ധർമചിന്തയിൽ ജ്യേഷ്ഠൻ യുധിഷ്ഠിരനോടും പ്രശസ്തിയിൽ ഇളയ സഹോദരൻ അർജുനനോടും എന്നും രണ്ടാമനാകാൻ വിധിക്കപ്പെട്ട ഭീമൻ; വൃകോദരൻ എന്ന ഇരട്ടപ്പേരിട്ട് ഉറ്റവർ മാറ്റി നിർത്തിയ ഭീമനാണ് കുരുക്ഷേത്ര ഭൂമിയിൽ പാണ്ഡവരെ ജയിപ്പിക്കുന്നതെന്ന് മഹാഭാരത വരികൾക്കിടയിൽനിന്ന് വായിച്ചെടുത്തത് എം.ടി. വാസുദേവൻ നായരാണ്. മറ്റുള്ളവരുടെ നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ ഭാരതത്തിന്റെ ഇതിഹാസ കഥാപാത്രമാണെങ്കിൽ മറ്റൊരു ലോക ഇതിഹാസം എന്നും രണ്ടാമനായി പോയവന്റെ വേദന കടിച്ചമർത്തി ജീവിക്കുകയാണിപ്പോഴും. ‘മനുഷ്യനൊരു കാൽവയ്പ്; മാനവരാശിക്കൊരു കുതിച്ചുചാട്ട’മെന്ന വാക്കുകൾ ചന്ദ്രന്റെ ഉപരിതലത്തിൽ ആദ്യമായി മുഴങ്ങിക്കേട്ട മനുഷ്യ ശബ്ദമായപ്പോൾ അതിന്റെ അലയൊലികൾ കഠിനമായി മുറിവേൽപിച്ചൊരു മനുഷ്യനുണ്ട്. രണ്ടാമൂഴത്തിനായി കാത്തിരിക്കേണ്ടി വന്ന സാക്ഷാൽ എഡ്വിൻ യൂജിൻ ആൽഡ്രിൻ എന്ന ബസ്സ് ആൽഡ്രിൻ. ചരിത്രമെപ്പോഴും രണ്ടാമനാക്കിയപ്പോൾ നാൽപത്തിയൊന്നാം വയസ്സിൽ ഡിപ്രഷനു ചികിത്സ തേടേണ്ടി വന്ന ആൽഡ്രിൻ; അമേരിക്കൻ വ്യോമസേനയിൽ പൈലറ്റായിരുന്ന് കൊറിയൻ യുദ്ധകാലത്തെ സേവന മികവിന് ഫ്ലയിങ് ക്രോസ് ബഹുമതി നേടിയ ആൽഡ്രിൻ; തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ വീണ്ടുമൊരു വിവാഹം കഴിച്ച് നാലാം ഹണി‘മൂൺ’ ആഘോഷിച്ച ആൽഡ്രിൻ. 1969 ജൂലൈ 21ന്, നൂറു കോടി മനുഷ്യരെ സാക്ഷി നിർത്തി ചന്ദ്രനിലിറങ്ങി നടന്ന രണ്ടാമന് ഭൂമിയിലെ നടപ്പു ജീവിതവും എന്നും പ്രതികൂലമായിരുന്നു. ആ ജീവിതത്തിലൂടെ ഒരു യാത്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധർമചിന്തയിൽ ജ്യേഷ്ഠൻ യുധിഷ്ഠിരനോടും പ്രശസ്തിയിൽ ഇളയ സഹോദരൻ അർജുനനോടും എന്നും രണ്ടാമനാകാൻ വിധിക്കപ്പെട്ട ഭീമൻ; വൃകോദരൻ എന്ന ഇരട്ടപ്പേരിട്ട് ഉറ്റവർ മാറ്റി നിർത്തിയ ഭീമനാണ് കുരുക്ഷേത്ര ഭൂമിയിൽ പാണ്ഡവരെ ജയിപ്പിക്കുന്നതെന്ന് മഹാഭാരത വരികൾക്കിടയിൽനിന്ന് വായിച്ചെടുത്തത് എം.ടി. വാസുദേവൻ നായരാണ്. മറ്റുള്ളവരുടെ നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ ഭാരതത്തിന്റെ ഇതിഹാസ കഥാപാത്രമാണെങ്കിൽ മറ്റൊരു ലോക ഇതിഹാസം എന്നും രണ്ടാമനായി പോയവന്റെ വേദന കടിച്ചമർത്തി ജീവിക്കുകയാണിപ്പോഴും. ‘മനുഷ്യനൊരു കാൽവയ്പ്; മാനവരാശിക്കൊരു കുതിച്ചുചാട്ട’മെന്ന വാക്കുകൾ ചന്ദ്രന്റെ ഉപരിതലത്തിൽ ആദ്യമായി മുഴങ്ങിക്കേട്ട മനുഷ്യ ശബ്ദമായപ്പോൾ അതിന്റെ അലയൊലികൾ കഠിനമായി മുറിവേൽപിച്ചൊരു മനുഷ്യനുണ്ട്. രണ്ടാമൂഴത്തിനായി കാത്തിരിക്കേണ്ടി വന്ന സാക്ഷാൽ എഡ്വിൻ യൂജിൻ ആൽഡ്രിൻ എന്ന ബസ്സ് ആൽഡ്രിൻ.

