ആകാശത്തും, ഭൂമിയിൽ മനുഷ്യമനസ്സുകളിലും നക്ഷത്രങ്ങൾ വിരിയിക്കുന്ന ആഘോഷം കൂടിയാണ് ക്രിസ്മസ്. എന്നാൽ ഈ ക്രിസ്മസിന് ഭൂമിയുടെ തൊട്ടടുത്തു വരെ ഒരു ‘താരം’ എത്തി. അതു ചെറുതായി നമ്മളെയൊന്ന് പേടിപ്പിക്കുകയും ചെയ്തു. പക്ഷേ ഗവേഷകർ പറഞ്ഞു– ആരും പേടിക്കേണ്ട അതൊരു ഛിന്നഗ്രഹമായിരുന്നു, നമുക്ക് ഒരു ദോഷവുമുണ്ടാക്കില്ല. ക്രിസ്മസിനു ഭൂമിയിലേക്ക് വിരുന്നു വന്നതല്ലേ, ഗവേഷകർ ആ ഛിന്നഗ്രഹത്തിന് ഒരു പേരുമിട്ടു– ക്രിസ്മസ് ആസ്റ്ററോയ്ഡ്. 60–140 മീറ്റർ വ്യാസമുള്ള ഈ ഛിന്നഗ്രഹം ‍ഡിസംബർ 15നാണ് ഭൂമിയോട് ഏറ്റവും അടുത്തെത്തിയത്. വ്യത്യസ്തനായ ഈ ഛിന്നഗ്രഹത്തെപ്പറ്റി ആഴത്തിൽ പഠിക്കാനും കൂടുതൽ അറിയാനും ഗവേഷകർ മാനം നോക്കിയിരിപ്പായിരുന്നു കുറച്ചു ദിവസം. അതിനു കാരണവുമുണ്ട്. അത്രയേറെ രഹസ്യങ്ങളാണ് ഈ ആസ്റ്ററോയ്ഡ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്? എന്തെല്ലാമാണത്? എന്താണ് ഛിന്നഗ്രഹം? അതിന് ഉൽക്കയുമായി എന്തെങ്കിലും ബന്ധമുണ്ടോ? വിശദമായിത്തന്നെ പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

60–140 മീറ്റർ വ്യാസമെന്നൊക്കെ പറയുമ്പോൾ ഛിന്നഗ്രഹത്തിന്റെ വലുപ്പം സംബന്ധിച്ച് അൽപം കൺഫ്യൂഷൻ തോന്നുമല്ലേ! അതിന്റെ ആവശ്യമില്ല. ഏറെക്കുറെ യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ വലുപ്പമെന്നു പറയുമ്പോൾ മനസ്സിലാക്കാൻ കുറച്ചുകൂടി എളുപ്പമായി. 2015 സെപ്റ്റംബർ 9നാണ് ആദ്യമായി ഇതിനെ കണ്ടെത്തിയത്. ഛിന്നഗ്രഹത്തിന് പേരിടുന്ന രീതിയനുസരിച്ച് നോക്കിയാൽ ക്രിസ്മസ് ആസ്റ്ററോയ്ഡിന്റെ ഔദ്യോഗിക നാമം 2015 ആർഎൻ35 എന്നാണ്. മണിക്കൂറിൽ 68,000 കിലോമീറ്റർ താണ്ടി അതിവേഗം ഭൂമിയിലേക്ക് കുതിച്ചു വന്ന ഈ ഛിന്നഗ്രഹത്തെ നഗ്നനേത്രങ്ങൾകൊണ്ടു കാണാനാകില്ല. പിന്നെങ്ങനെ ഗവേഷകർ കണ്ടെത്തി? അതിനുള്ള ഉത്തരമാണ് അവരുടെ പ്രയത്നത്തിനു പിന്നിൽ ഒളിച്ചിരിക്കുന്നത്. ഭൂമിയെ ലക്ഷ്യമിട്ടു വരുന്ന ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കാനായി ഒട്ടേറെ ടെലസ്കോപ്പുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മാനത്തേക്കു മിഴി നട്ടിരിക്കുന്നത്. അക്കൂട്ടത്തിൽ നാസയുണ്ട്, നമ്മുടെ ഐഎസ്ആർഒയുണ്ട്, യൂറോപ്യൻ സ്പേസ് ഏജൻസിയുമുണ്ട് (ഇഎസ്എ). ക്രിസ്മസ് ആസ്റ്ററോയ്ഡിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇഎസ്എ ഒരു ചാലഞ്ച് തന്നെ നടത്തിയിരുന്നു.

