ഭൂമിയിൽ മനുഷ്യരും മറ്റു ജീവികളും സസ്യങ്ങളുമുൾപ്പെടെ ജീവിവർഗങ്ങൾ ഉടലെടുത്ത കണ്ണിയിലെ അറിയാവുന്ന ഏറ്റവും പഴക്കമുള്ള ജീവികളുടെ അദ്ഭുത ലോകത്തെക്കുറിച്ച് ഇനി അറിയാൻ കഴിയും. 160 കോടി വർഷം മുൻപ് ഭൂമിയിൽ വിഹരിച്ചിരുന്ന സൂക്ഷ്മജീവികളുടെ ലോകം ശാസ്ത്രജ്ഞർ കണ്ടെത്തി. ലോകപ്രശസ്ത ജിയോകെമിസ്റ്റായ ക്രിസ്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിൽ മനുഷ്യരും മറ്റു ജീവികളും സസ്യങ്ങളുമുൾപ്പെടെ ജീവിവർഗങ്ങൾ ഉടലെടുത്ത കണ്ണിയിലെ അറിയാവുന്ന ഏറ്റവും പഴക്കമുള്ള ജീവികളുടെ അദ്ഭുത ലോകത്തെക്കുറിച്ച് ഇനി അറിയാൻ കഴിയും. 160 കോടി വർഷം മുൻപ് ഭൂമിയിൽ വിഹരിച്ചിരുന്ന സൂക്ഷ്മജീവികളുടെ ലോകം ശാസ്ത്രജ്ഞർ കണ്ടെത്തി. ലോകപ്രശസ്ത ജിയോകെമിസ്റ്റായ ക്രിസ്ത്യൻ ഹാൾമാൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഗവേഷണത്തിനു പിന്നിൽ.

ഇവയുടെ ചരിത്രാതീതകാല അവശേഷിപ്പുകൾ കണ്ടെടുത്താണ് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്‌സിജൻ കുറവുള്ള ഒരു അന്തരീക്ഷത്തിൽ ജീവിക്കാൻ സാധിച്ചിരുന്നവരാണ് ഈ ജീവികൾ. ഭൂമിയിൽ മനുഷ്യരും മറ്റു ജീവികളും സസ്യങ്ങളുമുൾപ്പെടെ ജീവിവർഗങ്ങൾ ഉടലെടുത്ത കണ്ണിയിലെ അറിയാവുന്ന ഏറ്റവും പഴക്കമുള്ള ജീവികളാണ് ഇവയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ADVERTISEMENT

പ്രോട്ടോസ്‌റ്റെറോൾ ബയോട്ട എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഈ സൂക്ഷ്മകോശജീവികളുടെ അവശേഷിപ്പുകൾ ഓസ്‌ട്രേലിയയിലെ പ്രാചീനമായ പാറക്കെട്ടുകളിലാണ് കണ്ടെത്തിയത്. ഇന്ന് കാണപ്പെടുന്ന ന്യൂക്ലിയസ് ഉള്ള കോശങ്ങളോടു കൂടിയ യൂകാരിയോട്ട് ജീവികളുടെ പരിണാമത്തെക്കുറിച്ച് വിവരങ്ങൾ നൽകാൻ ഇവയ്ക്കു കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഈ ജീവികളുടെ അവശേഷിപ്പുകൾ മാത്രമാണ്. ഇതുവച്ച് ഇവയുടെ ശരീരഘടനയോ കോശഘടനയോ നിർണയിക്കാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ജീവജാലങ്ങൾ അവയുടെ ജീവിതകാലയളവിൽ, വെള്ളം നിറഞ്ഞ പരിതസ്ഥിതികളിലാണ് ഭൂമിയിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇവയുടെ അവശേഷിപ്പുകൾ ശാസ്ത്രജ്ഞരുടെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരുന്നു. 170 കോടി വർഷം മുൻപ് തുടങ്ങിയ കാലഘട്ടം മധ്യകാലം അഥവാ മിഡിൽഏജ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 100 കോടി വർഷം ഈ കാലഘട്ടം നീണ്ടുനിന്നു. ഈ ഘട്ടത്തിലെ ജീവികളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ശാസ്ത്രലോകത്തിനു ലഭ്യമായിരുന്നില്ല.

ADVERTISEMENT

ഈ കാലത്തിൽനിന്നുള്ള ജീവികളുടെ ശേഷിപ്പുകൾ അടങ്ങിയ പാറക്കൂട്ടങ്ങളും മറ്റും അധികം കണ്ടെത്തിയിട്ടില്ലാത്തതിനാലാണ് ഇത്. എന്നാൽ ഇന്നത്തെ ജീവജാലങ്ങളുടെ പൊതുപൂർവികരായിരുന്നോ ഇവയെന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. ചിലപ്പോൾ പൊതുപൂർവികരായിരുന്നിരിക്കാം, അല്ലെങ്കിൽ ഇന്നത്തെ ജീവജാലങ്ങളുടെ പൊതുപൂർവികരായിരുന്ന സൂക്ഷ്മജീവികളുടെ എതിരാളികൾ ആയിരുന്നിരിക്കാം ഇവയെന്ന രണ്ടു സാധ്യതകൾ ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നു.

English Summary:  Lost world of early ancestors discovered. They lived underwater 1.6 billion years ago