എഡ്വിൻ ആൽഡ്രിൻ. (Photo by-NASA/ AFP)

ചരിത്രമെപ്പോഴും രണ്ടാമനാക്കിയപ്പോൾ നാൽപത്തിയൊന്നാം വയസ്സിൽ ഡിപ്രഷനു ചികിത്സ തേടേണ്ടി വന്ന ആൽഡ്രിൻ; അമേരിക്കൻ വ്യോമസേനയിൽ പൈലറ്റായിരുന്ന് കൊറിയൻ യുദ്ധകാലത്തെ സേവന മികവിന് ഫ്ലയിങ് ക്രോസ് ബഹുമതി നേടിയ ആൽഡ്രിൻ; തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ വീണ്ടുമൊരു വിവാഹം കഴിച്ച് നാലാം ഹണി‘മൂൺ’ ആഘോഷിച്ച ആൽഡ്രിൻ. 1969 ജൂലൈ 21ന്, നൂറു കോടി മനുഷ്യരെ സാക്ഷി നിർത്തി ചന്ദ്രനിലിറങ്ങി നടന്ന രണ്ടാമന് ഭൂമിയിലെ നടപ്പു ജീവിതവും എന്നും പ്രതികൂലമായിരുന്നു. ആ ജീവിതത്തിലൂടെ ഒരു യാത്ര.

ADVERTISEMENT

∙ യുദ്ധവും പൈലറ്റും ഡോക്ടറേറ്റും

1930 ജനുവരി 20ന് അമേരിക്കയിലെ ന്യൂജഴ്സിയിൽ ജനനം. അമേരിക്കൻ വ്യോമസേനയിലെ കേണലായിരുന്നു പിതാവ്. അമ്മ മാരിയൺ മൂണിന്റെ പിതാവും സൈന്യത്തിലായിരുന്നു. (അമ്മയുടെ പേരിലെ ‘മൂൺ’ കൊച്ചു ബസ്സിനെ അന്നേ സ്വാധീനിച്ചിരിക്കാം) മോണ്ട് ക്ലെയർ ഹൈസ്കൂളിലെ പഠനശേഷം 1947ൽ ന്യൂയോർക്കിലെ വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയിൽ ചേർന്ന ആൽഡ്രിൻ പലപ്പോഴും ക്ലാസിലെ ഒന്നാമനായിരുന്നു. 1951ൽ പഠനം അവസാനിക്കുമ്പോൾ മൂന്നാം സ്ഥാനത്തോടെ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും നേടി. ഫൈറ്റർ പൈലറ്റാകണമെന്ന മോഹം സാധ്യമാക്കാൻ ആ വർഷം തന്നെ അമേരിക്കൻ വ്യോമസേനയിൽ ചേർന്നു. അവിടെയും ടോപ് സ്കോറർ. കൊറിയൻ യുദ്ധത്തിൽ ആൽഡ്രിന്റെ വിങ് (വിങ് 51) ശത്രുവിന്റെ 61 മിഗ് വിമാനങ്ങൾ വെടിവച്ചിട്ടു. (2 മിഗ് വിമാനങ്ങൾ സ്വന്തമായി വെടിവച്ചു വീഴ്ത്തിയതിന്റെ ഖ്യാതിയുമുണ്ട്). പിന്നാലെ, വിശിഷ്ട സേവനത്തിനുള്ള അംഗീകാരവും ലഭിച്ചു. 

