സൂര്യനില്‍ കണ്ടു വരുന്ന ചെറു മിന്നായങ്ങളുടെ കാരണം കണ്ടെത്തി ഗവേഷകര്‍. ഏതാണ്ട് ഒരു മിനിറ്റില്‍ താഴെയുള്ള സമയം വരെ മാത്രം നീണ്ടു നില്‍ക്കുന്നവയാണ് ഈ വെളിച്ചപ്പൊട്ടുകള്‍. സൂര്യന്റെ ഉപരിതലത്തില്‍ പ്ലാസ്മ തിളച്ചു പൊന്തിയാണ് ഈ മിന്നായ വെളിച്ചങ്ങള്‍ രൂപപ്പെടുന്നത്. ദ അസ്‌ട്രോഫിസിക്കല്‍ ജേണലിലാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യനില്‍ കാണാറുള്ള ചെറു മിന്നായങ്ങളുടെ കാരണം കണ്ടെത്തി ഗവേഷകര്‍. ഒരു മിനിറ്റു വരെ മാത്രം നീണ്ടു നില്‍ക്കുന്നവയാണ് ഈ വെളിച്ചപ്പൊട്ടുകള്‍. സൂര്യന്റെ ഉപരിതലത്തില്‍ പ്ലാസ്മ തിളച്ചു പൊന്തിയാണ് ഈ മിന്നായ വെളിച്ചങ്ങള്‍ രൂപപ്പെടുന്നത്. ദി അസ്‌ട്രോഫിസിക്കല്‍ ജേണലിലാണ് ഈ വെളിച്ചപ്പൊട്ടുക സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

സോളര്‍ ഡോട്ട്‌സ് എന്നറിയപ്പെടുന്ന ഈ സൂര്യവെളിച്ചപ്പൊട്ടുകള്‍ക്ക് പിന്നിലെ കാന്തികവലയങ്ങളുടെ സ്വാധീനവും പുതിയ പഠനം വെളിപ്പെടുത്തുന്നുണ്ട്. നമുക്ക് അറിവുള്ളതിലും ഏറെ സങ്കീര്‍ണമാണ് സൂര്യനെന്ന് തെളിയിക്കുന്നതാണ് ഈ പഠനവും. നാസയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും സംയുക്ത സോളര്‍ ഓര്‍ബിറ്ററില്‍ നിന്നെടുത്ത ചിത്രങ്ങളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്.

ADVERTISEMENT

2020 മേയ് 20നാണ് സൂര്യനിലെ വെളിച്ചപ്പൊട്ടുകളുടെ ചിത്രങ്ങള്‍ സോളര്‍ ഓര്‍ബിറ്റര്‍ എടുത്തത്. അതിസങ്കീര്‍ണമാണ് സൂര്യനിലെ കാന്തിക മണ്ഡലം. സൂര്യന്റെ അകക്കാമ്പില്‍ സംഭവിക്കുന്ന, ഡൈനാമോയ്ക്ക് സമാനമായ പ്രക്രിയയിലൂടെയാണ് ഇത് നിര്‍മിക്കപ്പെടുന്നതെന്ന ഏകദേശ ധാരണ മാത്രമാണ് നമുക്കുള്ളത്. സൂര്യന്റെ കാന്തിക മണ്ഡലം കൂടുതല്‍ ശക്തമായ പ്രദേശങ്ങളിലാണ് ഇത്തരം വെളിച്ചപ്പൊട്ടുകള്‍ കണ്ടുവരുന്നത്. സൗര കാറ്റുകള്‍ക്ക് കാരണമാവുന്നതും സൂര്യന്റെ കാന്തികമണ്ഡലത്തിലുണ്ടാവുന്ന വ്യതിയാനങ്ങളാണ്.

ഓരോ 11 വര്‍ഷം കൂടുമ്പോഴും സൂര്യന്റെ കാന്തിക ധ്രുവങ്ങളില്‍ വ്യതിയാനം സംഭവിക്കാറുണ്ട്. ഇത്തരത്തില്‍ മാറ്റം സംഭവിക്കുന്ന സൂര്യനിലെ പ്രദേശങ്ങളെയാണ് അസ്‌ട്രോഫിസിസിസ്റ്റ് സഞ്ജീവ് തിവാരിയും സംഘവും പഠനവിധേയമാക്കിയത്. ഒറ്റനോട്ടത്തില്‍ കണ്ടെത്താനാവാത്ത വൃത്ത രൂപത്തിലുള്ള സൗര വെളിച്ചപ്പൊട്ടുകളെ ഇവര്‍ വിശദമായ പഠനത്തില്‍ കണ്ടെത്തി. ഏതാണ്ട് 170 സൗര വെളിച്ചപ്പൊട്ടുകള്‍ വരെ ഈ സംഘത്തിന് കണ്ടെത്താനായി.

ADVERTISEMENT

ഓരോ സൗരവെളിച്ചപ്പൊട്ടും ഏതാണ്ട് 675 കിലോമീറ്റര്‍ വ്യാസമുള്ളവയാണ്. ഇത് വലുതാണെന്ന് ഭൂമിയിലിരുന്ന് തോന്നുമെങ്കിലും സൂര്യന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറുതാണെന്ന് അറിയാനാകും. ചുറ്റുമുള്ള സൂര്യന്റെ പ്ലാസ്മയേക്കാള്‍ 30 ശതമാനം അധികം വെളിച്ചമുള്ളവയായിരുന്നു ഈ സൗര വെളിച്ചപ്പൊട്ടുകള്‍. ശരാശരി 50 സെക്കൻഡിനിടെയാണ് ഈ വെളിച്ചപ്പൊട്ടുകള്‍ സജീവമായി നില്‍ക്കുന്നത്. ഇതില്‍ പകുതിയോളം എണ്ണവും ഒറ്റ തിരിഞ്ഞാണുള്ളത്. ബാക്കി ഭൂരിഭാഗവും രണ്ടോ അതിലധികമോ വെളിച്ചപ്പൊട്ടുകളുമായി ചേര്‍ന്നു നില്‍ക്കുന്ന നിലയിലാണ്.

English Summary: There Are Tiny Bright Dots All Over The Sun, And We May Finally Know Their Source