∙ ക്രിസ്മസ് ചാലഞ്ച്

ADVERTISEMENT

‍‍‘ഡിസംബർ മാസത്തിൽ നിങ്ങൾക്കീ ഛിന്നഗ്രഹത്തെ കാണാം. വർഷങ്ങൾക്കു മുൻപ് ബത്‌ലഹേമിലെ ആകാശത്തു തെളിഞ്ഞ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നതായിരിക്കില്ല ആ ക്രിസ്മസ് ഛിന്നഗ്രഹം. ഇതിന്റെ ഘടനയെയോ സഞ്ചാരപഥത്തെയോ പറ്റി വ്യക്തമായി ആർക്കും അറിയില്ല, തികച്ചും അപരിചതമായ  ഈ ഛിന്നഗ്രഹം ഏതുതരത്തിലുള്ള വസ്തുക്കളാൽ നിർമിതമാണെന്നു പോലും ധാരണ ഇല്ല. സ്വന്തം അച്ചുതണ്ടിൽ തിരിയുന്നതാണോ, ഏത് ഭ്രമണപഥത്തിലാണ് ഒന്നും വ്യക്തമല്ല’ – യൂറോപ്യൻ സ്പേസ് ഏജൻസി 2015 ആർഎൻ 35നെ പറ്റി ഡിസംബർ 9ന് എഴുതിയ കുറിപ്പിൽ  പറഞ്ഞതിങ്ങനെയെല്ലാമാണ്. ഛിന്നഗ്രഹങ്ങളിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നതുൾപ്പെടെ മനസ്സിലാക്കാനായാൽ ഭാവിയിൽ ഏതെങ്കിലും ആസ്റ്ററോയ്ഡ് ഭൂമിക്ക് ഭീഷണിയായി വരുമ്പോൾ അവയെ ഫലപ്രദമായി നേരിടാനുള്ള മുന്നൊരുക്കം നടത്താൻ ഗവേഷകർക്കാകും.

ലോകത്തെ വാനനിരീക്ഷണത്തിൽ തൽപരരായ ഏവരെയും ക്രിസ്മസ് ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനായി ഇഎസ്എ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നിരീക്ഷകർ കണ്ടെത്തുന്ന വിവരങ്ങൾ ട്വിറ്റർ, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, റെഡിറ്റ് ഉൾപ്പെടെയുള്ള വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ #ESAChristmasAsteroid എന്ന ഹാഷ്ടാഗോട് കൂടി ചേർക്കാനായിരുന്നു നിർദേശം. ക്രിസ്മസ് ഛിന്നഗ്രഹം ഡിസംബർ 15ന് ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നും ഇഎസ്എ വ്യക്തമാക്കി. അതോടെ ഒട്ടേറെ പേരാണ് അന്ന് അർധരാത്രി മുതൽ ആകാശത്തേക്കു കണ്ണുറപ്പിച്ച് ഇരുന്നത്. ഭൂമിക്ക് 6.86 ലക്ഷം കിലോമീറ്റർ അടുത്തുവരെ അതെത്തുകയും ചെയ്തു. ടെലസ്കോപ്പിനു മുന്നിലെത്തി ഞൊടിയിടയിൽ മറഞ്ഞ ഛിന്നഗ്രഹത്തെ പറ്റി പലരും പോസ്റ്റ് ചെയ്തു. നിരീക്ഷണങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.‌‌‌‌ യുകെ, സ്വിറ്റ്സർലൻഡ് ഉൾപ്പെെടയുള്ള യൂറോപ്യൻ മേഖലയിൽ ഡിസംബര്‍ 19 വരെ ഈ ആസ്റ്ററോയ്ഡ് ദൃശ്യമായിരുന്നു. ഡിസംബർ 20ന് ഇഎസ്എ മറ്റൊരു വിവരവും പുറത്തുവിട്ടു–ക്രിസ്മസ് ആസ്റ്ററോയ്ഡ് ഭൂമിയോട് യാത്ര പറഞ്ഞിരിക്കുന്നു. ഭൂമിയിൽനിന്ന് ഏകദേശം 20 ലക്ഷം കിലോമീറ്ററിലേക്ക് അത് മാറിക്കഴിഞ്ഞു, ആ അകലം ഇപ്പോഴും കൂടിക്കൊണ്ടേയിരിക്കുകയാണ്.