കൊറിയൻ യുദ്ധ നാളുകളിൽ എഡ്വിൻ ആൽഡ്രിൻ. ചിത്രം: twitter/TheRealBuzz

1953ൽ ഇരു കൊറിയകളും വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ അമേരിക്കയിലേക്ക് മടങ്ങിയ ആൽഡ്രിൻ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തതിനു ശേഷം പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, എയ്റോനോട്ടിക്സിൽ ഡോക്ടറേറ്റ് നേടിയാണ് മാസച്യുസിറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് പടിയിറങ്ങിയത്. തീസിസിന്റെ വിഷയമോ, മനുഷ്യൻ നിയന്ത്രിക്കുന്ന ബഹിരാകാശ പേടകങ്ങള്‍ പരസ്പരം അടുത്തു വരുമ്പോൾ നേരിടേണ്ടത് എങ്ങനെയാണെന്നതു സംബന്ധിച്ചുള്ളതും. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽകുത്തുന്നതിനും ആറര വർഷം മുൻപ്, 1963ലായിരുന്നു ആൽഡ്രിന്റെ ഡോക്ടറേറ്റ് നേട്ടം. വരാനിരുന്ന വലിയ നിയോഗത്തിന്റെ ചെറിയ പടവുകളായിരുന്നു ആ നേട്ടമെന്നു ചുരുക്കം.

∙ ഒരുങ്ങുന്നു ആകാശയാത്രയ്ക്ക്

ADVERTISEMENT

1963ൽ ബഹിരാകാശ യാത്രയ്ക്കായി നാസ തിരഞ്ഞെടുത്ത മൂന്നാമത്തെ ഗ്രൂപ്പിൽ ആൽഡ്രിനുമുണ്ടായിരുന്നു. പഠനകാലത്തെ തീസിസിൽ പറഞ്ഞതു പോലെ ബഹിരാകാശ പേടകം ലാൻഡു ചെയ്യുന്നതുമായി ബന്ധപ്പെട്ടും അവ പരസ്പരം അടുത്തുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായിരുന്നു ആൽഡ്രിന്റെ ഉത്തരവാദിത്തങ്ങൾ. ഗുരുത്വാകർഷണം ഇല്ലാത്ത അവസ്ഥയിൽ ബഹിരാകാശത്തെ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ വേണ്ടി വെള്ളത്തിനടിയിലെ പരിശീലനവും പൂർത്തിയാക്കി. 1966ൽ ആൽഡ്രിനും ജിം ലോവെൽ എന്ന മറ്റൊരു അസ്ട്രനോട്ടും ജെമിനി 12 എന്ന പേടകത്തിലേറിയുള്ള യാത്രയിലേക്കു നിയോഗിക്കപ്പെട്ടു. ആ വർഷം നവംബർ 11 മുതൽ 15 വരെ നീണ്ട ബഹിരാകാശ യാത്രയിൽ ആൽഡ്രിൻ കുറിച്ചത് മറ്റൊരു ചരിത്രമായിരുന്നു; അന്നേ വരെ ബഹിരാകാശത്തു നടന്ന സകല ആസ്ട്രനോട്ടുകളുടെയും റൊക്കോർഡ് തകർത്ത് 5 മണിക്കൂർ അദ്ദേഹം സ്പേസിൽ നടന്നു. മാനവരാശിയുടെ വലിയ കാൽവയ്പിനുള്ള ചെറിയ ചുവടുകൾ.

നീൽ ആംസ്ട്രോങ്ങിനൊപ്പം എഡ്വിൻ ആൽഡ്രിൻ. 1999ലെ ചിത്രം (Photo by BRUCE WEAVER / AFP)

