യുഎസ് വ്യോമ മേഖലയിൽ പ്രവേശിച്ച ചൈനീസ് ‘ചാര’ ബലൂണിനെ യുഎസ് വെടിവച്ചിട്ട വാർത്തയ്ക്ക് പിന്നാലെ ചർച്ചാ വിഷയമായിരിക്കുന്നത് ചാര ബലൂണുകളെ പറ്റിയാണ്. പൊതുവേ സാധാരണ ബലൂണുകൾ മാത്രം കണ്ടു പരിചയിച്ചതിനാൽ എന്താണ് ചാര ബലൂണുകൾ എന്നാണ് പലർക്കും സംശയം. ടെക്നോളജിയുടെ കാലത്ത് എന്താണ് ബലൂൺ പറത്തി ചൈന കളിക്കുന്നത് എന്നും സംശയം കാണും. എന്നാൽ, നിസാരമായി കാണേണ്ട ഈ വിരുതനെ. നിരീക്ഷണ വിദ്യകളുടെ തലതൊട്ടപ്പൻ എന്ന് പറയാവുന്ന കക്ഷിയാണ് ഈ ചാര ബലൂണുകൾ. യുദ്ധ കാലഘട്ടങ്ങളിൽ ചാരപ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിച്ചത് ഇവരായിരുന്നു. ഉപഗ്രഹങ്ങളും മെച്ചപ്പെട്ട വിമാന, ഡ്രോൺ സാങ്കേതികവിദ്യകളും ബലൂണുകളുടെ പ്രാധാന്യം കുറച്ചെങ്കിലും ഇപ്പോഴും അവയ്ക്ക് പ്രാധാന്യമുണ്ട്. മറ്റുള്ള നിരീക്ഷണ ഉപകരണങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നിർമാണ ചെലവു വളരെ കുറവാണെന്നതും മറ്റൊരു അനുകൂല ഘടകം. 1794 മുതൽ ചാര ബലൂണുകൾ ഉപയോഗത്തിലുണ്ടെന്നാണ് കരുതുന്നത്. ചാര ബലൂണുകളുടെ സവിശേഷതകൾ എന്തൊക്കെയാണ്? പല നിരീക്ഷണ ഉപഗ്രഹങ്ങളും സ്വന്തമായി ഉണ്ടായിട്ടും ചൈനയുടെ ബലൂൺ തന്ത്രത്തിനു പിന്നിലെന്താണ്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് വ്യോമ മേഖലയിൽ പ്രവേശിച്ച ചൈനീസ് ബലൂണിനെ യുഎസ് വെടിവച്ചിട്ട വാർത്തയ്ക്ക് പിന്നാലെ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണു ചാര ബലൂണുകൾ. പൊതുവേ സാധാരണ ബലൂണുകൾ മാത്രം കണ്ടു പരിചയിച്ചതിനാൽ എന്താണ് ചാര ബലൂണുകൾ എന്നാണ് പലർക്കും സംശയം. ടെക്നോളജിയുടെ കാലത്ത് എന്താണ് ബലൂൺ പറത്തി ചൈന കളിക്കുന്നത് എന്നും സംശയം കാണും. എന്നാൽ നിസാരമായി കാണേണ്ട ഈ വിരുതനെ. നിരീക്ഷണ വിദ്യകളുടെ തലതൊട്ടപ്പൻ എന്ന് പറയാവുന്ന കക്ഷിയാണ് ഈ ചാര ബലൂണുകൾ. യുദ്ധ കാലഘട്ടങ്ങളിൽ ചാരപ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിച്ചത് ഇവരായിരുന്നു. ഉപഗ്രഹങ്ങളും മെച്ചപ്പെട്ട വിമാന, ഡ്രോൺ സാങ്കേതികവിദ്യകളും ബലൂണുകളുടെ പ്രാധാന്യം കുറച്ചെങ്കിലും ഇപ്പോഴും അവയ്ക്ക് പ്രാധാന്യമുണ്ട്. മറ്റുള്ള നിരീക്ഷണ ഉപകരണങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നിർമാണ ചെലവു വളരെ കുറവാണെന്നതും മറ്റൊരു അനുകൂല ഘടകം. 1794 മുതൽ ചാര ബലൂണുകൾ ഉപയോഗത്തിലുണ്ടെന്നാണ് കരുതുന്നത്. ചാര ബലൂണുകളുടെ സവിശേഷതകൾ എന്തൊക്കെയാണ്? പല നിരീക്ഷണ ഉപഗ്രഹങ്ങളും സ്വന്തമായി ഉണ്ടായിട്ടും ചൈനയുടെ ബലൂൺ തന്ത്രത്തിനു പിന്നിലെന്താണ്? വിശദമായി പരിശോധിക്കാം. 

