ഫെയ്സ്ബുക് സ്ഥാപകനായ മാർക്ക് സക്കർബർഗിനെ ഫെയ്സ്ബുക്കിൽ നിന്നു പുറത്താക്കാനാകുമോ? സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും മൂലം പ്രതിസന്ധിയിലായ ഫെയ്സ്ബുക് ഡയറക്ടർ ബോർഡിൽ നിന്നും സക്കർബർഗിനെ പുറത്താക്കുന്നതിനുള്ള ആസൂത്രിതനീക്കം ആരംഭിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ. സമരം നടത്തിയോ സമ്മർദ്ദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെയ്സ്ബുക് സ്ഥാപകനായ മാർക്ക് സക്കർബർഗിനെ ഫെയ്സ്ബുക്കിൽ നിന്നു പുറത്താക്കാനാകുമോ? സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും മൂലം പ്രതിസന്ധിയിലായ ഫെയ്സ്ബുക് ഡയറക്ടർ ബോർഡിൽ നിന്നും സക്കർബർഗിനെ പുറത്താക്കുന്നതിനുള്ള ആസൂത്രിതനീക്കം ആരംഭിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ. 

ADVERTISEMENT

സമരം നടത്തിയോ സമ്മർദ്ദം ചെലുത്തിയോ അല്ല, മറിച്ച് ഫെയ്സ്ബുക് ഓഹരികൾ വാങ്ങിക്കൂട്ടി ഡയറക്ടർബോർഡ് യോഗത്തിൽ സക്കർബർഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള വൻപ്രചാരണമാണ് നടക്കുന്നത്. ആക്ടിവിസ്റ്റ് സംഘടനകളായ കളർ ഓഫ് ചെയ്‍ഞ്ച്, മജോരിറ്റി ആക്ഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സക്കർബർഗിനെതിരെയുള്ള നീക്കം. 

ADVERTISEMENT

ഇതിനോടകം ഓഹരിയുമകളായവരുടെ നേതൃത്വത്തിൽ സുക്കർബർഗിനെതിരെയുള്ള പ്രമേയം അടുത്ത യോഗത്തിൽ കൊണ്ടുവരാനും നീക്കമുണ്ട്. ഫെയ്സ്ബുക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിനെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കി ജനസമ്മതിയുള്ള മറ്റാരെയെങ്കിലും അവിടെ പ്രതിഷ്ഠിക്കാനുള്ള നിർദേശവുമായാണ് യോഗം ചേരുന്നത്. മെയ് 30 നാണ് വാർഷിക യോഗം നടക്കുന്നത്.

ADVERTISEMENT

വാർഷികയോഗത്തിനു ചർച്ച ചെയ്യാനുള്ള 8 നിർദേശങ്ങളിലൊന്നാണ് സക്കർബർഗിനെ നീക്കം ചെയ്യുക എന്നത്. യോഗത്തിൽ ആ നിർദേശത്തിനു പിന്തുണ ലഭിച്ചാൽ ചെയർമാൻ സ്ഥാനത്തു നിന്ന് സക്കർബർഗ് മാറി നിൽക്കേണ്ടി വരും. തുടർച്ചയായ വിവാദങ്ങളെത്തുടർന്നു കമ്പനി നേരിടുന്ന തിരിച്ചടികളാണ് സക്കർബർഗിനെതിരെ തിരിയാൻ ഓഹരിയുടമകളെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക് മേധാവി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സക്കര്‍ബര്‍ഗിനുമേല്‍ ഫെയ്‌സ്ബുക് ഓഹരിയുടമകള്‍ നേരത്തെയും സമ്മര്‍ദ്ദം ചെലുത്തിരുന്നു. എന്നാൽ അദ്ദേഹം അത്തരമൊരു സാധ്യത പാടെ തള്ളിക്കളയുകയായിരുന്നു. സക്കര്‍ബര്‍ഗും ഫെയ്‌സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗും മുന്‍ ബ്രിട്ടിഷ് വൈസ് പ്രസിഡന്റ് ആയിരുന്ന നിക്ക് ക്ലെഗിനെ കമ്പനിയുടെ ഗ്ലോബല്‍ പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് തലവനായി നിയമിച്ചിരുന്നു. അദ്ദേഹത്തോട് കമ്പനിയെടുത്ത പല മുന്‍ തീരുമാനങ്ങളും പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.