∙ കെന്നഡിയുടെ പ്രഖ്യാപനം; നാസയുടെ ചങ്കിടിപ്പ്

സോവിയറ്റ് യൂണിയനും (ഇന്നത്തെ റഷ്യ) അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം ബഹിരാകാശത്തോളം എത്തിനിൽക്കുന്ന കാലം. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക് 1 വിജയമായതോടെ ഭൂമിയുടെ അതിർത്തി വിട്ട് ഉയർന്നിരുന്നു സോവിയറ്റ് യൂണിയന്റെ മേൽക്കോയ്മ. 1961ൽ യൂറി ഗഗാറിൻ എന്ന റഷ്യക്കാരൻ ബഹിരാകാശം കീഴടക്കിയതോടെ ആ അധീശശ്വം ഊട്ടിയുറപ്പിക്കപ്പെട്ടു. ഇതിൽപ്പരമൊരു നാണക്കേട് അമേരിക്കയ്ക്കുണ്ടോ? ലോകരാജ്യങ്ങൾ മുഴുവനും അമേരിക്കയെന്നും സോവിയറ്റ് യൂണിയനുമെന്ന 2 വൻശക്തികളുടെ അച്ചുതണ്ടിൽ കറങ്ങുമ്പോൾ അതിലൊന്ന് കഴിവുകെട്ടതെന്ന് പറയുന്ന അവസ്ഥ!. 1961 മേയ് 25ന് അമേരിക്കൻ പാർലമെന്റിന്റെ ജോയിന്റ് സെഷനു മുൻപ്, അന്ന് പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയിൽനിന്ന് അസംഭവ്യം എന്ന് തോന്നാവുന്ന ഒരു പ്രഖ്യാപനം വന്നു. ‘വരുന്ന പത്തു വർഷത്തിനുള്ളിൽ സുരക്ഷിതമായി ഒരു അമേരിക്കക്കാരനെ ചന്ദ്രനിലിറക്കി തിരികെ കൊണ്ടുവന്നിരിക്കും’. വർഷം 1969. പ്രസിഡന്റ് കെന്നഡി പറഞ്ഞ പത്തുവർഷം അവസാനിക്കാറാകുന്നു. ഇതിനകം നാസ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ സഹായകരമാകുന്ന ഒട്ടേറെ പ്രോജക്ടുകൾ ആവിഷ്ക്കരിച്ചു നടപ്പാക്കി. പ്രോജക്ട് മെർക്കുറി, ആൽഡ്രിൻ പറന്ന ജെമിനി, അപ്പോളോ സീരീസിലെ മറ്റു ദൗത്യങ്ങൾ എന്നിവയെല്ലാം അതിന്റെ ഭാഗമായിരുന്നു. 

∙ ഈഗിൾ പറന്നിറങ്ങുന്നു

ADVERTISEMENT

16 ജൂലൈ 1969. കേപ് കെന്നഡിയിലെ ലോഞ്ച് പാഡിൽനിന്ന് അപ്പോളോ 11 കുതിച്ചുയർന്നു. അതിനകത്ത് മൂന്ന് അമേരിക്കക്കാർ. കമാൻഡർ നീൽ ആംസ്ട്രോങ്, കമാൻഡ് മൊഡ്യൂൾ (കൊളംബിയ) പൈലറ്റ് മൈക്കേൽ കോളിൻസ്, ലൂണാർ മൊഡ്യൂൾ (ഈഗിൾ) പൈലറ്റ് എഡ്‌വിൻ ബസ്സ് ആൽഡ്രിൻ. ജൂലൈ 20ന് ചന്ദ്രോപരിതലത്തിലെ ‘പ്രശാന്തതയുടെ സമുദ്രമെന്ന്’ വിളിക്കപ്പെടുന്ന (സീ ഓഫ് ട്രാൻക്വിലിറ്റി) ഭാഗത്ത് ഈഗിൾ ലാൻഡ് ചെയ്തു. കമാൻഡർ നീൽ ആംസ്ട്രോങ് ആദ്യം പുറത്തിറങ്ങി. 20 മിനിറ്റു കാത്തിരിക്കേണ്ടി വന്നു ആൽഡ്രിന്, ചന്ദ്രനെ ഒന്നു തൊടാൻ. കണ്ടറിഞ്ഞ ചന്ദ്രനെ മനോഹരമെന്ന് ഭംഗിവാക്കുപോലെ ആംസ്ട്രോങ് വിശേഷിപ്പിച്ചപ്പോൾ ‘അതിഗംഭീരമായ വിജനത’ (Magnificent Desolation) എന്നു വിളിക്കാനാണ് ആൽഡ്രിൻ ഇഷ്ടപ്പെട്ടത്. അതങ്ങനെയായിരുന്നു താനും.

∙ എന്തുകൊണ്ട് രണ്ടാമൻ? 

