നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചികിത്സ നടത്താനൊരുങ്ങി ദുബായ്. 2025 ആകുമ്പോഴേക്കും 30 അസുഖങ്ങളുടെ ചികിത്സ നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ നടത്താനാണ് തയാറെടുക്കുന്നതെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് 2023 ലായിരുന്നു നിര്‍ണായകമായ ഈ പ്രഖ്യാപനം നടന്നത്. ഏതൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചികിത്സ നടത്താനൊരുങ്ങി ദുബായ്. 2025 ആകുമ്പോഴേക്കും 30 അസുഖങ്ങളുടെ ചികിത്സ നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ നടത്താനാണ് തയാറെടുക്കുന്നതെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് 2023 ലായിരുന്നു നിര്‍ണായകമായ ഈ പ്രഖ്യാപനം നടന്നത്. 

ADVERTISEMENT

ഏതൊക്കെ രോഗങ്ങളുടെ ചികിത്സിക്ക് നിര്‍മിത ബുദ്ധി ഉപയോഗിക്കണമെന്ന് പലഘട്ടങ്ങളായാണ് തീരുമാനിക്കുക. ഈ വര്‍ഷം ആസ്മയുമായി സാമ്യമുള്ള ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്, ഇന്‍ഫ്‌ളേമറ്ററി ബവല്‍ ഡിസീസ്( ഐബിഡി), അസ്ഥിക്ഷയം, ഹൈപ്പര്‍ ഹൈപ്പോ തൈറോയ്ഡിസം, ചര്‍മവീക്കം, മൂത്രത്തിലെ അണുബാധ, ചെന്നിക്കുത്ത്, ഹൃദയാഘാതം എന്നീ രോഗങ്ങളുടെ ചികിത്സയിലാണ് നിര്‍മിത ബുദ്ധി പ്രയോഗിക്കാന്‍ ശ്രമിക്കുക.

ADVERTISEMENT

രോഗലക്ഷണങ്ങള്‍ പുറത്തു കാണും മുൻപ് തന്നെ രോഗികളിലെ രോഗസാധ്യത തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധിക്ക് സാധിക്കും. പല അസുഖങ്ങളുടെ കാര്യത്തിലും നേരത്തെ രോഗം കണ്ടെത്തുന്നത് എളുപ്പം ചികിത്സിക്കാനും രോഗം ഭേദമാക്കാനുമുള്ള അവസരമാണ് നല്‍കുക. ഇതുവഴി ആരോഗ്യവും അനാവശ്യ ചികിത്സാ ചെലവുകളും കുറയ്ക്കാനും സാധിക്കും. 

ADVERTISEMENT

'നൈപുണ്യം' എന്നര്‍ഥം വരുന്ന 'ഇജാദാ' എന്ന അറബിക് വാക്കാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചികിത്സാ പദ്ധതിക്ക് ഇട്ടിരിക്കുന്നത്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചികിത്സയുടെ ആദ്യഘട്ടം 2022 ജൂണ്‍ മുതല്‍ തന്നെ ദുബായ് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രമേഹത്തിനും ശ്വാസം മുട്ടിനും മാത്രമായി ഉപയോഗിച്ചിരുന്ന എഐ മോഡല്‍ കൂടുതല്‍ രോഗങ്ങളുടെ ചികിത്സക്ക് വ്യാപിപ്പിക്കുകയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി.

2024 ആകുമ്പോഴേക്കും അള്‍സര്‍, ആമവാതം, പൊണ്ണത്തടി, മെറ്റബോളിക് സിന്‍ട്രം, പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ട്രം. മുഖക്കുരു, ഹൃദയസ്പന്ദനങ്ങളില്‍ വ്യതിയാനം വരുന്ന അരിത്മിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സ നിര്‍മിത ബുദ്ധിയുടെ സഹായത്തിലാവും. 2025ല്‍ പിത്താശയക്കല്ല്, ചര്‍മ്മവീക്കം, ത്വക്ക് രോഗം, പക്ഷാഘാതം, ഡിവിടി, വൃക്കരോഗം എന്നിവയക്കെല്ലാം നിര്‍മിത ബുദ്ധി ചികിത്സ നിര്‍ദേശിക്കും. ചികിത്സ നിര്‍മിത ബുദ്ധി ഏറ്റെടുക്കുന്നതോടെ കൂടുതല്‍ വേഗത്തിലും കുറഞ്ഞ ചെലവിലും ചികിത്സ സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്.

English Summary: Powers Of Artificial Intelligence Will Treat 30 Diseases In Dubai By 2025