അമേരിക്കയുടെ കൈവശം മനുഷ്യനിർമിതമല്ലാത്ത അന്യഗ്രഹപേടകമുണ്ടെന്ന വെളിപ്പെടുത്തൽ യുഎസ് കോൺഗ്രസിൽ ആവർത്തിച്ച് മുൻ ഉദ്യോഗസ്ഥൻ. യുഎസ് പ്രതിരോധ വകുപ്പിനു കീഴിൽ അജ്ഞാത പേടകങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും വിശകലനവും ചെയ്ത മുൻ ഇന്റലിജൻസ് ഓഫിസർ ഡേവിഡ് ഗ്രഷാണ് കോൺഗ്രസിനു മുന്നിൽ എത്തിയിത്. നേരത്തെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയുടെ കൈവശം മനുഷ്യനിർമിതമല്ലാത്ത അന്യഗ്രഹപേടകമുണ്ടെന്ന വെളിപ്പെടുത്തൽ യുഎസ് കോൺഗ്രസിൽ ആവർത്തിച്ച്  മുൻ ഉദ്യോഗസ്ഥൻ. യുഎസ് പ്രതിരോധ വകുപ്പിനു കീഴിൽ അജ്ഞാത പേടകങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും വിശകലനവും ചെയ്ത മുൻ ഇന്റലിജൻസ് ഓഫിസർ ഡേവിഡ് ഗ്രഷാണ് കോൺഗ്രസിനു മുന്നിൽ എത്തിയിത്. നേരത്തെ വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലും ഗ്രഷ് ഇക്കാര്യം പറഞ്ഞിരുന്നു.പെന്റഗൺ ആരോപണം നിഷേധിച്ചു.

യുഎസ് കോൺഗ്രസ് നടത്തിയ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി മീറ്റിങ്ങിലായിരുന്നു വെളിപ്പെടുത്തൽ. ഡേവിഡ് ഗ്രഷിനൊപ്പം മറ്റു 2 പേർ കൂടി സാക്ഷിമൊഴി നൽകാനായി കോൺഗ്രസിൽ എത്തിയിരുന്നു.2004ൽ ഒരു പരിശീലനദൗത്യത്തിനിടെ ഒരു അജ്ഞാത വസ്തു കണ്ടെന്ന് അവകാശപ്പെടുന്ന മുൻ നാവികസേനാ കമാ‍ൻഡർ ഡേവിഡ് ഫ്രെവർ, അറ്റ്ലാന്റിക് തീരത്ത് തുടർച്ചയായി അന്യഗ്രഹവാഹനങ്ങൾ വരുന്നത് കണ്ടിട്ടുണ്ടെന്ന് പറയുന്ന നേവി മുൻപൈലറ്റായ റ്യാൻ ഗ്രേവ്സ് എന്നിവരായിരുന്നു കോൺഗ്രസിലെത്തിയത്.സംഭവം ലോകമെമ്പാടും വാർത്തയായി.എന്നാൽ ഗ്രഷും മറ്റും അന്യഗ്രഹജീവികളുണ്ടെന്ന് വാദമുന്നയിച്ചിട്ടുള്ള പ്രമുഖരിൽ ചിലർ മാത്രമാണ്. മറ്റനേകം പേരും സമാന വാദം ഉയർത്തിയിട്ടുണ്ട്.

ADVERTISEMENT

ഇസ്രയേൽ ബഹിരാകാശ സുരക്ഷാ പദ്ധതിയുടെ മേധാവിയായിരുന്ന ഹൈം എഷേദ് മാസങ്ങൾക്ക് മുൻപ് ഇത്തരമൊരു വാദമുയർത്തിയിരുന്നു. അന്യഗ്രഹജീവികൾ ഭൂമിയിലുണ്ടെന്നും യുഎസ്, ഇസ്രയേൽ സർക്കാരുകൾക്ക് ഇക്കാര്യം അറിയാമെന്നും ഇവരുമായി അവർ ആശയവിനിമയം നടത്തുന്നുണ്ടെന്നുമായിരുന്നു എഷേദിന്‌റെ വെളിപ്പെടുത്തൽ. മനുഷ്യരും അന്യഗ്രഹജീവികളും അംഗങ്ങളായ ഒരു ഗലാറ്റിക് ഫെഡറേഷൻ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അന്നു പറഞ്ഞത് വിവാദമായി. അന്നത്തെ യുഎസ് പ്രസിഡന്‌റായിരുന്ന ഡോണൾഡ് ട്രംപ് അന്യഗ്രഹജീവികളെക്കുറിച്ച് വെളിപ്പെടുത്താൻ ഒരുങ്ങിയതാണെന്നും എന്നാൽ ഇതു ഭൂമിയിൽ വലിയ കുഴപ്പം സൃഷ്ടിക്കുമെന്ന് പറഞ്ഞ് ഗലാറ്റിക് ഫെഡറേഷൻ തടയുകയായിരുന്നുമെന്നുമാണ് എഷേദിന്‌റെ മറ്റൊരു വാദം.

