ത്, അവയ്ക്കു വളരാൻ ആവശ്യമായ അമിനോ ആസിഡും കാർബോ ഹൈഡ്രേറ്റുകളും നൽകി വളർത്തുകയാണ് ചെയ്യുന്നത്. കോശങ്ങളിൽനിന്നു പേശികളുണ്ടായി വളർച്ചയെത്തുമ്പോൾ ഭക്ഷ്യയോഗ്യമാകും.

 

ADVERTISEMENT

∙ വളരും, കോശം മാത്രം

 

ഇറച്ചി ആവശ്യങ്ങൾക്കായി വളർത്തുന്ന മൃഗങ്ങളുടെ ജീവിതത്തിലെ ചില ഘട്ടങ്ങൾ ഒഴിവാക്കി, വേഗത്തിൽ ഭക്ഷ്യയോഗ്യമായ ഇറച്ചി നിർമിക്കുകയാണ് ബഹിരാകാശത്തു ചെയ്യുന്നത്. മൃഗം വളർന്നു വലുതായി അതിന്റെ മാംസം ഭക്ഷിക്കുന്നതിനു പകരം കോശങ്ങളെ മാത്രമായി വളർത്തുന്നു. ഇറച്ചി ആവശ്യങ്ങൾക്കായി മൃഗങ്ങളെ വളർത്തുന്നതു കുറയുന്നതോടെ ഭൂമിയിലെ മീഥെയ്ൻ പുറന്തള്ളൽ വലിയ രീതിയിൽ കുറയുമെന്നും ഗവേഷകർ പറയുന്നു. മൃഗങ്ങളുടെ വിസർജ്യത്തിൽനിന്നും ശരീര അവശിഷ്ടങ്ങൾ ജീർണിക്കുമ്പോഴും മീഥെയ്ൻ വാതകം പുറന്തള്ളപ്പെടുന്നുണ്ട്. ലാബിൽ വളർത്തിയ മാംസത്തിന്റെ ഉപയോഗം കൂടുന്നതോടെ ഹരിത ഗൃഹ വാതകമായ മീഥെയ്ൻ പുറന്തള്ളൽ കുറയുമെന്നും ഇതോടെ ആഗോള താപനത്തിനു നേരിയ കുറവുണ്ടാകുമെന്നുമാണ് ഒരു വിഭാഗം വിദഗ്ധർ പറയുന്നത്.

 

ലാബിൽ സൃഷ്ടിച്ച മാംസം റസ്റ്ററന്റുകളിലും ഹോട്ടലുകളിലും വിളമ്പുന്നതിനു ഇസ്രയേലി റഗുലേറ്ററി കമ്മിഷനിൽനിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് അലേഫ് ഫാംസ്. സൂപ്പർമാർക്കറ്റുകളിലുൾപ്പെടെ കൃത്രിമ മാംസം ലഭ്യമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എന്നാൽ ബഹിരാകാശത്തുൾപ്പെടെ കൃത്രിമ മാംസം സൃഷ്ടിക്കുന്നതിനു വലിയ വെല്ലുവിളികളാണ് നേരിടുന്നത്. അതിൽ ഏറ്റവും പ്രധാനം ബാക്ടീരിയകളിൽ നിന്നും ഫംഗസുകളിൽനിന്നുമുള്ള വെല്ലുവിളിയാണ്. തികച്ചും അണുവിമുക്തമായ സാഹചര്യങ്ങളിൽ മാംസം വളർത്തുകയെന്നത് ഒഴിച്ചുകൂടാനാകാത്തതാണ്. മാംസം വളരുന്നതു പതിയെയും ബാക്ടീരിയകളും ഫംഗസുകളും വളരുന്നത് വേഗത്തിലായതുമാണ് കാരണം. താപനിലയിലോ, അനുകൂല ഘടകങ്ങളിലോ ചെറിയ ഒരു വ്യത്യാസം വന്നാൽ പോലും മാംസം വളരുന്നതിലും വേഗത്തിൽ ബാക്ടീരിയകളും ഫംഗസും വളരും. മാംസം ഉൾപ്പെടെ ഉപേക്ഷിക്കേണ്ട സ്ഥിതിയാകും ഫലത്തിൽ ഉണ്ടാകുക. പിന്നെയെന്തിന് കൃത്രിമ മാംസം എന്നു ചോദിക്കുന്നവർക്കു മുൻപിൽ അലേഫ് ഫാംസ് വയ്ക്കുന്ന ഉത്തരമാണ് ബഹിരാകാശത്തേക്ക് ഭക്ഷ്യവസ്തു കയറ്റി അയയ്ക്കാനുള്ള ചെലവ്. ഓരോ തവണയും ഭീമമായ ചെലവ് വഹിച്ചു ഭക്ഷണം കയറ്റി അയയ്ക്കുന്നതിനു പകരം മികച്ച ലാബ് സൗകര്യങ്ങളിൽ ബഹിരാകാശത്തു തന്നെ മാംസം സൃഷ്ടിക്കുന്നതാണെന്നും അലേഫ് ഫാംസ് അവകാശപ്പെടുന്നു. 

