ഭൂമിയുടെ തൊട്ടടുത്താണെങ്കിലും പൊള്ളുന്ന ചൂടാണ് ശുക്രന് (Venus). സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കുറിച്ച് പഠനങ്ങളേറെ നടക്കുന്നുണ്ടെങ്കിലും ശുക്രൻ എന്ന രണ്ടാമൂഴക്കാരൻ ഗ്രഹത്തെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഇക്കാലമത്രെയും വെറുതെ വിട്ടതും അതു കൊണ്ടാണ്. അടുക്കാൻ പറ്റില്ല..! പക്ഷേ, കഥയിപ്പോൾ മാറുകയാണ്. ചന്ദ്രയാൻ– 3,

ഭൂമിയുടെ തൊട്ടടുത്താണെങ്കിലും പൊള്ളുന്ന ചൂടാണ് ശുക്രന് (Venus). സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കുറിച്ച് പഠനങ്ങളേറെ നടക്കുന്നുണ്ടെങ്കിലും ശുക്രൻ എന്ന രണ്ടാമൂഴക്കാരൻ ഗ്രഹത്തെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഇക്കാലമത്രെയും വെറുതെ വിട്ടതും അതു കൊണ്ടാണ്. അടുക്കാൻ പറ്റില്ല..! പക്ഷേ, കഥയിപ്പോൾ മാറുകയാണ്. ചന്ദ്രയാൻ– 3,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയുടെ തൊട്ടടുത്താണെങ്കിലും പൊള്ളുന്ന ചൂടാണ് ശുക്രന് (Venus). സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കുറിച്ച് പഠനങ്ങളേറെ നടക്കുന്നുണ്ടെങ്കിലും ശുക്രൻ എന്ന രണ്ടാമൂഴക്കാരൻ ഗ്രഹത്തെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഇക്കാലമത്രെയും വെറുതെ വിട്ടതും അതു കൊണ്ടാണ്. അടുക്കാൻ പറ്റില്ല..! പക്ഷേ, കഥയിപ്പോൾ മാറുകയാണ്. ചന്ദ്രയാൻ– 3,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയുടെ തൊട്ടടുത്താണെങ്കിലും പൊള്ളുന്ന ചൂടാണ് ശുക്രന് (Venus). സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കുറിച്ച് പഠനങ്ങളേറെ നടക്കുന്നുണ്ടെങ്കിലും ശുക്രൻ എന്ന രണ്ടാമൂഴക്കാരൻ ഗ്രഹത്തെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഇക്കാലമത്രെയും വെറുതെ വിട്ടതും അതു കൊണ്ടാണ്. അടുക്കാൻ പറ്റില്ല..! പക്ഷേ, കഥയിപ്പോൾ മാറുകയാണ്. ചന്ദ്രയാൻ– 3, ഗഗൻയാൻ എന്നീ അഭിമാന മിഷനുകൾക്കു ശേഷം ഐഎസ്ആർഒ (ഇസ്റോ) കണ്ണു വയ്ക്കുന്നത് ശുക്രനിലേക്ക്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും മാത്രം നോട്ടമിട്ടിരുന്ന ശുക്രനിലേക്ക് ബഹിരാകാശ പേടകം അയയ്ക്കാൻ ഇന്ത്യൻ ബഹികാരാശ ഏജൻസി തയാറെപ്പുകൾ തുടങ്ങിക്കഴിഞ്ഞു. 2024 ഡിസംബർ അവസാനത്തോടെ ശുക്രൻ എക്സ്പെഡിഷൻ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഇസ്റോ ചെയർമാൻ എസ്. സോമനാഥ് പ്രഖ്യാപിച്ചത്. ഭൂമിയുടെ ഇരട്ട ഗ്രഹമെന്നു വിളിപ്പേരുള്ള, എന്നാൽ ഭൂമിയെ അപേക്ഷിച്ച് താപനില വളരെക്കൂടുതലുള്ള ശുക്രനിൽ പരീക്ഷണങ്ങൾക്ക് ഇസ്റോ മുന്നിട്ടിറങ്ങുന്നതിനു പിന്നിലെ താൽപര്യവും ലക്ഷ്യവും എന്തായിരിക്കും?

