മുൻനിര സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് (സാറ്റ്‌കോം) കമ്പനിയായ വൺവെബിന്റെ 40 ഉപഗ്രഹങ്ങൾ കൂടി സ്‌പേസ്എക്‌സ് വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപിച്ചത്. വൺവെബിൽ നിന്നുള്ള 17-ാമത്തെ വിക്ഷേപണമാണിത്. സാറ്റലൈറ്റ് ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് (സാറ്റ്‌കോം) കമ്പനിയായ വൺവെബിന്റെ 40 ഉപഗ്രഹങ്ങൾ കൂടി സ്‌പേസ്എക്‌സ് വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപിച്ചത്. വൺവെബിൽ നിന്നുള്ള 17-ാമത്തെ വിക്ഷേപണമാണിത്. സാറ്റലൈറ്റ് ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന കമ്പ‌നികളാണ് വൺവെബും സ്പേസ്എക്സും.

2023 ൽ ആഗോള സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാൻ വൺവെബിന് ഇനി ഒരു വിക്ഷേപണം കൂടി വേണ്ടിവരും. നിലവിൽ 582 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലുണ്ട്. പദ്ധിക്ക് വേണ്ട 90 ശതമാനത്തിലധികം സാറ്റലൈറ്റുകളും വിക്ഷേപിച്ചു കഴിഞ്ഞു. ഈ വിക്ഷേപണത്തോടെ വൺവെബിന്റെ 'കൗണ്ട്ഡൗൺ ടു ഗ്ലോബൽ കണക്റ്റിവിറ്റി' ക്യംപെയിൻ തുടങ്ങുമെന്നാണ് അറിയുന്നത്.

ADVERTISEMENT

ഒക്ടോബറിൽ ഇന്ത്യയിൽ നിന്നും വൺവെബിന്റെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. ഇതിനു ശേഷമുള്ള നാലാമത്തെ വിക്ഷേപണമാണിത്. 2023–ഓടെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കുകളുടെ ആഗോള കവറേജ് നൽകുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് വൺവെബ് ശ്രമിക്കുന്നത്. എയർബസിന്റെ സഹായത്തോടെയാണ് വൺവെബ് സാറ്റലൈറ്റുകൾ നിർമിക്കുന്നത്. 

ADVERTISEMENT

യുഎസ്, വടക്കേ ആഫ്രിക്ക, തെക്കൻ യൂറോപ്പ്, വടക്കേ ഇന്ത്യ, ജപ്പാൻ, മിഡിൽ ഈസ്റ്റ്, സതേൺ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ സാറ്റ്‌കോം സേവനങ്ങൾ ലഭ്യമാക്കാൻ വൺവെബിന് കഴിയുന്നുണ്ട്. ഇന്ത്യയിൽ 2023 പകുതിയോടെ ഉപഗ്രഹങ്ങൾ വഴി ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ലഭ്യമാക്കാൻ നീക്കം നടക്കുന്നുണ്ട്. എന്നാൽ, വൺ വെബിന്റെ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഭാരതി എയർടെല്ലിന്റെ മൊബൈൽ സേവനങ്ങൾക്ക് വെല്ലുവിളിയാകില്ല. കാരണം മരുഭൂമികൾ, പർവതപ്രദേശങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലുമാണ് വൺവെബ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുക.

ADVERTISEMENT

യുകെ സർക്കാരും ഭാരതി ഗ്ലോബലും അടങ്ങുന്ന നിക്ഷേപകരുടെ കൺസോർഷ്യം ഏറ്റെടുത്ത ബ്രോഡ്‌ബാൻഡ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വൺവെബ് ഇന്ത്യയിലും ആഫ്രിക്ക ഉൾപ്പെടെയുള്ള മറ്റ് വികസ്വര രാജ്യങ്ങളിലും ഗ്രാമീണ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഗ്രാമീണ ബ്രോഡ്‌ബാൻഡിനെ സംബന്ധിച്ചിടത്തോളം ആഫ്രിക്ക, ഇന്ത്യ, വികസിത രാജ്യങ്ങൾ എന്നിവ വൺവെബിന്റെ ഉപഗ്രഹ ശൃംഖലയിൽ നിന്ന് പ്രയോജനം നേടും.

English Summary: OneWeb Launch 17 Successfully Deploys 40 Satellites With SpaceX