‘‘നിങ്ങൾക്ക് ആശയമുണ്ടോ, ധൈര്യമായി വരൂ, ഞങ്ങളുണ്ട് കൂടെ’’– പറയുന്നത് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ബഹിരാകാശ രംഗത്തേക്ക് പുത്തൻ സ്റ്റാർട്ടപ്പുകൾക്ക് കടന്നുവരാനുള്ള എല്ലാ സഹായങ്ങളുമായി ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ ഒപ്പമുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സ്റ്റാർട്ടപ് എന്നു കേൾക്കുമ്പോഴേ നാലോ അഞ്ചോ പേരുടെ ഐടി കമ്പനി എന്നോർത്ത് നെറ്റി ചുളിക്കാൻ വരട്ടെ, രാജ്യത്തിനുതന്നെ പ്രതീക്ഷ പകരുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ വരെയുണ്ട് ഇന്നത്തെ സ്റ്റാർട്ടപ് ലൈനപ്പിൽ. അടുത്തിടെ നടന്ന ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാർട്ടപ് എക്സ്പോയിൽ കണ്ടത് യുവാക്കളുടെ നവീന ആശയങ്ങൾ. ചർച്ചകളിലും നിറഞ്ഞു നിന്നത് യുവാക്കളും സ്റ്റാർട്ടപ്പും. അതിൽ തന്നെ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് എടുത്തു പറഞ്ഞതും, ഭാവിയിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും പോലെയുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ ഇന്ത്യയിൽനിന്ന് ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റിയാണ്. എൻജിനീയറിങ് പഠനം കഴിഞ്ഞ് ജോലി എന്നു ചിന്തിച്ചിരുന്ന കാലത്തുനിന്നു മാറി ഇന്ത്യൻ യുവത്വം ബഹിരാകാശമാണിന്ന് സ്വപ്നം കാണുന്നത്. പല സ്റ്റാർട്ടപ്പുകളുടെയും പിന്നിൽ പ്രവർത്തിക്കുന്നവരുടെ പ്രായം ഇരുപതുകളിലാണ്. എന്തുകൊണ്ടാണ് ഇന്ത്യൻ യുവത്വത്തിനു വേണ്ടി ഐഎസ്ആർഒ വാതിൽ തുറക്കുന്നത്? എന്തെല്ലാം സൗകര്യങ്ങളാണ് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഗവേഷണ സ്ഥാപനം സ്റ്റാർട്ടപ്പുകൾക്കായി നൽകുന്നത്? മികവു തെളിയിച്ച പ്രോജക്ടുകൾ ഏതെല്ലാമാണ്? സ്വകാര്യ മേഖലയ്ക്കും ഐഎസ്ആർഒ സൗകര്യമൊരുക്കുന്നത് എന്തിനാണ്? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ ഡോ.എസ്. സോമനാഥ്. ചിത്രം: Twitter/iisfest

ADVERTISEMENT

∙ ഇരുപത്തിമൂന്നുകാരന്റെ അബിയോം

ഭോപ്പാലിൽ നടന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ പുരസ്കാരം സ്വീകരിക്കുന്ന അബിയോം സ്ഥാപകൻ ജയിനുൾ അബിദിൻ. ചിത്രം: twitter/AbyomSpaceTech

ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ സ്വന്തം റോക്കറ്റ് വിക്ഷേപണ കമ്പനിയുമായി ഇരുപത്തിമൂന്നുകാരൻ എത്തിയതോടെയാണ് ‘അബിയോം’  (Abyom) ശ്രദ്ധ ആകർഷിച്ചത്. ഉത്തർപ്രദേശിൽ നിന്നുള്ള ജയിനുൾ അബിദിൻ ആണ്, പുനരുപയോഗിക്കാവുന്ന മൂന്ന് റോക്കറ്റുകളുടെ മാതൃകയുമായി പ്രദർശനത്തിന് എത്തിയത്. അബിയോം സ്പേസ് ടെക് ആൻഡ് ഡിഫൻസ് എന്ന കമ്പനിയുടെ സ്ഥാപകനാണ് ജയിനുൾ. ഐഎസ്ആർഒയേക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ, പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമിക്കുകയാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിൽ എത്തിച്ച ശേഷം പ്രത്യേക സ്ഥലത്ത് ബൂസ്റ്ററുകളുടെ സഹായത്തോടെ തിരികെയിറങ്ങുന്നതാണ് ഇവയുടെ പ്രവർത്തനരീതി.