 

ADVERTISEMENT

∙ തൊട്ടാൽ പൊള്ളുന്ന ശുക്രൻ

 

ഭൂമിയുടെ അന്തരീക്ഷത്തിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും പ്രകാശം പരത്തുന്ന ഗ്രഹമാണു ശുക്രൻ. രാത്രിയിലും പകലും ശുക്രന്റെ ദൃശ്യം കാണനാവുമെന്നതും പ്രത്യേകതയാണ്. വലിപ്പം കൊണ്ടും ആകാരം കൊണ്ടും ഭൂമിയോട് ഏറെ സാമ്യമുള്ളതിനാൽ ഭൂമിയുടെ ഇരട്ടയെന്ന വിളിപ്പേരാണ് ശുക്രനുള്ളത്. 365 ദിവസം കൊണ്ട് ഭൂമി സൂര്യനെ ഒരു തവണ വലം വയ്ക്കുമ്പോൾ,  225  ഭൗമദിനങ്ങൾ കൊണ്ട് ശുക്രൻ സൂര്യനെ വലംവയ്ക്കും. 460 മില്ല്യൻ ചതുരശ്ര വിസ്തീർണമുള്ള ശുക്രന്റെ അന്തരീക്ഷ താപനില ഭൂമിയെ അപേക്ഷിച്ച് വളരെ വളരെ കൂടുതലാണെന്നതാണ് പ്രധാന വ്യത്യാസം. ബുധൻ ആണ് സൂര്യനോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഗ്രഹമെങ്കിലും താപനില പരിഗണിക്കുമ്പോൾ ശുക്രനാണ് ചൂടേറിയ ഗ്രഹം. ശുക്രന്റെ ഉപരിതലത്തിൽ ശരാശരി അനുഭവപ്പെടുന്ന ചൂട്  475 ഡിഗ്രി സെൽഷ്യസ്  ആണെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ 100 മടങ്ങ് ഭാരക്കൂടുതലുള്ളതാണ് ശുക്രനെ വലയം ചെയ്തുള്ള വാതകങ്ങളും പൊടിപടലങ്ങളും. ശുക്രൻ ചുട്ടുപഴുത്ത ഗ്രഹമായി തുടരാനുള്ള കാരണവും ഇതാണ്. 

 

ADVERTISEMENT

∙ പണ്ട് ഭൂമിയായിരുന്നോ?

 

കഥകളും അനുമാനങ്ങളും ഏറെയുണ്ടെങ്കിലും ശുക്രനെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ആശ്ചര്യം നിറഞ്ഞ കഥ, ഒരുകാലത്ത് ഭൂമിയെപ്പോലെ വെള്ളം നിറഞ്ഞു നിന്ന ഗ്രഹമായിരുന്നു എന്നതാണ്. ശുക്രനിൽ ജലമുണ്ടായിരുന്നു എന്ന് വിശ്വസിക്കാനാവുന്ന തരത്തിലുള്ള സൂചനകളും ശാസ്ത്രജ്ഞർ‌ക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇതിനിടിൽ എപ്പോഴോ, തികച്ചും അസാധാരണമായൊരു സാഹചര്യത്തിൽ ശുക്രനിലെ ജലം മുഴുവൻ വറ്റിപ്പോവുകയും കടുത്ത ചൂടുള്ള ഗ്രഹമായി മാറുകയുമായിരുന്നു. 2016ൽ യൂറോപ്യൻ സ്പേസ് ഏജൻസി നടത്തിയ പഠനത്തിൽ ശുക്രനു ചുറ്റുമുള്ള ഇലക്ട്രിക് ഫീൽഡിന് (ഭൂമിയുടെ അയണോസ്ഫിയറിന് സമാനമായത്) കാര്യമായ വ്യതിയാനം സംഭവിക്കുകയും ഉപരിതലത്തിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ മുഴുവൻ ആഗിരണം ചെയ്യാൻ കാരണമാക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. 

 

ADVERTISEMENT

സൂര്യന്റെ കനത്ത ചൂടിൽ ജലം ഓക്സിജനും ഹൈഡ്രജനുമായി വിഘടിച്ച് പോസിറ്റീവ് ചാർജുള്ള ഓക്സിജൻ അയോണുകൾ ശുക്രന്റെ അന്തരീക്ഷത്തിൽ ചേർന്നുവെന്നാണു നിഗമനം. ഇതോടെ ജല സാന്നിധ്യമുള്ള ശുക്രൻ പെട്ടെന്ന് വരണ്ട ഗ്രഹമായി മാറിയെന്നും ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിക്കു ചുറ്റുമുള്ള അയണോസ്ഫിയർ പാളിക്ക് ഇത്തരത്തിൽ വ്യതിയാനം സംഭവിക്കുകയാണെങ്കിൽ ശുക്രനിലേതുപോലെയുള്ള അപകടം ഭൂമിക്കും സംഭവിക്കാമെന്നാണ് വളരെ വിദൂരമായെങ്കിലുമുള്ള  ആശങ്ക. എന്നാൽ ശുക്രനു ചുറ്റുമുള്ള ഇലക്ട്രിക് ഫീൽഡ് 10 വോൾട്ട് ശേഷിയുള്ളതെങ്കിൽ നിലവിൽ ഭൂമിയുടേതിന് 0.3 വോൾട്ട് ശേഷി മാത്രമാണുള്ളതെന്നാണ് ആശ്വാസകരമായി ശാസ്ത്രജ്‍ഞർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വസ്തുത. 

