രാത്രിയില്‍ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളുള്ള ആകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ എപ്പോഴെങ്കിലും ഈ നക്ഷത്രങ്ങളിലൊന്ന് പൊട്ടി വീഴുമോ? എന്നു ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ഇതുവരെ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നത് നേരിട്ടുകാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അങ്ങനെയൊന്ന് നമ്മുടെ ആയുസില്‍ തന്നെ

രാത്രിയില്‍ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളുള്ള ആകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ എപ്പോഴെങ്കിലും ഈ നക്ഷത്രങ്ങളിലൊന്ന് പൊട്ടി വീഴുമോ? എന്നു ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ഇതുവരെ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നത് നേരിട്ടുകാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അങ്ങനെയൊന്ന് നമ്മുടെ ആയുസില്‍ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രിയില്‍ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളുള്ള ആകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ എപ്പോഴെങ്കിലും ഈ നക്ഷത്രങ്ങളിലൊന്ന് പൊട്ടി വീഴുമോ? എന്നു ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ഇതുവരെ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നത് നേരിട്ടുകാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അങ്ങനെയൊന്ന് നമ്മുടെ ആയുസില്‍ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രിയില്‍ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളുള്ള ആകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ എപ്പോഴെങ്കിലും ഈ നക്ഷത്രങ്ങളിലൊന്ന് പൊട്ടി വീഴുമോ? എന്നു ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ഇതുവരെ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നത് നേരിട്ടുകാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അങ്ങനെയൊന്ന് നമ്മുടെ ആയുസില്‍ തന്നെ സംഭവിക്കാനുള്ള അസുലഭാവസരമാണ് വരുന്നത്. സെപ്തംബറിന് മുമ്പായി എപ്പോള്‍ വേണമെങ്കിലും ആകാശത്ത് ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറി നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാവുമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്.

Image Credit: NASA/GSFC/SDO

സൂര്യനും ചുവപ്പു ഭീമനാവും

ADVERTISEMENT

ഏതൊരു നക്ഷത്രത്തിന്റേയും ഊര്‍ജ സ്രോജസ് അതിന്റെ ഏറ്റവും ഉള്‍ഭാഗമായ കോറില്‍ നടക്കുന്ന ഫ്യൂഷന്‍ റിയാക്ഷനാണ്. വിചിത്രമായ പല ഘട്ടങ്ങളിലൂടെയാണ് ഓരോ നക്ഷത്രങ്ങളും കടന്നു പോവുന്നത്. നമ്മുടെ സൂര്യന്റെ കാര്യം തന്നെയെടുക്കാം. ഏകദേശം 14 ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ള ശരാശരി നക്ഷത്രമാണ് സൂര്യന്‍. ഫ്യൂഷന്‍ റിയാക്ഷന്‍ നടക്കുന്ന സൂര്യന്റെ കോര്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ മാത്രമാണ്.

സൂര്യന്റെ ഇന്ധനം കത്തി തീരാറാവുമ്പോള്‍ പുറം ഭാഗത്തെ പാളികള്‍ വലിയ തോതില്‍ വികസിക്കും. പുറം പാളികള്‍ വികസിച്ച് വികസിച്ച് ഏകദേശം ഭൂമിയുടെ ഭ്രമണപഥത്തോളം എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ സൂര്യന്‍ ഒരു ചുവപ്പു ഭീമനായി മാറും. അതിന് കുറഞ്ഞത് അഞ്ഞൂറു കോടി വര്‍ഷമെങ്കിലും വേണ്ടിവരുമെന്നു കരുതപ്പെടുന്നു. ചുവപ്പു ഭീമനായി ഇന്ധനം മുഴുവന്‍ കത്തി തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അകക്കാമ്പു മാത്രമാണ് ബാക്കിവാവുക. അകക്കാമ്പ് മാത്രമായി ചുരുങ്ങുന്നതോടെ സൂര്യന്‍ ഒരു വെള്ളക്കുള്ളനായി മാറും. അപ്പോള്‍ സൂര്യന് വൈറും 12,000 കിലോമീറ്റര്‍ മാത്രമാവും വ്യാസം. സൂര്യനേക്കാള്‍ വലിയ നക്ഷത്രങ്ങളാണ് ന്യൂട്രോണ്‍ സ്റ്റാറോ തമോഗര്‍ത്തമോ ആയി മാറുക.

