ശാസ്ത്ര, സാങ്കേതിക രംഗത്ത് വൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സൗദി അറേബ്യ. യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയും ബഹിരാകാശ രംഗത്ത് വൻ കുതിപ്പിനൊരുങ്ങുന്നു. സ്ത്രീകൾക്ക് കാർ ഓടിക്കാൻ അനുമതി നൽകി നാല് വർഷത്തിന് ശേഷം സൗദി അറേബ്യ ആദ്യ വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്ത്ര, സാങ്കേതിക രംഗത്ത് വൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സൗദി അറേബ്യ. യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയും ബഹിരാകാശ രംഗത്ത് വൻ കുതിപ്പിനൊരുങ്ങുന്നു. സ്ത്രീകൾക്ക് കാർ ഓടിക്കാൻ അനുമതി നൽകി നാല് വർഷത്തിന് ശേഷം സൗദി അറേബ്യ ആദ്യ വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ യാത്രകൾക്ക് ഒരുങ്ങാൻ സൗദിയിലെ കഴിവുള്ള വിദഗ്ധരെ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് സൗദിയിൽ തുടക്കമായി.

ADVERTISEMENT

∙ യാത്രയ്ക്ക് പുരുഷനൊപ്പം വനിതയും

പുതിയ പദ്ധതിയുടെ ഭാഗമായി പുരുഷ ബഹിരാകാശയാത്രികർക്കൊപ്പം വനിതാ ബഹിരാകാശയാത്രികയും ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നാണ് സൗദി സ്പേസ് കമ്മിഷൻ അതോറിറ്റി അറിയിച്ചത്. ഇത് രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമാണ്. അടുത്ത വർഷം തന്നെ ബഹിരാകാശ യാത്ര നടക്കുമെന്നാണ് അറിയുന്നത്. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ വനിതാ സഞ്ചാരിയുടെ പേരും മറ്റു വിവരങ്ങളും വൈകാതെ പുറത്തുവിട്ടേക്കും.

ADVERTISEMENT

∙ ബഹിരാകാശ ദൗത്യത്തിന് ലക്ഷ്യങ്ങളേറെ

ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിൽ മാനവികതയുടെ പുരോഗതിക്കായി ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താൻ ഈ പദ്ധതി വഴി ബഹിരാകാശ സഞ്ചാരികളെ പ്രാപ്തരാക്കുമെന്ന് സൗദി സ്പേസ് കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു. ബഹിരാകാശയാത്രികയെ അയയ്ക്കുന്നത് വിഷൻ 2030 ന്റെ അവിഭാജ്യ ഘടകമാണെന്നും മനുഷ്യരാശിയെ മികച്ച രീതിയിൽ സേവിക്കാൻ സഹായിക്കുന്നതിന് സൗദി ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബഹിരാകാശയാത്രികരിലൊരാൾ സൗദി വനിതയായിരിക്കും, അവരുടെ ബഹിരാകാശ ദൗത്യം രാജ്യത്തിന് ചരിത്രപരമായ ഒന്നായിരിക്കുമെന്നും സൗദി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

∙ ആക്‌സിയം സ്‌പേസുമായി സഹകരിക്കും

ബഹിരാകാശം കീഴടക്കി എങ്ങനെ മനുഷ്യരാശിയെ സേവിക്കാൻ കഴിയിയുമെന്നാണ് സൗദി അറേബ്യയുടെ പദ്ധതികളെല്ലാം ലക്ഷ്യമിടുന്നത്. ഗവേഷകർക്കും വിനോദസഞ്ചാരികൾക്കുമായി സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഹൂസ്റ്റണിലെ ആക്‌സിയം സ്‌പേസുമായി ഈ വർഷം ആദ്യം തന്നെ സൗദി അറേബ്യ കരാർ ഒപ്പുവച്ചിട്ടുണ്ട്. കരാർ പ്രകാരം രണ്ട് സൗദി ബഹിരാകാശയാത്രികർ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂൾ ഉപയോഗിച്ച് അടുത്ത വർഷം ആദ്യത്തിൽ തന്നെ ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കും. ഇവർ ബഹിരാകാശ നിലയത്തിൽ ഒരാഴ്ച തങ്ങും. തങ്ങളുടെ രാജ്യത്ത് നിന്ന് ആദ്യമായി ഒരു സ്വകാര്യ ബഹിരാകാശ പേടകത്തിൽ ബഹിരാകാശത്തേക്ക് പോകുന്നത് സൗദികളായിരിക്കുമെന്നും പറയുന്നു.

English Summary: Saudi women set to go into space