നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് അലബാമ സംസ്ഥാനത്തെ അനുവദിച്ചുകൊണ്ട് യുഎസ് ഫെഡറൽ കോടതിയുടെ റൂളിങ് പുറത്തുവന്നു. 1988ൽ നടത്തിയ കൊലപാതകത്തിന് അറസ്റ്റിലായ കെന്നത്ത് സ്മിത്തിനെയാണ് നൈട്രജൻ ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കാൻ അലബാമ കോടതി തീരുമാനിച്ചിരിക്കുന്നത്. വാടകക്കൊലയാളിയാണ് കെന്നത്ത്.

നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് അലബാമ സംസ്ഥാനത്തെ അനുവദിച്ചുകൊണ്ട് യുഎസ് ഫെഡറൽ കോടതിയുടെ റൂളിങ് പുറത്തുവന്നു. 1988ൽ നടത്തിയ കൊലപാതകത്തിന് അറസ്റ്റിലായ കെന്നത്ത് സ്മിത്തിനെയാണ് നൈട്രജൻ ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കാൻ അലബാമ കോടതി തീരുമാനിച്ചിരിക്കുന്നത്. വാടകക്കൊലയാളിയാണ് കെന്നത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് അലബാമ സംസ്ഥാനത്തെ അനുവദിച്ചുകൊണ്ട് യുഎസ് ഫെഡറൽ കോടതിയുടെ റൂളിങ് പുറത്തുവന്നു. 1988ൽ നടത്തിയ കൊലപാതകത്തിന് അറസ്റ്റിലായ കെന്നത്ത് സ്മിത്തിനെയാണ് നൈട്രജൻ ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കാൻ അലബാമ കോടതി തീരുമാനിച്ചിരിക്കുന്നത്. വാടകക്കൊലയാളിയാണ് കെന്നത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വധശിക്ഷകൾ സമൂഹത്തിൽ വിവിധ രീതികളിലുള്ള ചർച്ചകൾക്കു തുടക്കമിടാറുണ്ട്. ഇപ്പോഴിതാ നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് അലബാമ സംസ്ഥാനത്തെ അനുവദിച്ചുകൊണ്ട് യുഎസ് ഫെഡറൽ കോടതിയുടെ റൂളിങ് പുറത്തുവന്നിരിക്കുകയാണ്. 1988ൽ നടത്തിയ കൊലപാതകത്തിന് അറസ്റ്റിലായ കെന്നത്ത് സ്മിത്തിനെയാണ് നൈട്രജൻ ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കാൻ അലബാമ കോടതി തീരുമാനിച്ചിരിക്കുന്നത്.

ഒരു വാടകക്കൊലയാളിയാണ് കെന്നത്ത്. ഇതാദ്യമായാണ് യുഎസിൽ ഈ രീതി നടപ്പാക്കുക. ജനുവരി 25നാണു ശിക്ഷ നടപ്പാക്കുക. മുഖത്ത് പ്രത്യേക മാസ്ക് ഉപയോഗിച്ച് നൈട്രജൻ കടത്തിവിട്ടാണ് വധശിക്ഷ നടപ്പാക്കുന്നത്. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27 എണ്ണത്തിൽ മാത്രമാണ് വധശിക്ഷ നിലവിലുള്ളത്.

Image Credit: Canva AI
ADVERTISEMENT

വിഷ രാസവസ്തുക്കൾ കുത്തിവച്ചുള്ള വധശിക്ഷയാണ് പ്രാഥമിക മാർഗം. എന്നാൽ നിരോധനങ്ങൾ മൂലം ഇതിനുള്ള രാസവസ്തുക്കൾ ദുർലഭമാകുന്നതാണ് പുതിയ രീതിയിലേക്ക് മാറാൻ അലബാമയെ പ്രേരിപ്പിച്ചത്.

 ഡിസിക്ക് ചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നു

യുഎസിൽ ഒരുസമയത്ത് തൂക്കിക്കൊലയായിരുന്നു പ്രധാന വധശിക്ഷാമാർഗം.അതിന്റെ തോത് കുറച്ചത് മറ്റൊരു മാരക കണ്ടുപിടിത്തമാണ്. വൈദ്യുത കസേര. അതു കണ്ടുപിടിച്ചത് ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞരിൽ ഒരാളാണ്. തോമസ് ആൽവ എഡിസൻ. മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെട്ടിരുന്ന എഡിസൻ ഡയറക്ട് കറന്റിന്റെ(ഡിസി) ശക്തനായ പ്രചാരകനായിരുന്നു.