∙ ചെലവ് കുറവ്

ADVERTISEMENT

നിർമിക്കാൻ ദശലക്ഷക്കണക്കിന് ഡോളർ ചിലവാകുന്നതും വിക്ഷേപിക്കാൻ അത്യാധുനിക സാങ്കേതികവിദ്യയും സമയവും ആവശ്യമുള്ള ഉപഗ്രഹങ്ങളും, വിമാന ഡ്രോണുകളിൽ നിന്ന് വ്യത്യസ്‍തമാണ് ചാര ബലൂണുകൾ. നിർമാണ ചെലവ് കുറവും വിക്ഷേപണത്തിനും നിയന്ത്രണത്തിനുമുള്ള എളുപ്പവുമാണ് ഇവയെ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 

യുഎസിനു മീതേ കാണപ്പെട്ട ചൈനീസ് ബലൂൺ. Twitter/ @WxNB_

ആധുനിക ക്യാമറകളും ഇമേജിങ് സാങ്കേതിക വിദ്യയുമൊക്കെ ഉൾപ്പെടുത്തിയാണ് ബലൂണുകളുടെ നിർമാണം. ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് തന്നെ തിരിച്ചു വച്ചിരിക്കുന്നതിനാൽ ഭൂമിയെ സസൂക്ഷ്മം നിരീക്ഷിക്കാനാകും. അതായത് അതിന്റെ കണ്ണും കാതുമെല്ലാം കൂർപ്പിച്ച് നമ്മുടെ പ്രവർത്തി നിരീക്ഷണമാണ് പണിയെന്ന്. ഡോണൾഡ് ട്രംപിന്റെ കാലത്ത് യുഎസിലേക്ക് മൂന്ന് തവണ ചൈന ചാര ബലൂൺ അയച്ച് ചൊടിപ്പിച്ചിട്ടുണ്ട്. 

∙ നിയന്ത്രണം എങ്ങനെ?

എയർഫോഴ്സിന്റെ എയർപവർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2005ലെ പഠനം അനുസരിച്ച് ബലൂണുകൾ നേരിട്ട് നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും ചില സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യത്യസ്തമായ കാറ്റിന്റെ ഗതി അനുസരിച്ച് അവയെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കാൻ കഴിയും എന്നാണ് കണ്ടെത്തൽ. മാത്രമല്ല, വളരെ ഉയർന്ന ഉയരത്തിലുള്ളതും അവിശ്വസനീയമായ വേഗത്തിൽ സഞ്ചരിക്കുന്നതുമായ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ചാര ബലൂണുകൾക്ക് താഴ്ന്ന ഉയരങ്ങളിലും ചുറ്റിക്കറങ്ങാൻ കഴിയും. 

ADVERTISEMENT

ഇതിലൂടെ ആ പ്രദേശത്തെ മികച്ച നിലവാരമുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും സമയമെടുത്ത് ശേഖരിക്കാനും സാധിക്കും.