വ്യോമസേനയിലെ പൈലറ്റായ ആൽഡ്രിനേക്കാൾ ഒരു സിവിലിയൻ മാത്രമായ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങാൻ പ്രഥമ സ്ഥാനത്ത് പരിഗണിക്കപ്പെട്ടത് എന്തുകൊണ്ടാണ്? ആദ്യ നാളുകളിൽ അതിനു പരിഗണിക്കപ്പെടുമെന്ന് എല്ലാവരും കരുതിയിരുന്നത് ആൽഡ്രിനെത്തന്നെയായിരുന്നു. എന്നാൽ, മിഷൻ കമാൻഡറായിരിക്കണം ആദ്യം പുറത്തിറങ്ങേണ്ടത് എന്നും അടിയന്തര സാഹചര്യങ്ങളിൽ സമചിത്തതയോടെ പെരുമാറുന്ന, വൈകാരികമായി പ്രതികരിക്കാത്ത ഒരാളായിരിക്കണം ആ സ്ഥാനത്തു വരേണ്ടതെന്നും പറഞ്ഞ നാസ അതിനു യോജിച്ചയാളായി കണ്ടത് ആംസ്ട്രോങ്ങിനെയായിരുന്നു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം തിരികെ എത്തിയപ്പോഴും ലോകം വാഴ്ത്തിയത് ആംസ്ട്രോങ്ങിനെ മാത്രം. ചന്ദ്രനിലെ മനുഷ്യന്റെ കാൽവയ്പിനെ ആഘോഷമാക്കാൻ അമേരിക്കൻ തപാൽ വിഭാഗം സ്റ്റാംപ് പുറത്തിറക്കിയപ്പോൾ അതിലും ഈഗിളിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ആംസ്ട്രോങ് മാത്രം. കൂടെ ഒരു അടിക്കുറിപ്പും; ‘ഫസ്റ്റ് മാൻ ഓൺ മൂൺ’. ഇതിനെക്കുറിച്ച് ആൽഡ്രിൻ പറഞ്ഞത് ഇങ്ങനെ: ‘അമാനുഷികനായ നായകന്റെ സ്തുതിപാടകർ മാത്രമായിരുന്നു ഞങ്ങളെന്ന് (ആൽഡ്രിനും മൈക്കിൾ കോളിൻസും) തോന്നിപ്പോയി’. അദ്ദേഹത്തിന്റെ അച്ഛൻ വൈറ്റ് ഹൗസിനു മുൻപിൽ ‘എന്റെ മകനും ഒന്നാമനായിരുന്നു’ എന്നെഴുതിയ പ്ലക്കാർഡുമായി പിക്കറ്റിങ്ങിന് പോയതും ലോകത്തിന്റെ കണ്ണിലെ, സന്തുലിതമല്ലാത്ത കാഴ്ചയോടുള്ള സമരത്തിനായിരുന്നു.

∙ സംഭവബഹുലം ഭൂമിയിലെ നടപ്പ്

ലോകം അദ്ഭുതപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടും ഒന്നുമില്ലാത്തവനായി ചുരുങ്ങിപ്പോകേണ്ടി വന്നു ആൽഡ്രിന്. സോവിയറ്റ് ബഹിരാകാശ യാത്രികർക്ക് വൻ തുക പാരിതോഷികമായി കിട്ടിയപ്പോൾ പട്ടാളത്തിൽനിന്ന് ലഭിച്ച പെൻഷൻകൊണ്ട് ഒരു ഒറ്റമുറി അപ്പാർട്മെന്റിൽ കഴിച്ചുകൂട്ടുകയായിരുന്നു അദ്ദേഹം. ഒരു സ്വകാര്യ സംരംഭമായിരുന്നെങ്കിൽ കൂടുതൽ ആദായമുണ്ടായേനെ എന്ന് പിന്നീട് തന്റെ ചരിത്രയാത്രയെക്കുറിച്ച് ആൽഡ്രിൻ പ്രതികരിക്കുകയുമുണ്ടായി. 1972ൽ വ്യോമസേനയിൽനിന്ന് രാജിവച്ചതിനു ശേഷം ഒരു ബഹിരാകാശ ഗവേഷണ സന്നദ്ധ സംഘടന– സ്റ്റാർക്രാഫ്റ്റ് എന്റർപ്രൈസസ്– അദ്ദേഹം ആരംഭിച്ചു. അതിന്റെ ഭാഗമായി ഒട്ടേറെ ക്ലാസുകളിലും ചർച്ചകളിലും പങ്കെടുത്തു. എവിടെയും അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമൻ എന്നായിരുന്നു. 