തോമസ് ആൽവ എഡിസൻ : ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ

നമ്മുടെ കംപ്യൂട്ടറുകളും മോബൈലുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം പ്രവർത്തിക്കുന്നത് ഈ ഡിസിയിലാണ്.1870കളുടെ അവസാനത്തിൽ അമേരിക്കയിലെ വിദ്യുച്ഛക്തി മേഖലയെ പൂർണമായും നിയന്ത്രിച്ചത് എഡ‍ിസനാണ്.എന്നാൽ എഡിസന്റെ ഡയറക്ട് കറന്റ് അഥവാ ഡിസിക്ക് ചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നു.

ADVERTISEMENT

ഒന്നാമത്തേതും പ്രധാനവുമായ പ്രശ്നം ദൂരത്തേക്ക് വൈദ്യുതി വിതരണം ചെയ്യുമ്പോൾ വലിയ തോതിൽ ഊർജനഷ്ടമുണ്ടാകുന്നു എന്നതായിരുന്നു.ഈ പ്രശ്നമുള്ളതിനാൽ ഡിസി പവർ പ്ലാന്റുകൾ ഒട്ടേറെ വേണ്ടി വന്നു.ഇതിനായി വേണ്ടി വരുന്ന വയറിങ്ങിന്റെ അളവും കൂടുതലായിരുന്നു.ഡിസിക്ക് സ്ഥിരമായി ഒറ്റ വോൾട്ടേജ് മാത്രമായതിനാൽ പ്രത്യേകം വോൾട്ടേജുകൾക്ക് പ്രത്യേക ലൈനുകൾ വേണ്ടി വന്നിരുന്നു.

എസി കറന്റ് ഇതിനെല്ലാം പരിഹാരമായിരുന്നു

ഓൾട്ടർനേറ്റിങ് കറന്റ് എന്നറിയപ്പെടുന്ന എസി കറന്റ് ഇതിനെല്ലാം പരിഹാരമായിരുന്നു.എന്നാൽ അതിനും ചില്ലറ പോരായ്മകളുണ്ടായിരുന്നു.ഇതെല്ലാം പരിഷ്കരിച്ച് ഇതിനെ ഉപയോഗക്ഷമമാക്കാനായി ആയിടെ ഒരു വ്യക്തി ഉയർന്നു വന്നു.സാക്ഷാൽ നിക്കോളസ് ടെസ്‌ല.സെർബിയയിൽ നിന്നുള്ള മഹാപ്രതിഭ. ഓൾട്ടർനേറ്റിങ് കറന്റിനോടായിരുന്നു ടെസ്‌ലയ്ക്ക് പ്രതിപത്തി. ടെസ്‌ലയുടെ ആശയങ്ങളെ ഏറ്റെടുക്കാനായി ജോർജ് വെസ്റ്റിങ്ഹൗസ് എന്ന വ്യവസായി മുന്നോട്ടു വന്നതോടെ കറന്റുകളുടെ യുദ്ധം ചൂടുപിടിച്ചു.ഡയറക്ട് കറന്റ് വിതരണം അസാധ്യമായ വിദൂരമേഖലകളിൽ വെസ്റ്റിങ്ഹൗസ് തന്റെ ഓൾട്ടർനേറ്റിങ് കറന്റ് വിതരണം ചെയ്തു.പതിയെ ഡിസിയെ അപേക്ഷിച്ച് എസിക്ക് ആവശ്യക്കാർ ഏറിത്തുടങ്ങി.

ഇതോടെ എഡിസൻ ഓൾട്ടർനേറ്റിങ് കറന്റിനെതിരെ ശക്തമായ പ്രചാരണം തുടങ്ങി.ഈ കറന്റ് ജനങ്ങൾക്ക് ഹാനികരമാണെന്ന് വാദിച്ചായിരുന്നു ആക്രമണം.എസി കറന്റ് ലൈനുകളിൽ തട്ടി ഷോക്കടിച്ച് ചില മരണങ്ങൾ ആയിടെ അമേരിക്കയിൽ സംഭവിച്ചിരുന്നു.ഇത് തന്റെ പ്രചാരണത്തിന് വലിയ ആയുധമാക്കിയെടുത്തു എഡിസൻ.പത്രമാധ്യമങ്ങളിലും മറ്റും എസി കറന്റിന്റെ ദൂഷ്യവശങ്ങൾ വിശദീകരിച്ച് വലിയ ലേഖനങ്ങൾ അദ്ദേഹം എഴുതി.

ADVERTISEMENT

എന്നാൽ ഇതിനു ശേഷമാണ് ജനമനസ്സുകളിൽ എഡിസനു വില്ലൻ പരിവേഷമുണ്ടാക്കിക്കൊടുത്ത സംഭവമുണ്ടായത്.ഹാരോൾഡ് പി ബ്രൗൺ എന്ന ഇലക്ട്രിക്കൽ എൻജിനീയറുടെ സഹായത്തോടെ എസി കറന്റിന്റെ ദൂഷ്യവശങ്ങൾ ജനങ്ങളെ നേരിട്ടു ബോധിപ്പിക്കാനായി പൊതുസ്ഥലങ്ങളിൽ ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി എഡിസൻ തുടങ്ങി.