തുൻഗസ്കയിൽ പുലർച്ചെ ആകാശത്ത് ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചതു പോലെ വെളിച്ചം കണ്ടുവെന്നും നിമിഷങ്ങൾക്കകം വലിയ ശബ്ദത്തോടെ പൊട്ടിത്തെറി കേട്ടുവെന്നുമാണ് ദൃക്സാക്ഷി വിവരണം. ഏകദേശം 200 ചതുരശ്രകിലോമീറ്റർ വനമാണ് പുല്ലുപോലും അവശേഷിക്കാത്ത വിധം അന്ന് കരിഞ്ഞുണങ്ങിയത്.

ADVERTISEMENT

∙ ക്രിസ്മസ് ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുമോ?

ആകാശത്ത് ഏത് ഛിന്നഗ്രഹമെത്തിയാലും നമ്മുടെ പ്രധാന സംശയം അത് എന്നെങ്കിലും ഭൂമിയിൽ പതിക്കുമോ എന്നാണ്. ക്രിസ്മസ് ആസ്റ്ററോയ്ഡിനെപ്പറ്റിയും ആ ചോദ്യം ഉയർന്നിരുന്നു. എന്നാല്‍ ‘ഇല്ല’ എന്നാണ് ഗവേഷകരുടെ ഉത്തരം. തീർച്ചയായും ക്രിസിമസ് ഛിന്നഗ്രഹം ഭൂമിയെ സ്പർശിക്കില്ല. മാത്രവുമല്ല അടുത്ത 100 വർഷത്തേക്ക് ഛിന്നഗ്രഹങ്ങളൊന്നും അപകടകരമാം വിധം ഭൂമിയിൽ പതിക്കാനുള്ള സാധ്യത കുറവാണ്. ക്രിസ്മസ് ഛിന്നഗ്രഹം തീർച്ചയായും പതിക്കില്ലെന്നും ഇഎസ്ഇ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യമനുസരിച്ചാണ് ഈ വിശകലനം. വലുപ്പത്തിന്റെ കാര്യത്തിൽ അത്ര ഭീകരനല്ലാതിരുന്ന ക്രിസ്മസ് ഛിന്നഗ്രഹം ഭൂമിക്ക് വലിയ അപകടമൊന്നും ഉണ്ടാക്കില്ലെന്നതും ശാസ്ത്രലോകത്തിന് ഉറപ്പായിരുന്നു. എന്നാൽ ഭൂമിയിൽ പതിച്ചിരുന്നെങ്കിൽ ചെറുതല്ലാത്ത നാശനഷ്ടം സൃഷ്ടിക്കാൻ അതിനാകുമായിരുന്നു. ഇത്തവണ പക്ഷേ, സുരക്ഷിതമായ ദൂരപരിധിയിൽ നീങ്ങിയ ഛിന്നഗ്രഹത്തെ ഒരു ക്രിസ്മസ് സമ്മാനമെന്ന നിലയിൽ കണക്കാക്കി മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു ലോകം.

