വെറുതെയിരിക്കുന്നവർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്, നീയെന്താ പകൽസ്വപ്‌നം കണ്ട് ഇവിടെയിരിക്കുകയാണോ എന്നത്. വിദ്യാർഥികളാണെങ്കിൽ ഇതിന്‌റെ പേരിൽ ടീച്ചർമാരുടെയും രക്ഷകർത്താക്കളുടെയുമൊക്കെ വഴക്കും സ്ഥിരം കേൾക്കാറുണ്ട്. ഇതിനാൽ പകൽസ്വപ്‌നം കാണുന്നത് എന്തോ മോശം കാര്യമാണെന്ന ചിന്ത നമ്മളിൽ പലരുടെയും ഉള്ളിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറുതെയിരിക്കുന്നവർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്, നീയെന്താ പകൽസ്വപ്‌നം കണ്ട് ഇവിടെയിരിക്കുകയാണോ എന്നത്. വിദ്യാർഥികളാണെങ്കിൽ ഇതിന്‌റെ പേരിൽ ടീച്ചർമാരുടെയും രക്ഷകർത്താക്കളുടെയുമൊക്കെ വഴക്കും സ്ഥിരം കേൾക്കാറുണ്ട്. ഇതിനാൽ പകൽസ്വപ്‌നം കാണുന്നത് എന്തോ മോശം കാര്യമാണെന്ന ചിന്ത നമ്മളിൽ പലരുടെയും ഉള്ളിലുണ്ട്. വെറുതെ സ്വപ്‌നം കണ്ടിരിക്കാതെ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യൂ എന്നതാകും കിട്ടുന്ന ഉപദേശം. എന്നാൽ പകൽസ്വപ്‌നം കാണൽ അത്ര മോശം കാര്യമല്ലെന്നാണ് അടുത്തിടെ പുറത്തുവരുന്ന ഗവേഷണഫലങ്ങൾ. 

Representative Image. Photo Credit : Tero Vesalainen / iStockPhoto.com

പകൽക്കിനാക്കൾ കാണുന്നത് നമ്മുടെ ഓർമശക്തിയെ ശക്തിപ്പെടുത്തുമത്രേ. യുഎസിലെ ഹാർവഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനവുമായി രംഗത്തുവന്നിരിക്കുന്നത്. എലികളിലാണ് പരീക്ഷണം നടത്തിയത്. 13 എലികളെ തിരഞ്ഞെടുത്ത ശാസ്ത്രജ്ഞർ ഇവരുടെ മസ്തിഷ്‌കപ്രവർത്തനങ്ങൾ നിരീക്ഷിച്ചു. 64 തവണ 2 ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഒറ്റ ദിവസത്തിൽ ഇവരെ കാണിച്ചു.

Representative Image. Photo Credit : Tatianazaets / iStockPhoto.com
ADVERTISEMENT

ശാസ്ത്രജ്ഞർ തുടർന്നും എലികളെ ചിത്രങ്ങൾ കാണിക്കുകയും ഹിപ്പോക്യാംപസ്, വിഷ്വൽ കോർട്ടക്‌സ് എന്നീ മസ്തിഷ്‌കഭാഗങ്ങളുടെ പ്രവർത്തനം വിലയിരുത്തുകയും ചെയ്തു. കാണുന്ന കാര്യങ്ങളെ വിലയിരുത്തുന്ന ഭാഗമാണ് വിഷ്വൽ കോർട്ടക്‌സ്. ഓർമകളെ സമഗ്രമായി ശേഖരിക്കുന്ന ഭാഗമാണ് ഹിപ്പോക്യാംപസ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ നോക്കിയപ്പോൾ വിഷ്വൽ കോർട്ടക്‌സ് പ്രത്യേകഘടനയിൽ ഉദ്ദീപിക്കപ്പെട്ടെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.

പിന്നീട് ചിത്രങ്ങൾ ഇല്ലാത്ത സ്‌ക്രീനുകൾ ഇവയെ കാണിച്ചു. നേരത്തെ കണ്ട ചിത്രങ്ങൾ പകൽക്കിനാക്കളായി അപ്പോൾ എലികൾക്ക് അനുഭവഭേദ്യമായി. അപ്പോൾ ഹിപ്പോക്യാംപസ് ഭാഗത്ത് പ്രവർത്തനം കൂടുന്നതായി തെളിഞ്ഞു. ഇതുവഴി പകൽക്കിനാക്കൾ കാണുന്നത് തലച്ചോറിന്‌റെ പ്രവർത്തനങ്ങളെ കൂട്ടുന്നെന്നും ഓർമകളെ കൂടുതൽ സംഭരിക്കുന്നതായി തെളിഞ്ഞെന്നും ശാസ്ത്രജ്ഞർ പറയുന്നു.