 

∙ മുൻപ് ഏറെ മിഷനുകൾ 

 

Solar system planet, comet, sun and star. Elements of this image furnished by NASA. Sun, mercury, Venus, planet earth, Mars, Jupiter, Saturn, Uranus, Neptune. Science and education background.

ശുക്രനെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിക്കുന്നത് പതിറ്റാണ്ടുകൾക്ക് മുൻപാണ്. 1961ൽ സോവിയറ്റ് യൂണിയൻ ടി. സ്പുട്നിക് എന്ന പേരിൽ ശുക്രൻ പര്യവേഷണം ആരംഭിച്ചെങ്കിലും പിറ്റേ വർഷം ഡിസംബർ 14ന് നാസയുടെ മറൈനർ 2 എന്ന ബഹിരാകാശ പേടകമാണ് ശുക്രനെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ പുറത്തുവിട്ടത്. ശുക്രന്റെ അന്തരീക്ഷത്തെക്കുറിച്ചു പഠിക്കുന്ന എന്ന പ്രാഥമിക ദൗത്യം മാത്രമായിരുന്നു മറൈനർ 2വിന്റേത്. പിന്നീട് നാസയ്ക്കു പുറമെ സോവിയറ്റ് യൂണിയനും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാനും ഉൾപ്പെടെയായി 46 മിഷനുകൾ ശുക്രൻ കേന്ദ്രീകരിച്ചു നടന്നിട്ടുണ്ട്. 

 

1990ൽ നാസയുടെ തന്നെ മഗെല്ലൻ എന്ന പേടകമാണ് ആദ്യമായി ശുക്രന്റെ ഭ്രമണപഥത്തിൽ എത്തുന്നത്. 4 വർഷത്തോളം ശുക്രനെ ചുറ്റിയ ‘മഗെല്ലൻ’ ആയിരുന്നു ശുക്രന്റെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ ലോകത്തിനു കാട്ടിക്കൊടുത്തത്. ശുക്രന്റെ ഉപരിതലത്തിലെ അഗ്നിപർവതങ്ങളുടെയും ലാവ ഒഴുകിയ വഴികളുടെയും പർവതങ്ങളുടെയും സാന്നിധ്യം തിരിച്ചറിയുന്നതും അങ്ങനെയാണ്. 

 

∙ വെളിച്ചം വിതറുമോ ശുക്രന്റെ ഉപരിതലം?

 

പ്രതികൂല കാലാവസ്ഥയെങ്കിലും സാഹചര്യം അനുകൂലമാകുമെങ്കിൽ ഏറ്റവും വേഗത്തിൽ ശുക്രന്റെ ഭ്രമണപഥത്തിൽ സാറ്റലൈറ്റുകളെ എത്തിക്കാൻ കഴിയുമെന്നതാണ് ശുക്രയാൻ മിഷന്റെ പ്രത്യേകതയായി ഐഎസ്ആർഒ വിലയിരുത്തുന്നത്. ശുക്രന്റെ ഭ്രമണപഥത്തിലെത്തുന്ന പേടകം ഗ്രഹത്തെക്കുറിച്ച് കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തും. സൗരവാതം ശുക്രന്റെ അന്തരീക്ഷത്തിനു പുറമെയുള്ള അയണോസ്ഫിയറിൽ  സൃഷ്ടിക്കുന്ന വ്യതിയാനങ്ങൾ, സൂര്യനിൽ നിന്നുള്ള പ്ലാസ്മാ തരംഗങ്ങളുടെ പ്രത്യേകതകൾ എന്നിവ പേടകത്തിലെ ഉപകരണങ്ങൾ വഴി മനസ്സിലാക്കാൻ കഴിയും. ഇതിനു പുറമെ പേടകത്തിലുള്ള ഹൈ റെസല്യൂഷൻ സിന്തറ്റിക് റെഡാർ ഉപയോഗിച്ച് ശുക്രന്റെ ഉപരിതലത്തെക്കുറിച്ചും പഠനങ്ങൾ നടത്തും. 

