ചൊവ്വാഗ്രഹത്തിൽ നിന്ന് നാസയുടെ ക്യൂരിയോസിറ്റി റോവർ അയച്ച ഒരു ചിത്രം ദുരൂഹത ഉയർത്തുന്നു. മലയിലേക്ക് വെട്ടിയുണ്ടാക്കിയ തുരങ്കത്തെ അനുസ്മരിപ്പിക്കുന്ന ഒരു കവാടത്തിന്റെ ചിത്രമാണ് ഇത്. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ഇത് അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്കു തുറക്കുന്ന കവാടമാണെന്ന നിലയിൽ അഭ്യൂഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വാഗ്രഹത്തിൽ നിന്ന് നാസയുടെ ക്യൂരിയോസിറ്റി റോവർ അയച്ച ഒരു ചിത്രം ദുരൂഹത ഉയർത്തുന്നു. മലയിലേക്ക് വെട്ടിയുണ്ടാക്കിയ തുരങ്കത്തെ അനുസ്മരിപ്പിക്കുന്ന ഒരു കവാടത്തിന്റെ ചിത്രമാണ് ഇത്. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ഇത് അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്കു തുറക്കുന്ന കവാടമാണെന്ന നിലയിൽ അഭ്യൂഹം പ്രചരിച്ചുതുടങ്ങി. ഭൂമിയിലെ ആദിമ ഗുഹാവാസ വ്യവസ്ഥകളിൽ മനുഷ്യർ പാറക്കെട്ടുകൾ തുരന്നുണ്ടാക്കിയതു പോലൊരു കവാടമാണ് ഇതെന്നുള്ളത് സംശയം വർധിപ്പിക്കുന്നു.

ADVERTISEMENT

ഇതെക്കുറിച്ച് കൃത്യമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ചിലപ്പോൾ ഇതു പാറയിടുക്കിലുണ്ടായ ഏതെങ്കിലും തരം ഘടനാവ്യത്യാസമാകാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയിലും ഭൂമിയിലെ പോലെ പ്രകമ്പനങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള വലിയൊരു പ്രകമ്പനം കഴിഞ്ഞ മേയ് നാലിനു സംഭവിച്ചിരുന്നു. ഇത്തരം കമ്പനങ്ങളുടെ ഭാഗമായി പാറക്കെട്ടുകളിലും മറ്റും പിളർപ്പുകളും അകന്നുമാറലുകളും ഉണ്ടാകാം. ഇത്തരത്തിലുണ്ടായ ഒരു ഘടനയാകാം ഇതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. 

ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകർത്തിയിരിക്കുന്നത്. നേരത്തെ ചൈനയിൽ ഇറങ്ങിയ ചൈനയുടെ യുടു 2 റോവർ ക്യൂബ് ആകൃതിയുള്ള ഏതോ വസ്തുവിന്റെ ചിത്രം പകർത്തിയിരുന്നു. ചന്ദ്രനിലെ വീട് എന്ന നിലയിൽ ഈ ചിത്രം അന്യഗ്രഹജീവി സിദ്ധാന്തക്കാർക്കിടയിൽ പ്രശസ്തമായി. ഇതൊരു പാറക്കെട്ടാണെന്നു പിന്നീട് തെളിഞ്ഞു.

ADVERTISEMENT

ചൊവ്വയിലെ ഗ്രീൻഹ്യൂ പെഡിമെന്റെ എന്ന മേഖലയിൽ നിന്നാണ് ഈ ദുരൂഹ കവാടത്തിന്റെ ചിത്രം പകർത്തിയിരിക്കുന്നത്. 2012 ഓഗസ്റ്റിലാണ് ക്യൂരിയോസിറ്റി റോവർ മാസങ്ങൾ നീണ്ട യാത്രകൾക്കു ശേഷം ചൊവ്വയിലെ ഗാലി ക്രേറ്ററിൽ ഇറങ്ങിയത്. 2014 മുതൽ ഗാലി ക്രേറ്ററിലെ കേന്ദ്ര കൊടുമുടിയായ ഷാർപ് പർവതം അഥവാ ഏയോലിസ് മോൻസ് മേഖലയിലാണ് ക്യൂരിയോസിറ്റിയുള്ളത്. ചൊവ്വയിൽ മുൻപ് ദ്രവീകൃത ജലം ഉണ്ടായിരുന്ന കാലഘട്ടത്തിൽ 200 കോടി വർഷങ്ങളോളം ഇവിടെയുള്ള ഏതോ പുഴ നിക്ഷേപിച്ച പാറകളിലും ധാതുനിക്ഷേപത്തിലുമാണ് ഈ കൊടുമുടി ഉയർന്നു വന്നിരിക്കുന്നത്. അഞ്ചരക്കിലോമീറ്റർ പൊക്കമുള്ളതാണ് ഈ കൊടുമുടി.

പുഴയുടെയും ധാതുക്കളുടെയുമെല്ലാം സാന്നിധ്യമുണ്ടായിരുന്നതിനാൽ ആദിമ കാലത്ത് ഇവിടെ ജീവനുണ്ടായിരുന്നിരിക്കാം എന്ന അഭ്യൂഹം ശക്തമാണ്. ഒട്ടേറെ സങ്കീർണതകളുള്ള പരിതസ്ഥിതി വകവയ്ക്കാതെ ക്യൂരിയോസിറ്റി ഇവിടെ പര്യവേക്ഷണം നടത്തുന്നതിന്റെ കാരണവും ഇതല്ലാതെ മറ്റൊന്നല്ല.

ADVERTISEMENT

ഷാർപ് പർവതസംവിധാനത്തിന്റെ ഭാഗമാണ് ഗ്രീൻഹ്യൂ പെഡിമെന്റെ. കഴിഞ്ഞ മാസം മുതൽ പെഡിമെന്റിന്റെ തെക്കേവശത്തുകൂടി ക്യൂരിയോസിറ്റി പര്യവേക്ഷണം തുടർന്നു വരികയായിരുന്നു. എന്നാൽ ആഴ്ചകൾക്കു മുൻപ് വെന്റിഫാക്ട്‌സ് എന്നറിയപ്പെടുന്ന വിചിത്ര ആകൃതിയിലുള്ള കുറേ പാറകൾ വഴിമുടക്കിയതു കാരണം മറ്റൊരു പാത ക്യൂരിയോസിറ്റിക്ക് എടുക്കേണ്ടി വന്നു.

English Summry: NASA’s rover found alien doorway on Mars? Find out truth