കൂടാതെ ബലൂണുകൾക്ക് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട കഥാപശ്ചാത്തലം കൂടി ഇതിലേക്ക് ചിലയിടങ്ങളിൽ ഉണ്ട്. ചാരപ്രവർത്തനത്തിനുള്ള ബലൂൺ അല്ല, മറിച്ച് കാലാവസ്ഥാ പഠനത്തിനായുള്ള സിവിലിയൻ ബലൂൺ ആണ് യുഎസ് വെടിവെച്ചിട്ടത് എന്നാണ് ചൈനയുടെ അവകാശവാദം. കാറ്റിന്റെ ഗതി മാറിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടതാണെന്നും ചൈന അറിയിച്ചുകഴിഞ്ഞു. എന്നിരുന്നാലും, കാലാവസ്ഥാ ആവശ്യങ്ങൾക്കായി ഡേറ്റ ശേഖരിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്നതിനേക്കാൾ വളരെ വലുതാണ് ഇത്.

യുഎസിനു മീതേ കാണപ്പെട്ട ചൈനീസ് ബലൂൺ. Twitter/ @WxNB_

യുഎസ് വ്യോമാതിർത്തിയിലേക്ക് വിദേശ ബലൂണുകൾ പ്രവേശിക്കുന്നത് സമീപ വർഷങ്ങളിൽ താരതമ്യേന സാധാരണമാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ട്രംപ് ഭരണകാലത്ത് യുഎസ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒട്ടേറെ നിരീക്ഷണ ബലൂണുകൾ പറത്തിയിരുന്നു.

യുഎസ് പ്രതിരോധസേന പുറത്തു വിട്ട വിവരം അനുസരിച്ച് രണ്ട് ബസുകളുടെ വലുപ്പമുണ്ട് ബലൂണിന്. ബലൂണുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്‌നലുകൾ ഉപയോഗിച്ച് ആശയ വിനിമയ സംവിധാനം തന്നെ തടസപ്പെടുത്താനാകാം ചൈന ഇത്തരത്തിലൊരു ബലൂണിനെ അയച്ചതെന്നാണ് യുഎസ് ആരോപിക്കുന്നത്. രാജ്യത്തിന്റെ റഡാർ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കി അവ തടസപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനാകാം ചൈന ഇത്തരത്തിലൊരു ബലൂണിനെ അയച്ചതെന്നാണ് മറ്റൊരു കണ്ടെത്തൽ. എന്തായാലും സംഭവം കടലിൽ പതിച്ചു.

ADVERTISEMENT

പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് ലഭിച്ചയുടൻ യുഎസ് വ്യോമസേന ഹൈടെക് എഫ്-22 റാപ്റ്റർ വിമാനത്തിന്റെ സഹായത്തോടെ ചൈനീസ് ബലൂൺ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ബലൂൺ താഴെയിറക്കാൻ സിംഗിൾ സൈഡ്വിൻഡർ മിസൈലുകൾ പ്രയോഗിച്ചു. യുഎസ്എയിലെ സൗത്ത് കരലീന തീരത്ത് നിന്ന് 9.6 കിലോമീറ്റർ (6 മൈൽ) അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കാണ് ബലൂൺ വെടിവച്ചിട്ടത്. ആണവായുധങ്ങൾ സൂക്ഷിച്ചിരുന്ന മോണ്ടാനയ്ക്കു മുകളിലൂടെ ബലൂൺ പറക്കാൻ തുടങ്ങിയതോടെയാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ എത്രയും പെട്ടെന്ന് വെടിവച്ചിടാൻ ബൈഡൻ നിർദേശം നൽകിയത്. ബലൂണിന് വലുപ്പമേറിയതിനാൽ മുകളിൽ നിന്ന് വെടിവയ്ക്കുമ്പോൾ അവശിഷ്ടങ്ങൾ കിലോമീറ്ററുകൾക്കപ്പുറം വരെ വീഴാൻ സാധ്യതയുള്ളതിനാലാണ് ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് എത്തിയിട്ടും കടലിനു മുകളിലെത്തിയതിനു ശേഷം മാത്രം വെടിവച്ചാൽ മതിയെന്ന തീരുമാനത്തിൽ യുഎസ് ഭരണകൂടം എത്തിയത്. കടലിൽ അധികം ആഴത്തിലല്ലാതെ വീണ ബലൂൺ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 7 മൈൽ ദൂരത്തിലും 47 അടി ആഴത്തിലുമാണ് ബലൂണിന്റെ അവശിഷ്ടങ്ങൾ വീണിരിക്കുന്നത്. ഇവയുടെ അവശിഷ്ടങ്ങൾ കിട്ടിയതിനു ശേഷമേ ഇനി ബാക്കി കാര്യങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കൂ.