 

കൊടും ചൂടും, ഉരുകിത്തിളയ്ക്കുന്ന പൊടിപടലങ്ങളും, ഉയർന്ന സാന്ദ്രതയുള്ള മേഘങ്ങളും മൂടിക്കിടക്കുന്നതിനാൽ  ശുക്രന്റെ ഉപരിതലം ഇതുവരെ വ്യക്തമായി ദൃശ്യമായിട്ടില്ല. ഇസ്റോ അയയ്ക്കുന്ന  പേടകത്തിലെ ഹൈ റെസല്യൂഷൻ സിന്തറ്റിക് റെഡാർ ഈ തടസ്സങ്ങളെല്ലാം നീക്കി, ശുക്രന്റെ ഉപരിതലത്തിന്റെ നേർ ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചാൽ സൃഷ്ടിക്കുന്നത് പുതിയ ചരിത്രമാവും. ശുക്രനെക്കുറിച്ചുള്ള പഠനങ്ങളുടെ പുതു അധ്യായം അങ്ങനെ തുറക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഇതിനു പുറമെ ശുക്രന്റെ ഉപരിതലത്തിലുള്ള അതിഭീമൻ അഗ്നിപർവതങ്ങൾ, ലാവാ പ്രവാഹം, സൂര്യനിൽ നിന്നുണ്ടാകുന്ന തീക്കാറ്റിന്റെ ( സൗരവാതം) പ്രത്യേകതകൾ എന്നിവയും ഓർബിറ്റർ വഴി മനസ്സിലാക്കാൻ കഴിയുമെന്ന് ഐഎസ്ആർഒ  കരുതുന്നു. 

 

∙ എന്തുകൊണ്ട് ശുക്രൻ?

 

ബഹിരാകാശ രംഗത്ത് പരമ്പരാഗതമായ ഗവേഷണങ്ങളിൽ നിന്നുള്ള വ്യതിയാനമായാണ് ഐഎസ്ആർഒയുടെ ശുക്രയാൻ (Shukrayaan) ദൗത്യം വിലയിരുത്തപ്പെടുന്നത്. നിലവിൽ നാസയുടെ രണ്ട് പര്യവേഷണങ്ങളും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പദ്ധതിയിടുന്ന ഒരു ദൗത്യവും മാത്രമാണ് ശുക്രനെക്കുറിച്ചുള്ളത്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ 2024 അവസാനത്തോടെ പേടകം ശുക്രന്റെ ഭ്രമണപഥത്തിലെത്തുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറയുന്നത്. ഏകദേശം 500 കോടി മുതൽ 1000 കോടി രൂപ വരെ ചെലവാകുമെന്ന് കണക്കാക്കുന്ന പദ്ധതിക്ക് ലക്ഷ്യങ്ങളേറെയുണ്ട്. 

 

എന്തുകൊണ്ട് ശുക്രയാൻ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദഹം ചിലകാര്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു. ‘മറ്റുള്ള ബഹിരാകാശ ഗവേഷണ ഏജൻസികൾ ചെയ്ത ദൗത്യങ്ങൾ നമ്മൾ അതേപടി അനുകരിക്കുന്നതുകൊണ്ട് വലിയ നേട്ടങ്ങളൊന്നുമില്ല. ശുക്രനിൽ ജലസാന്നിധ്യം ഉണ്ടായിരുന്നെന്നും മറ്റേതെങ്കിലും തരത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനാവുമെന്നും പല പഠനങ്ങളിൽ പറയുന്നുണ്ടെങ്കിലും ഇതുവരെ ആധികാരികമായ തെളിവ് ലഭിച്ചിട്ടില്ല. ഇസ്റോയുടെ ദൗത്യം ഇത്തരത്തിലുള്ള കണ്ടെത്തലിലേക്ക് വെളിച്ചം വീശിയാൽ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലാകും അത്. എന്നാൽ നമുക്ക് മാത്രമായി ചെയ്യാവുന്ന ഒന്ന്, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വയ്ക്കാവുന്ന ഒരു ചുവട്, അത് വളരെ പ്രത്യേകതയുള്ളതാണ്. അതിനു ബഹിരാകാശ ഗവേഷണ രംഗത്തെതന്നെ ചിലപ്പോൾ മാറ്റാൻ കഴിയുമെന്നും എസ്. സോമനാഥ് പറയുന്നു.

 

English Summary: After Moon and Mars, India is Planning to Visit Venus via 'Shukrayaan'