‘‘ഞങ്ങൾ ഒരേ ദൗത്യത്തിന്റെ ഭാഗമായിരുന്നു; ഒരേ പരിശീലനത്തിലൂടെ കടന്നുപോയി; വിജയത്തിനായി ഒരേപോലെ പരിശ്രമിച്ചു. പിന്നെയെങ്ങനെ ഞാൻ രണ്ടാമനാകും?’’–ആൽഡ്രിൻ ചോദിക്കുന്നു. വ്യോമസേനയിൽനിന്ന് അദ്ദേഹം രാജി വച്ചതും കരുതിക്കൂട്ടിയായിരുന്നില്ല. മടങ്ങി വന്നതിനുശേഷം ഒരു ടെസ്റ്റ് പൈലറ്റ് സ്കൂളിലേക്കാണ് നിയോഗിക്കപ്പെട്ടത്. ആകാശത്തിനപ്പുറമുള്ളതിനെ സ്വപ്നം കണ്ടയാൾക്ക് എങ്ങനെ ഒരു ടെസ്റ്റ് പൈലറ്റായി ഒതുങ്ങിക്കൂടാനാകും? അതിനിടെയായിരുന്നു അമ്മയുടെ ആത്മഹത്യ. ആ ദുഃഖം മറികടക്കാൻ ആൽഡ്രിന് ഏറെ പാടുപെടേണ്ടി വന്നു.സ്ഥിരം മദ്യപാനത്തിലേക്ക് വഴുതിവീഴാൻ അമ്മയുടെ വിയോഗത്തെക്കുറിച്ചുള്ള ചിന്തകളും ഒരു കാരണമായി. 39 വയസ്സുള്ളപ്പോൾ ചന്ദ്രനോളം ആഹ്ലാദിച്ചയാൾ 41ാം വയസ്സിൽ ഡിപ്രഷനു ചികിത്സ തേടേണ്ടിവന്നു. കഷ്ടം! ആകാശം കീഴടക്കിയയാൾക്ക് ലോകത്തെ കീഴടക്കാൻ കഴിഞ്ഞില്ലെന്നു പറയുന്നതിലെ വൈരുധ്യം.

എഡ്വിൻ ആൽഡ്രിനും ഭാര്യ ഡോ. അൻകാ ഫോറിനും. ചിത്രം: twitter/TheRealBuzz

∙ നാലു ഹണി‘മൂണു’കൾ

2023ലെ 93ാം ജന്മദിനത്തിൽ ലോകത്തിന് ചർച്ചചെയ്യാൻ മറ്റൊരു വാർത്ത നൽകിയാണ് ആൻഡ്രിൻ വീണ്ടുമെത്തിയത്. ബസ്സ് ആൽഡ്രിൻ സംരംഭങ്ങളുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായ ഡോ. അൻകാ ഫോറിനെ വിവാഹം ചെയ്തു. വിവാഹ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ‘ഒളിച്ചോടുന്ന കൗമാരക്കാരെപ്പോലെ കൗതുകം തോന്നുന്നു ഞങ്ങൾക്ക്’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. നാലാം വിവാഹത്തിനൊപ്പം മൂന്നു വിവാഹമോചനത്തിന്റെ കഥയും ആൽഡ്രിനു പറയാനുണ്ടായിരുന്നു. 1954ൽ ജോവാൻ ആൻ ആർച്ചറെ പങ്കാളിയായി സ്വീകരിച്ചു. 20 വർഷം നീണ്ട ദാമ്പത്യം. മൂന്ന് മക്കൾ. 1975 മുതൽ 78 വരെ ബെവർലി വാൻ സിലെ ആയിരുന്നു ഭാര്യ. 1988 മുതൽ 2012 വരെ ലോയ്സ് ഡ്രിഗ്സ് കാനനും ആൽഡ്രിന്റെ ഭാര്യയായി. 

മുൻ ഭാര്യ ലോയ്സ് ഡ്രിഗ്സ് കാനനിനൊപ്പം എഡ്വിൻ ആൽഡ്രിൻ (File Photo by FRANCOIS GUILLOT / AFP)

∙ പേരിനു പിന്നിൽ

എഡ‌്‌വിൻ ആൽഡ്രിൻ 1988ൽ പേരുമാറ്റി ബസ്സ് ആൽഡ്രിൻ ആയതിനു പിന്നിലൊരു കാരണമുണ്ട്. ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരി ഫേ ആൻ ‘ബേബി ബ്രദർ’ എന്ന് വിളിച്ചിരുന്നത് കേൾക്കുമ്പോൾ ‘ബേബി ബസ്സർ’ എന്നായിരുന്നു. പിന്നീട് അത് ബസ്സ് എന്നായി പരിണമിച്ചു. സഹോദരിയോടുള്ള സ്നേഹ സൂചകമായാണ് നിയമപരമായി അദ്ദേഹം തന്റെ പേര് ബസ്സ് ആൽഡ്രിൻ എന്നാക്കി മാറ്റിയത്.

English Summary: Life Story of Astronaut Edwin 'Buzz' Aldrin, Second Human On Moon