 

∙ ചന്ദ്രനിലും കൃഷി?

 

മുൻപ് ഫംഗസുകളും ആൽഗകളും ഉൾപ്പെടെ ബഹിരാകാശത്തു സൃഷ്ടിച്ചിരുന്നു. പച്ചക്കറികൾ വളർത്താനുള്ള ശ്രമവും നടന്നിരുന്നു. ബഹിരാകാശത്തു ലാബിൽ കൃഷിയിറക്കി ബഹിരാകാശ ജീവിതം സ്വയം പര്യാപ്തമാക്കാനാണ് ഗവേഷകരുടെ ശ്രമം. കൂടാതെ ചൊവ്വയിലേക്കുൾപ്പെടെ യാത്രകൾക്കു പദ്ധതിയിടുമ്പോൾ യാത്രയുടെ എല്ലാ ദിവസങ്ങളിലും കഴിക്കാനുള്ള ഭക്ഷണം കൂടി കൊണ്ടുപോകുകയെന്നത് ഇപ്പോഴത്തെ ബഹിരാകാശ യാത്രകളേക്കാളും പതിന്മടങ്ങ് ചെലവേറിയതാണ്. അതുകൊണ്ടുതന്നെ അവിടെ ആഹാരം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

 

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ വർഷം മുഴുവൻ ഗവേഷകരും സഞ്ചാരികളുമുള്ള സ്ഥിതിയാണ് ഇപ്പോൾ. അതും കടന്നു ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യൻ കുടിയേറ്റത്തിനു ശ്രമിക്കുമ്പോൾ ആദ്യം ആവശ്യം വരുന്നത് ആഹാരമാണ്. അവിടുത്തെ കാലാവസ്ഥയിൽ വളരുന്നവ കണ്ടെത്തുന്നതു വരെ ഭൂമിയിൽനിന്നു ഭക്ഷണം എത്തിക്കുക എന്നത് ലാഭകരമാകില്ല എന്നാണ് വിലയിരുത്തൽ. അതിനു പകരം വലിയൊരു ലാബ് തന്നെ കൊണ്ടുപോകേണ്ടി വന്നാലും അതിൽ കാലങ്ങളോളം ആഹാരം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ അതാകും ലാഭകരമെന്നും ഗവേഷകർ പറയുന്നു. എന്നാൽ കൃത്രിമ കാലാവസ്ഥയിൽ സൃഷ്ടിച്ച ആഹാര പദാർഥങ്ങൾ കഴിച്ച് എത്രനാൾ ജീവിക്കാനാകും എന്നതും ഒരാൾക്കു ദിവസവും കഴിക്കാനാവാവശ്യമായ വസ്തുക്കൾ നിർമിക്കാൻ എത്രത്തോളം സ്ഥലവും സമയവും ആവശ്യമാണെന്നുമുള്ള കാര്യങ്ങളിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. ഫാസ്റ്റ് ഫുഡും അറേബ്യൻ വിഭവങ്ങളും കോണ്ടിനെന്റൽ ഫുഡുമൊക്കെ നമ്മുടെ നാട്ടിലും തരംഗമായ പോലെ കൃത്രിമ മാംസവും ചിലപ്പോൾ വൈകാതെ ലഭ്യമായേക്കാം.

 

English Summary: Israeli Firm Is Growing Meat On Space; Plans to Further Extend the Project