ADVERTISEMENT

അന്യഗ്രഹജീവികൾ ഭൂമിയിൽ താമസിക്കുന്നുണ്ടെന്നും ഇവരുടെ സാന്നിധ്യം പണ്ടുമുതലേ ലോകത്തുണ്ടെന്നുമുള്ള വാദവുമായി സ്റ്റാൻഫഡിലെ മുൻനിര ഗവേഷകനായ ഡോ. ഗാരി നോലൻ ഈ വർഷം ആദ്യം രംഗത്തെത്തിയിരുന്നു.

ADVERTISEMENT

അജ്ഞാത ആകാശപേടകങ്ങളെക്കുറിച്ച് യുഎസ് സർക്കാരിനായി ഗവേഷണം നടത്തിയിട്ടുള്ള പ്രമുഖ ശാസ്ത്രജ്ഞനാണു ഡോ. നോലൻ. ന്യൂയോർക്കിലെ സാൾട്ട് ഐകണക്ഷൻസ് ഉച്ചകോടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് നോലൻ ഇക്കാര്യം പറഞ്ഞത്. സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടിയിട്ടുള്ള ഇമ്മ്യൂണോളജിസ്റ്റായ നോലൻ നാഷനൽ സയൻസ് ഫൗണ്ടേഷൻ ഫെലോഷിപ്, ഹാൻസ് സിഗ്രിസ്റ്റ് പ്രൈസ്, നേച്ചർ പബ്ലിഷിങ് ഗ്രൂപ്പ് ഔട്ട്സ്റ്റാൻഡിങ് റിസർച്ചർ അവാർഡ് തുടങ്ങി ഒരുപിടി ഉന്നത പുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ട്.

ചർച്ചയ്ക്കിടെ മോഡറേറ്റർ, അന്യഗ്രഹജീവികൾ ഭൂമി സന്ദർശിച്ചിട്ടുണ്ടാവുമോയെന്ന് ചോദിച്ചു. എന്നാൽ വെറുതെ സന്ദർശിക്കുക മാത്രമല്ല, അവർ ഇവിടെത്തന്നെയുണ്ടെന്നായിരുന്നു നോലന്‌റെ ഉത്തരം. ജ്യോതിശ്ശാസ്ത്രജ്ഞരെ ഒരുപാട് കുഴക്കിയ ഒരു സംഭവമാണ് 1977ൽ ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിഗ് ഇയർ റേഡിയോ ടെലിസ്‌കോപിൽ സ്വീകരിക്കപ്പെട്ട വിചിത്ര തരംഗദൈർഘ്യമുള്ള ഒരു സിഗ്നൽ. വൗ സിഗ്നൽ എന്നറിയപ്പെടുന്ന ഇത് വെറുമൊരു സിഗ്നൽ അല്ലെന്നും അന്യഗ്രഹജീവികളുടെ ആശയവിനിമയമാണെന്നും നോലൻ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ ഇത്തരം സിഗ്നലുകൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്യഗ്രഹജീവികളുണ്ടെന്ന് ഗൂഢവാദം പരത്തുന്നവർ ഇന്‌റർനെറ്റിൽ ധാരാളമുണ്ട്. എന്നാൽ ഗാരി നോലനെപ്പോലൊരു സമുന്നത ശാസ്ത്രജ്ഞൻ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയതിനാലാണ് ഇത് ശ്രദ്ധ ആകർഷിച്ചത്.