∙ എന്താണു ഛിന്നഗ്രഹം?

തുൻഗസ്കയിൽ പതിച്ച ഛിന്നഗ്രഹം സൃഷ്ടിച്ച ഗർത്തം. ചിത്രത്തിനു കടപ്പാട്: The Siberian Times

തുൻഗസ്കയിൽ ഛിന്നഗ്രഹം പതിച്ചതിനെത്തുടർന്ന് കത്തിനശിച്ച മരങ്ങൾ. ചിത്രം: Wikipedia

നാസയുടെ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം നിലവിൽ 1,113,527 ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ സംഖ്യ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയുമാണ്. സൗരയൂഥത്തിൽ, ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിൽ സൂര്യനെ ചുറ്റുന്ന ചെറിയ ആകാശവസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ഏകദേശം 460 കോടി വർഷങ്ങൾക്ക് മുൻപ് സൗരയൂഥം രൂപപ്പെട്ടപ്പോൾ അവശേഷിച്ച പാറക്കഷ്ണങ്ങളാണ് ഇവ. അൽപഗ്രഹങ്ങൾ എന്നും ക്ഷുദ്രഗ്രഹങ്ങൾ എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. 

നാസ പുറത്തുവിട്ട ഛിന്നഗ്രഹ ചിത്രങ്ങളിലൊന്ന്.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായി ഒരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യത 1800കളുടെ തുടക്കത്തിൽത്തന്നെ ശാസ്ത്രലോകം മുന്നോട്ടുവച്ചിരുന്നു. 1801ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗിയുസെപ്പെ പിയാസി ഗ്രഹങ്ങളേക്കാൾ ചെറിയ ഒരു ആകാശഗോളത്തെ കണ്ടെത്തി. സിറസ് എന്ന ഛിന്നഗ്രഹമായിരുന്നു അത്. ഇത്തരം ആകാശവസ്തുക്കളെ ആസ്റ്ററോയ്ഡ് എന്നു വിളിച്ചത് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷൽ ആണ്. നക്ഷത്രത്തെപ്പോലെയുള്ളത് എന്നാണ് ഗ്രീക്ക് ഭാഷയിൽ ഈ വാക്കിന്റെ അർഥം. ലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങളാണ് പിന്നീടങ്ങോട്ട് കണ്ടുപിടിക്കപ്പെട്ടത്. ചെറുഗ്രഹങ്ങൾ എന്ന് ഇവ പിന്നീട് അറിയപ്പെട്ടു. സൗരയൂഥം രൂപപ്പെട്ട സമയത്ത് ഗ്രഹമാകാൻ കഴിയാതെപോയ വസ്തുക്കളാണ് ഇവയെന്നാണ് കരുതുന്നത്. ഇവയുള്ള മേഖലയെ ഛിന്നഗ്രഹ മേഖല അഥവാ ആസ്റ്ററോയ്ഡ് ബെൽറ്റ് എന്നു വിളിക്കുന്നു. 

