മെക്‌സിക്കോയിലെ വാഡലഹരയില്‍ ജനിച്ചു വളര്‍ന്ന കാത്യ എചാസരറ്റെ എന്ന പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളില്‍ എന്നും ബഹിരാകാശ യാത്രകള്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍, അതൊന്നും നമ്മളെ പോലുള്ളവര്‍ക്ക് നടപ്പുള്ള കാര്യമല്ല എന്നായിരുന്നു കാത്യയുടെ മാതാപിതാക്കളും കൂട്ടുകാരും അധ്യാപകരുമെല്ലാം പറഞ്ഞിരുന്നത്.

മെക്‌സിക്കോയിലെ വാഡലഹരയില്‍ ജനിച്ചു വളര്‍ന്ന കാത്യ എചാസരറ്റെ എന്ന പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളില്‍ എന്നും ബഹിരാകാശ യാത്രകള്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍, അതൊന്നും നമ്മളെ പോലുള്ളവര്‍ക്ക് നടപ്പുള്ള കാര്യമല്ല എന്നായിരുന്നു കാത്യയുടെ മാതാപിതാക്കളും കൂട്ടുകാരും അധ്യാപകരുമെല്ലാം പറഞ്ഞിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെക്‌സിക്കോയിലെ വാഡലഹരയില്‍ ജനിച്ചു വളര്‍ന്ന കാത്യ എചാസരറ്റെ എന്ന പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളില്‍ എന്നും ബഹിരാകാശ യാത്രകള്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍, അതൊന്നും നമ്മളെ പോലുള്ളവര്‍ക്ക് നടപ്പുള്ള കാര്യമല്ല എന്നായിരുന്നു കാത്യയുടെ മാതാപിതാക്കളും കൂട്ടുകാരും അധ്യാപകരുമെല്ലാം പറഞ്ഞിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെക്‌സിക്കോയിലെ വാഡലഹരയില്‍ ജനിച്ചു വളര്‍ന്ന കാത്യ എചാസരറ്റെ എന്ന പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളില്‍ എന്നും ബഹിരാകാശ യാത്രകള്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍, അതൊന്നും നമ്മളെ പോലുള്ളവര്‍ക്ക് നടപ്പുള്ള കാര്യമല്ല എന്നായിരുന്നു കാത്യയുടെ മാതാപിതാക്കളും കൂട്ടുകാരും അധ്യാപകരുമെല്ലാം പറഞ്ഞിരുന്നത്. ഇപ്പോഴിതാ തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഈ 26കാരി. ബ്ലൂ ഒറിജിന്റെ ദൗത്യത്തിൽ ഭാഗമായതോടെ ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യത്തെ മെക്‌സിക്കൻ വംശജയും ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ വനിതയുമായി കാത്യ എചാസരറ്റെ മാറി. 

 

ADVERTISEMENT

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനാണ് കാത്യയെ ബഹിരാകാശത്തേക്ക് എത്തിച്ചത്. കാത്യക്ക് പുറമേ അഞ്ച് പേര്‍ കൂടി പത്ത് മിനിറ്റ് ബഹിരാകാശത്ത് ചെലവഴിക്കുന്ന ബ്ലൂ ഒറിജിന്റെ യാത്രയില്‍ ഉണ്ടായിരുന്നു. ജൂണ്‍ 4 ന് ശനിയാഴ്ചയാണ് കാത്യയും സംഘവും ബഹിരാകാശ യാത്ര നടത്തിയത്. രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിർത്തിയായ കർമൻ രേഖയ്ക്ക് (Karman line) മുകളിലുള്ള മേഖലയിലേക്കാണ് ആറ് പേരുമായി പ്രത്യേക പേടകം പറന്നത്. 