ക്രിസ് നായർ.
ADVERTISEMENT

19 മീറ്റർ ഉയരവും 1.8 മീറ്റർ വ്യാസവും ഉള്ള റീയൂസബിൾ സൗണ്ടിങ് റോക്കറ്റിന് 200 കിലോഗ്രാം വരെ സബ് ഓർബിറ്റൽ തലത്തിലേക്ക് വിക്ഷേപിക്കാനാകുമെന്നാണ് അവകാശ വാദം. 55.5 മീറ്റർ ഉയരവും 2.8 മീറ്റർ വ്യാസവും ഉള്ള സ്മോൾ റീയൂസബ്ൾ ലോഞ്ച് വെഹിക്കിളിന് 6 ടൺ വരെ ഭാരം വഹിക്കാനാകും. 72 മീറ്റർ ഉയരവും 3.8 മീറ്റർ വ്യാസവും ഉള്ള മീഡിയം റീയൂസബ്ൾ ലോഞ്ച് വെഹിക്കിളിന് 26 ടൺ വരെ ഭാരം വഹിക്കാനാകും. ആർഎസ്ആറിന് (Reusable Rocket Engine) രണ്ടു കോടിയും എംആർഎൽപിക്ക് (Mobile Rocket Launch Platform) 10 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദീൻ ദയാൽ ഉപാധ്യായ ഗൊരഖ്പുർ യൂണിവേഴ്സിറ്റിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ജയിനുൾ അബിദിൻ എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയിൽ നിലവിൽ 20 സ്ഥിര ജീവനക്കാരാണ് ഉള്ളത്.

∙ മലയാളിയുടെ എക്സീഡ് സ്പേസ്

സ്കൈറൂട്ട് ടീം.

ADVERTISEMENT

ചന്ദ്രനിൽ മനുഷ്യവാസം തുടങ്ങുമ്പോൾ അവിടെ ഒരു മലയാളി ചായക്കട തുടങ്ങിയിരിക്കും എന്നത് കുറേക്കാലമായി ചുറ്റിക്കറങ്ങുന്ന തമാശയാണ്. അതിൽ അൽപം കാര്യവുണ്ടെന്ന് തന്നെ പറയാം. ലോകത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളിലും ഉന്നതശ്രേണിയിൽ മലയാള ബന്ധമുള്ളവരുണ്ട്. അങ്ങനെയുള്ളപ്പോൾ പിന്നെ ബഹിരാകാശത്തും അൽപം പിടി വേണ്ടേ. അതിനുള്ള ഉത്തരമാണ് ഹൈദരാബാദ് ബൻജാരാ ഹിൽസിലെ എക്സീഡ്. സ്ഥാപനത്തിന്റെ രണ്ട് സ്ഥാപകരിൽ ഒരാൾ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ക്രിസ് നായരാണ്. 

സ്പേസ്, ഡിഫൻസ് മേഖലകളിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനായി വെഞ്ച്വർ ഫണ്ടായിട്ടാണ് സ്ഥാപനം ആരംഭിച്ചത്. പക്ഷേ, സ്ഥാപനത്തിന്റെ ഭാവി, ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിന്നുള്ള ആദ്യ ഉപഗ്രഹം നിർമിച്ച കമ്പനിയായി മാറുകയെന്നത് ആയിരുന്നു. ഡിസംബർ 4ന് ഒറ്റ വിക്ഷേപണത്തിൽ 64 ഉപഗ്രഹങ്ങളുമായി കുതിച്ച സ്പേസ് എക്സ് ഫാൽക്കൻ 9 ദൗത്യത്തിലാണ് ഇന്ത്യൻ നിർമിത ‘സ്വകാര്യ കമ്പനി’ ഉപഗ്രഹവും വിക്ഷേപിച്ചത്. എക്സീഡ്സാറ്റ്–1 എന്നായിരുന്നു ഉപഗ്രഹത്തിന്റെ പേര്. ഒരു കിലോഗ്രാം ഭാരമുള്ള എക്സീഡ്സാറ്റ്–1 ഭ്രമണപഥത്തിലെത്തി ഇപ്പോൾ രണ്ട് മാസം കഴിഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ 27 ഉപഗ്രഹങ്ങൾ നിർമിക്കാനുള്ള ഐഎസ്ആർഒ പദ്ധതിയിലും എക്സീഡ് സ്പേസ് പങ്കെടുക്കുന്നുണ്ട്.

അഗ്നികുൽ കോസ്‌മോസ് വികസിപ്പിക്കുന്ന അഗ്നിബാൻ ലോഞ്ചിങ് വെഹിക്കിൾ.

∙ സ്കൈറൂട്ട്‌‌

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡോ.എസ്. സോമനാഥ്.