ഒരു മീറ്റർ മുതൽ ഏതാനും കിലോമീറ്ററുകൾ വരെ വലുപ്പമുള്ള ‍ഛിന്നഗ്രഹങ്ങളുണ്ട്. ഭൂമിയിൽ വൻകരകളുണ്ടായതു ഛിന്നഗ്രഹങ്ങൾ ഇടിച്ചതുമൂലമാണെന്ന് പഠനങ്ങളുണ്ട്. ഇടി മൂലം ഭൂമിയിലെ താപനില ഉയരുകയും പാറകൾ ദ്രാവകരൂപത്തിലാകുകയും പിന്നീടു തണുത്തുറഞ്ഞു ഖരരൂപത്തിലുള്ള വൻകരകളായി മാറുകയുമായിരുന്നുവെന്നു ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടർസ്റ്റാൻഡ് സർവകലാശാല നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഒരു ഛിന്നഗ്രഹം എപ്പോഴാണ് ഭൂമിക്ക് അടുത്തെത്തി എന്നു വിലയിരുത്തുക? അഥവാ എപ്പോഴാണ് അവയെ ‘നിയർ ഏർത്ത് ഒബ്ജക്ട് (എൻഇഒ) ആയി കണക്കാക്കുക? ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം വച്ചാണ് അതിനെ ഗവേഷകർ അളക്കുന്നത്. ഭൂമിയും സൂര്യനും തമ്മിൽ ഏകദേശം 15 കോടി കിലോമീറ്റർ ദൂരമുണ്ട്. ഇതിന്റെ 1.3 മടങ്ങ് ദൂരത്തേക്കാൾ കുറഞ്ഞ ദൂരത്തിൽ ഒരു വസ്തു ഭൂമിക്കടുത്തെത്തിയാൽ അതിനെ എൻഇഒ ആയി കണക്കാക്കാം. ഭൂമിക്ക് 6.86 ലക്ഷം കിലോമീറ്റർ അടുത്തുവരെ എത്തിയ ക്രിസ്മസ് ആസ്റ്ററോയ്ഡ് സ്വാഭാവികമായും എൻഇഒ ആയി മാറുകയും ചെയ്തു.

ഭൂമിക്കു നേരെ വരുന്ന ആസ്റ്ററോയ്ഡുകളെ പ്രതിരോധിക്കാനായി, അവയിൽ പേടകം ഇടിച്ചിറക്കി ‘വഴിമാറ്റുന്ന’ ലോകത്തിലെ ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി നാസ അയച്ച ഡാർട്ട് പേടകം ഛിന്നഗ്രഹത്തിനരികെ എത്തിയപ്പോൾ. ഈ പരീക്ഷണം വിജയകരമായി പൂർത്തിയായിരുന്നു (Illustration: NASA/Johns Hopkins APL/Steve Gribben)

∙ ഛിന്നഗ്രഹദിനം

2016 മുതൽ, ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ നിർദേശപ്രകാരം ജൂൺ 30 രാജ്യാന്തര ഛിന്നഗ്രഹ ദിനമായി ആചരിക്കുന്നു. 1908ൽ സൈബീരിയിലെ തുൻഗസ്കയിൽ ഛിന്നഗ്രഹം വീണതിന്റെ വാർഷികമാണിത്. മധ്യ സൈബീരിയയിലെ തുൻഗസ്ക വനപ്രദേശത്ത് ഛിന്നഗ്രഹം പൊട്ടിത്തെറിച്ചത് ഭൂമിയിൽ ഇതുവരെ നടന്ന വലിയ സ്ഫോടനങ്ങളിൽ ഒന്നാണ്. ജനവാസ മേഖലയയിൽ അല്ലാത്തതിനാൽ അന്ന് ഒഴിവായപ്പോയത് വൻ ദുരന്തമായിരുന്നു. ഛിന്നഗ്രഹ ആഘാതങ്ങളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് അവബോധം വളർത്താനും ഛിന്നഗ്രഹ  ഭീഷണികളുണ്ടായാൽ ആഗോളതലത്തിൽ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തനുമാണ് എല്ലാ വർഷവും ജൂൺ 30 ഛിന്നഗ്രഹ ദിനമായി ആചരിക്കുന്നത്. ഛിന്നഗ്രഹങ്ങളുടെയും ഉൽക്കകളുടെയുമൊക്കെ ആഗമനം ലോകാവസാനത്തിന്റെയും മറ്റ് ആപത്തുകളുടെയുമൊക്കെ മുന്നോടിയാണെന്ന്  പണ്ടു ജനം ഭയന്നിരുന്നു. ഇന്നും ഇവയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ പൂർണമായും തുടച്ചുനീക്കപ്പെട്ടിട്ടില്ല. ഇത്തരം വിശ്വാസങ്ങളെ തിരുത്തി ശാസ്ത്രസത്യത്തിന്റെ വെളിച്ചം തെളിക്കുകയെന്ന ലക്ഷ്യവും ഛിന്നഗ്രഹദിനത്തിനുണ്ട്.