∙ നിരീക്ഷണ ബലൂണുകളുടെ ചരിത്രം

അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്ന യുഎസ് സേനാംഗങ്ങൾ. Photo: (US Navy)

1794 മുതൽ ചാര ബലൂണുകളുടെ കഴുകൻ കണ്ണുകളുടെ കീഴിലാണ് നമ്മുടെ ജീവിതം. ഫ്രഞ്ചുകാരാണ് നിരീക്ഷണ ബലൂണുകളുടെ ആദ്യ ഉപയോക്താക്കൾ. 1794ലെ ഫ്രഞ്ച് യുദ്ധ കാലഘട്ടത്തിലാണ് ചാര ബലൂണുകൾ ആദ്യമായി ഉപയോഗത്തിൽ വന്നതെന്നാണ് കരുതുന്നത്. പിന്നീട് 1890കളിലെ അമേരിക്കൻ ആഭ്യന്തര യുദ്ധത്തിലും നിരീക്ഷണ ബലൂണുകൾ വ്യപകമായി ഉപയോഗിച്ചു തുടങ്ങി.

ഒന്നാം ലോകമഹായുദ്ധസമയത്ത് ഹൈഡ്രജൻ നിറച്ച ബലൂണുകൾ സൈനിക നീക്കങ്ങൾ കണ്ടെത്താനും ഡിപ്പോകളും ടെഞ്ചുകളും പോലുള്ള ശത്രുക്കളുടെ സ്ഥാനങ്ങൾ ശ്രദ്ധിക്കാനും സഹായിക്കുന്നതിൽ നിർണായകമായിരുന്നു. ഇതോടെ, ബലൂണുകൾ ശത്രുവിന്റെ ഒരു വിലപ്പെട്ട ലക്ഷ്യമായി മാറി. വിമാനങ്ങളുടെ ആദ്യകാല ഉപയോഗങ്ങളിൽ ചിലത് ബലൂണുകളെ നശിപ്പിക്കാനുള്ള ദൗത്യങ്ങളായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് 1944 നവംബർ മുതൽ 1945 ഏപ്രിൽ വരെ, പസിഫിക് സമുദ്രത്തിലൂടെ 6,000 മൈലുകൾ അമേരിക്കയിലേക്ക് ബോംബുകൾ വഹിച്ചുകൊണ്ട് ജപ്പാൻ ഏകദേശം 9,000 ബലൂണുകൾ വിക്ഷേപിച്ചുവെന്ന് യുഎസ് എയർഫോഴ്സിന്റെ നാഷനൽ മ്യൂസിയം പറയുന്നത്. 

മിഷിഗൺ, വ്യോമിങ്, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 285 ബലൂണുകൾ കണ്ടെത്തി. 1945ൽ മേയിൽ യുഎസിലെ ഒറിഗോണിൽ ഒരു ബലൂൺ പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2012 മാർച്ചിൽ 16 അഫ്ഗാൻ സിവിലിയൻമാരെ കൊന്നൊടുക്കിയ റോബർട്ട് ബെയ്‌ൽസ് എന്ന സൈനികന്റെ വിചാരണയിലും നിരീക്ഷണ ബലൂണുകളിൽ നിന്നുള്ള വിഡിയോ ഉപയോഗിച്ചിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആയിരുന്നു.

