നാസയുടെ ജെയിംസ് വെബ് ടെലസ്‌കോപ് നിരവധി വിവരങ്ങളാണ് ഓരോ തവണയും ഭൂമിയിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്. നക്ഷത്രങ്ങളുടെ പിറവിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കാനിടയുള്ള ജെയിംസ് വെബ് പകർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന വാതകങ്ങളും

നാസയുടെ ജെയിംസ് വെബ് ടെലസ്‌കോപ് നിരവധി വിവരങ്ങളാണ് ഓരോ തവണയും ഭൂമിയിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്. നക്ഷത്രങ്ങളുടെ പിറവിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കാനിടയുള്ള ജെയിംസ് വെബ് പകർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന വാതകങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാസയുടെ ജെയിംസ് വെബ് ടെലസ്‌കോപ് നിരവധി വിവരങ്ങളാണ് ഓരോ തവണയും ഭൂമിയിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്. നക്ഷത്രങ്ങളുടെ പിറവിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കാനിടയുള്ള ജെയിംസ് വെബ് പകർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന വാതകങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാസയുടെ ജെയിംസ് വെബ് ടെലസ്‌കോപ് നിരവധി വിവരങ്ങളാണ് ഓരോ തവണയും ഭൂമിയിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്. നക്ഷത്രങ്ങളുടെ പിറവിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കാനിടയുള്ള ജെയിംസ് വെബ് പകർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന വാതകങ്ങളും പൊടിപടലങ്ങളും നിറഞ്ഞ അന്തര്‍നക്ഷത്ര മാധ്യമത്തിന്റെ (interstellar medium) ചിത്രങ്ങളാണ് ജ്യോതിശാസ്ത്രജ്ഞര്‍ പകര്‍ത്തിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ കണ്ടെത്തിയ ഫാന്റം ഗാലക്‌സിയുടെ വ്യക്തതയുള്ള ജെയിംസ് വെബ് പകര്‍ത്തിയ ചിത്രം നക്ഷത്രങ്ങളുടെ ജനനത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ സഹായിച്ചേക്കും. ദി അസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പോളിസിലിക് അരോമറ്റിക് ഹൈഡ്രോകാര്‍ബണ്‍സ് അഥവാ പിഎഎച്ചുകളെക്കുറിച്ചുള്ള പഠനത്തിലാണ് കലിഫോര്‍ണിയ സാന്‍ ഡിയേഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജെയിംസ് വെബ് എടുക്കുന്ന പിഎഎച്ച് ചിത്രങ്ങളെക്കുറിച്ചാണ് ഇവര്‍ കൂടുതലായും പഠിക്കുന്നത്. സൂഷ്മാണുക്കളുടെ വലുപ്പം മാത്രമുള്ള പിഎഎച്ചുകള്‍ നക്ഷത്രങ്ങളുടെ പിറവിയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നാണ് കരുതപ്പെടുന്നത്. 

ADVERTISEMENT

നക്ഷത്രങ്ങളില്‍ നിന്നുള്ള ഫോട്ടോണുകളുമായി കൂടിച്ചേര്‍ന്നു കഴിയുമ്പോള്‍ പിഎഎച്ചുകള്‍ വികിരണങ്ങള്‍ പുറന്തള്ളുകയും വിറക്കുകയും ചെയ്യും. ഇവ പുറന്തള്ളുന്ന വികിരണങ്ങളെ തിരിച്ചറിയാന്‍ പാകത്തിലുള്ള സംവിധാനമാണ് ജെയിംസ് വെബിലുള്ളത്. പിഎഎച്ചുകളുടെ ജനനവും മാറ്റങ്ങളും അവയുടെ അവസാനവുമെല്ലാം തിരിച്ചറിയാനായാല്‍ നക്ഷത്രങ്ങളുടെ ജനനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

വാതകങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന തന്മാത്രാ മേഘങ്ങളെന്നു വിളിക്കുന്ന മോളിക്കുലാര്‍ ക്ലൗഡ്‌സ് കൂടിച്ചേര്‍ന്നാണ് നെബുലകള്‍ രൂപംകൊള്ളുന്നത്. ലക്ഷം കോടി കിലോമീറ്ററുകള്‍ വ്യാസമുള്ള പടുകൂറ്റന്‍ പ്രപഞ്ച പ്രതിഭാസങ്ങളാണ് നെബുലകള്‍. ഭൂമിക്ക് ആകെ 12,742 കിലോമീറ്റര്‍ മാത്രമാണ് വ്യാസമുള്ളതെന്ന് ഓര്‍ക്കുക. നെബുലകളുടെ ഉള്ളിലെ ഗുരുത്വാകര്‍ഷണം മൂലം അവ കറങ്ങുകയും പല ഭാഗങ്ങളില്‍ ഹൈഡ്രജന്‍ കണങ്ങള്‍ ഒരുമിക്കുകയും ചെയ്യും. ഹൈഡ്രജന്‍ ആറ്റങ്ങള്‍ തമ്മിലുള്ള ദൂരം കുറയുംതോറും അവയുടെ ആകര്‍ഷണവും മര്‍ദവും ഊഷ്മാവും സാന്ദ്രതയും കൂടും. ഒടുവില്‍ ഊഷ്മാവ് ഒന്നര കോടി കെല്‍വിന്‍ കടക്കുമ്പോള്‍ ന്യൂക്ലിയര്‍ഫ്യൂഷന്‍ ആരംഭിക്കുകയും ചെയ്യുന്നുവെന്ന് നമുക്കറിയാം. 

ADVERTISEMENT

അയല്‍ നക്ഷത്ര സമൂഹങ്ങളുടെ ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വ്യക്തമായ ചിത്രങ്ങള്‍ ജെയിംസ് വെബ് ടെലസ്‌കോപ് ഉപയോഗിച്ച് എടുക്കാന്‍ സാധിക്കുന്നുണ്ട്. ജെയിംസ് വെബ് എടുത്ത 3 കോടി പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്ര സമൂഹത്തിന്റെ ചിത്രമാണ് കലിഫോര്‍ണിയ സാന്‍ ഡിയാഗോ സര്‍വകലാശാലയിലെ കാരിന്‍ സാന്‍ഡ്‌സ്‌ട്രോമും സംഘവും പഠിച്ചത്.

പൊടിപടലങ്ങളിലൂടെ സാധാരണ പ്രകാശം കടന്നു പോവുകയില്ല. അതുകൊണ്ടുതന്നെ പൊടിപടലങ്ങള്‍ നിറഞ്ഞ നക്ഷത്രങ്ങളുടെ പിറവി സംഭവിക്കുന്ന നെബുലകളില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ സാധാരണ ദൂരദര്‍ശിനികള്‍ കൊണ്ട് സാധ്യമല്ല. ഇവിടെയാണ് ജെയിംസ് വെബിന്റെ സാധ്യത. നിയര്‍ ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ജ്യോതിശാസ്ത്ര പഠനത്തിനായാണ് ജെയിംസ് വെബ് ടെലസ്‌കോപ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 

ADVERTISEMENT

മഹാ വിസ്‌ഫോടനത്തിന് ശേഷം 18 കോടി വര്‍ഷങ്ങള്‍ക്കു ശേഷം രൂപംകൊണ്ട വസ്തുക്കളുടെ ദൃശ്യങ്ങള്‍ വരെ ശേഖരിക്കാന്‍ ജെയിംസ് വെബ് ടെലസ്‌കോപിന് സാധിക്കുന്നു. പ്രപഞ്ച പ്രതിഭാസങ്ങളുടെ ഇന്നുവരെ മനുഷ്യര്‍ കണ്ടിട്ടില്ലാത്ത അത്രയും വ്യക്തമായ ചിത്രങ്ങള്‍ എടുക്കുന്നതിലൂടെ കൂടുതല്‍ ശാസ്ത്രീയ അറിവുകള്‍ നല്‍കാന്‍ ജെയിംസ് വെബിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

English Summary: James Webb Space Telescope captures incredible images of nearby galaxies that could provide vital clues about star formation