തൽസമയം സംപ്രേഷണത്തിനുള്ള ഫെയ്‌സ് ബുക്കിലെ ലൈവ് വിഡിയോ സ്ട്രീമിങ്ങിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചില നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് ഫെയ്സ്ബുക് ലൈവ് നിശ്ചിത കാലത്തേക്കു വിലക്കുന്നതാണു നിയന്ത്രണം. എന്നാൽ, ലൈവ് നിഷേധിക്കാൻ കാരണമാകുന്ന നിയമ ലംഘനങ്ങൾ എന്തെല്ലാമെന്നും സസ്പെൻഷൻ എത്ര കാലമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൽസമയം സംപ്രേഷണത്തിനുള്ള ഫെയ്‌സ് ബുക്കിലെ ലൈവ് വിഡിയോ സ്ട്രീമിങ്ങിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചില നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് ഫെയ്സ്ബുക് ലൈവ് നിശ്ചിത കാലത്തേക്കു വിലക്കുന്നതാണു നിയന്ത്രണം. എന്നാൽ, ലൈവ് നിഷേധിക്കാൻ കാരണമാകുന്ന നിയമ ലംഘനങ്ങൾ എന്തെല്ലാമെന്നും സസ്പെൻഷൻ എത്ര കാലമെന്നും ഫെയ്‌സ്ബുക് വിശദമാക്കിയിട്ടില്ല. ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ലിങ്ക് ഷെയർ ചെയ്യുന്നതടക്കമുള്ള പ്രവൃത്തികൾ നിയമ ലംഘനങ്ങളിൽ ഉൾപ്പെടും. ഫെയ്‌സ്‌ബുക്കിലെ മറ്റു മേഖലകളിലും സമാന നിയന്ത്രണങ്ങൾ വരുമെന്നാണു സൂചന.

ADVERTISEMENT

വിദ്വേഷ വിഡിയോകൾ ഉടൻ ഡിലീറ്റ് ചെയ്യാനുള്ള വഴി വികസിപ്പിച്ചെടുക്കാൻ 3 സർവകലാശാലകളിൽ നടക്കുന്ന ഗവേഷണത്തിനു കമ്പനി ധനസഹായം നൽകും. നിലവിൽ സമൂഹമാധ്യമത്തിൽ പ്രശ്നകരമായ എന്തെങ്കിലും പ്രത്യക്ഷപ്പെട്ടാൽ നീക്കം ചെയ്യൽ അതീവ ശ്രമകരമാണ്. ന്യൂസീലൻഡ് വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ അടങ്ങിയ 15 ലക്ഷം വിഡിയോകളാണു സംഭവം നടന്ന് 24 മണിക്കൂറിനകം നീക്കം ചെയ്തത്.

ADVERTISEMENT

ന്യൂസീലൻഡിൽ മസ്‌ജിദുകളിലെ വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ ഭീകരൻ ഫെയ്സ് ബുക് ലൈവിലൂടെ പ്രചരിപ്പിച്ച പശ്ചാത്തലത്തിൽ ഇന്റർനെറ്റിലെ അക്രമം തടയുക എന്ന ലക്ഷ്യത്തോടെ ലോക നേതാക്കളുടെ സമ്മേളനം പാരിസിൽ നടക്കവേയാണു ലൈവിനു കർശന നിയന്ത്രണം കൊണ്ടുവരാൻ ഫെയ്സ്ബുക് തീരുമാനിച്ചത്. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അക്രമ വിഡിയോകൾ തടയാൻ കർമപദ്ധതി ആവിഷ്കരിക്കുകയാണു ലക്ഷ്യം. ഫെയ്‌സ്‌ബുക്, ഗൂഗിൾ, ട്വിറ്റർ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.