∙ ‘പണി വരുന്നുണ്ട്’ പിന്നാലെ..

വെറുതെ അപ്പുറത്തുകൂടെ പോയ കാലാവസ്ഥാ നിരീക്ഷണ ബലൂൺ വഴി തെറ്റി യുഎസിൽ വന്നപ്പോൾ അതിനെ സ്വീകരിക്കാതെ നിഷ്ക്രൂരം വെടിവച്ചിട്ടതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നു ചൈന ഭീക്ഷണി മുഴക്കി കഴിഞ്ഞു. രാജ്യാന്തര വ്യോമനിയമത്തിന്റെ ലംഘനമായി ഇതിനെ കണക്കാക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

∙ ‘ഓണത്തിനിടയ്ക്ക്’ ബലൂൺ കച്ചവടം

ഇലോൺ മസ്‌ക്. ചിത്രം: REUTERS/Kyle Grillot

എന്തിനും ഏതിനും അഭിപ്രായം പറയുന്ന സ്വഭാവമുള്ള മസ്ക് ഇതു കണ്ട് വെറുതെ ഇരിക്കുമെന്ന് കരുതിയോ? എന്നാൽ, യുഎസ് അറ്റ്‌ലാന്റിക് തീരത്ത് നിന്ന് ചൈനീസ് ‘ചാര ബലൂൺ’ യുഎസ് വെടിവെച്ചിട്ടതിന് പിന്നാലെ ലോകകോടീശ്വരനും ടെസ്‍ല സിഇഒയുമായ ഇലോൺ മസ്ക് ട്വിറ്ററിൽ ഒരു മീം പങ്കുവെച്ചു. 2009ൽ പുറത്തിറങ്ങിയ 'അപ്പ്' എന്ന ആനിമേറ്റഡ് ചിത്രത്തിലെ ‘പറക്കുന്ന വീട്’ വെടിവെച്ചിടുന്നതാണ് ചിത്രത്തിലുള്ളത്. ബലൂൺ വെടിവെച്ചിട്ടതിനെ കുറിച്ച് ബിബിസി പങ്കുവെച്ച വാർത്തയ്ക്ക് താഴെ കമന്റായാണ് ഇലോൺ മസ്ക് മീം പോസ്റ്റ് ചെയ്തത്. 18.5 മില്യൻ ആളുകൾ കണ്ട ട്വീറ്റിന് 3 ലക്ഷത്തോളം ലൈക്കുകളും ഇരുപത്തൊന്നായിരത്തോളം റീട്വീറ്റുകളും 6,736 കമന്റുകളുമാണ് മസ്കിന്റെ ട്രോളിന് ലഭിച്ചിരിക്കുന്നത്.

∙ വലിയ ബലൂൺ ഉണ്ടാക്കാൻ കാരണം?

വ്യക്തവും ഒരുപക്ഷേ ശരിയായതുമായ ഉത്തരം ചാരവൃത്തിയാണ്. ചൈനയ്ക്ക് തീർച്ചയായും യുഎസിനെപ്പോലെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ മികച്ച നിരീക്ഷണ ഉപഗ്രഹങ്ങളുണ്ട്. എന്നിരുന്നാലും, സ്ട്രാറ്റോസ്ഫെറിക് ബലൂണുകൾക്ക് ചില പ്രധാന ഗുണങ്ങളുണ്ട്. അന്തരീക്ഷത്തിൽ സ്വയം ഉയരുകയും താഴുകയും ചെയ്യുന്നതിലൂടെ, സ്ട്രാറ്റോസ്ഫെറിക് ബലൂണിന് മണിക്കൂറുകളോ ദിവസങ്ങളോ ആഴ്ചകളോ പോലും ഒരു പ്രദേശത്ത് അതിന്റെ സ്ഥാനം നിലനിർത്താൻ കഴിയും. ഉപഗ്രഹങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാത്ത സ്ഥിരതയോടെ, വളരെ കുറഞ്ഞ വിലയിൽ ഇത് ഉയർന്ന റെസല്യൂഷൻ ഇമേജറി നൽകുന്നു. ഉദാഹരണത്തിന്, അർബൻ സ്കൈ, കാട്ടുതീയുടെ പുരോഗതിയും അവ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നിരീക്ഷിക്കാൻ ഉപയോഗിക്കാവുന്ന ചെറിയ സ്ട്രാറ്റോസ്ഫെറിക് ബലൂണുകൾ വികസിപ്പിക്കുന്നുണ്ട്. ക്യാമറ, റ‍ഡാർ റേ‍ഡിയോ ഉപകരണങ്ങൾ എന്നിവ എല്ലാം ബലൂണുകളിൽ സ‍ജ്ജീകരിച്ചിട്ടുണ്ടാവും.