∙ അപകടക്കഥകൾ

തുൻഗസ്കയിൽ പുലർച്ചെ ആകാശത്ത് ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചതു പോലെയൊരു വെളിച്ചം കണ്ടുവെന്നും ഏതാനും നിമിഷങ്ങൾക്കകം വലിയ ശബ്ദത്തോടെ പൊട്ടിത്തെറി കേട്ടു എന്നുമാണ് ദൃക്സാക്ഷി വിവരണങ്ങൾ. അന്ന് ലക്ഷക്കണക്കിന് മരങ്ങൾ കത്തിനശിച്ചു, ഏകദേശം 200 ചതുരശ്രകിലോമീറ്റർ വനമാണ് പുല്ലുപോലും അവശേഷിക്കാത്ത വിധം കരിഞ്ഞുണങ്ങിയത്. വനമേഖലയായതിനാൽ കാര്യമായ ആളപായം ഉണ്ടായില്ല.

ദക്ഷിണാഫ്രിക്കയിലെ കലഹാരി മരുഭൂമിക്കടുത്തുള്ള വലിയൊരു ഗർത്തമാണ് മൊറോക്ക്‌വെങ്ങ്. ഛിന്നഗ്രഹ പതനത്തിന്റെ ആഘാതത്തിലുണ്ടായ അടയാളങ്ങൾ ഇവിടെയുണ്ട്. 1990ൽ കണ്ടെത്തിയ ഗർത്തം ആഴത്തിൽ തുരന്നപ്പോൾ ഏകദേശം 770 മീറ്റർ താഴെ ഉൽക്കാശിലയുടെ ഭാഗം കണ്ടെത്തിയിരുന്നു. 2013ൽ റഷ്യയിലെ ചെല്യാബിൻസ്‌കിൽ സംഭവിച്ച ഉൽക്കാപതനവും വലിയ നാശനഷ്‌ടങ്ങളുണ്ടാക്കിയിരുന്നു.

∙ ഛിന്നഗ്രഹം തന്നെയാണോ ഉൽക്കയും?

ഛിന്നഗ്രഹങ്ങളിൽനിന്നും ധൂമകേതുക്കളിൽ നിന്നുമെല്ലാം അടർന്നുവീഴുന്ന വമ്പൻ പാറക്കഷ്ണങ്ങളാണ് ഉൽക്കകൾ എന്നു പറയാം. ചെറിയ ഉൽക്കകൾ പലതും ഭൗമാന്തരീക്ഷത്തിൽ കടക്കുമ്പോൾ എരിഞ്ഞുതീരുകയാണ് പതിവ്. ചിലപ്പോൾ ഉൽക്കകൾ പൂർണമായി കത്തിനശിക്കാതെയുമിരിക്കാം. അതിന്റെ ബാക്കിഭാഗം ഭൂമിയിൽ പതിക്കുന്നതാണ് ഉൽക്കാശിലകൾ (Meteorites) എന്നറിയപ്പെടുന്നത്. 