 

ഏതാണ്ട് 106 കിലോമീറ്റര്‍ ഉയരത്തില്‍ പോയ ശേഷമാണ് ടെക്‌സസിലെ മരുഭൂമിയിലേക്ക് യാത്രികര്‍ തിരിച്ചിറങ്ങിയത്. ന്യൂ ഷെപ്പേഡ് റോക്കറ്റിലായിരുന്നു യാത്ര. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ മെക്‌സിക്കക്കാരിയാണ് കാത്യ. സ്‌പേസ് ഫോര്‍ ഹ്യുമാനിറ്റി എന്ന കമ്പനിയാണ് കാത്യയുടെ യാത്രയുടെ ടിക്കറ്റിനായി പണം മുടക്കിയത്. 100 രാജ്യങ്ങളില്‍ നിന്നുള്ള 7000 അപേക്ഷകരില്‍ നിന്നാണ് ഇവര്‍ കാത്യയെ തെരഞ്ഞെടുത്തത്. ബഹിരാകാശത്തെത്തിയ പ്രായം കുറഞ്ഞ യാത്രികരില്‍ ഒരാളാവാന്‍ കൂടി കാത്യയ്ക്ക് സാധിച്ചു. ബഹിരാകാശ വിനോദ സഞ്ചാര രംഗത്ത് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റേയും റിച്ചര്‍ഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗലക്റ്റിക്കിന്റേയും എതിരാളിയാണ് ബ്ലൂ ഒറിജിന്‍. ബഹിരാകാശ യാത്രികരില്‍ വൈവിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് കാത്യയെന്ന മെക്‌സിക്കോക്കാരിയേയും ബഹിരാകാശത്തേക്ക് അയച്ചത്. 

 

ADVERTISEMENT

1961ല്‍ യൂറി ഗഗാറിന്‍ ബഹിരാകാശത്തേക്കെത്തുന്ന ആദ്യ മനുഷ്യനായതിനു ശേഷം ഇന്നുവരെ 600ലേറെ പേര്‍ ബഹിരാകാശത്തേക്ക് യാത്ര നടത്തിയിട്ടുണ്ട്. ഇതില്‍ ബഹുഭൂരിഭാഗവും വെളുത്ത വര്‍ഗക്കാരായ പുരുഷന്മാരാണ്. 80ല്‍ താഴെ മാത്രം വനിതകള്‍ യാത്ര ചെയ്തിട്ടുള്ള ബഹിരാകാശത്തേക്ക് എത്തിയ കറുത്തവര്‍ഗക്കാരും ഗോത്ര- ലാറ്റിന്‍ വംശജരും കൂടി ചേര്‍ത്താല്‍ 36ല്‍ താഴെ മാത്രമാണ് വരിക.

 

കാത്യയ്ക്കൊപ്പമുണ്ടായിരുന്ന വിക്ടര്‍ കൊറെയ ഹെസ്പാന ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ബ്രസീലിയന്‍ സഞ്ചാരിയാണ്. കഴിഞ്ഞ ഏപ്രിലില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കെത്തിയ നാസയുടെ സഞ്ചാരി ജെസീക്ക വാറ്റ്കിന്‍സ് ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിനായി നിയോഗിക്കപ്പെടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായിരുന്നു. 

ഈ വര്‍ഷമാദ്യം നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ തന്നെ തങ്ങളുടെ ബഹിരാകാശ യാത്രികരില്‍ വിവിധ ജനസമൂഹങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ബഹിരാകാശം എല്ലാവരുടേതുമാണെന്ന ആശയം പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ചിക്കാഗോ സര്‍വകലാശാലയിലെ ബഹിരാകാശ ചരിത്രകാരന്‍ ജോര്‍ദന്‍ ബിം പ്രതികരിച്ചത്. 

ADVERTISEMENT

 

ഇലക്ട്രിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദദാരിയാണ് കാത്യ എചാസരെറ്റ. 'ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ക്കും ഇത് തങ്ങള്‍ക്കുള്ളതല്ലെന്ന തോന്നലുണ്ട്. ഞാനത് കുട്ടിക്കാലം മുതലേ കേട്ടിരുന്നതാണ്. പ്രത്യേകിച്ചും എന്റെ നാട്ടില്‍ നിന്ന്. ഇനി അതിന് മാറ്റമുണ്ടാകും. മെക്‌സിക്കോയിലേയും ലാറ്റിനമേരിക്കയിലേയും മാതാപിതാക്കള്‍ക്ക് നിങ്ങള്‍ക്കതൊന്നും പറ്റില്ലെന്ന് കുട്ടികളോട് പറയാനാവില്ല. നിങ്ങള്‍ക്കും സാധിക്കുമെന്ന് പറയാനേ പറ്റൂ' – കാത്യ പറയുന്നു.

 

English Summary: How Mexican-born engineer is pushing for more diversity in space