ADVERTISEMENT

ഇരട്ടകളുടെ കൂട്ടിയിടി

'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്നത്' എന്നാണ് നാസ തന്നെ ഈ നക്ഷത്ര പൊട്ടിത്തെറിയെ വിശേഷിപ്പിച്ചിരിക്കുന്നത്. 3,000 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള ടി കൊറോണ ബോറിയാലിസ് എന്ന നക്ഷത്ര സമൂഹത്തിലെ ഒരു ഇരട്ട നക്ഷത്ര സിസ്റ്റത്തിലാണ് അത് നടക്കുക. നമ്മുടെ സൂര്യന്‍ ഒറ്റക്കാണെങ്കിലും പ്രപഞ്ചത്തിലെ പല നക്ഷത്രങ്ങള്‍ക്കും കൂട്ടായി ഇരട്ട നക്ഷത്രങ്ങളുണ്ട്. പരസ്പരം ഗുരുത്വബലത്താല്‍ ബന്ധിക്കപ്പെട്ട് ഭ്രമണം ചെയ്യുന്നവയാണ് ഈ ഇരട്ട നക്ഷത്രങ്ങള്‍. ഇതില്‍ ഒരു നക്ഷത്രം ഭൂമിയോളം വലിപ്പമുള്ള വെള്ളക്കുള്ളനാണ്. മറ്റൊന്ന് സൂര്യനോളം വലിപ്പമുള്ള ചുവപ്പു ഭീമന്‍ നക്ഷത്രവും.

ADVERTISEMENT

വെള്ളക്കുള്ളന്മാരുടെ ഗുരുത്വബലം കൂടുമെങ്കിലും അവയോട് വളരെ അടുത്തു മാത്രമേ അത് അനുഭവപ്പെടുകയുള്ളൂ. ചുവപ്പു ഭീമന്റെ പുറത്തെ പാളി വെള്ളക്കുള്ളന്റെ ഏറ്റവും അടുത്തേക്കെത്തുമ്പോള്‍ പുറംപാളിയിലെ ഹൈഡ്രജന്‍ അടക്കമുള്ള പഥാര്‍ഥങ്ങളെ വെള്ളക്കുള്ളന്‍ വലിച്ചെടുക്കും. ഈ ഹൈഡ്രജന്‍ വെള്ളക്കുള്ളനു ചുറ്റും ഒരു അന്തരീക്ഷമുണ്ടാക്കുകയും ഇത് ചൂടുപിടിക്കുന്നതോടെ ഹൈഡ്രജന്‍ ഫ്യൂഷന്‍ സംഭവിച്ച് പൊട്ടിത്തെറിയില്‍ അവസാനിക്കുകയും ചെയ്യും.

നോവ പൊട്ടിത്തെറിയില്‍ ഹൈഡ്രജന്‍ അന്തരീക്ഷം മാത്രമാണ് ചിതറി പോവുന്നത്. വെള്ളക്കുള്ളന് കാര്യമായി പരിക്കേല്‍ക്കുന്നില്ല. വീണ്ടും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചുവപ്പു ഭീമന്‍ നക്ഷത്രത്തില്‍ നിന്നും പദാര്‍ഥങ്ങള്‍ വലിച്ചെടുക്കുന്നത് വെള്ളക്കുള്ളന്‍ തുടരും. ഇതോടെ 80 വര്‍ഷത്തിന്റെ കൃത്യമായ ഇടവേളയില്‍ പൊട്ടിത്തെറി സംഭവിക്കുകയും ചെയ്യുന്നു.

കേരളത്തിലും കാണാം

1866ലാണ് കൊറോണ ബോറിയാലിസിലെ ആ ഇരട്ട നക്ഷത്രങ്ങള്‍ക്കിടയിലുണ്ടാവുന്ന നോവ പൊട്ടിത്തെറി ആദ്യം ശ്രദ്ധിക്കുന്നത്. 1946ല്‍ വീണ്ടും പൊട്ടിത്തെറിച്ചു. ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍ പ്രകാരം ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ആ പൊട്ടിത്തെറി സംഭവിക്കും. ചെറിയ വ്യത്യാസങ്ങളുണ്ടായാലും സെപ്തംബറിനുള്ളില്‍ നമുക്കെല്ലാം കാണാവുന്ന ആ പൊട്ടിത്തെറി സംഭവിക്കും. ശാസ്ത്രസമൂഹത്തിന് പരമാവധി വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് ഭാവിയിലേക്ക് ഉപകാരപ്പെടുത്താനുള്ള അസുലഭ അവസരം കൂടിയാണിത്.

കേരളത്തില്‍ നിന്നും നോക്കുകയാണെങ്കില്‍ വടക്കു ദിശയിലാണ് കൊറോണ ബോറിയാലിസ് എന്ന നക്ഷത്ര സമൂഹമുള്ളത്. തെളിഞ്ഞ ആകാശമാണെങ്കില്‍ ഈ നക്ഷത്ര സമൂഹത്തെ ഇപ്പോഴും കാണാനാവും. നൈറ്റ് സ്‌കൈ ആപ്പുകള്‍ ഉപയോഗിച്ചാല്‍ എളുപ്പം ഇതിന്റെ സ്ഥാനം കണ്ടെത്താനാവും. നോവ പൊട്ടിത്തെറി നടക്കുമ്പോള്‍ പുതിയൊരു നക്ഷത്രം കൊറോണ ബോറിയാലിസില്‍ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുക. ഒരാഴ്ച്ചയോളം പുതിയൊരു നക്ഷത്രത്തിന്റെ രൂപത്തില്‍ ആകാശത്തെ ഈ നക്ഷത്ര പൊട്ടിത്തെറി നമുക്ക് കാണാനാവും.