രാജ്യത്ത് ഏറ്റവും കൂടുതൽ ഫണ്ടിങ് ലഭിച്ച സ്വകാര്യ ബഹിരാകാശ ഗവേഷണ, വിക്ഷേപണ കമ്പനിയാണ് സ്കൈറൂട്ട്. നവംബറിൽ നടത്തിയ വിക്ഷേപണത്തോടെ സ്വന്തം മണ്ണിൽനിന്ന് സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയായി സ്കൈറൂട്ട് മാറി. പവൻ കുമാർ ചന്ദനയാണ് സ്കൈറൂട്ടിന്റെ സിഇഒ. ഈ വർഷം തന്നെ സ്കൈറൂട്ട് അവരുടെ ആദ്യ ഓർബിറ്റൽ വിക്ഷേപണം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. അവരുടെ ക്ലയന്റുകളിൽ നിന്നുള്ള സാറ്റലൈറ്റ് പേലോഡുമായാകും ഈ വർഷം സ്കൈറൂട്ട് റോക്കറ്റ് പറന്നുയരുക. രണ്ടു വർഷത്തിനു ശേഷം 2025ഓടെ, മാസത്തിൽ രണ്ടു ഉപഗ്രഹ വിക്ഷേപണമെന്ന ലക്ഷ്യം മുന്നിൽകണ്ടാണ് സ്കൈറൂട്ടിന്റെ കുതിപ്പ്.

ഐഎസ്ആർഒയുടെ പിഎസ്എൽവി ദൗത്യങ്ങളിലൊന്ന്.

∙ പിക്സൽ (Pixxel)

സ്കൈറൂട്ടിനും മുൻപേ ബഹിരാകാശ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പിക്സൽ. സ്വന്തം ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ പ്രൈവറ്റ് സ്റ്റാർട്ടപ്പാണ് പിക്സൽ. കഴിഞ്ഞ വർഷം ഏപ്രിൽ 9ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ പിക്സലിന്റെ ശകുന്തള എന്ന ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് അവർ വിക്ഷേപിച്ചു. ഐഎസ്ആർഒയുടെ പിഎസ്എൽവി സി54 ദൗത്യത്തിൽ പിക്സൽ രണ്ടാമത്തെ ഉപഗ്രഹവും വിക്ഷേപിച്ചു. ഈ വർഷത്തോടെ, ഉപയോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ പിക്സൽ സാറ്റലൈറ്റുകൾക്കു കഴിയുമെന്നാണ് കരുതുന്നത്. സാറ്റലൈറ്റ് സർവൈലൻസ്, ഇമേജിങ്, ഡേറ്റ അനലിറ്റിക്സ് സ്പേസ് തുടങ്ങിയവയാണ് പിക്സൽ നൽകുന്ന സേവനങ്ങൾ. 6 സാറ്റലൈറ്റുകൾ കൂടി ഉടൻ വിക്ഷേപിക്കുന്നതിനു പുറമേ, സ്വന്തമായി ഉപഗ്രഹ നിർമാണ ഫാക്ടറി തുടങ്ങാനും പദ്ധതിയുണ്ട്.

∙ അഗ്നികുൽ കോസ്മോസ്

രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണമാണ് അഗ്നികുൽ കോസ്മോസിന്റെ ലക്ഷ്യം. ഐഎസ്ആർഒയുടെ സഹായത്തോടെ ഗ്രൗണ്ട് സ്റ്റേഷനും മിഷൻ കൺട്രോൾ റൂമും തുടങ്ങുന്ന ആദ്യ കമ്പനിയാണ് അഗ്നികുൽ. സ്വന്തം റോക്കറ്റ് എൻജിൻ നിർമാണ കമ്പനിയുൾപ്പെടെ ഇന്ത്യൻ സ്പേസ് എക്സ് ആകാനുള്ള തയാറെടുപ്പിലാണ് അവർ. അഗ്നിബാൻ എന്ന രണ്ട് ഘട്ടങ്ങളുള്ള ലോഞ്ച് വെഹിക്കിൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 100 കിലോഗ്രാം ഭാരവും വഹിച്ച് 700 കിലോമീറ്റർ ഉയരത്തിൽ വരെ സഞ്ചരിക്കാനാകുന്നതാണ് അഗ്നിബാൻ. ഉപയോക്താക്കൾക്ക് ആവശ്യാനുസരണം കോൺഫിഗർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

∙ സ്റ്റാർട്ടപ്പുകളേ... ഐഎസ്ആർഒ വിളിക്കുന്നു

സ്റ്റാർട്ടപ്പുകൾക്ക് എല്ലാ സഹായ സഹകരണങ്ങളും നൽകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വെറുതേ പറയുകയല്ല. അഗ്നികുൽ കോസ്മോസ്, സ്കൈറൂട്ട് തുടങ്ങി ഐഎസ്ആർഒയുടെ സഹായം തേടിയാണ് ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളെല്ലാം വളർന്നത്. ബഹിരാകാശ രംഗത്തെ പ്രശ്നങ്ങളും അവയെങ്ങനെ മറികടക്കാമെന്നതും സംബന്ധിച്ച വിദഗ്ധ ഉപദേശം ഐഎസ്ആർഒയുടെ വിദഗ്ധ സംഘം നൽകും. അവരുടെ സ്ഥലത്ത് വച്ചു വിക്ഷേപണത്തിനും പരീക്ഷണങ്ങൾക്കും അവസരം നൽകും. എന്തിനേറെ ഐഎസ്ആർഒയുടെ റഡാർ സംവിധാനം പോലും ഉപയോഗിക്കാൻ അവസരം നൽകും. 

