ടൈറ്റാനിക് സന്ദർശനത്തിനിടെ പൊട്ടിത്തെറിച്ച സമുദ്രാന്തര പേടകത്തിൽ നിന്നുള്ള അവശിഷ്ടങ്ങളും സാധ്യമായ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെടുത്തു. . ടൈറ്റാനിക് തകർന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ടൈറ്റൻ സബ്‌മെർസിബിൾ പൊട്ടിത്തെറിച്ച സംഭവത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. പേടകത്തിനെ ആഴക്കടൽ ദുരന്തത്തിലേക്ക് നയിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൈറ്റാനിക് സന്ദർശനത്തിനിടെ പൊട്ടിത്തെറിച്ച സമുദ്രാന്തര പേടകത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ടൈറ്റാനിക് തകർന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ടൈറ്റൻ സബ്‌മെർസിബിൾ പൊട്ടിത്തെറിച്ച സംഭവത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. പേടകത്തിനെ ആഴക്കടൽ ദുരന്തത്തിലേക്ക് നയിച്ച കാരണം എന്താണെന്ന അന്വേഷത്തിലാണ് അധികൃതർ.

ഒരു ടൈറ്റാനിയം എൻഡ് ക്യാപ്, സബ്‌ന്റെ പോട്ഹോൾ, കൂടാതെ ഒരു ടൈറ്റാനിയം റിങ്, ലാൻഡിംഗ് ഫ്രെയിം, എൻഡ് എക്യുപ്‌മെന്റ് ബേ എന്നിവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നുണ്ടെന്നു ബിബിസി സയൻസ് ലേഖകൻ ജോനാഥൻ ആമോസ് പറയുന്നു. ലഭിച്ച തെളിവുകൾ കോസ്റ്റ് ഗാർഡിന്റെ മറൈൻ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷൻ (എംബിഐ) യുഎസ് തുറമുഖത്തേക്ക് കൊണ്ടുപോകും. 

ADVERTISEMENT

വിദൂരമായി പ്രവർത്തിപ്പിക്കുന്ന സമുദ്രാന്തർ വാഹനം വഹിച്ച കനേഡിയൻ കപ്പലായ ഹൊറൈസൺ ആർട്ടികാണ് വീണ്ടെടുക്കൽ ദൗത്യത്തിന് നേതൃത്വം നൽകിയത്. തങ്ങളുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി  മടങ്ങുകയാണെന്നും കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു. പെലാജിക് റിസേർച്ച് സർവീസസ് എന്ന സമുദ്രാന്തര ഗവേഷണ സ്ഥാപനത്തിന്റെ ഒഡിസിയസ് 6കെ എന്ന ആർഒവിയാണ് വീണ്ടെടുക്കലിൽ പങ്കെടുത്തത്. റോബോട്ടിനെ ഉപരിതലത്തിൽ നിന്ന് സുരക്ഷിതമായി പ്രവർത്തിപ്പിക്കാനും ഒഡീസിയസിൽ  നിരവധി ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. വളരെ ബുദ്ധിമുട്ടുള്ളതും അപകടകരവുമായിരുന്നു, ഈ ആഴത്തിലുള്ള തിരയലെന്നു പിആർഎസ് വക്താവ് ജെഫ് മഹോണി പറഞ്ഞു.

Pelagic Research Services continues recovery operations under unified command aboard the Horizon Arctic. Image Credit: Pelagic Research services

തിരച്ചിലിനെപ്പറ്റി എന്തെങ്കിലും സൂചനകൾ നൽകാൻ പിആർഎസ് വിസമ്മിതിച്ചിരുന്നു. എന്തായാലും കണ്ടെടുത്ത അവശിഷ്ടങ്ങള്‍  വിശകലനം ചെയ്യുന്നത് ടൈറ്റന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയേക്കുമെന്നാണ് പ്രതീക്ഷകൾ.ടൈറ്റൻ മുങ്ങിക്കപ്പലിനു സംഭവിച്ചതു മേജർ മറൈൻ ക്വാഷ്വാലിറ്റിയായി  തീരസംരക്ഷണ സേന പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു.

ടൈറ്റന്റെ അവശിഷ്ടങ്ങൾ കരയിലെത്തിച്ചപ്പോൾ∙ ചിത്രം: ഡേവിഡ് ഹിസ്കോക്ക്/ റോയ്റ്റേഴ്സ്.
ADVERTISEMENT

നിലവിൽ ടൈറ്റന്റെ മാതൃ വാഹനമായ പോളാർ പ്രിൻസിന്റെ ശബ്ദ റെക്കോർഡിംഗുകളും ഡാറ്റയും വിശകലനം ചെയ്യുകയാണ്. ആരെയും കുറ്റപ്പെടുത്തലല്ല ലക്ഷ്യമെന്നും എന്താണ് സംഭവിച്ചതെന്നുള്ള ധാരണയുണ്ടാക്കാനാണ് ഈ അന്വേഷണമെന്നുട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്  അധ്യക്ഷ കാറ്റി ഫോക്സ് അറിയിച്ചു. ജൂൺ 18നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി അഞ്ചുപേരടങ്ങുന്ന സംഘം ടൈറ്റനിൽ യാത്ര തിരിച്ചത്. ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ മദർ ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

English Summary: The Titan submersible imploded on , while on a voyage to the Titanic wreck site. Five people were killed in the incident. The cause of the implosion is still under investigation.