പണ്ട് വലിയൊരു ഉൽക്ക ഭൂമിയിൽ പതിച്ചതിനു ശേഷമാണ് ദിനോസറുകൾക്ക് കൂട്ടവംശനാശം സംഭവിച്ചതെന്ന് പഠനങ്ങളുണ്ട്. കലിഫോർണിയ സർവകലാശാലയിൽ പ്രഫസറായിരുന്ന വാൾട്ടർ അൽവാറെസ് ആണ് ആ വാദം ആദ്യമായി മുന്നോട്ടു വച്ചത്. ഭൂമിയിൽ കുറച്ചുമാത്രം കാണപ്പെടുന്ന ഇറിഡിയം എന്ന മൂലകത്തിന്റെ സാന്നിധ്യം ചില ദിനോസർ ഫോസിലുകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അപകടങ്ങൾക്ക് പുറമെ ഭൂമിയിലെ കാലാവസ്ഥയിൽ ഗുരുതരമായ മാറ്റങ്ങൾ ഉൾപ്പെടെ ഉണ്ടാക്കുന്നവയാണ് ഛിന്നഗ്രഹ പതനങ്ങൾ. അതുകൊണ്ടാണ്, ഛിന്നഗ്രഹങ്ങളെ പറ്റി മുൻകൂട്ടി പഠിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനപ്പെട്ടതാകുന്നത്. ക്രിസ്മസിനു വിരുന്നെത്തിയ ഛിന്നഗ്രഹവും അത്തരത്തിലുള്ള നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ഗവേഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു മാതൃകയാണ്.

∙ ചെറുതല്ല ഛിന്നഗ്രഹ ശാസ്ത്രം 

ഭീമൻ ഗ്രഹമായ വ്യാഴത്തിന്റെ വൻതോതിലുള്ള ഗുരുത്വാകർഷണം കാരണം രൂപം കൊള്ളാൻ കഴിയാതെ പോയ ഗ്രഹത്തിന്റെ അവശിഷ്‌ടങ്ങളാവാം ഛിന്നഗ്രഹങ്ങൾ എന്നാണ് ശാസ്ത്രീയമായി അനുമാനിക്കപ്പെടുന്നത്. പാറകൾ നിറഞ്ഞതും ഖരരൂപത്തിലുള്ളതും ക്രമരഹിത ആകൃതിയുള്ളതുമായ ആകാശ വസ്‌തുക്കളാണ് ഇവ. കാർബണും സിലിക്കേറ്റുകളും ബസാൾട്ടും നിക്കൽ, ഇരുമ്പ് പോലുള്ള ലോഹങ്ങളുമൊക്കെ അടങ്ങിയിട്ടുണ്ട് വിവിധ ഛിന്നഗ്രഹങ്ങളിൽ. ഭൂമിക്കു സമീപത്തുകൂടി കടന്നുപോവുന്ന സഞ്ചാരപാതയുള്ള ഛിന്നഗ്രഹങ്ങളെ നിയർ എർത്ത് ആസ്‌റ്ററോയ്‌ഡ് എന്നും വ്യാഴത്തിന്റെ ഭ്രമണപഥത്തോട് ചേർന്നുള്ളവയെ ട്രോജൻസ് എന്നും വിളിക്കുന്നു.

ഛിന്നഗ്രഹ ബെൽറ്റിലെ എറ്റവും വലുപ്പം കൂടിയ ആകാശ വസ്‌തു ഇപ്പോൾ കുള്ളൻഗ്രഹമായി കണക്കാക്കപ്പെടുന്ന സിറസാണ്. വലുപ്പത്തിന്റെ കാര്യത്തിൽ സിറസിനു താഴെ വരുന്നവയാണ് പല്ലാസ്, വെസ്‌റ്റ, ഹൈജിയ എന്നിവ. ചില ഛിന്നഗ്രഹങ്ങളെ ചുറ്റുന്ന ആകാശവസ്‌തുക്കളുമുണ്ട് . ഉദാഹരണത്തിന് ഐഡ എന്ന ഛിന്നഗ്രഹത്തെ ചുറ്റുന്ന ഡാക്‌റ്റിൽ എന്ന ആകാശവസ്‌തുവിനെ 1993 ലാണ് തിരിച്ചറിഞ്ഞത്. ചാരിക്ലോ എന്ന ഛിന്നഗ്രഹത്തിനാണെങ്കിൽ വീതി കുറഞ്ഞ രണ്ടു വലയങ്ങളുണ്ട്.

English Summary: An Unusual 'Guest' Came Close to Earth; Why Christmas Asteroid is Important?