ജനപ്രിയ മെസേജിങ് സംവിധാനമായ വാട്‌സാപ്പിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണങ്ങളിലൊന്ന് വ്യാജവാര്‍ത്ത പരത്തുന്നു എന്നതാണ്. തെറ്റായ വിവരങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം തത്പര കക്ഷികള്‍ കൂടുതല്‍ ആളുകളിലേക്ക് എളുപ്പത്തില്‍ വാട്‌സാപ് ഉപയോഗിച്ച് എത്തിക്കുന്നു. ഇന്ത്യന്‍ സർക്കാരുമായും വാട്‌സാപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ മെസേജിങ് സംവിധാനമായ വാട്‌സാപ്പിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണങ്ങളിലൊന്ന് വ്യാജവാര്‍ത്ത പരത്തുന്നു എന്നതാണ്. തെറ്റായ വിവരങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം തത്പര കക്ഷികള്‍ കൂടുതല്‍ ആളുകളിലേക്ക് എളുപ്പത്തില്‍ വാട്‌സാപ് ഉപയോഗിച്ച് എത്തിക്കുന്നു. ഇന്ത്യന്‍ സർക്കാരുമായും വാട്‌സാപ് പ്രശ്‌നത്തിലാണ്. എന്നാല്‍ വാട്‌സാപ്പില്‍ പുതിയതായി വരുന്ന ഫീച്ചറിലാണ് ഇപ്പോള്‍ ആളുകളുടെ കണ്ണ്. നിങ്ങള്‍ക്കു ലഭിക്കുന്നതോ, നിങ്ങള്‍ അയക്കുന്നതോ ആയ ഒരു ചിത്രം ശരിക്കുള്ളതാണോ എന്ന് ആപ്പിനുള്ളില്‍ നിന്നു തന്നെ സെര്‍ച്ചു ചെയ്യാനുള്ള സാധ്യതയാണ് തുറന്നു കിട്ടുന്നത്. ഇതിനായി ഫെയ്‌സബുക്കിന്റെ അധീനതയിലുള്ള വാട്‌സാപ് കൂട്ടുപിടിച്ചിരിക്കുന്നത് ഗൂഗിളിനെയാണ്. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡിലുള്ള വാട്‌സാപ്പിലാണ് ഇപ്പോള്‍ ടെസ്റ്റു ചെയ്തിരിക്കുന്നത്.

ADVERTISEMENT

പുതിയ ഫീച്ചറിന്റെ പേര് 'സെര്‍ച് ഇമേജ്' എന്നായിരിക്കും. വാട്‌സാപ് ചാറ്റിനുള്ളില്‍ തന്നെ നിന്നു ഫോട്ടോ ഗൂഗിളിലൂടെ സെര്‍ച് ചെയ്യാന്‍ അനുവദിക്കും. കലാപത്തെപ്പറ്റിയും മറ്റുമൊക്കെയുള്ള വ്യജ ഫോട്ടോകള്‍ കണ്ടും ആളുകള്‍ പ്രകോപിതരാകും. എന്നാല്‍ പുതിയ ഫീച്ചര്‍ വരുമ്പോള്‍ തനിക്കു കിട്ടിയ ഫോട്ടോ സത്യമാണോ എന്ന് സെര്‍ച് ചെയ്തു നോക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്കു ലഭിക്കുന്നു. ഉപയോക്താവ് ഒരു ഫോട്ടോ വാട്‌സാപ് ചെയ്യാനാഗ്രഹിക്കുമ്പോഴും ഈ വിധത്തില്‍ സെര്‍ച് ചെയ്ത് ചിത്രങ്ങള്‍ കണ്ടെത്തി അയയ്ക്കാം. പുതിയ ഫീച്ചര്‍ എന്നു വരുമെന്ന് അറിയില്ല. വാട്‌സാപ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ ആണ് ഇത് കണ്ടെത്തിയത്. 

ADVERTISEMENT

തങ്ങള്‍ക്കു ചാറ്റിലൂടെ ലഭിച്ച ചിത്രങ്ങളുടെ നിജസ്ഥിതി വെബില്‍ നേരിട്ടു പരിശോധിക്കാന്‍ ഉതകുന്നതായിരിക്കാം പുതിയ സെര്‍ച് എന്നാണ് അനുമാനം. ഇതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ ഷോട്ടുകളും അതാണ് പറയുന്നത്. ചാറ്റില്‍ ലഭിച്ച ഒരു ഫോട്ടോ സെലക്ടു ചെയ്തു കഴിയുമ്പോള്‍ സെര്‍ച് ഓപ്ഷന്‍ ലഭിക്കുന്ന രീതിയിലായിരിക്കാം ഇതു ക്രമീകരിച്ചിരിക്കുന്നതെന്നു കരുതുന്നു. ഗൂഗിള്‍ സെര്‍ച്ചിലേക്ക് ആ ചിത്രം അപ്‌ലോഡ് ചെയ്ത് റിസള്‍ട്ട് പരിശോധിക്കാനായേക്കും. ഇപ്പോള്‍ ലഭ്യമല്ലെങ്കിലും സമീപഭാവിയില്‍ തന്നെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വാട്‌സാപ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിക്കാനായേക്കുമെന്നാണ് വാബീറ്റാഇന്‍ഫോ പറയുന്നത്.

ADVERTISEMENT

തങ്ങളുടെ ആപ്പിലൂടെ വ്യാജ വാര്‍ത്തയും വിവരങ്ങളും പ്രചരിക്കുന്നതിനെതിരെ വാട്‌സാപ് സ്വീകരിക്കുന്ന നടപടികളില്‍ ഒന്നായിരിക്കും പുതിയ ഫീച്ചറെന്നാണ് കരുതുന്നത്. തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഫോട്ടോ ശരിക്കു സംഭവിച്ച കാര്യമാണോ എന്ന് ഉപയോക്താവിന് പരിശോധിക്കാം.

ഐഒഎസിലെ വാട്‌സാപ് ബീറ്റയില്‍ അഡ്വാന്‍സ്ഡ് സെര്‍ച് എന്നൊരു ഫീച്ചര്‍ ടെസ്റ്റു ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ആന്‍ഡ്രോയിഡില്‍ കണ്ടെത്തിയിരിക്കുന്ന ഫീച്ചര്‍ എന്നും പറയുന്നു. അഡ്വാന്‍സ്ഡ് സെര്‍ച്ചില്‍ പലതരം മെസേജുകള്‍ സെര്‍ച്ചു ചെയ്യാനായേക്കും. ഫോട്ടോകള്‍, ജിഫുകള്‍, ലിങ്കുകള്‍, ഡോക്യുമെന്റുകള്‍, ഓഡിയോ, വിഡിയോ തുടങ്ങിയവയൊക്കെ പരിശോധിക്കാന്‍ സാധിക്കുന്നതാണ് ഐഒഎസിനായി കൊണ്ടുവരാന്‍ ശ്രമിക്കുന്ന അഡ്വാന്‍സ്ഡ് സെര്‍ച് എന്നു പറയുന്നു.

ആന്‍ഡ്രോയിഡിലെ 2.19.73 ബീറ്റാ വേര്‍ഷനിലാണ് സെര്‍ച് ഓപ്ഷന്‍ കണ്ടെത്തിയത്. ഇതിലുള്ള മറ്റൊരു പുതുമ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഫ്ലാഗ് ആണ്. ഇമോജി ലൈബ്രറിയില്‍ ഇതും കാണാം.