ഡാർട്ട് ദൗത്യത്തിന്റെ വികസനത്തിനും പൂർത്തീകരണത്തിനും പിന്നിൽ മലയാളികളുൾപ്പെടെ ഇന്ത്യൻ വംശജരുടെ സാന്നിധ്യം. പ്രഫ. കെ.ടി.രമേശ്, ഡോ.ഹരി നായർ, അങ്കിത ജോർജ്, എലിസബത്ത് മാത്യു തുടങ്ങിയവരുൾപ്പെടെ ഇരുപതോളം ഇന്ത്യക്കാർ ഡാർട്ട് സംഘത്തിൽ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ ടീം അംഗമായ ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാർട്ട് ദൗത്യത്തിന്റെ വികസനത്തിനും പൂർത്തീകരണത്തിനും പിന്നിൽ മലയാളികളുൾപ്പെടെ ഇന്ത്യൻ വംശജരുടെ സാന്നിധ്യം. പ്രഫ. കെ.ടി.രമേശ്, ഡോ.ഹരി നായർ, അങ്കിത ജോർജ്, എലിസബത്ത് മാത്യു തുടങ്ങിയവരുൾപ്പെടെ ഇരുപതോളം ഇന്ത്യക്കാർ ഡാർട്ട് സംഘത്തിൽ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ADVERTISEMENT

ഇൻവെസ്റ്റിഗേഷൻ ടീം അംഗമായ ഡോ. കെ.ടി.രമേശ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ അലോൺസോ ജി.ഡെക്കർ‍ പ്രഫസറും ശാസ്ത്രജ്ഞനുമാണ്. ഇവിടത്തെ ഹോപ്കിൻസ് എക്സ്ട്രീം മെറ്റീരിയൽസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറുമാണ്. ബെംഗളൂരു സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം യുഎസിലെ ബ്രൗൺ സർവകലാശാലയിൽ നിന്നാണു പിഎച്ച്ഡി നേടിയത്.

ADVERTISEMENT

ഡാർട്ട് ഗവേഷണ സംഘത്തിലുൾപ്പെട്ട ഡോ.ഹരി നായർ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ അപ്ലൈഡ് ഫിസിക്സ് വിഭാഗം ഗവേഷകനും സോഫ്റ്റ്‌വെയർ വിദഗ്ധനുമാണ്. പെൻസിൽവേനിയയിലെ മക്കീൻ പട്ടണത്തിൽ ജനിച്ച അദ്ദേഹം ഗാനോൻ സർവകലാശാലയിൽനിന്നു ഗണിതത്തിലും ഫിസിക്സിലും ബിരുദം നേടി. തുടർന്ന് കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് പ്ലാനറ്ററി സയൻസിൽ പിഎച്ച്ഡി നേടി.

ADVERTISEMENT

റട്ഗേഴ്സ് സർവകലാശാലയിൽനിന്നു ബിരുദം നേടിയ അങ്കിത ജോർജ്, ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ ഇലക്ട്രിക്കൽ എൻജിനീയറാണ്. എലിസബത്ത് മാത്യു ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി പ്രവർത്തിക്കുന്നു.

English Summary: NASA DART mission to crash asteroid