സ്വർണവില പവന് അൻപതിനായിരം കടന്നിരിക്കുകയാണ്. എന്താണ് ഈ മഞ്ഞലോഹത്തിന് ഇത്രയും വില. ഇന്നും ഇന്നലെയുമൊന്നുമല്ല സ്വർണത്തിന്റെ ഈ മൂല്യം തുടങ്ങിയത്. ചരിത്രകാലം മുതൽ തന്നെ സ്വർണം ഒരു വിലപിടിപ്പുള്ള വസ്തുവാണ്. സ്വർണം ഭൂമിയിൽ നിന്നെടുത്ത് വേർതിരിച്ച് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. കാലങ്ങളായി സമ്പത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണവില പവന് അൻപതിനായിരം കടന്നിരിക്കുകയാണ്. എന്താണ് ഈ മഞ്ഞലോഹത്തിന് ഇത്രയും വില. ഇന്നും ഇന്നലെയുമൊന്നുമല്ല സ്വർണത്തിന്റെ ഈ മൂല്യം തുടങ്ങിയത്. ചരിത്രകാലം മുതൽ തന്നെ സ്വർണം ഒരു വിലപിടിപ്പുള്ള വസ്തുവാണ്. സ്വർണം ഭൂമിയിൽ നിന്നെടുത്ത് വേർതിരിച്ച് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. കാലങ്ങളായി സമ്പത്തിന്റെ അടയാളമായി സ്വർണം കണക്കാക്കപ്പെടുന്നു.

പ്രതീകകാത്മക ചിത്രം. Image Credit: Shutterstock

ആഭരണങ്ങളുണ്ടാക്കാൻ ഏറ്റവും നല്ല ലോഹങ്ങളിലൊന്നാണ് സ്വർണം. മലിനപ്പെടാത്തതും ഈടുനിൽക്കുന്നതുമാണ്. ഇത്തരം കാര്യങ്ങൾ കൊണ്ടൊക്കെയാണ് സ്വർണത്തിന് ‘പൊന്നുംവില’ വന്നത്.സ്വർണവും മറ്റ് അമൂല്യവസ്തുക്കളുമൊക്കെ നിലവിൽ സാധാരണയായുള്ള വസ്തുക്കളിൽ നിന്ന് സൃഷ്ടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള ശാഖയായിരുന്നു ആൽക്കെമി.മധ്യകാലഘട്ടങ്ങൾ മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ആൽക്കെമി എന്ന വിദ്യയ്ക്ക് പ്രചാരകരേറെയായിരുന്നു. 

ADVERTISEMENT

ഫിലോസഫേഴ്സ് സ്റ്റോൺ

അന്നത്തെ കാലത്തെ ആൽക്കെമിസ്റ്റുകൾ ഒരു സവിശേഷ വസ്തു തേടിക്കൊണ്ടിരുന്നു, ഫിലോസഫേഴ്സ് എന്നതായിരുന്നു ആ വസ്തു. ഫിലോസഫേഴ്സ് സ്റ്റോൺ അവരുടെ വിശ്വാസപ്രകാരം ഒരു നിസ്സാര വസ്തു ആയിരുന്നില്ല. ഇരുമ്പ്,ഈയം, ചെമ്പ് തുടങ്ങിയ സാധാരണ ലോഹങ്ങളെ സ്വർണമാക്കി മാറ്റാനുള്ള കഴിവ് ഈ വസ്തുവിനുണ്ടായിരുന്നെന്ന വിശ്വാസം ഇവർക്കുണ്ടായിരുന്നു.