പക്ഷേ വെറുതേ കയ്യും വീശി അങ്ങോട്ടു പോയാൽ ഇതൊന്നും നടക്കില്ല. ഐഎസ്ആർഒ ഇപ്പോൾ പ്രവർത്തിക്കുന്നതിനും അപ്പുറത്ത് നവീനമായ ആശയങ്ങളും സാങ്കേതികവിദ്യയുമൊക്കെ വികസിപ്പിക്കാൻ ശ്രമിക്കുന്നവർക്കാണ് സഹായം നൽകുന്നത്. ഇപ്പോൾ രാജ്യത്തെ വിക്ഷേപണരംഗം സർക്കാർ സംവിധാനമായ ഐഎസ്ആർഒ ഒറ്റയ്ക്കാണ് നിയന്ത്രിക്കുന്നത്. അതിനു പകരം സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പാക്കിക്കൊണ്ട് കൂടുതൽ വിക്ഷേപണങ്ങൾ നടത്താനാണ് ഐഎസ്ആർഒയുടെ ശ്രമം. ബഹിരാകാശത്തേക്ക് കൂടുതൽ ഉപഗ്രഹങ്ങളും പര്യവേഷണങ്ങളും വരികയാണ്. അപ്പോൾ ചെലവുകുറഞ്ഞ വിക്ഷേപണങ്ങൾക്ക് ആവശ്യക്കാരേറും. അവിടെയാണ് ഐഎസ്ആർഒയുടെ പ്രസക്തി. 

ലോകത്തു തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഐഎസ്ആർഒ വിക്ഷേപണം നടത്തുന്നത്. അതിനാൽ ഉപഗ്രഹ വിക്ഷേപണത്തിന്റെ ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് സ്വകാര്യ പങ്കാളിത്തത്തോടെ ലക്ഷ്യമിടുന്നത്. യുഎസിൽ നാസയേക്കാൾ കുറഞ്ഞ നിരക്കിൽ വിക്ഷേപണങ്ങൾ നടത്താൻ സ്പേസ് എക്സിനു കഴിയുന്നുണ്ട്. സമാനമായി രാജ്യത്തെ പല സ്റ്റാർട്ടപ്പുകളും ഐഎസ്ആർഒയേക്കാൾ കുറഞ്ഞ നിരക്കിൽ വിക്ഷേപണം നടത്താൻ തങ്ങൾക്കാകുമെന്ന് അവകാശപ്പെടുന്നു റോക്കറ്റുകളുടെ ഗവേഷണത്തിനും വികസിപ്പിച്ചെടുക്കുന്നതിനും രാജ്യത്തിന് ഖജനാവിൽനിന്ന് അധികകാലം പണം ഇറക്കാൻ കഴിയില്ലെന്ന തിരിച്ചറിവും ഐഎസ്ആർഒയ്ക്കുണ്ട്.

ഇന്ത്യയും അധികം വൈകാതെ ബഹിരാകാശ ടൂറിസത്തിലേക്ക് കാലെടുത്തു വയ്ക്കുമെന്ന് ഐഎസ്ആർഒ പറയുന്നതും സ്വകാര്യ സ്ഥാപനങ്ങളെക്കൂടി മനസ്സിൽ കണ്ടാണ്. 6 കോടി രൂപയാണ് ബഹിരാകാശത്ത് 100 കിലോമീറ്റ‍ർ ഉയരത്തിലെത്തി കർമാൻ രേഖ താണ്ടി തിരികെയെത്താൻ ഐഎസ്ആർഒ ഈടാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലും സ്വകാര്യ പങ്കാളിത്തമുണ്ടാകും.രാജ്യത്തെ ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്ക് വിൽക്കുന്നുവെന്നല്ല, ഐഎസ്ആർഒയുടെ കുത്തക അവസാനിപ്പിച്ച് മത്സരക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം. വിദേശത്തുനിന്ന് കൂടുതൽ വിക്ഷേപണങ്ങൾ രാജ്യത്തേക്ക് എത്തുമ്പോൾ നമ്മുടെ ഖജനാവിലേക്ക് സ്വാഭാവികമായും കൂടുതൽ പണമെത്തും. ഭാവിയിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ ബഹിരാകാശ കമ്പനികൾ വലിയ മുതൽക്കൂട്ടാകുകയും ചെയ്യും.

English Summary: Opening Up Indian Space Sector For Private Sector and Startups; ISRO's New Objectives Explained