∙ പ്രൊജക്ട് ജെനെട്രിക്സ്

WS-119L എന്നറിയപ്പെടുന്ന പ്രൊജക്ട് ജെനെട്രിക്സ്, യുഎസ് എയർഫോഴ്സ് നടത്തിയ ശീതയുദ്ധ നിരീക്ഷണ ഓപ്പറേഷനായിരുന്നു. ചൈന, കിഴക്കൻ യൂറോപ്പ്, സോവിയറ്റ് യൂണിയൻ എന്നിവിടങ്ങളിൽ ജനറൽ മിൽസ് നിർമിച്ച നിരീക്ഷണ ബലൂണുകൾ വിക്ഷേപിക്കുന്നതിനായി രൂപകൽപന ചെയ്ത പ്രോഗ്രാമാണ്. ജെനെട്രിക്‌സ് ചാര ബലൂണുകൾക്ക് 50,000–100,000 അടി (15–30 കിലോമീറ്റർ) ഉയരത്തിൽ പറക്കാൻ സാധിക്കും. സമകാലിക യുദ്ധവിമാനങ്ങളേക്കാൾ വളരെ ഉയരത്തിലാണ് ഇവയ്ക്ക് പറക്കാനുള്ള ശേഷി.

∙ പ്രൊജക്ട് മൊഗുൾ

യുഎസിനു മീതേ കാണപ്പെട്ട ചൈനീസ് ബലൂൺ. Twitter/ @WxNB_

ഉയർന്ന ഉയരത്തിലുള്ള ബലൂണുകളിൽ പറത്തുന്ന മൈക്രോഫോണുകൾ ഉൾപ്പെടുന്ന യുഎസ് ആർമി എയർഫോഴ്സിന്റെ അതീവ രഹസ്യമായ പദ്ധതിയായിരുന്നു പ്രൊജക്ട് മൊഗുൾ (ഓപ്പറേഷൻ മൊഗുൾ എന്നും അറിയപ്പെടുന്നു). സോവിയറ്റ് ആറ്റംബോംബ് പരീക്ഷണങ്ങൾ സൃഷ്ടിച്ച ദീർഘദൂര ശബ്ദതരംഗങ്ങൾ കണ്ടെത്തുകയായിരുന്നു ഇതിന്റെ പ്രാഥമിക ലക്ഷ്യം. 

1947 മുതൽ 1949 ന്റെ ആരംഭം വരെ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി (NYU) അന്തരീക്ഷ ഗവേഷകരുടെ പ്രൊജക്ടിന്റെ ഭാഗമായിരുന്നു ഇത്. പദ്ധതി മിതമായ വിജയമായിരുന്നു, പക്ഷേ വളരെ ചെലവേറിയതായിരുന്നു.