ADVERTISEMENT

ടിങ്ചർ,പൗഡർ തുടങ്ങിയ പേരുകളിലും ഈ വസ്തു ആൽക്കെമിസ്റ്റുകൾക്കിടയിൽ അറിയപ്പെട്ടു. ലോഹങ്ങളെ സ്വർണമാക്കാൻ മാത്രമല്ല, കടുത്ത രോഗപീഡകൾ മാറ്റി ശരീരത്തെ സുഖപ്പെടുത്താനും നിത്യയൗവനം നൽകാനുമൊക്കെ ഇതിനു കഴിവുണ്ടെന്നും വിശ്വസിക്കപ്പെട്ടിരുന്നു. ഗ്രീക്ക്– ഈജിപ്ഷ്യൻ ആദിമ ആൽക്കെമിസ്റ്റായ സോസിമോസാണ് ഇതെപ്പറ്റി ആദ്യം എഴുതിയത്.

Alchemist: AI Canva

ലോകം മുഴുവൻ തരംഗം സൃഷ്ടിച്ച ഹാരിപോട്ടർ പുസ്തക പരമ്പരയിലെ ആദ്യ പുസ്തകത്തിന്റെ പേര് ഫിലോസഫേഴ്സ് സ്റ്റോൺ എന്നാണ്. നിക്കോളാസ് ഫ്ലേമൽ എന്നൊരു കഥാപാത്രത്തെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ കഥാപാത്രം യഥാർഥത്തിൽ ഉള്ളയാളാണ്. ഫ്രാൻസിൽ 14, 15 നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഫ്ലേമൽ കറുത്തീയത്തെ സ്വർണമാക്കി മാറ്റിയെന്ന് അവകാശപ്പെട്ടയാളാണ്.എന്നാൽ ആശയത്തിലും വിശ്വാസത്തിലും ഉണ്ടായിരുന്നതല്ലാതെ ഇത്തരമൊരു വസ്തു കണ്ടെത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല.

Image Credit: Harrypotter Movie and Book Cover
ADVERTISEMENT

'കണ്ടെത്താൻ കഴിഞ്ഞില്ല'

ഫിലോസഫേഴ്സ് സ്റ്റോൺ സാധാരണമായി ഭൂമിയിൽ കാണപ്പെടുന്നതാണെന്നായിരുന്നു ആൽക്കെമിസ്റ്റുകൾ വിശ്വസിച്ചിരുന്നത്. ഭൂമിയിലെ പല വസ്തുക്കളെയും ലോഹങ്ങളെയും പരീക്ഷണങ്ങൾക്കു വിധേയമാക്കിയാൽ ഇതു കണ്ടെത്താൻ സാധിക്കുമെന്നും അവർ വിചാരിച്ചു. അങ്ങനെ വിവിധ വസ്തുക്കൾ ലബോറട്ടറികളിൽ പരീക്ഷണത്തിനു വിധേയമാക്കി തുടങ്ങി.

മറ്റു ലോഹങ്ങളിൽ നിന്ന് സ്വർണം കണ്ടെത്താനോ ഫിലോസഫേഴ്സ് സ്റ്റോൺ കണ്ടുപിടിക്കാനോ ശാസ്ത്രജ്ഞർക്കു സാധിച്ചില്ല. എന്നാൽ ഇത്തരം പ്രവർത്തനങ്ങളുെട ഭാഗമായി പുതിയ വിജ്ഞാന ശാഖകൾ ഉടലെടുത്തു തുടങ്ങി. ആധുനിക രസതന്ത്രം, മെറ്റലർജി തുടങ്ങിയ ശാസ്ത്രശാഖകളുടെ വികാസത്തിന് ആൽക്കെമിസ്റ്റുകളുടെ സംഭാവനകൾ നിർണായകമായിരുന്നു. ആധുനിക രസതന്ത്രത്തിന്റെ പ്രധാനപ്പെട്ട ആചാര്യൻമാരിലൊരാളായ റോജർ ബോയ്ൽ, വിശ്വ വിഖ്യാത ശാസ്ത്രകാരനായ ഐസക് ന്യൂട്ടൻ തുടങ്ങിയവരൊക്കെ ആൽക്കെമി പ്രാക്ടീസ് ചെയ്തവരായിരുന്നു.