ഒരിക്കലും മാഞ്ഞു പോകാത്ത ഒരു കറ 

മൃഗങ്ങളിലേക്കു എസി കറന്റ് കടത്തി വിട്ട് അവയെ ജനങ്ങളുടെ മുന്നിൽ വച്ച് ഷോക്കടിപ്പിച്ച് കൊല്ലുന്നതായിരുന്നു ആ പരിപാടി. തെരുവുനായകൾ,കാലികൾ,കുതിരകൾ,ടോപ്സി എന്ന ആന എന്നിവയെല്ലാം ഇതിന്റെ ഫലമായി ചത്തു.ഇതിനിടെ വില്യം കെംലർ എന്ന ക്രിമിനലിനെ അമേരിക്കയിൽ വധശിക്ഷയ്ക്കു വിധിച്ചു.തൂക്കിക്കൊല്ലുന്നതിനു പകരമുള്ള വധശിക്ഷാരീതികൾ അന്ന് അമേരിക്കൻ അധികൃതർ ആലോചിച്ചു കൊണ്ടിരുന്ന കാലമാണ്.

പ്രതീകാത്മക ചിത്രം (Photo - Shutterstock/9nong)

വധശിക്ഷയെ കഠിനമായി എതിർത്തിരുന്ന എഡിസൻ പക്ഷേ ആ ഒരു ഘട്ടത്തിൽ മാത്രം താൽക്കാലികമായി ആ എതിർപ്പ് മാറ്റി.എസി കറന്റ് ഉപയോഗിച്ച് കൊല്ലുന്ന ഒരു ഇലക്ട്രിക് കസേര അദ്ദേഹം രൂപകൽപന ചെയ്തു നൽകി.ഇതിലിരുത്തിയ കെംലറിന്റെ ദേഹത്തേക്ക് വൈദ്യുതി വലിയ അളവിൽ കയറി.

ഇത്രയൊക്കെ ശ്രമിച്ചിട്ടും എസി കറന്റിനെ പൊതു ഉപയോഗത്തിൽ നിന്നു വിലക്കാൻ എഡിസനായില്ല.അതു പിന്നീട് എല്ലാ രാജ്യങ്ങളിലും വിദ്യുച്ഛക്തിയുടെ മുഖമായി മാറി.പക്ഷേ അതിനെ തടയാനുള്ള ശ്രമങ്ങൾ എഡിസൻ എന്ന മഹാശാസ്ത്രജ്ഞന്റെ പരിവേഷത്തിൽ ഒരിക്കലും മാഞ്ഞു പോകാത്ത ഒരു കറ സമ്മാനിച്ചു. സമാനതകളില്ലാത്ത ശാസ്ത്രജ്ഞനാണ് എഡിസൻ. ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവ വികസിപ്പിച്ച് നടപ്പിൽ വരുത്തിയ തികഞ്ഞ പ്രായോഗികവാദിയായിരുന്നു അദ്ദേഹം.

 'എഡിസൻ ഒരു വില്ലനല്ല'

ഓട്ടമാറ്റിക് ടെലിഗ്രാഫ്,ഫോണോഗ്രാഫ്, മൂവി  ക്യാമറ തുടങ്ങി എണ്ണിയാൽ തീരാത്തത്ര കണ്ടുപിടിത്തങ്ങളും പരിഷ്കരിക്കലുകളും. പിന്നീട് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിലും സംരംഭകൻ എന്ന നിലയിലുമുള്ള എഡിസന്റെ വളർച്ച അദ്ദേഹത്തിന്റെ സ്വന്തം കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രമാണ് സാധ്യമായത്. എന്നാൽ എസി വൈദ്യുതിയെ സംബന്ധിച്ച് അദ്ദേഹത്തിനു ശക്തമായ മുൻവിധി ഉണ്ടായിരിക്കാമെന്ന് ഫോർബ്സിന്റെ സയൻസ് എഡിറ്റർ അലക്സ് നാപ്പ് പറയുന്നു.ജനദ്രോഹപരമാണ് എസി കറന്റെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.ഈ മുൻവിധിയാകാം തീവ്രമായ പ്രവൃത്തികളിലേക്ക് അദ്ദേഹത്തെ നയിച്ചത്.ഒരിക്കലും എഡിസൻ ഒരു വില്ലനല്ലെന്നും ക്ണാപ് അടിവരയിടുന്നു.