നേരത്തെ സമുദ്രങ്ങളിലെ ആഴത്തിലുള്ള ശബ്ദ ചാനലിനെക്കുറിച്ച് ഗവേഷണം നടത്തുകയും അന്തരീക്ഷത്തിന്റെ മുകൾ തട്ടിൽ സമാനമായ ഒരു ശബ്‌ദ ചാനൽ നിലവിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌ത മൗറിസ് എവിംഗാണ് പ്രൊജക്ട് മൊഗുൾ വിഭാവനം ചെയ്തത്. ഡിസ്ക് മൈക്രോഫോണുകളും റേഡിയോ ട്രാൻസ്മിറ്ററുകളും വഹിക്കുന്ന ബലൂണുകളുടെ നിരകൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ജയിംസ് പീപ്പിൾസ് ആണ് ഇതിന്റെ മേൽനോട്ടം വഹിച്ചത്, അദ്ദേഹത്തെ സഹായിച്ചത് ആൽബർട്ട് പി. ക്രാരി ആയിരുന്നു .

ബലൂണുകളുടെ ആവശ്യകതകളിൽ ഒന്ന്, ദീർഘനാളുകളോളം ഉയരത്തിൽ പറക്കുക എന്നതു നിലനിർത്തുക എന്നതാണ്. അങ്ങനെ, സ്ഥിരമായ ഉയരം നിലനിർത്താൻ ഇൻസ്ട്രുമെന്റേഷൻ വികസിപ്പിച്ചു.

അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്ന യുഎസ് സേനാംഗങ്ങൾ. Photo: (US Navy)

ആദ്യകാല മൊഗുൾ ബലൂണുകളിൽ റബർ കാലാവസ്ഥാ ബലൂണുകൾ ആയിരുന്നു. പൊളിയെത്തിലീൻ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച വലിയ ബലൂണുകൾ പകരമായി പെട്ടെന്നു തന്നെ വന്നു. ഇവ കൂടുതൽ കാലം നിലനിൽക്കുന്നതും ഹീലിയം ചോർച്ച കുറവുള്ളതും ആദ്യകാല റബ്ബർ ബലൂണുകളേക്കാൾ സ്ഥിരമായ ഉയരം നിലനിർത്തുന്നതിലും മികച്ചവയായിരുന്നു. പ്രോജക്ട് മൊഗുളിന്റെ രണ്ട് പ്രധാന കണ്ടുപിടുത്തങ്ങളായിരുന്നു കോൺസ്റ്റന്റ് ആൾട്ടിറ്റ്യൂഡ് കൺട്രോൾ, പോളിയെത്തിലീൻ ബലൂണുകൾ എന്നിവ.

1940കളുടെ അവസാനത്തിൽ ആരംഭിച്ച സ്കൈഹുക്ക് ബലൂൺ പ്രോഗ്രാം വികസിപ്പിച്ചെടുത്തത് ഓട്ടോ സി. വിൻസനും ജനറൽ മിൽസും ചേർന്നാണ്. യുഎസ് നാവിക സേന റിസർച് വിഭാഗമായിരിന്നു ഇവ ഉപയോഗിച്ചിരുന്നത്. കൂടാതെ 1950കളിൽ സോവിയറ്റ് യൂണിയന്റെ ബലൂൺ ഓവർഫ്ലൈറ്റുകളും ഫോട്ടോഗ്രാഫിക് നിരീക്ഷണവും നടത്താൻ ഉപയോഗിച്ചിരുന്നു. കോസ്മിക് റേ പരീക്ഷണങ്ങൾ പോലുള്ള ശാസ്ത്രീയ ആവശ്യങ്ങൾക്കും ബലൂണുകൾ ഉപയോഗിച്ചിരുന്നു. ന്യൂക്ലിയർ ഡിറ്റക്ഷൻ സിസ്റ്റങ്ങളുടെ കൂടുതൽ വികസനം പിന്നീട് പതിറ്റാണ്ടുകളോളം വിപുലമായിരുന്നു, മറ്റുള്ളവരുടെ ആണവായുധ വികസനം കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലും കണ്ണും കാതുമുള്ള ചാര ബലൂണുകൾ വിവിധ രാജ്യങ്ങൾ ഉപയോഗിച്ചു തുടങ്ങി.

English Summary: China balloon: Many questions about suspected spy in the sky